Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മക്‌ഡൊവൽസ്, ഗോൾഡൻവാലി, ഗ്രീൻവാലി എന്നീ പ്രമുഖരുടെ കുപ്പിവെള്ളം ദയവായി കുടിക്കരുത്; സുരക്ഷിതമല്ലാത്ത കമ്പനികളുടെ കുപ്പിവെള്ളം വിൽപ്പന ചെയ്യുന്നത് തടഞ്ഞു; `ബ്ലൂ ഐറിസും, അശോകയും ഇനി കുപ്പിവെള്ളം വിൽക്കണ്ട`; ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധനയിൽ കണ്ടെത്തിയത് കോളിഫോം ബാക്റ്റീരിയയുടെ സാന്നിധ്യവും; ബിഐഎസ് മാർക്ക് ഇല്ലാത്തവരും നിരവധി; കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ പാടില്ലാത്ത തട്ടിപ്പിന്റേയും മറിമായത്തിന്റേയും കഥ പുറത്ത്

മക്‌ഡൊവൽസ്, ഗോൾഡൻവാലി, ഗ്രീൻവാലി എന്നീ പ്രമുഖരുടെ കുപ്പിവെള്ളം ദയവായി കുടിക്കരുത്; സുരക്ഷിതമല്ലാത്ത കമ്പനികളുടെ കുപ്പിവെള്ളം വിൽപ്പന ചെയ്യുന്നത് തടഞ്ഞു; `ബ്ലൂ ഐറിസും, അശോകയും ഇനി കുപ്പിവെള്ളം വിൽക്കണ്ട`; ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധനയിൽ കണ്ടെത്തിയത് കോളിഫോം ബാക്റ്റീരിയയുടെ സാന്നിധ്യവും; ബിഐഎസ് മാർക്ക് ഇല്ലാത്തവരും നിരവധി; കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ പാടില്ലാത്ത തട്ടിപ്പിന്റേയും മറിമായത്തിന്റേയും കഥ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭക്ഷ്യ വസ്തുക്കളിൽ മായം ഇല്ലെന്ന പരസ്യങ്ങൾ പോലും മായമാണ് എന്ന് പറയാറുണ്ട്. കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കരുത് എന്ന പദം മാറ്റി നിങ്ങൾ കുടിക്കുന്ന വെള്ളത്തെ വിശ്വസിക്കരുതെന്നാക്കി മാറ്റേണ്ടി വരും ചില കമ്പനികളുടെ പരിശോധനഫലം ഭക്ഷ്യ സുരക്ഷ വകുപ്പ് പുറത്ത് വിട്ടതിന് പിന്നാലെ. കേരളത്തിൽ കുപ്പിവെള്ളം വിൽക്കുന്ന നിരവധി കമ്പനികളുടെ വെള്ളം സുരക്ഷിതമല്ലെന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. മക്ഡൊവൽസ്, ഗോൾഡൻ വാലി, ഗ്രീൻവാലി തുടങ്ങിയ പ്രമുഖ കമ്പിനികളുടെ കുപ്പിവെള്ളങ്ങളാണ് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ബ്ലൂ ഐറിസ്, അശോക എന്നീ കുപ്പിവെള്ളങ്ങൾ ഇനി വിൽക്കരുതെന്ന ഉത്തരവും നൽകി കഴിഞ്ഞു. ഗോൾഡൻ വാലിയുടെ സാമ്പിളിൽ എയ്‌റോബിക് മൈക്രോബയൽ മാത്രമാണ് അനുവദിനീയമായതിലും കൂടുതൽ അളവിൽ കണ്ടെത്തിയത്. മറ്റ് കുപ്പിവെള്ളങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ പ്രശ്‌നങ്ങളില്ലെങ്കിലും അസുരക്ഷിതം എന്ന വിഭാഗത്തിൽ തന്നെയാണ് പരിശോധന ഫലത്തിൽ ഗോൾഡൻ വാലിയേയും ഉൾപ്പെടുത്തിയിരിക്കുന്നത്.

ശുദ്ധീകരിക്കാത്ത വെള്ളം യാതൊരു സുരക്ഷാ പരിശോധനയും ഇല്ലാതെ വിൽക്കുന്ന കമ്പനികളോടും പ്രവർത്തനം അവസാനിപ്പിക്കാൻ പരിശോധന വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.ഇവർക്കെതിരെ നിയമ നടപടികളും ആരംഭിച്ചുകഴിഞ്ഞു എന്നാണ് വിവരം. മനുഷ്യ വിസർജത്തിൽ കാണപ്പെടുന്ന കോളിഫോം ബാക്റ്റീരിയുടെ സാന്നിധ്യവും ഈസ്റ്റിന്റെ സാന്നിധ്യവുമാണ് കൂടുതലായും ഇപ്പോൾ നിയമ നടപടിക്ക് വിധേയമായ കമ്പനികളുടെ കുപ്പിവെള്ളത്തിൽ നിന്നും കണ്ടെത്തിയിട്ടുള്ളത്.

വൻ തോതിൽ പണം മുടക്കിയാണ് ഇക്കൂട്ടർ പരസ്യങ്ങളും മറ്റും പുറത്തിറക്കുന്നത്. എന്നാൽ വെറും പരസ്യ വാചകങ്ങളല്ലാതെ മറ്റൊന്നും ഇല്ലെന്നതിന്റെ തെളിവി കൂടിയാണ് ഇത്. മക്‌ഡൊവൽസ് ഉൾപ്പടെയുള്ള ബ്രാൻഡുകൾ ആഗോള തലത്തിൽ പരസ്യം ചെയ്ത് വിൽപ്പന നടത്തുന്നലരാണ്. ലക്ഷങ്ങളും കോടികളും മുടക്കി ബോളീവുഡ് താരങ്ങളെ ബ്രാൻഡ് അംബാസിഡർമാരാക്കിയ ശേഷം മോശം സാധനങ്ങൾ ഉപഭോക്താക്കളുടെ പണം കൈപ്പറ്റി അവർക്ക് ശുചിത്വമില്ലാത്ത ഉത്പന്നങ്ങൾ നൽകുന്ന കമ്പനികളുടെ എണ്ണം വർധിച്ച് വരികയാണ്. പരിശോധനകൾ നിരവധിയാണ് നടക്കുന്നതെങ്കിലും ഇവർക്കെതിരെയുള്ള കേസുകൾ കോടതിയിൽ കെട്ടിക്കിടക്കുന്നതും പതിവാണ്. പുതിയ പോരിൽ ഇത്തരക്കാർ വീണ്ടും വെള്ള കമ്പനിയുടെ പേരിൽ മാർക്കറ്റിൽ മലിന ജലം നൽകി പറ്റിക്കുന്ന നിലപാട് തുടരുകയും ചെയ്യും.

കമ്പനികൾ വെള്ളം ശേഖരിക്കുന്നതു വൃത്തിയില്ലാത്ത ഇടങ്ങളിൽനിന്നാണെന്നും അശാസ്ത്രീയമായി ഇവർ വെള്ളം പാക്കേജ് ചെയ്ത് നൽകുകയാണെന്നുമാണ് പരിശോധനയിൽ കണ്ടെത്തിയത്. ഗുണമേന്മയില്ലാത്ത കുപ്പിവെള്ളം വിൽക്കുന്നവരേയും പിടികൂടിയിട്ടുണ്ട്. ഇത്തരത്തിൽ ഗുണ നിലവാരമില്ലാത്ത കുപ്പിവെള്ളങ്ങൾ മാർക്കറ്റിൽ ഉള്ളവ പോലും തിരിച്ച് എടുക്കാനും ഇതിന്റെ വിൽപ്പന തടയാനും ഭക്ഷ്യ സുരക്ഷ കമ്മീഷ്ണർ എംജി രാജമാണിക്യം ഉത്തരവിട്ടിട്ടുണ്ട്. കമ്പനികളെയും പരിശോധനയിൽ പിടികൂടിയിട്ടുണ്ട്. ഇവരോടു നിബന്ധനകൾ പാലിക്കുന്നതുവരെ പ്രവർത്തനം അവസാനിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സുരക്ഷിതമല്ലാത്ത വെള്ളം വിൽപന സംസ്ഥാനത്ത് വ്യാപകമായി നടത്തുന്നതായി പരാതികൾ ലഭിച്ചതിനെത്തുടർന്നാണു ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന ആരംഭിച്ചത്. ജില്ലകളിലെ പരിശോധനകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ഭക്ഷ്യസുരക്ഷാ കമ്മിഷണർ രാജമാണിക്യത്തിനു നൽകി കഴിഞ്ഞു. അദ്ദേഹത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണു കമ്പനികൾക്കെതിരെ നിയമ നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഗുണമേന്മയില്ലാത്ത വെള്ളം വിൽക്കുന്ന കമ്പനികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നത് അതതു സ്ഥലത്തെ ആർഡിഒമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.നിയമ നടപടികൾ നീളുന്നതോടെ മറ്റു പേരുകളിൽ തട്ടിപ്പു കമ്പനികൾ വീണ്ടും വിപണിയിലെത്തുന്ന അവസ്ഥയുമുണ്ട്. നൂറ് കണക്കിന് കമ്പനികൾ പ്രവർത്തിക്കുന്നതിൽ നിരവധിപേർക്ക് ബിഐഎസ് മാർക്ക് പോലും ഇല്ലാത്ത അവസ്ഥയുമുണ്ട്.

അതേസമയം ഗോൾഡൽ വാലിയുടെ കുപ്പിവെള്ളം വിൽക്കുന്നതിന് യാതൊരു നിരോധനവും ഇല്ലെന്ന് കമ്പനി അധികൃതർ അറിയിച്ചും. ഇക്കാര്യം എറണാകുളം ഫുട് സേഫ്റ്റി കമ്മീഷണർ വിഭാഗം വ്യക്തമാക്കിയിട്ടുണ്ടെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP