Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കയിൽ നടന്ന നിക്ക് ജോൺസിന്റെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് പ്രിയങ്കാ ചോപ്ര; പരസ്പരം കൈകോർത്ത് പിടിച്ച് പ്രണയിതാക്കളെ പോലെ പ്രിയങ്കയും നിക്കും; പുതിയ ചിത്രങ്ങളും വൈറലായതോടെ പ്രണയം ഉറപ്പിച്ച് പാപ്പരാസികൾ

അമേരിക്കയിൽ നടന്ന നിക്ക് ജോൺസിന്റെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് പ്രിയങ്കാ ചോപ്ര; പരസ്പരം കൈകോർത്ത് പിടിച്ച് പ്രണയിതാക്കളെ പോലെ പ്രിയങ്കയും നിക്കും; പുതിയ ചിത്രങ്ങളും വൈറലായതോടെ പ്രണയം ഉറപ്പിച്ച് പാപ്പരാസികൾ

ബോളിവുഡിലെയും ഹോളിവുഡിലെയും ചൂടൻ ഗോസിപ്പുകളിലൊന്നായി പരക്കുന്നത് പ്രിയങ്കയുടെയും അമേരിക്കൻ യുവ ഗായകൻ നിക്ക് ജോൺസിന്റെയും വിശേഷങ്ങളാണ്. പരിപാടികളിലും പാർട്ടികളിലുമെല്ലാം കൈകോർത്തു പിടിച്ചെത്തുന്ന ഇവരുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

ഏറ്റവും പുതിയതായി നിക്ക് ജോൺസിന്റെ ബന്ധുവിന്റെ വിവാഹത്തിലാണ് പ്രിയങ്ക എത്തിയത്. പ്രണയിതാക്കളെപ്പോലെ കൈകോർത്ത് പിടിച്ചാണ് വിവാഹ വേദിയിലേയ്ക്ക് പ്രിയങ്ക എത്തിയത്. കുടുംബ ചടങ്ങിൽ നിക്കിന്റെ അടുത്ത സുഹൃത്തുക്കൾക്കു പോലും ക്ഷണമില്ലായിരുന്നു. പക്ഷേ ചടങ്ങുകളിലുട നീളം പ്രിയങ്ക പങ്കെടുത്തു. ഇതോടെ പ്രണയം സ്ഥിതീകരിച്ചിരിക്കുകയാണ് ഏവരും.

ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്. കഴിഞ്ഞ വർഷം നടന്ന മെറ്റ് ഗാല റെഡ് കാർപെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല വേദികളിലും ഇരുവരേയും ഒന്നിച്ചു കണ്ടുതുടങ്ങിയതോടെയാണ് പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്. ഗോസിപ്പ് കോളങ്ങളിൽ ഇരുവരും നിറയുമ്പോഴും പ്രിയങ്കയോ നിക്കോ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.നിക്കിന് 25 വയസും പ്രിയങ്കയ്ക്ക് 35 വയസുമാണ് പ്രായം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP