Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൂപ്പർ ആക്ഷൻ ക്രൈം ത്രില്ലർ...... അന്വേഷണത്തിന്റെ വഴിയിൽ പ്രേക്ഷകരെ ആവേശ മുനയിൽ നിർത്തുന്ന ആദ്യ പകുതി; പൊലീസ് കമ്മീഷണറായി കസറി ഡെറിക് അബ്രഹാം; മമ്മൂട്ടി ഫാൻസുകാരുടെ കാത്തിരിപ്പ് വെറുതയായില്ല; ആദ്യ പകുതിയിൽ സിനിമ സൂപ്പർ; അബ്രഹാമിന്റെ സന്തതിയിലൂടെ മറ്റൊരു സൂപ്പർ പ്രെർഫോമൻസുമായി മെഗാതാരം

സൂപ്പർ ആക്ഷൻ ക്രൈം ത്രില്ലർ...... അന്വേഷണത്തിന്റെ വഴിയിൽ പ്രേക്ഷകരെ ആവേശ മുനയിൽ നിർത്തുന്ന ആദ്യ പകുതി; പൊലീസ് കമ്മീഷണറായി കസറി ഡെറിക് അബ്രഹാം; മമ്മൂട്ടി ഫാൻസുകാരുടെ കാത്തിരിപ്പ് വെറുതയായില്ല; ആദ്യ പകുതിയിൽ സിനിമ സൂപ്പർ; അബ്രഹാമിന്റെ സന്തതിയിലൂടെ മറ്റൊരു സൂപ്പർ പ്രെർഫോമൻസുമായി മെഗാതാരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ക്രൈം ത്രില്ലറാണ് അബ്രഹാമിന്റെ സന്തതികൾ. മാറി മറിയുന്ന സന്ദർഭങ്ങളിലൂടെ ആവേശം ചോരാതെ മുന്നോട്ട് പോവുകയാണ് ത്രില്ലർ മൂവി. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം അബ്രഹാമിന്റെ സന്തതികളുടെ ആദ്യ പകുതി വലിയ പ്രതീക്ഷയാണ് ഫാൻസുകാർക്ക് നൽകുന്നത്. സൂപ്പർ ഹിറ്റായി സിനിമ മാറുമെന്നാണ് ഫാൻസുകാരുടെ പ്രതീക്ഷ. ആദ്യ പകുതി കഴിയുമ്പോൾ മെഗാതാരത്തിന്റെ സൂപ്പർ പെർഫോമൻസിന്റെ ആവേശത്തിലാണ് മലയാള സനിമാ ലോകവും. സിനിമയിലെ പ്രതിസന്ധികൾക്ക് വിരാമമിടുന്ന സൂപ്പർ ഹിറ്റായി അബ്രഹാമിന്റെ സന്തതികൾ മാറുമെന്ന സൂചനയാണ് തിയേറ്റർ റിപ്പോർട്ടുകൾ പറയുന്നത്.

ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹനീഫ് അദനിയാണ് ഈ ചിത്രത്തിനും തിരക്കഥയെഴുതിയിരിക്കുന്നത്. കൊച്ചിയിൽ ചിത്രീകരിച്ച ഈ സിനിമയുടെ നിർമ്മാണം ഗുഡ്വിൽ എന്റർടൈന്മെന്റ്‌സാണ്. മമ്മൂട്ടിയുടെ മറ്റൊരു ശക്തമായ പൊലീസ് കഥാപാത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരെ തൃപ്തിപ്പെടുത്തുന്നതാണ് .ഷാജി പാടൂരിന്റെ സംവിധനവും. ഗ്രേറ്റ് ഫാദർ നേടിയ കളക്ഷൻ മുന്നേറ്റം ഈ ചിത്രം സാധ്യമാക്കുമെന്നാണ് ആദ്യ പകുതിക്ക് ശേഷം ഉയരുന്ന വിലയിരുത്തൽ.

ബോറടിപ്പിക്കാതെ എന്നാൽ ആവേശത്തോടെ പ്രേക്ഷകരെ പിടിച്ചിരുത്തുകയാണ് മമ്മൂട്ടിയുടെ ഡെറിക് എബ്രഹാം എന്ന പൊലീസ് കമ്മീഷണറുടെ വേഷം. പൊലീസ് വേഷത്തിൽ ഉഗ്രൻ ഗെറ്റപ്പിലാണ് മമ്മൂട്ടി. അന്വേഷണാത്മക ചിത്രത്തിന് വേണ്ട ചേരുവകളെല്ലാം സിനിമയിലുണ്ട്. ആകസ്മികതയിലൂടെ മുന്നോട്ട് പോകുന്ന കഥ പറച്ചിൽ രീതി. ഫ്രെയിമുകളും ഉഗ്രൻ. അങ്ങനെ തീർത്തും ഉജ്ജ്വലമാണ് ആദ്യ പകുതി. ചിത്രത്തിന്റെ ട്രെയിലറിനും പോസ്റ്ററുകൾക്കും ആദ്യഗാനത്തിനും സോഷ്യൽ മീഡിയയിൽ വൻസ്വീകരണമായിരുന്നു ലഭിച്ചത്. ഇത് വെറുതെയാകില്ലെന്നാണ് ആദ്യ പകുതിയുടെ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.

ഈ സ്വീകാര്യത ആദ്യ ദിവസം തന്നെ തിയറ്ററുകളിൽ കാണാം. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ തിയേറ്ററിലെത്തിയത്. ആർപ്പുവിളികളും കീ ജയ് വിളികളൊന്നും വെറുതെയായില്ല. കേരളത്തിലെ മുഴുവൻ തിയേറ്ററുകളിലും ഫാൻസുകാർ ആദ്യ പകുതിയിലെ വിജയം ആവേശമാക്കുകയാണ്. കനിഹ നായികയായെത്തുന്ന ചിത്രത്തിൽ സിദ്ദീഖ്, രഞ്ജി പണിക്കർ, അൻസൺ പോൾ, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവൻ ഷാജോൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. മമ്മൂട്ടിയെ പോലെ എല്ലാവരും തകർപ്പൻ ഫെർഫോമൻസാണ് നടത്തുന്നത്. ടേക്ക്-ഓഫ് സംവിധായകൻ മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റർ. ഗോപി സുന്ദറിന്റെ സംഗീതമാണ് മറ്റൊരു ആകർഷണം.

ഇരുപത് വർഷത്തിലധികമായി സഹസംവിധായകനായി ജോലിചെയ്തുവരുന്ന ഷാജി പാടൂർ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണ് ഇത്. ഗുഡ്വിൽ എന്റർടെയ്ന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജാണ് ചിത്രം നിർമ്മിക്കുന്നത്. നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത കസബ എന്ന മമ്മൂട്ടി ചിത്രം സംവിധാനം ചെയ്തതും ജോബി ജോർജ്ജായിരുന്നു. ഈ വർഷം തിയറ്ററുകളിലേക്ക് എത്തിയ മമ്മൂട്ടിയുടെ ആദ്യ മൂന്ന് സിനിമകളെക്കാൾ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയായിരുന്നു അബ്രഹാമിന്റെ സന്തതികൾ. ആദ്യ ദിവസം കുടുംബ പ്രേക്ഷകരുടെ പൂർണ പിന്തുണയും സിനിമയ്ക്ക് കിട്ടിയെന്നാണ് റിപ്പോർട്ടുകൽ. മികച്ച അഭിപ്രായം നേടുന്നതിനൊപ്പം ബോക്സോഫീസിലും സിനിമ കത്തികയറുമെന്നാണ് സൂചനകൾ.

കാത്തിരിപ്പിനൊടുവിൽ അബ്രഹാമിന്റെ സന്തതികൾ റിലീസിനെത്തിയതോടെ വൻ വരവേൽപ്പാണ് സിനിമയ്ക്ക് കിട്ടിയിരിക്കുന്നത്. പലയിടത്തും ഡെറിക് അബ്രഹാമിന്റെ കൂറ്റൻ കട്ടൗട്ടുകളും പോസ്റ്ററുകളും ദിവസങ്ങൾക്ക് മുൻപ് തന്നെ നിറഞ്ഞിരുന്നു. അബ്രഹാമിന്റെ സന്തതികൾ.. 2018 ലെ നാലാമത്തെ മമ്മൂട്ടി ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. മമ്മൂട്ടി സ്‌റ്റൈലിഷ് ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന സിനിമയിൽ നിന്നും പുറത്ത് വന്ന പോസ്റ്ററുകൾ ശ്രദ്ധേയമായിരുന്നു. കിടിലൻ ട്രെയിലറും ടീസറുമടക്കം സിനിമ നൽകിയ പ്രതീക്ഷകൾ വളരെ വലുതായിരുന്നു. പോസ്റ്ററിന് ഫേസ്‌ബുക്കിൽ നിന്നും ലഭിച്ച ലൈക്കുകളുടെ കണക്കുകൾ റെക്കോർഡായിരുന്നു.

കേരളത്തിന് പുറത്തും വലിയ പ്രധാന്യത്തോടെ തന്നെ സിനിമ റിലീസ് ചെയ്യും. കൊച്ചി മൾട്ടിപ്ലെക്സിലും സിനിമയ്ക്ക് മോശമില്ലാത്ത തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത്. റിലീസ് ദിനത്തിൽ പതിനാല് ഷോ ആണ് അവിടെ പ്രദർശിപ്പിക്കുന്നത്. റിലീസിന് മുൻപ് തന്നെ ടിക്കറ്റ് ബുക്കിങ് ഗംഭീരമായി തന്നെ നടന്നിരുന്നു. ഇതോടെ കളക്ഷനിലും അബ്രഹാമിന്റെ സന്തതികൾ മിന്നുന്ന പ്രകടനം കാഴ്ച വെക്കുമെന്നാണ് സൂചിപ്പിക്കുന്നത്. കളക്ഷൻ കഴിഞ്ഞ വർഷം തിയറ്ററുകളിലേക്ക് എത്തിയ ഗ്രേറ്റ് ഫാദറുമായി ചില സാമ്യങ്ങൾ നൽകിയാണ് അബ്രഹാമിന്റെ സന്തതികൾ വരുന്നത്. 2017 ലെ ഹിറ്റ് സിനിമകളിലെന്നായ ഗ്രേറ്റ് ഫാദർ കളക്ഷനിൽ റിലീസ് ദിനത്തിൽ റെക്കോർഡ് നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP