Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അക്കരെ ഇക്കരെ എത്താനുള്ള വഴി ഗർത്തമായതോടെ പുറംലോകം ദൂരെ എവിടെയോ! നിത്യാവശ്യങ്ങൾക്ക് അക്കരെയെത്താൻ ചെളിക്കുണ്ടിലൂടെ ഏറെനേരം കാൽനടയാത്ര; കലുങ്ക് തകർന്ന് റോഡ് ഇടിഞ്ഞതോടെ ഒറ്റപ്പെട്ട് ഭൂതത്താൻകെട്ട് നിവാസികൾ; ഇടമലയാർ റോഡ് സഞ്ചാരയോഗ്യമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ ശ്രമം തകൃതി

അക്കരെ ഇക്കരെ എത്താനുള്ള വഴി ഗർത്തമായതോടെ പുറംലോകം ദൂരെ എവിടെയോ! നിത്യാവശ്യങ്ങൾക്ക് അക്കരെയെത്താൻ ചെളിക്കുണ്ടിലൂടെ ഏറെനേരം കാൽനടയാത്ര; കലുങ്ക് തകർന്ന് റോഡ് ഇടിഞ്ഞതോടെ ഒറ്റപ്പെട്ട് ഭൂതത്താൻകെട്ട് നിവാസികൾ; ഇടമലയാർ റോഡ് സഞ്ചാരയോഗ്യമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ ശ്രമം തകൃതി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കലുങ്ക് തകർന്ന് റോഡ് ഇടിഞ്ഞതിനെ തുടർന്ന് തടസ്സപ്പെട്ട ഭൂതത്താൻകെട്ട് -ഇടമലയാർ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നീക്കം ഊർജ്ജിതം. കലുങ്ക് പുനഃസ്ഥാപിക്കുന്നതിന് കാലതാമസം നേരിടുമെന്നതിനാൽ ഈ ഭാഗത്ത് കോൺക്രീറ്റ് പൈപ്പുകൾ വഴി നീരൊഴുക്ക് ക്രമീകരിച്ച് മുകളിൽ കല്ലും മണ്ണും വിരിച്ച് സഞ്ചാരയോഗ്യമാക്കുന്നതിനാണ് പെരിയാർ വാലി അധികൃതരുടെ നീക്കം.

കീരംപാറ മൂതൽ ഭൂതത്താൻകെട്ട് വരെയുള്ള റോഡ് നിലവിൽ പെരിയാർവാലി അധികൃതരുടെ നിയന്ത്രണത്തിലാണ്.കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി ഇന്ന് രാവിലെയാണ് ആരംഭിച്ചത്.ഇത് പൂർത്തിയായതോടെ മണ്ണിട്ട് നികത്തലും നടക്കും.നാളെ ഇതുവഴി വാഹനയാത്ര സാദ്ധ്യമാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇന്നലെ പുലർച്ചെയാണ് ഭൂതത്താൻകെട്ട് അണക്കെട്ടിന് സമീപം റോഡ് തകർന്നത്. ഇതുമൂലം ഇടമലയാർ-വടാട്ടുപാറ മേഖല ഒറ്റപ്പെട്ട അവസ്ഥയിലാണ്.

കോതമംഗലം -വടാട്ടുപാറ റോഡിൽ ഭൂതത്താൻകെട്ട് അണക്കെട്ടിൽ നിന്നും മീറ്ററുകൾ മാത്രമകലെ പെരിയാർ തീരത്ത് സ്വകാര്യവ്യക്തികൾ നടത്തിവരുന്ന കുട്ടികളുടെ പാർക്കിന് സമീപമാണ് റോഡ് തകർന്നത്.കാൽനടക്കാർക്കുപോലും സഞ്ചരിക്കാൻ കഴിയാത്ത രീതിയിൽ റോഡ് ഇടിഞ്ഞ്് പത്ത് മീറ്ററിലേറെ താഴേയ്ക്ക് പതിച്ചിരിക്കുകയായിരുന്നു.റോഡ് തകർന്നതറിയാതെ പുലർച്ചെ 5 മണിയോടെ ഇതുവഴിയെത്തിയ ബൈക്ക് യാത്രക്കാർ താഴേയ്ക്ക് പതിച്ച് അപകടത്തിൽ പെട്ടിരുന്നു.പ്രദേശവാസികൾ ഓടിയെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

ഗതാഗതത്തിന് അടിയന്തരമായി ബദൽ സംവിധാനമൊരുക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിൽ വിദഗ്ധ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൈപ്പുകൾ സ്ഥാപിച്ച് നീരൊഴുക്ക് ഉറപ്പുവരുത്തി റോഡ് സജ്ജമാക്കാൻ പെരിയാർവാലി അധികൃതർ നീക്കം ആരംഭിച്ചത്.ഗതാഗതം പുനഃസ്ഥാപിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് ഇന്നലെ രാവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഭൂതത്താൻകെട്ടിലെത്തിയ ആന്റിണി ജോൺ എം എൽ എ വ്യക്തമാക്കിയിരുന്നു.മൂവാറ്റുപുഴ ആർ ഡി ഒ ഷാജഹാന്റെ നേതൃത്വത്തിൽ റവന്യൂവകുപ്പധികൃതരും ഇന്നലെ സ്ഥലത്തെത്തിയിരുന്നു ജില്ലാകളക്ടർ മുഹമ്മദ് വൈ സഫറുള്ള രാവിലെ ഭൂതത്താൻകെട്ടിലെത്തി നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു.

റോഡ് നന്നാക്കാൻ അടിയന്തര മാർഗ്ഗങ്ങൾ അധികൃതർ ചർച്ചകൾ ആരംഭിച്ചതായിട്ടാണ് സൂചന.വനമേഖലയോടടുത്തുള്ള വടാട്ടുപാറ -ഭൂതത്താൻകെട്ട് -ഇടമലയാർ പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളിലേക്കുള്ള പ്രധാന ഗതാഗതമാർഗ്ഗമാണ് ഈ റോഡ്.ഭൂതത്താൻകെട്ട് വിനോദസഞ്ചാര കേന്ദ്രത്തെ പുറം ലോകവുമായി ബന്ധപ്പെടുത്തുന്ന പ്രധാന പാതയും ഇതുതന്നെ.റോഡ് തകർന്നതോടെ ഈ ഭാഗങ്ങളിലുള്ളവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ മാർഗ്ഗമില്ലാത്ത അവസ്ഥയിലായിരുന്നു.തകർന്ന കലുങ്കിന് സമീപത്തും നിന്നും ചെളിനിറഞ്ഞ പ്രദേശത്തുകൂടി കാൽനടയായി സഞ്ചരിച്ചാണ് ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങൾക്കായി വീട്ടിൽ നിന്നിറങ്ങുന്നവർ അക്കരെ ഇക്കരെ എത്തുന്നത്.

അതിനിടെ മഴ കനത്തതോടെ കോതമംഗലം നഗരത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന തങ്കളം ജവഹർ കോളനിയിൽ വെള്ളം കയറി. തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച രാവിലെയും കനത്ത മഴ തുടർന്നിരുന്ന സാഹചര്യത്തിൽ ഏത് നിമിഷവും വീടുകളിൽ വെള്ളം കയറുമെന്ന ഭീതിയിലായിരുന്നു കോളനി വാസികൾ .ഇന്നലെ വൈകുന്നേരത്തോടെ മുറ്റം വരെ വെള്ളമെത്തിയതോടെ ഇവർ വീട്ടുസാമനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി.

ഇന്നലെ രാത്രിയോടെ വെള്ളത്തിന്റെ അളവ് കൂടി വീടുകളുടെ അകവും വെള്ളത്തിൽ മുങ്ങി.കുരൂർ തോടിന് സമീപവാസികളായ 33 കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്.വെള്ളം ഇറങ്ങും വരെ ഇവരുടെ ജീവിതം ദുരിതാശ്വാസ ക്യാമ്പിലാണ്. വർഷം തോറും ആവർത്തിക്കുന്ന ഈ തീരാ ദുരിതത്തിന് ശാശ്വത പരിഹാരം കാണുമെന്ന് ഓരേവർഷവും ബന്ധപ്പെട്ട അധികൃതർ ഉറപ്പുകൾ നൽകാറുണ്ടെങ്കിലും പാലിക്കപ്പെടാറില്ലന്ന് കോളനി നിവാസികൾ അറിയിച്ചു.

.ഇരുവശങ്ങളിലുമുള്ള കൈയേറ്റം ഒഴിപ്പിച്ച് തോടിന് വീതി വർദ്ധിപ്പിക്കുകയെന്നതാണ് പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.ടൗൺ യു.പി സ്‌കൂളിലാണ് താൽക്കാലിക ദുരിതാശ്വസ ക്യാമ്പ് തുറന്നിട്ടുള്ളത്.24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റും താലുക്ക് ഓഫിസിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് തഹസീൽദാർ ആർ.രേണു അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP