Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലേക്പാലസ് റിസോർട്ടിന്റെ പാർക്കിങ് സ്ഥലം പൊളിച്ചുമാറ്റണം; മണ്ണിട്ട് നികത്തിയ സ്ഥലം പൂർവസ്ഥിതിയിലാക്കണമെന്ന് കളക്ടറുടെ ഉത്തരവ്

ലേക്പാലസ് റിസോർട്ടിന്റെ പാർക്കിങ് സ്ഥലം പൊളിച്ചുമാറ്റണം; മണ്ണിട്ട് നികത്തിയ സ്ഥലം പൂർവസ്ഥിതിയിലാക്കണമെന്ന് കളക്ടറുടെ ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മുന്മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോർട്ടിന്റെ പാർക്കിങ് സ്ഥലം പൂർവ സ്ഥിതിയിലാക്കണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ്. 64 സെന്റ് വരുന്ന പാർക്കിങ് സ്ഥലം പൊളിച്ചുമാറ്റണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. തോമസ് ചാണ്ടിയുടെ സഹോദരിയുടെയും കന്പനിയുടെയും പേരിലാണ് നോട്ടീസ്. സ്ഥാനം ഒഴിയുന്നതിന് തൊട്ടു മുൻപാണ് ജില്ലാ കളക്ടർ ടി.വി.അനുപമയുടെ ഉത്തരവ്.

റിസോർട്ടിന്റെ പാർക്കിങ് സ്ഥലവും അപ്രോച്ച് റോഡും മണ്ണിട്ട് നികത്തിയെടുത്ത് നിർമ്മിച്ചതാണെന്നും ഇവ പൂർവസ്ഥിതിയിലാക്കണമെന്നുമാണ് കളക്ടറുടെ ഉത്തരവ്. നിശ്ചിത കാലയളവിനുള്ളിൽ പാർക്കിങ് സ്ഥലവും അപ്രോച്ച് റോഡും പൂർവസ്ഥിയിലാക്കുന്നില്ലെങ്കിൽ ജില്ലാ ഭരണകൂടം തുടർ നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ നോട്ടീസിലൂടെ അറിയിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP