Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാഷ്ട്രപതി ഭവനിലെ ഇഫ്താർ വിരുന്നുകൾ അവസാനിപ്പിച്ച് പ്രസിഡന്റ് കോവിന്ദിന്റെ ഉത്തരവ്; മതചടങ്ങുകൾക്ക് പൊതുഖജനാവ് ദുരുപയോഗിക്കരുതെന്ന് പ്രസിഡന്റ്; അബ്ദുൾ കലാമിന്റെ പാത പിന്തുടർന്നതിനാൽ വിമർശനത്തിന് മൂർച്ഛ കുറയും

രാഷ്ട്രപതി ഭവനിലെ ഇഫ്താർ വിരുന്നുകൾ അവസാനിപ്പിച്ച് പ്രസിഡന്റ് കോവിന്ദിന്റെ ഉത്തരവ്; മതചടങ്ങുകൾക്ക് പൊതുഖജനാവ് ദുരുപയോഗിക്കരുതെന്ന് പ്രസിഡന്റ്; അബ്ദുൾ കലാമിന്റെ പാത പിന്തുടർന്നതിനാൽ വിമർശനത്തിന് മൂർച്ഛ കുറയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാഷ്ട്രപതിയായ ആദ്യ ആർ എസ് എസുകാരനാണ് രാംനാഥ് കോവിന്ദ്. അതുകൊണ്ട് തന്നെ രാഷ്ട്രപതി ഭവനിൽ നടത്തിവരാറുള്ള ഇഫ്താർ വിരുന്ന് ഉപേക്ഷിച്ച തീരുമാനത്തിൽ വിവാദം കത്തി കയറേണ്ടതായിരുന്നു. എന്നാൽ ജനകീയ പ്രസിഡന്റായി അറിയപ്പെട്ടിരുന്ന എപിജെ അബ്ദുൾ കലാമിന്റെ പാത പിന്തുടർന്നെടുത്ത തീരുമാനം ആയതുകൊണ്ട് ആരും കോവിന്ദിനെ വിമർശിക്കുന്നില്ല. ഇഫ്താർ സംഗമം മതേതര മൂല്യങ്ങൾ മുൻനിർത്തിയാണ് വിരുന്ന് ഉപേക്ഷിക്കുന്നതെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നിർദേശപ്രകാരമാണ് തീരുമാനമെന്നും രാഷ്ട്രപതിഭവൻ വ്യക്തമാക്കി.

രാജ്യത്തിന്റെ മതേതരത്വവും ഭരണപരമായ കാര്യങ്ങളുമാണ് രാഷ്ട്രപതിഭവൻ പ്രതിനിധാനം ചെയ്യുന്നതെന്നും മതത്തിന് ഇതുമായി ഒരുതരത്തിലുള്ള ബന്ധവുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇഫ്താർ വിരുന്ന് ഉപേക്ഷിച്ചത്. നികുതി ദായകരുടെ പണം ഉപയോഗിച്ച് രാഷ്ട്രപതി ഭവനിൽ മതപരമായ പരിപാടികൾ നടത്തേണ്ടെന്ന തീരുമാനമാണ് ഇതിന്റെ പിന്നിലെന്നാണ് റിപ്പോർട്ട്. ക്രിസ്മസിനോടനുബന്ധിച്ച് രാഷ്ട്രപതി ഭവനിൽ നടത്താറുള്ള കരോൾ ഗാനാലാപനവും കഴിഞ്ഞ തവണ നടത്തിയിരുന്നില്ല. ഇതിന്റെ തുടർച്ചയാണ് ഇഫ്താർ പാർട്ടി ഉപേക്ഷിക്കലും.

2002-2007 കാലത്ത് ഒഴികെ ബാക്കി എല്ലാ വർഷങ്ങളിലും രാഷ്ട്രപതി ഭവനിൽ ഇഫ്താർ വിരുന്നുകൾ നടത്തിയിരുന്നു. ഡോ. എപിജെ അബ്ദുൾ കലാം രാഷ്ട്രപതിയായിരുന്ന കാലത്ത് ഇഫ്താർ വിരുന്നുകൾ വേണ്ടെന്ന് തീരുമാനിച്ച് ഉത്തരവിറക്കിയിരുന്നു. എന്നാൽ പിന്നീട് പ്രതിഭാ പാട്ടീൽ രാഷ്ട്രപതിയായപ്പോൾ ഇഫ്താർ വിരുന്ന് പുനരാരംഭിച്ചിരുന്നു. കാലമും ഇത്തരമൊരു തീരുമാനം ഏടുത്തതിനാൽ കോവിന്ദിനെ വർഗ്ഗീയത പറഞ്ഞ് കുറ്റപ്പെടുത്താൻ ആർക്കും കഴിയില്ല. അതുകൊണ്ട് തന്നെ രാഷ്ട്രപതി ഭവന്റെ തീരുമാനത്തിൽ വിർശന ചർച്ചകളും കുറവാണ്.

നേരത്തെ ആർ എസ് എസും നടത്താൻ നിശ്ചയിച്ചിരുന്ന നാഗ്പൂരിലെ ഇഫ്താർ അവസാന നിമിഷം വേണ്ടെന്ന് വച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രപതി ഭവന്റേയും തീരുമാനം എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP