Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കൊന്ന കേസിൽ പതിനേഴുകാരൻ അറസ്റ്റിൽ; പൊലീസിന് സഹായിച്ചത് സിസി ടിവി ദൃശ്യം

ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കൊന്ന കേസിൽ പതിനേഴുകാരൻ അറസ്റ്റിൽ; പൊലീസിന് സഹായിച്ചത് സിസി ടിവി ദൃശ്യം

മറുനാടൻ ഡെസ്‌ക്‌

വഡോദര:ഒൻപതാം ക്ലാസുകാരിയെ സ്‌കൂളിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പത്താം ക്ലാസുകാരൻ അറസ്റ്റിൽ.

കൊല ചെയ്യപ്പെട്ട പതിനാലുകാരനൊപ്പം ഈ വിദ്യാർത്ഥി ശുചിമുറിയിലേക്കു കയറിപ്പോകുന്നത് സ്‌കൂളിലെ സിസിടിവിയിൽ പതിഞ്ഞതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് നടപടി.

ഗുജറാത്തിലെ വഡോദരയിലുള്ള സ്‌കൂളിൽ കഴിഞ്ഞ ദിവസമാണു ഒൻപതാം ക്ലാസുകാരൻ കൊല്ലപ്പെട്ടത്. വയറ്റിൽ പത്തു തവണ കുത്തേറ്റ പാടുകളുണ്ടായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പത്താം ക്ലാസുകാരൻ പിടിയിലായത്. സൗത്ത് ഗുജറാത്തിലെ വൽസദ് ടൗണിൽ നിന്ന് ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തതെന്ന് വഡോദര കമ്മിഷണർ മനോജ് ശശിധർ പറഞ്ഞു.

പതിനേഴുകാരനായ കുട്ടിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് ചോദ്യം ചെയ്തു വരികയാണ്. പിടിയിലായ കുട്ടിയുടെ മാനസിക നിലയും പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിനു പിന്നിലെ കാരണം അതിനു ശേഷമേ വ്യക്തമാകൂവെന്നും മനോജ് പറഞ്ഞു.

കൊല്ലപ്പെട്ട കുട്ടി ഒരാഴ്ച മുൻപാണ് സ്‌കൂളിൽ ചേർന്നത്. കുട്ടിയുടെ മാതാപിതാക്കൾ ഗുജറാത്തിലെ ആനന്ദ് ടൗണിലാണ്. വഡോദരയിൽ അമ്മാവനൊപ്പമായിരുന്നു താമസം.

കഴിഞ്ഞ വർഷം സമാന രീതിയിൽ ഡൽഹിയിലെ ഗുരുഗ്രാമിൽ ഏഴു വയസ്സുള്ള കുട്ടിയെ സ്‌കൂളിന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആദ്യ സ്‌കൂളിലെ ബസ് ഡ്രൈവറെ സംശയത്തിന്റെ പേരിൽ അറസ്റ്റു ചെയ്‌തെങ്കിലും പിന്നീട് സ്‌കൂളിലെ തന്നെ പ്ലസ് വൺ വിദ്യാർത്ഥിയാണ് കൊലയ്ക്കു പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നു സ്‌കൂളുകളിൽ സിസിടിവി നിർബന്ധമാക്കണമെന്നു വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP