Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാർ വിഷയത്തിൽ സുധീരനെതിരെ വീണ്ടും കെ ബാബു; കോടതിയുടെ അഭിപ്രായം അവഗണിക്കാനാകില്ലെന്ന് മന്ത്രി; നിലവാരമുള്ള ബാറുകൾ തുറക്കുമെന്ന് കെ എം മാണിയും

ബാർ വിഷയത്തിൽ സുധീരനെതിരെ വീണ്ടും കെ ബാബു; കോടതിയുടെ അഭിപ്രായം അവഗണിക്കാനാകില്ലെന്ന് മന്ത്രി; നിലവാരമുള്ള ബാറുകൾ തുറക്കുമെന്ന് കെ എം മാണിയും

തിരുവനന്തപുരം: പൂട്ടിയിട്ട 418 ബാറുകളുടെ കാര്യത്തിൽ ഹൈക്കോടതിയുടെ അഭിപ്രായം പരിഗണിക്കാതിരിക്കാൻ ആകില്ലെന്ന് എക്‌സൈസ് മന്ത്രി കെ ബാബു പറഞ്ഞു. ബാറുകളുടെ പരിശോധന നടത്തുന്ന കാര്യം നയപരമായ തീരുമാനത്തിന് ശേഷം മാത്രമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ബാറുകൾ തുറക്കാൻ സർക്കാർ കോടതിയെ ഉപയോഗിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നോണമാണ് കെ ബാബുവിന്റെ പ്രസ്താവന.

ബാറുകൾ തുറക്കുന്നത് സംബന്ധിച്ച് നിയമപരമായ നടപടിക്രമങ്ങളുമായി സർക്കാർ മുന്നോട്ട് പോവും. ഇതു സംബന്ധിച്ച് അഭിപ്രായം പറയേണ്ട വേദിയിൽ പറയുമെന്നും മന്ത്രി പറഞ്ഞു. ബാർ പ്രശ്‌നത്തിൽ പാർട്ടിയും സർക്കാരും നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. തുടർന്ന് സ്വന്തം നിലയിൽ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെ കെപിസിസി പ്രസിഡന്റും രംഗത്തുവന്നിരുന്നു.

അതിനിടെ അടച്ചുപൂട്ടിയ 418 ബാറുകളിൽ നിലവാരമുള്ളവ തുറന്നു പ്രവർത്തിക്കുമെന്ന് ധനമന്ത്രി കെ എം മാണിയും വ്യക്തമാക്കി. എ ജിക്കെതിരെ കെപിസിസി പ്രസിഡന്റ് ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

അതേസമയം പൂട്ടിയ ബാറുകൾ അടിയന്തരമായി തുറക്കേണ്ട സാഹചര്യം ഇല്ലെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബാർ പ്രശ്‌നം സംബന്ധിച്ച് മുസ്ലിം ലീഗിന്റെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, പുതിയ ബാറുകളിൽ നിലവാരമുള്ളവ ഉണ്ടെന്നും ഈ ബാറുകൾ തുറക്കാൻ മുഖ്യമന്ത്രി ആർജവം കാണിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP