Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാൻ ഭർത്താവിന് അവകാശമില്ല; ബെംഗളൂരു സ്വദേശിനി നൽകിയ പരാതിയിൽ എസ്‌ബിഐയുടെ വാദം അംഗീകരിച്ച് കോടതി: 25,000 രൂപ നഷ്ടപ്പെട്ട കേസിൽ ബാങ്കിനെതിരെ പോരാടിയ വന്ദനയും ഭർത്താവും ഒടുവിൽ തോറ്റ് മടങ്ങി

ഭാര്യയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാൻ ഭർത്താവിന് അവകാശമില്ല; ബെംഗളൂരു സ്വദേശിനി നൽകിയ പരാതിയിൽ എസ്‌ബിഐയുടെ വാദം അംഗീകരിച്ച് കോടതി: 25,000 രൂപ നഷ്ടപ്പെട്ട കേസിൽ ബാങ്കിനെതിരെ പോരാടിയ വന്ദനയും ഭർത്താവും ഒടുവിൽ തോറ്റ് മടങ്ങി

ബെംഗളൂരു: ഭാര്യയുടെ എടിഎം കാർഡ് ഉപയോഗിക്കാൻ ഭർത്താവിന് അവകാശമില്ലെന്ന എസ്‌ബിഐയുടെ വാദം കോടതിയും അംഗീകരിച്ചു. ബെംഗളൂരു സ്വദേശിനി വന്ദന അഞ്ച് വർഷമായി നടത്തിയ നിയമ പോരാട്ടത്തിൽ വിധി പറഞ്ഞു കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്ക് ഡെബിറ്റ് കാർഡ് അക്കൗണ്ട് ഉടമ അല്ലാതെ മറ്റാർക്കും ഉപയോഗിക്കാൻ കഴിയില്ലെന്ന് വന്ദന നൽകിയ ഹർജി തള്ളിക്കൊണ്ട് ബെംഗളൂരു അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറമാണ് വിധി പുറപ്പെടുവിച്ചത്.

പണം പിൻവലിക്കാൻ ഭർത്താവിന് എടിഎം കാർഡ് നൽകിയ നടപടി തള്ളിയ കോടതി അക്കൗണ്ട് ഉടമ പിൻനമ്പർ നൽകുന്നതിന് പകരം ബാങ്കിൽ നിന്നും പണമെടുക്കാൻ ഒന്നുങ്കിൽ ചെക്ക് നൽകുകയോ അല്ലെങ്കിൽ പണം പിൻവലിക്കാൻ ഭർത്താവിനെ ചുമതലപ്പെടുത്തുന്ന അനുമതി കത്ത് നൽകുകയോ ആയിരുന്നു വേണ്ടതെന്നും വിധിച്ചു. ഇതോടെ തന്റെ അക്കൗണ്ടിൽ നിന്നും 25,000 രൂപ നഷ്ടമായ കേസിൽ വന്ദന നടത്തിയ നിയമ പോരാട്ടമാണ് അവസാനിച്ചത്.

2013 നവംബർ 14നാണ് കേസിനാസ്പദമായ സംഭവം. പ്രസവശേഷം വിശ്രമത്തിലായിരുന്ന വന്ദന അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ തന്റെ എടിഎം കാർഡും പിൻ നമ്പറും ഭർത്താവായ രാജേഷ് കുമാറിന് കൈമാറി. രാജേഷ് കുമാർ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചെങ്കിലും പിൻവലിച്ചതായുള്ള സ്ലിപ് വന്നതല്ലാതെ പണം വന്നില്ല. ഇക്കാര്യം ബാങ്കിൽ അറിയിച്ചപ്പോൾ 24 മണിക്കുറിനുള്ളിൽ പണം അക്കൗണ്ടിൽ എത്തുമെന്നും മറുപടി ലഭിച്ചു. എന്നാൽ ഒരു ദിവസം കഴിഞ്ഞിട്ടും പണം കിട്ടിയില്ല. ഇതോടെ ബാങ്കിന്റെ ബ്രാഞ്ചിൽ പരാതിപ്പെട്ടെങ്കിലും ഇടപാട് വ്യക്തമാണെന്നും ഉപഭോക്താവിന് പണം ലഭിച്ചുവെന്നുമാണ് ബാങ്ക് അധികൃതർ മറുപടി നൽകിയത്.

എന്നാൽ എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും രാജേഷിന് പണം ലഭിച്ചിട്ടെല്ലന്ന് വ്യക്തമായിരുന്നു. ഇത് സംഘടിപ്പിച്ച ദമ്പതികൾ ബാങ്കിനെതിരെ കേസ് കൊടുത്തു. എന്നാൽ കാർഡ് ഉപയോഗിക്കുമ്പോൾ വന്ദന എടിഎമ്മിൽ ഇല്ലായിരുന്നു എന്നാണ് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത്. ഇതോടെ വിവരാവകാശ പ്രകാരം എടിഎമ്മിലെ ക്യാഷ് വേരിഫിക്കേഷൻ റിപ്പോർട്ട് തേടിയ ദമ്പതികൾക്ക് 25,000 രൂപ അധികമായി എടിഎമ്മിൽ ഉണ്ടായിരുന്നു എന്ന് മറുപടി ലഭിച്ചു. ഇത് ചൂണ്ടിക്കാട്ടി ദമ്പതികൾ കോടതിയെ സമീപിച്ചപ്പോൾ എടിഎമ്മിൽ അധിക പണം ഇല്ലാ എന്നായിരുന്നു എസ്‌ബിഐയുടെ അഭിഭാഷകൻ മറുപടി നൽകിയത്.

ഉപഭോക്തൃ കോടതിയെ സമീപിക്കും മൂൻപ് ദമ്പതികൾ ബാങ്ക് ഓംബുഡ്സ്മാനെ സമീപിച്ചുവെങ്കിലും പിൻനമ്പർ കൈമാറി എന്ന് കണ്ടെത്തി കേസ് തള്ളുകയായിരുന്നു. ഇതോടെ 2014 ഒക്ടോബർ 21ന് വന്ദന ഉപഭോക്തൃ കോടതിയെ സമീപിച്ചു. തന്റെ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട പണം തിരികെ നൽകണമെന്ന നിലപാടിൽ വന്ദനയും തങ്ങളുടെ നിലപാടിൽ എസ്.ബി.ഐയും ഉറച്ചുനിന്നു. എടിഎമ്മിന് യാതൊരു സാങ്കേതിക തകരാറും ഉണ്ടായിരുന്നില്ലെന്ന് സമർത്ഥിക്കുന്ന റിപ്പോർട്ടും എസ്.ബി.ഐ സമർപ്പിച്ചു. ഇതെല്ലാം പരിഗണിച്ചാണ് ഫോറം വന്ദനയുടെ ഹർജി തള്ളിയത്.

ബാങ്ക് ചട്ടം അനുസരിച്ച് എടിഎം കാർഡും രഹസ്യപിൻ നമ്പറും അക്കൗണ്ട് ഉടമയല്ലാതെ മറ്റാർക്കും ഉപയോഗിക്കാൻ കഴിയില്ല. കാർഡോ രഹസ്യ പിൻകോഡോ മറ്റാർക്കും കൈമാറരുതെന്നാണ് ചട്ടം. ഇത് ലംഘിച്ച് നടത്തിയ സാമ്പത്തിക ഇടപാടിൽ പണം നഷ്ടപ്പെട്ടാൽ ബാങ്കിന് ഉത്തരവാദിത്തമില്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഈ പഴുത് ഉപയോഗിച്ച് എസ്‌ബിഐ വാദിച്ചപ്പോൾ വന്ദനയുടെ 25,000 രൂപ എന്നെന്നേക്കുമായി നഷ്ടമാകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP