Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഹുൽ ഗാന്ധി വിദേശിയെന്ന് പറയാം; സോണിയാ മദാമ്മ കോടികളുടെ കള്ളപ്പണ ഉടമയെന്ന് പറയാം; മഹാത്മാ ഗാന്ധിയെ രാജ്യദ്രോഹിയാക്കാം; എന്നാൽ ഗോഡ്സെയെ കുറിച്ച് മാത്രം ഒന്നും പറഞ്ഞു കൂടാ; ക്ഷമിക്കണം.. കോടതി ഈ വിധി അംഗീകരിക്കാൻ പ്രയാസമുണ്ട്: ഇൻസ്റ്റന്റ് റെസ്‌പോൺസ്

രാഹുൽ ഗാന്ധി വിദേശിയെന്ന് പറയാം; സോണിയാ മദാമ്മ കോടികളുടെ കള്ളപ്പണ ഉടമയെന്ന് പറയാം; മഹാത്മാ ഗാന്ധിയെ രാജ്യദ്രോഹിയാക്കാം; എന്നാൽ ഗോഡ്സെയെ കുറിച്ച് മാത്രം ഒന്നും പറഞ്ഞു കൂടാ; ക്ഷമിക്കണം.. കോടതി ഈ വിധി അംഗീകരിക്കാൻ പ്രയാസമുണ്ട്: ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇന്ത്യൻ ശിക്ഷാ നിയമത്തിൽ സിവിൽ ആയും ക്രിമിനലായും കേസെടുക്കാവുന്ന ഏക വിഷയം മാനഷ്ട കേസാണ്. ഐപിസിയിലെ 499, 500 വകുപ്പുകൾ അനുസരിച്ച് ഒരാളുടെ സൽപ്പേരിന് ബോധപൂർവമായി ഒരാൾ കോട്ടം തട്ടിച്ചാൽ സിവിൽ ആയും ക്രിമിനലായും കേസെടുക്കാം. കുറ്റാരോപിതൻ കുറ്റക്കാരനാണ് എന്ന് തെളിയുകയും ചെയ്താൽ അയാൾക്ക് ലഭിക്കുന്നത് ജയിലാണ്. അതേസമയം സിവിൽ കേസിലാണെങ്കിൽ അയാൾക്കുണ്ടായ നഷ്ടം നികത്താനാണ് കോടതി പറയുക. ഒരേസമയം സിവിൽ ആയും ക്രിമിനലായും കേസെടുക്കാൻ അവസരം നൽകിയിരിക്കുന്നത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ മേന്മായാണ്.

അതേസമയം ഈ നിയമം ദുർവ്യാഖ്യാനം ചെയ്തും ദുരുപയോഗം ചെയ്തും കേസ് ഇല്ലാതാക്കാൻ വേണ്ടി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതിൽ ചില നടപടി ക്രമങ്ങളുണ്ട്. ഒരു പൊലീസിനും ഈ കേസിൽ ക്രിമിനൽ കേസെടുക്കാൻ അവകാശമില്ല. നേരെ മറിച്ച് അപമാനിക്കപ്പെട്ട ആൾ കോടതിയെ സമീപിച്ച് അപമാനിക്കപ്പെട്ട കാര്യം ശരിയാണെന്ന് കോടതിക്ക് ബോധ്യപ്പടുകയും ചെയ്യാം. രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ അതാണ് സംഭവിച്ചിരിക്കുന്നത്. ആർഎസ്എസ് ആണ് മഹാത്മാ ഗാന്ധിയെ കൊന്നത് എന്നത് അപമാനകരമാണ് എന്നു പറഞ്ഞ് ഒരു ആർഎസ്എസുകാരൻ നൽകിയ കേസിലാണ് രാഹുലിനെ പ്രതിചേർത്തിരിക്കുന്നതും വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചിരിക്കുന്നതും വിചാരണ തുടരാൻ തീരുാനിച്ചതും. രാഹുലിനെതിരെ കേസെടുത്തതിലൂടെ ബോംബെയിലെ ആ മജിസ്‌ട്രേറ്റ് ഇന്ത്യ മുഴുവൻ ചുളുവിൽ അറിയപ്പെടാൻ വേണ്ടി ഇന്ത്യൻ ശിക്ഷാ നിയമത്തെ വ്യാഖ്യാനിക്കുകയാണ് ഉണ്ടായത്. ഇന്ത്യൻ ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്തിരിക്കയാണ്.

ഇന്ത്യയുടെ ഭരണഘടനയിൽ 19/എ എന്ന് ആർക്കും ഏതഭിപ്രായവും അനുസരിച്ച് ഏത് അഭിപ്രായവും പറയാം. അതിൽ ചില അഭിപ്രായങ്ങൾ ഉണ്ടായിരിക്കാം. ആ പറയുന്ന അഭിപ്രായം ബോധപൂർവം അപമാനിക്കാൻ വേണ്ടി അല്ലെങ്കിൽ അതിന് നിയമസാധ്യതയുണ്ട്. ആർഎസ്എസ് ആണ് മഹാത്മാ ഗാന്ധിയെ കൊന്നത് എന്ന് ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ ഒരാൾ ന്യായമായി സംശയിക്കുകയും അതിൽ വിശ്വസിക്കുകയും ചെയ്താൽ അത് തെറ്റാണ് എന്ന് പറയുന്നത് നിയമവിരുദ്ധമാണ്. ആ നിയമവിരുദ്ധ പ്രക്രിയയാണ് രാഹുൽ ഗാന്ധിയെ പോലൊരു വ്യക്തിക്ക് മേൽ കുറ്റം ചുമത്തിക്കൊണ്ട് ബോംബ് കോടതി ചെയ്തിരിക്കുന്നത്.

ആരായിരുന്നു മഹാത്മാ ഗാന്ധിയെ കൊന്ന ഗോഡ്‌സെ? അയാൾ ആർഎസ്എസിന്റെ തുടക്കക്കാരനായ ഗോൾവാൾക്കറിന്റെ അനുനായി ആയിരുന്നു. ഗോൾവാൾക്കറും ഗോഡ്‌സെയും ചേർന്നാണ് സർവർക്കറെ കുറിച്ചുള്ള പുസ്തകം പോലും വിവർത്തനം ചെയ്തത്. ഹിന്ദു മഹാസഭയുടെയും ആർഎസ്എസിന്റെയും സജീവ പ്രവർത്തകനുമായിരുന്നു. എന്നാൽ, ആർഎസ്എസിന് വേണ്ടത്ര ഹിന്ദുത്വം ഇല്ല എന്നാരോപിച്ചു കൊണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് തൊട്ടു മുമ്പ് ഇന്ത്യാ വിഭജന കാലത്ത് ആർഎസ്എസിൽ നിന്നും ഹിന്ദു മഹാസഭയിൽ നിന്നും രാജിവെച്ച് സ്വതന്ത്ര സംഘടനയുണ്ടാക്കിയ ആലാണ് ഗോഡ്‌സെ. ഗോഡ്‌സെ ഒരു മാനസിക രോഗി ആയിരുന്നില്ല. തന്റെ ഹിന്ദുത്വ ആശയങ്ങൾ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം.

ഇന്ത്യൻ സ്വാതന്ത്ര്യത്തോട് മുഖം തിരിഞ്ഞു നിന്ന ആർഎസ്എസിന്റെ നേതാക്കളോട് ചേർന്നുനിന്ന വ്യക്തിയായിരുന്നു. മഹാത്മാ ഗാന്ധിയെ കൊന്നത് ആർഎസ്എസിന്റെ തീരുമാന പ്രകാരം ആയിരുന്നില്ലെങ്കിലും ആർഎസ്എസ് ബന്ധവും ഹിന്ദു മഹാസഭാ ബന്ധവും ഹൈന്ദവ മൗലികവാദ ബന്ധവും ചരിത്രത്തിന്റെ ഭാഗമാണ്. ആർഎസ്എസ് തീരുമാനിച്ച് ഗോഡ്‌സെയെ കൊണ്ട് മഹാത്മാ ഗാന്ധിയെ കൊല്ലിച്ചു എന്നായിരുന്നു ആരോപണമെങ്കിൽ കുറച്ചു കൂടി ശരിയുണ്ടായിരുന്നു. എന്നാൽ, ആർഎസ്എസ് ആണ് മഹാത്മാ ഗാന്ധിയുടെ ഘാതകർ എന്നു പറഞ്ഞാൽ ആർഎസ്എസിന്റെ ഭാഗമായിരുന്നു ഗോഡ്‌സെ എന്നതു കൊണ്ടു തന്നെ അത് ചരിത്രത്തിന്റെ വ്യാഖ്യാനമാണ്.

മഹാത്മാ ഗാന്ധിയുടെ മരണവുമായി ഹിന്ദു മഹാസഭയ്‌ക്കോ അതിലെ പ്രവർത്തകനോ ഹിന്ദു മൗലികവാദത്തിനും ഒരു പുലബന്ധം പോലുമില്ലായിരുന്നെങ്കിൽ ഈ ആരോപണം സ്വാഭാവികമായി അവരുടെ അസ്ഥിത്വത്തിന് എതിരായ ചോദ്യം ചെയ്യലായി എത്തുമായിരുന്നു. എന്നാൽ, ആർഎസ്എസിനും ഹിന്ദു മഹാസഭയ്ക്കും ഗോഡ്‌സെയുമായി ബന്ധമുണ്ടായിരുന്നു എന്നു കൊണ്ടു തന്നെ ഈ ആരോപണം ചരിത്രപരമായി തന്നെയാണ്. അതു പറഞ്ഞതിന്റെ പേരിൽ ഡൽഹിയിൽ ജീവിക്കുന്ന രാഹുൽ ഗാന്ധിയെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് രാഷ്ട്രീയ പാർട്ടികളിൽ ഒന്നായ പാർട്ടിയുടെ ദേശീയ പ്രസിഡന്റിനെ ഒരു മജിസ്‌ട്രേറ്റ് കോടതി വിളിച്ചു വരുത്തി മൊഴിയെടുത്തതും ജാമ്യമെടുത്തതും അതിന്റെ പേരിൽ കെസെടുത്തതുമൊക്കെ ഇന്ത്യൻ ഭരണഘടന നൽകിയ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനം തന്നെയാണ്. അങ്ങനെയാണെങ്കിൽ ടി പിയെ കൊന്നത് സിപിഎം ആണെന്ന് ആർക്കെങ്കിലും പറയാൻ സാധിക്കുമോ? ഈ നാട്ടിൽ നടക്കുന്ന ഏതെങ്കിലും രാഷ്ട്രീയ കൊലപാതകത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടിയുടെ പേർ കുറ്റം ചുമത്താൻ പറ്റുമോ? പറ്റില്ല, കാരണം ഈ രാഷ്ട്രീയ പാർട്ടികളൊന്നും നേരിട്ടല്ല കൊലപാതകം നടത്തുന്നത്.

എന്നാൽ പാർട്ടിയുമായി ബന്ധമുള്ള ഏതെങ്കിലും വ്യക്തികളെയാണ് ഉപയോഗിക്കുക. അങ്ങനെ നിയമത്തെ വ്യാഖ്യാനിക്കാൻ ശ്രമിച്ചാൽ ആർക്കും ഒന്നും പറയാൻ സാധിക്കില്ല. ഓർക്കേണ്ട കാര്യം, മഹാത്മാ ഗാന്ധിയെ അപമാനിക്കാം, മഹാത്മാഗാന്ധി സ്വവർഗ പ്രേമിയാണെന്ന് പറയാം, അദ്ദേഹം ഇന്ത്യയെ വിഭജിച്ച രാജ്യദ്രോഹിയായിരുന്നു എന്നു പറയാം, ഹിന്ദു വർഗീയവാദിയായിരുന്നു എന്നു പറയാം.. പാക്കിസ്ഥാൻ ചാരനായിരുന്നു എന്നു പറയാം. ആ മഹത്മാഗാന്ധിയെ വധിച്ച, അദ്ദേഹത്തിന്റെ ഓർമ്മകൾ പോലും ഇല്ലാതാക്കാൻ ശ്രമിച്ച ഗോഡ്‌സെയെ കുറിച്ചൊന്നും ഇല്ലാതാക്കാൻ സാധിക്കില്ല. ആ ഗോഡ്‌സെയെ മഹാനായി ചിത്രീകരിക്കുന്ന ഡോക്യുമെന്ററികൾ മഹാത്മാ ഗാന്ധി കൊല്ലപ്പെട്ട ദിവസം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണിക്കുന്നു.

ഗോഡ്‌സെയെ രക്ഷസക്ഷിയാക്കുന്നു. അദ്ദേഹത്തിന്റെ പ്രതിമസ്ഥാപിക്കാൻ ശ്രമിക്കുന്നു. ഇതൊന്നും നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമല്ല. മഹാത്മാ ഗാന്ധിയെ വധിച്ചത് ഗോഡ്‌സെയാണെന്ന് പറഞ്ഞാൽ.. ഗോഡെസെക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന് പറഞ്ഞാൽ അത് അപമാനകരമാകുന്നു. നമ്മുടെ ജനാധിപത്യത്തിന്റെ കാവലാളാകേണ്ടത് കോടതികലാണ്. എന്നാൽ കോടതികൾപോലും ജനാധിപത്യ മൂല്യങ്ങൾക്ക് മേൽ കത്തിവെക്കുമ്പോൾ അത് പരാജയമാകുന്നു. ചട്ടവിരുദ്ധമായി രാഹുലിനെതിരെ കേസെടുത്ത, അദ്ദേഹത്തെ വിളിച്ചു വരുത്തി അപമാനിച്ച കോടതിക്കെതിരെ,, മജിസ്‌ട്രേറ്റിനെതിരെ നടപടി എടുക്കുകയാണ് സുപ്രീം കോടതി ചെയ്യേണ്ടത്. അത് ജനാധിപത്യത്തിന്റെ അന്തസ്സ് കാത്തു സൂക്ഷിക്കാൻ അത്യാവശ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP