Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പണം മുൻകൂർ വാങ്ങാതെ അത്യാവശ്യക്കാരെ ചികിത്സിക്കുന്ന ആശുപത്രി മുതലാളി; കള്ളക്കടത്തിൽ പേര് ചേർക്കപ്പെട്ടാത്ത ജ്വവല്ലറി ഉടമ; ജീവനക്കാരെ പൊന്നു പോലെ നോക്കുന്ന തൊഴിലുടമ; ഊരാത്ത കോട്ടു ധരിച്ച ലാളിത്യത്തിന് ഉടമ; ആതുര സേവനമായാലും സിനിമാ നിർമ്മാണമായാലും നന്മ മാത്രം; പരിശുദ്ധ സ്വർണ്ണത്തിന്റെ മാറ്റ് കരുത്താക്കിയ ജീവിതം; ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായി അറ്റ്‌ലസ് രാമചന്ദ്രൻ മാറിയത് ഇങ്ങനെ

പണം മുൻകൂർ വാങ്ങാതെ അത്യാവശ്യക്കാരെ ചികിത്സിക്കുന്ന ആശുപത്രി മുതലാളി; കള്ളക്കടത്തിൽ പേര് ചേർക്കപ്പെട്ടാത്ത ജ്വവല്ലറി ഉടമ; ജീവനക്കാരെ പൊന്നു പോലെ നോക്കുന്ന തൊഴിലുടമ; ഊരാത്ത കോട്ടു ധരിച്ച ലാളിത്യത്തിന് ഉടമ; ആതുര സേവനമായാലും സിനിമാ നിർമ്മാണമായാലും നന്മ മാത്രം; പരിശുദ്ധ സ്വർണ്ണത്തിന്റെ മാറ്റ് കരുത്താക്കിയ ജീവിതം; ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായി അറ്റ്‌ലസ് രാമചന്ദ്രൻ മാറിയത് ഇങ്ങനെ

ആവണി ഗോപാൽ

കൊച്ചി: തങ്ങളുടെ വളർച്ചയ്ക്ക് വേണ്ടി കണ്ണിൽ ചോരയില്ലാതെ പ്രവർത്തിക്കുന്ന മുതലാളിമാരെ കുറിച്ചേ മലയാളിക്കറിയൂ. പത്രങ്ങളിൽ മഹാന്മാരായി വിലസുമ്പോഴും തനി നിറം അറിയുന്നവർ നിശബ്ദം മൗനം പാലിക്കയാണ് പതിവ്. അവരിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തനായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ. അറ്റ്ലസ് ജീവനക്കാർക്കും അറ്റ്ലസ് ഇടപാടുകാർക്കും രാമചന്ദ്രന്റെ നന്മയെ കുറിച്ച് പറയാൻ നൂറ് നാവാണ്. ഒ രിക്കൽ എങ്കിലും രാമചന്ദ്രന്റെ അടുത്ത് ഇടപെട്ടവരൊക്കെ അദ്ദേഹത്തിന്റെ തകർച്ച വിശ്വസിക്കാനാവാതെ പകച്ച് നിന്നു്. നന്മയുടെ നൂറ് കഥകൾ പറഞ്ഞ് രാമചന്ദ്രന്റെ പ്രശ്നങ്ങൾ പരിഹരിക്കാനായി അവർ പ്രാർത്ഥനയോടെ കാത്തിരുന്നു. അത് വെറുതെയായില്ല.

വിശ്വാസ്യതയുടെ അടിസ്ഥാനത്തിൽ രാമചന്ദ്രൻ കെട്ടിപൊക്കിയതായിരുന്നു അറ്റ്ലസ് എന്ന ജ്യൂവലറി സാമ്രാജ്യം. കള്ളവും ചതിവുമില്ലാതെ സ്വർണം വാങ്ങാൻ മലയാളികൾ അറ്റ്ലസിലേക്ക് ഒഴുകി. സ്വർണ്ണക്കച്ചവടം പൊടിപൊടിക്കുമ്പോഴും അറ്റ്ലസ് രാമചന്ദ്രൻ മലയാളിക്ക് മുന്നിൽ വിനയത്തോടെ എത്തി. വിശ്വസ്തതയുടെ സ്വന്തം സ്ഥാപനാണ് അറ്റ്ലസ് എന്ന് മലയാളിക്ക് പറഞ്ഞ് ഉറപ്പിച്ചു. സ്വന്തം സ്ഥാപനത്തിന്റെ മോഡലായെത്തി ഇടപാടുകാരെ ആകർഷിക്കാനും അത് നിലനിർത്താനും രാമചന്ദ്രനായത് സ്വർണ്ണത്തിന്റെ വിശ്വാസ്യത കൊണ്ട് കൂടിയാണ്. കള്ളക്കടത്ത് സ്വർണ്ണമെത്തിച്ച് നാട്ടിൽ കോടികളുണ്ടാക്കുന്ന കച്ചവട തന്ത്രങ്ങളൊന്നും രാമചന്ദ്രൻ പയറ്റിയിരുന്നില്ല. ആതുര സേവനമായാലും സിനിമാ നിർമ്മാണമായാലും നന്മയായിരുന്നു ഈ മുതലാളി നിറച്ചത്. അതുകൊണ്ട് കൂടിയാണ് രാമചന്ദ്രന്റെ വീഴ്ചയിൽ മലയാളിയും ദുഃഖിക്കുന്നത്.

അറ്റ്ലസിന്റെ ആശുപത്രികളും സ്വർണവ്യാപാര ശാകകളും ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ചു വന്നതല്ല. മറ്റ് ആശുപത്രികളിൽ നിന്ന് വിഭിന്നായിരുന്നു അദ്ദേഹത്തിന്റെ ആശുപത്രികൾ. ഇവിടെ സ്വകാര്യ ആശുപത്രികളുടെ കടുംപിടിത്തമില്ല. ആർക്കും ചികിൽസ കിട്ടും. ഒരു അനുഭവ സാക്ഷ്യം ഇങ്ങനെ-മസ്‌കറ്റിൽ അറ്റ്ലസിന്റെ നന്മ തൊട്ടറിഞ്ഞ ആൾ എന്നാ നിലയിൽ ഒരു കാര്യം കൂടി.. അത്യാസന്ന നിലയിൽ ഉള്ള ഒരു രോഗിയുമായി അവിടെ ഞങ്ങളുടെ ഒരു കൂട്ടായ്മ ചികിത്സയ്ക്ക് എത്തുകയും ആതുരാലയം എന്താണ് എന്ന് അവർ നമുക്ക് കാട്ടി തരുക ഉണ്ടായി, ഒരു പൈസ പോലും മുൻകൂർ വാങ്ങാതെ അവർ ചികിത്സ നടത്തി, ഇനിയും ഉണ്ട് ലക്ഷങ്ങൾ തിരികെ നൽകാൻ. പക്ഷെ അത് ചോദിച്ചു ആരും ഒരു തവണ പോലും വിളിച്ചിട്ടില്ല, കുറച്ചു കുറച്ചു അത് അടച്ചുകൊണ്ടിരിക്കുന്നു.... ഇതുപോലെ ഗൾഫിലെ മലയാളികൾക്ക് രാമചന്ദ്രന്റെ നന്മയെ പറ്റിപ്പറയാൻ നിരവധി അനുഭവങ്ങളുണ്ട്.

ഒരു പവൻ സ്വർണം വിറ്റാൽ 500 രൂപ പോലും ലാഭം കിട്ടില്ല. പിന്നെ എങ്ങനെ കോടികൾ മുടക്കി ഈ ജൂവലറികൾ പരസ്യം ചെയ്യുന്നു.... നാട്ടുകാരെയും ബാങ്കുകളേയും തട്ടിക്കുന്ന പണം തന്നെ. അറ്റ്ലസ് രാമചന്ദ്രൻ ബാങ്കുകളിൽ നിന്നല്ലേ കടം വാങ്ങിയത്. എന്നാൽ ചട്ടമുതലാളി അടക്കം വമ്പൻ സ്വർ്ണ്ണക്കച്ചവടക്കാർ റിസർവ്വ് ബാങ്ക് നിയമങ്ങൾ ലംഘിച്ച് സ്വർണ്ണാഭരണ പദ്ധതികതളുടെ പേരിൽ ജനങ്ങളിൽ നിന്നും കോടികളാണ് പിരിക്കുന്നത്. ആ പണം ഉപയോഗിച്ച് പരസ്യം നൽകുന്നു. മാധ്യമങ്ങളെ വിലക്ക് വാങ്ങുന്നു. ആട് തേക്ക് മാഞ്ചിയം സ്റ്റൈലിൽ നൂറുകണക്കിന് ഏജന്റന്മാരെ വച്ചാണ് ഇവരുടെ പണപ്പിരിവ്. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥ പൊലീസ് മേലാളന്മാർക്കും പിരിക്കുന്നതിന്റെ ഒരു വീതം കോഴ നൽകുന്നുണ്ട്. ഇത്തരം കുപ്രസിദ്ധികളൊന്നും രാമചന്ദ്രനില്ല. പരിശുദ്ധ സ്വർണ്ണത്തിന്റെ മാറ്റ് മാത്രമായിരുന്നു കരുത്ത്. അതുകൊണ്ട് കൂടിയാണ് ചതിക്കുഴികളിൽ ഈ മലയാളിയായ മുതലാളി അകപ്പെട്ടതും.

രാമചന്ദ്രൻ അറസ്റ്റിലായപ്പോൾ പലരും വേദന സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. അന്ന് കുറ്റ്യാടിയിലെ ചെറുകിട കച്ചവടക്കാരനായ ഷംസീർ അപരിചനായ അറ്റ്ലസ് രാമചന്ദ്രനെ ഫോണിൽ വിളിച്ച കഥയാണ് പുറം ലോകത്തെ അറിയിച്ചു. സരിതയുടെ കാൾ ലിസിറ്റിന്റെ ഭാഗമായി പത്രങ്ങളിൽ വന്ന നമ്പരിൽ വിളിച്ചപ്പോൾ രാമചന്ദ്രനെ കട്ടിയ കഥ ഷംസീർ ഇങ്ങനെയാണ് വിവരിക്കുന്നത്. 'ഞാൻ ഷംസീർ എന്ന ഒരാളാണ് നിങ്ങൾക്ക് പരിചയം കാണില്ല'. 'എന്താ ഷംഷീരേ','പത്രത്തിലൊക്കെ ഒരു സരിതാകണക്ഷൻ വാർത്ത കണ്ടു....''ഹഹഹ... അതേ ഷംഷീരേ ഷംഷീരിനു സമയമുണ്ടേൽ ഞാൻ മുഴുവൻ പറയാം..''ഹേയ് വേണ്ട ഞാൻ വെറുതേ ന്യൂസ് കണ്ടപ്പോ ...' 'അത് കുഴപ്പമില്ല.. നമ്മളേ ഏത് പുതിയ കാര്യം കേട്ടാലും എടുത്ത് ചാടുന്ന ഒരു സ്വഭാവം ഉണ്ട് അങ്ങനേ ഇവരീ സോളാർ പരിപാടിയും ആയി വന്നപ്പോൾ എനർജ്ജിയും മണിയും സേവ് ചെയ്യുന്ന കാര്യമാണല്ലോ എന്ന് കരുതി അവരോട് സംസാരിക്കുകയും ഓർഡർ ചെയ്യുകയും ആണ് ഉണ്ടായത്...ഇങ്ങനെ കൃത്യമായി തന്നെ കാര്യങ്ങൾ വിശദീകരിച്ചു. അതായിരുന്നു രാമചന്ദ്രൻ.

അറസ്റ്റിന്റെ സമയത്ത് സോഷ്യൽ മീഡിയയുടെ മനസ്സ് പൊതുവേ രാമചന്ദ്രന് അനുകൂലമായിരുന്നു. അറ്റ്ലസിന്റെ തകർച്ച എഫ്.ബി.യിലെ മലയാളികൾ ആഘോഷിക്കുന്നോ.... ഇന്നു നിലവിലുള്ള പല മുതലാളിമാരിലും ഭേദമായിരുന്നു രാമചന്ദ്രൻ എന്നായിരുന്നു അറിവ്. സ്വർണ്ണ വ്യാപാരത്തിലുള്ള പലരും വ്യക്തികളിൽ നിന്നു നിശ്ചിത തുക പലശയ്ക്ക് കടം വാങ്ങിയവരാണ്. പലിശ കൃത്യമായി കൊടുക്കുന്നവരും കൊടുക്കാത്തവരുമുണ്ട്. പലിശയ്ക്ക് ലാഭവിഹിതം എന്നു പരിഭാഷ നൽകുന്നവരുമുണ്ട്. അവർക്ക് ഇദ്ദേഹം ബാങ്കിൽ ചെന്നു തല വച്ച് കൊടുക്കുകയായിരുന്നുവെന്നു തോന്നുന്നു. സൗദിയിൽ ഒരു മലയാളി മുതലാളി തൊഴിലാളികളുടെ ശാപം വാങ്ങിക്കൂട്ടി മുന്നേറുന്നുണ്ട്. അവാർഡുകളൊക്കെ പുള്ളിക്ക് സ്വന്തമാണ്. അയാൾ തകരില്ല. അത്രക്ക് ശക്തനാണ്. എന്തായാലും രാമചന്ദ്രന്റെ തകർച്ചയിലുള്ള എന്റെ ദുഃഖം ഇവിടെ രേഖപ്പെടുത്തുന്നു. കാര്യങ്ങൾ സെറ്റിൽ ചെയ്യാൻ ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു-ഇങ്ങയായിരുന്നു വേദന പങ്കുവച്ചത്. പണം തട്ടിച്ച് കടക്കുന്ന കള്ളന്മാരായ ബിസിനസുകാരനായി അറ്റ്‌ലിസിനെ ആരും കണ്ടില്ല.

യഥാർത്ഥത്തിൽ സമ്പന്നരിൽ നിന്നും തികച്ചും വിത്യസ്ഥനായ.. മനുഷ്യസ്നേഹിയായാണ് രാമചന്ദ്രനെ മലയാളി കണ്ടിരുന്നത്. 500 ൽ കൂടുതൽ തൊഴിലാളികൾ ഇപ്പോഴും അറ്റ്ലസ് സ്ഥാപനങ്ങളിലുണ്ടായിരുന്നു. രാമചന്ദ്രൻ അഴിക്കുള്ളിലായപ്പോൾ ഇവരെല്ലാം പ്രതിസന്ധിയിലായി. അറ്റ്ലസ് രാമ ചന്ദ്രൻ ഒരു വ്യവസായി മാത്രമല്ല ഒരു നല്ല ഒരു മനുഷ്യസ്നേഹിയും ഒരു പാടു ജീവ കാരുണ്യ പ്രവർത്തകൻ കൂടിയാണ്. ഈ മനസ്സിന്റെ നന്മ സ്ഥാപനത്തിലെ ജീവനക്കാരും അറിഞ്ഞിട്ടുണ്ട്. പണവുമായി രാമചന്ദ്രൻ നാടുവിട്ടുവെന്നും ജനങ്ങളെ പറ്റിച്ചുവെന്നുമാണ് വാർത്തകൾ പ്രചരിപ്പിച്ചത്. 1000 കോടിയുടെ തട്ടിപ്പ് നടത്തിയെന്നും വിശദീകരണമെത്തി. അപ്പോഴെല്ലാം ആരേയും പറ്റിക്കാൻ കഴിയാത്ത മനുഷ്യനാണ് രാമചന്ദ്രനെന്നായിരുന്നു മലയാളികളുടെ പ്രതികരണം. ഇത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു അറസ്റ്റ് വാർത്ത എത്തിയത്. ഇതോടെ മലയാളികൾ പ്രാർത്ഥനയിലേക്ക് പോയി.

'ഊരാത്ത കോട്ടിന്റെ കഥ'

വൈശാലി അടക്കമുള്ള വിഖ്യാത സിനിമകൾ നിർമ്മിച്ച രാമചന്ദ്രൻ എന്നയാളുടെ സംവിധാന മോഹവും ഏറെ ചർച്ചയായിരുന്നു. ഇങ്ങനെ പലപ്പോവും ബലംപിടിച്ചും സ്വന്തം കാപട്യം മറച്ചുവച്ചും സംസാരിക്കുന്നവർക്കിടയിൽ വ്യത്യസ്തനായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ. കൈരളി ടിവിയിൽ അഞ്ച്‌വർഷം മുമ്പ് ജോൺ ബ്രിട്ടാസിന് നൽകിയ അഭിമുഖം തന്നെ ഇത് വ്യക്തമാക്കുന്നതായിരുന്നു. മുഖംമൂടികളില്ലാതെയാണ് രാമചന്ദ്രൻ ബ്രിട്ടാസുമായി തന്റെ ജീവിതാനുഭവങ്ങൾ പങ്കുവച്ചത്. രസകരമായ ഈ അഭിമുഖത്തിൽ തന്റെ കോളേജ് കാലവും ബിസിനസിനെകുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം അറ്റ്ലസ് രാമചന്ദ്രൻ അനുഭവം പങ്കുവച്ചു.

എപ്പോഴും കോട്ടുധരിക്കുന്ന വ്യക്തിത്വമായ കഥയും രാമചന്ദ്രൻ ബ്രിട്ടാസിനോട് പങ്കുവെക്കുന്നുണ്ട്. കോട്ടുമായി പ്രണയം തുടങ്ങിയതോ ബാങ്ക് ഓഫീസറായിരുന്ന കാലത്താണെനെന്നാണ് രാമചന്ദ്രൻ പറയുന്നത്. കോട്ടു ധരിക്കുന്നതിന്റെ പേരിൽ തന്നെ കളിയാക്കി പലരും പറയുമ്പോഴും അത് തന്നെ സന്തോഷവാനാക്കുന്നുവെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്. സ്വന്തം പരസ്യത്തിലൂടെ ബിസിനസ് മെച്ചപ്പെടുത്താൻ സാധിച്ചുവെന്നും അദ്ദേഹം പറയുന്നു. സിനിമാ കമ്പത്തെ കുറിച്ചും രാമചന്ദ്രൻ ബ്രിട്ടാസിനോട് മനസു തുറന്നു. സിനിമ ജനങ്ങളുടെ ഹൃദയത്തിൽ കയറി ചെല്ലാനുള്ള ഏറ്റവും നല്ല ഉപാധിയാണെന്നായിരുന്നു അദ്ദേഹം അഭിമുകത്തിൽ പറഞ്ഞത്. സിനിമയിലെ തന്റെ കഥാപാത്രങ്ങൾ ബിസിനസിന് ഗുണം ചെയ്തിട്ടുണ്ട്. ഏറ്റവും നല്ലതും ബുദ്ധിമുട്ടുള്ള കാര്യവും സിനിമയാണെന്നും അദ്ദേഹം പറയുന്നു. ചിന്താവിഷ്ടയായ ശ്യാമളയിലെ സംവിധായകനായി ശ്രീനിവാസൻ എത്തുന്ന രംഗം ഉപയോഗിച്ച് ബ്രിട്ടാസ് കളിയാക്കിയപ്പോഴും ആ കളിയാക്കലിനെയും ആസ്വദിക്കുന്ന വ്യക്തിത്വമായിരുന്നു രാമചന്ദ്രന്റേത്. 'ഹോളിഡേയ്സ്' എന്ന സിനിമ സംവിധാനം ചെയ്തത് രാമചന്ദ്രൻ ആയിരുന്നു. ഇത് ചൂണ്ടിയായിരുന്നു രാമചന്ദ്രന്റെ വിമർശനം.

ഈ സിനിമ എട്ടിൽ പൊട്ടാൻ കാരണമായി രാമചന്ദ്രൻ പറയുന്നത് എല്ലായിടത്തും തന്റെ കണ്ണെത്തിയില്ലെന്നാണ്. മൂന്നാറിൽ പോയി ഷൂട്ട് ചെയ്തതു കൊണ്ട് എന്റെ കണ്ണെത്തിയില്ലെന്നാണ് അദ്ദേഹം ഇതേക്കുറിച്ച് പറയുന്നത്. എന്തായാലും ഇനി സംവിധാനത്തിന് ഇല്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്. എല്ലാദിവസവു ഉറങ്ങാൻ കിടക്കുമ്പോൽ സുന്ദരമായ കാര്യങ്ങളെ കുറിച്ചാണ് താൻ ആലോചിക്കുന്നതെന്നാണ് ബ്രിട്ടാസിനോട് അറ്റ്ലസ് രാമചന്ദ്രൻ വ്യക്തമാക്കിയത്. രാവിലെ ദൈവത്തെ പ്രാർത്ഥിച്ചാണ് തുടങ്ങുന്നത്. പ്രണയിച്ചിട്ടുണ്ടോ? എന്നും ഗായികയെ പ്രണയിച്ചിട്ടുണ്ടോ.. എന്നുമുള്ള ബ്രിട്ടാസിന്റെ ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ഗാനം എനിക്ക് ഭയങ്കര ഇഷ്ടമാണ്, ഗായികമാരെയും ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനം സുറുമയെഴുതി മിഴികളേ... എന്നതാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

കോളേജ് കാലത്ത് പ്രണയിച്ചിട്ടില്ലെന്നാണ് രാമചന്ദ്രൻ ബ്രിട്ടാസിനോട് വെളിപ്പെടുത്തിയ മറ്റൊരു കാര്യം. ഇക്കാലത്ത് അമ്മയുടെ കർശന നിബന്ധകാരണം പെൺകുട്ടികളുടെ മുഖത്തു നോക്കിയിരുന്നില്ല. കാലിൽ നോക്കിയാണ് നടന്നിരുന്നത്. എന്നാൽ, പെൺകുട്ടികളാരും തന്നെ നോക്കിയിരുന്നില്ലെന്നും രാമചന്ദ്രൻ മുഖംമൂടികളില്ലാതെ വ്യക്തമാക്കുന്നു. ഞാൻ എന്റെ ഭാര്യയെ ഇപ്പോഴു പ്രണയിച്ചു കൊണ്ടിരിക്കുകയാണെന്നുമായിരുന്നു് അദ്ദേഹത്തിന്റെ പക്ഷം. മെലിഞ്ഞ പ്രകൃതക്കാരനായിരുന്നു അന്ന്. ബോഡി ബിൽഡിങ് കഴിഞ്ഞപ്പോഴാണ് പെൺകുട്ടികൾ നോക്കി തുടങ്ങിയതെന്നും രാമചന്ദ്രൻ ചമ്മലില്ലാതെ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP