Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആണുങ്ങൾക്കെതിരെ രണ്ട് വർത്തമാനം മൈക്കിലൂടെ വിളിച്ചുപറയുന്നതല്ല ബോൾഡ്‌നെസ്; ആത്മവിശ്വാസം ഇല്ലാത്തപ്പോഴാണ് ഫെമിനിസം വരുന്നത്; സിനിമയിലെ സ്ത്രീപക്ഷവാദികളെ കൊട്ടി മഞ്ജുപിള്ള

ആണുങ്ങൾക്കെതിരെ രണ്ട് വർത്തമാനം മൈക്കിലൂടെ വിളിച്ചുപറയുന്നതല്ല ബോൾഡ്‌നെസ്; ആത്മവിശ്വാസം ഇല്ലാത്തപ്പോഴാണ് ഫെമിനിസം വരുന്നത്; സിനിമയിലെ സ്ത്രീപക്ഷവാദികളെ കൊട്ടി മഞ്ജുപിള്ള

മറുനാടൻ മലയാളി ബ്യൂറോ


തിരുവനന്തപുരം: സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തിനെതിരെ ശബ്ദമുയർത്താനും അവകാശങ്ങൾ നേടിയെടുക്കാനും ലക്ഷ്യമിട്ടാണ് ഒരുവിഭാഗം താരങ്ങൾ ചേർന്ന് വിമൻ ഇൻ സിനിമ കളക്ടീവ് രൂപീകരിച്ചത്.എന്നാൽ, ഒരുവിഭാഗം താരങ്ങൾ കള്ക്ടീവിന്റെ രൂപീകരണത്തോട് യോജിപ്പുള്ളവരല്ല. ഈ പശ്ചാത്തലത്തിൽ ബിഗ്‌സ്‌ക്രീനിലും, മിനി സ്‌ക്രീനിലും വ്യക്തിമുദ്ര പതിപ്പിച്ച മഞ്ജുപിള്ളയുടെ അഭിപ്രായം ശ്രദ്ധേയമായി.
ഫെമിനിസത്തെ കുറിച്ചു ചോദിച്ചപ്പോഴാണ് ഒരഭിമുഖത്തിൽ താരം വ്യത്യസ്തമായ അഭിപ്രായം പറഞ്ഞത്.

താൻ ഒരിക്കലും ഒരു ഫെമിനിസ്റ്റ് അല്ലെന്നും ആത്മവിശ്വാസം നഷ്ടപ്പെടുമ്പോഴാണ് ഫെമിനിസം ഉടലെടുക്കുന്നത് എന്നും താരം പറഞ്ഞു. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരിക്കലും ഒറ്റക്ക് ജീവിക്കാൻ സാധിക്കില്ല എന്നും എല്ലാം ഒരു ഗിവ് ആൻഡ് ടേക്കാണെന്നും അവിടെ ഫെമിനിസത്തിന്റെ ശബ്ദം ഉയരേണ്ട കാര്യമില്ല എന്നും താരം അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെ ബോൾഡ്ൻസ് എന്ന് പറയുന്നത് ലളിതാമ്മയേയും മല്ലിക ചേച്ചിയേയും പോലെയുള്ളവർ ജീവിതത്തിൽ നേരിട്ടതും അവരൊക്കെ അതിജീവിച്ചതുമായ സാഹചര്യങ്ങളാണന്നും അല്ലാതെ ആണുങ്ങൾക്കെതിരെ രണ്ട് വർത്തമാനം മൈക്കിലൂടെ വിളിച്ചു പറയുന്നതല്ല ബോൾഡ്ൻസ് എന്നും താരം കൂട്ടിച്ചേർത്തു.മഞ്ജുവിന്റെ വിമർശനം സ്ത്രീപക്ഷവാദികളായ വിമൻ ഇൻ കളക്ടീവിനെ ലക്ഷ്യമിട്ടാണെന്നാണ് അണിയറ സംസാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP