Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വേർപിരിഞ്ഞെങ്കിലും പരിഹരിക്കാൻ ശ്രമിക്കുമ്പോഴേക്ക് നിക്ക് പ്രിയങ്കയുമായി പ്രണയത്തിലായി; ബോളിവുഡിലെ സൂപ്പർ താരത്തോട് തനിക്ക് മത്സരിക്കാനാകില്ല; നിക് ജോൺസ്- പ്രിയങ്കാ പ്രണയത്തിൽ വെളിപ്പെടുത്തലുകളുമായി നിക്കിന്റെ മുൻ കാമുകി

അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വേർപിരിഞ്ഞെങ്കിലും പരിഹരിക്കാൻ ശ്രമിക്കുമ്പോഴേക്ക് നിക്ക് പ്രിയങ്കയുമായി പ്രണയത്തിലായി; ബോളിവുഡിലെ സൂപ്പർ താരത്തോട് തനിക്ക് മത്സരിക്കാനാകില്ല; നിക് ജോൺസ്- പ്രിയങ്കാ പ്രണയത്തിൽ വെളിപ്പെടുത്തലുകളുമായി നിക്കിന്റെ മുൻ കാമുകി

പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകനും നടനുമായ നിക് ജോനാസുമായി പ്രണയ വാർത്തകൾ പ്രചരിക്കുന്നതിനിടെ വാർത്തകൾക്ക് കൂടുതൽ ബലം നല്കുന്ന വെളിപ്പെടുത്തലുകളുമായി നിക്കിന്റെമുൻ കാമുകി രംഗത്തെത്തി.  മുൻ കാമുകി ഡെൽറ്റ് ഗൂഡ്രം ആണ് ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക-നിക് പ്രണയത്തെക്കുറിച്ച് സംസാരിച്ചത്.

നികുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അടുത്ത കാലത്ത് നിക്ക് ഓസ്ട്രേലിയയിൽ എത്തിയപ്പോൾ അത് സംസാരിച്ച് പരിഹരിക്കാൻ ശ്രമിച്ചപ്പോഴേക്കും പ്രിയങ്കയുമായി നിക് പ്രണയത്തിലായി. ബോളിവുഡിലെ സൂപ്പർതാരവുമായി തനിക്ക് മത്സരിക്കാൻ കഴിയില്ലെന്നും ഓസ്ട്രേലിയൻ ഗായികയായ ഡെൽറ്റ നിരാശയോടെ പറഞ്ഞു. 2011 മുതൽ നിക്കും ഡെൽറ്റയും തമ്മിൽ പ്രണയത്തിലായിരുന്നു.

ൃനിക്കുമായി പ്രിയങ്ക പ്രണയത്തിലാണോ എന്ന സംശയത്തിലായിരുന്നു ഇതുവരെ ആരാധകർ. എന്നാൽ ഡെൽറ്റിന്റെ വെളിപ്പെടുത്തൽ വന്നതോടെ ഇരുവരുടെയും പ്രണയം ഉറപ്പിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. നേരത്തേ പ്രിയങ്കയ്‌ക്കൊപ്പമുള്ള ചിത്രം ജൊനാസ് പങ്കുവച്ചിരുന്നു

മെറ്റ് ഗാലയിൽ നിന്നുള്ള പ്രിയങ്കയുടെ ചിത്രങ്ങൾ നിക്ക് പങ്കുവച്ചതോടെയാണ് ഇരുവരെയും ചേർത്ത് ഗോസിപ്പുകൾ വന്നു തുടങ്ങിയത്. നികിന്റെ ബന്ധുവിന്റെ വിവാഹത്തിൽ പ്രിയങ്ക പങ്കെടുത്തതോടെ അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായി.

മുപ്പത്തിയഞ്ചുകാരിയായ പ്രിയങ്ക തന്നെക്കാൾ പത്തു വയസ് കുറവുള്ള നിക്കിനെ പ്രണയിക്കുന്നതിൽ ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ട്. എന്നാൽ പ്രണയത്തിന് എന്ത് പ്രായം എന്ന് പറഞ്ഞാണ് ഇവരുടെ ആരാധകർ വിമർശകരുടെ വായടപ്പിക്കുന്നത്. നിക് ജോനാസ് ഒരു പ്ലേബോയ് ആണെന്നും അദ്ദേഹത്തെ വിശ്വസിക്കരുതെന്നും പ്രിയങ്കയെ ഉപദേശിക്കുന്നവരും കുറവല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP