Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഏഴു വർഷം നീണ്ട പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം; മണിയറയിലെ കളിക്കൊഞ്ചലിനിടെ ഭർത്താവിന് വന്ന കോൾ അറ്റൻഡ് ചെയ്ത യുവതി ഞെട്ടി: നിന്റെ ഭർത്താവിന്റെ വേഷം കെട്ടിയിരിക്കുന്നത് ആണല്ല പെണ്ണെന്ന് ഫോൺ സന്ദേശം: ഒടുവിൽ പൊലീസ് പരിശോധനയ്ക്കിടെ ആൺ വേഷം കെട്ടിയ യുവതി പിടിയിൽ: ടെക്‌നോപാർക്കിൽ മൊട്ടിട്ട പ്രണയത്തിന് ആന്റി ക്ലൈമാക്‌സ്

ഏഴു വർഷം നീണ്ട പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം; മണിയറയിലെ കളിക്കൊഞ്ചലിനിടെ ഭർത്താവിന് വന്ന കോൾ അറ്റൻഡ് ചെയ്ത യുവതി ഞെട്ടി: നിന്റെ ഭർത്താവിന്റെ വേഷം കെട്ടിയിരിക്കുന്നത് ആണല്ല പെണ്ണെന്ന് ഫോൺ സന്ദേശം: ഒടുവിൽ പൊലീസ് പരിശോധനയ്ക്കിടെ ആൺ വേഷം കെട്ടിയ യുവതി പിടിയിൽ: ടെക്‌നോപാർക്കിൽ മൊട്ടിട്ട പ്രണയത്തിന് ആന്റി ക്ലൈമാക്‌സ്

മറുനാടൻ മലയാളി ബ്യൂറോ

പോത്തൻകോട്: ഏഴു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ടെക്‌നോപാർക്ക് ജീവനക്കാരിയായ യുവതിയും മുൻ ജീവനക്കാരനായ യുവാവും വിവാഹിതരായത്. ദീർഘ നാളായി താൻ കണ്ട സ്വപ്‌നം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തോടെയാണ് യുവതി തന്റെ ഭർത്താവിന്റെ മണിയറയിലേക്ക് കാലെടുത്തു വെച്ചത്. മണിയറയിൽ പ്രാണനാഥന്റെ സ്‌നേഹ സംഭാഷണങ്ങൾക്കിടെയാണ് അവളുടെ ജീവിതം അടിമുടി മാറ്റിക്കൊണ്ട് ഭർത്താവിന്റെ സുഹത്തിന്റെ ഫോൺ കോൾ വന്നത്. നിന്റെ ഭർത്താവ് വേഷം കെട്ടി മുന്നിലിരിക്കുന്നത് ആണല്ല പെണ്ണാണെന്ന ഞെട്ടിക്കുന്ന വാർത്തയാണെന്നായിരുന്നു അത്.

എന്നാൽ ഏഴു വർഷത്തെ പ്രണയത്തിനിടയിൽ ഒരിക്കൽ പോലും തന്റെ മുന്നിൽ നിൽക്കുന്നത് ആണല്ല പെണ്ണാണെന്ന് തിരിച്ചറിയാൻ പെൺകുട്ടിക്ക് ആയതുമില്ല. ഇതോടെ സ്വപ്നം കണ്ടതെല്ലാം വെറുതെ ആയെന്ന് മനസ്സിലായതോടെ തകർന്നു പോയ യുവതി ഒരു നിമിഷം കൊണ്ട് തന്റെ മനോനില വീണ്ടെടുത്തു. എങ്കിലും സമചിത്തത വീണ്ടെടുത്ത യുവതി തന്നെ പറ്റിച്ച ഭർത്താവിനിട്ട് ഒരു പണി തിരിച്ചു കൊടുക്കാൻ തീരുമാനിക്കുകയും ചെയ്തു. പിറ്റേ ദിവസം വീട്ടുകാരുടെ ഒപ്പം പൊലീസ് സ്‌റ്റേഷനിലെത്തിച്ചാണ് യുവതി ഭർത്താവിന്റെ കള്ളി പൊളിച്ചത്. ഒടുവിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വീട്ടുകാരോടൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ള ബിഎഡ് ബിരുദ ധാരിയായ ഈ പെൺകുട്ടി ഏഴ് വർഷം മുൻപാണ് ടെക്‌നോപാർക്കിലെ ഒരു കമ്പനിയിൽ ജോലിക്ക് പോയത്. അതേ കമ്പനിയിൽ ജോലി ചെയ്ത ശ്രീറാം എന്ന യുവാവുമായി പെൺകുട്ടി പ്രണയത്തിലാവുകയും ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണെന്നാണ് ഇയാൾ പെൺകുട്ടിയോട് പറഞ്ഞിരുന്നത്. ഒരുവട്ടം ഇയാൾ അച്ഛനമ്മമാരെ കാണാനെന്ന വ്യാജേന വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. എന്നാൽ, അവർ കൊച്ചിയിൽ പോയെന്ന് പറഞ്ഞതിനാൽ കാണാനായില്ല. അതിനിടെ യുവാവ് ടെക് നോപാർക്ക് വിട്ട് കരുനാഗപ്പള്ളിയിൽ മറ്റൊരു ജോലി കിട്ടിപ്പോയി. എങ്കിലും ഇരുവരും ബന്ധം തുടർന്നു. എന്നാൽ ഈ വിവാഹത്തിന് വീട്ടകാർ സമ്മതം മൂളിയില്ല. ഒടുവിൽ പൺകുട്ടിയുടെ ഇംഗിതത്തിന് വഴങ്ങി കല്ല്യാണം കഴിച്ചു കൊടുക്കാൻ വീട്ടുകാർ തയ്യാറായി.

ഒടുവിൽ അടുത്ത ബന്ധുക്കളെ മാത്രം വിളിച്ചു കൂട്ടി കഴിഞ്ഞ 31ന് പോത്തൻ കോട്ടെ ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹവും നടന്നു. മൂന്ന് പഞ്ചായത്ത് അംഗങ്ങൾ അടക്കമുള്ളവരുടെ സാന്നിധ്യവുമുണ്ടായിരുന്നു. മുഹൂർത്ത സമയമെടുത്തപ്പോൾ വരൻ ഒറ്റയ്ക്ക് കാറിലെത്തി. വീട്ടുകാർ എവിടെ എന്ന് ചോദിച്ചപ്പോൾ അവർ വന്ന വാഹനം അപകടത്തിൽപെട്ടെന്നും പിന്നാലെ വരുമെന്നും മറുപടി നൽകി. മുഹൂർത്ത സമയം ആയിട്ടും വീട്ടുകാർ എത്തിയില്ലെങ്കിലും വരൻ എത്തിയല്ലോ എന്ന ആശ്വാസത്തിൽ വിവാഹം നടന്നു. വരന്റെ നീക്കത്തിൽ യുവതിയുടെ ബന്ധുക്കൾക്ക് സംശയം ഉണ്ടായിരുന്നെങ്കിലും അയാളുടെ വാക്ചാരുതിയിൽ പറഞ്ഞതെല്ലാം വിശ്വസിച്ചു. വാടക വീട്ടിലായിരുന്നു വരൻ താമസിച്ചിരുന്നത്. ഇരുവരെയും കൂട്ടി യുവതിയുടെ ചില ബന്ധുക്കൾ ആ വീട്ടിലെത്തി. ഒറ്റമുറിയുള്ള വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സംശയം തോന്നി യുവതിയുടെ 15 പവൻ ആഭരണങ്ങൾ ബന്ധുക്കൾ രഹസ്യമായി ഊരിവാങ്ങി മടക്കിക്കൊണ്ട് പോയി.

സന്തോഷം നിറഞ്ഞ ദിവസത്തിനൊടുവിൽ വധു മണിയറയിലേക്ക് കാലെടുത്ത് വയ്ക്കുകയും ചെയ്തു. ഇടയ്ക്കിടെ വരന് കോളുകൾ വന്നു കൊണ്ടിരുന്നു. ഇതിനിടയിൽ വരന്റെ സുഹൃത്ത് വിളിച്ച ഒരു കോൾ യുവതിക്കും കൈമാറി. അങ്ങേത്തലയ്ക്കൽ നിന്നും പറഞ്ഞത് ഇങ്ങനെയായിരുന്നു: കുട്ടി നീ രക്ഷപ്പെട്ടോ അവൻ ആണല്ല പെണ്ണാണ്. വിവാഹം ഉറപ്പിച്ചെന്നറിഞ്ഞപ്പോൾ മുതൽ നിന്നെ ബന്ധപ്പെടാൻ ഞങ്ങൾ ശ്രമിച്ചെങ്കിലും പേരോ സ്ഥലമോ ഒന്നും അറിയാത്തതിനാലാണ് നേരത്തെ അറിയിക്കാൻ കഴിയാതെ പോയത്. ബുദ്ധിപരമായി രക്ഷപ്പെടുക. ഞാൻ പറഞ്ഞ ഈ വിവരം അവൻ അറിയരുത്. അതോടെ ഫോൺ കട്ടായി.

ഇതിനിടെ, മധുര ഭാഷ്യം നടത്തിക്കൊണ്ടിരുന്ന ഭർത്താവ് യുവതിയോട് നിന്റെ ആഭരണങ്ങൾ എന്ത് ചെയ്തുവെന്നും തനിക്ക് കുറച്ച് കടമുണ്ടെന്നും പെൺകുട്ടിയോട് ആരാാഞ്ഞു. കടമെടുത്ത് വാങ്ങിയതിനാൽ തൽക്കാലം അമ്മ കൊണ്ടുപോയതായും ഒരാഴ്ചയ്ക്കകം മടക്കി തരുമെന്നും യുവതി തന്ത്രപൂർവമായ മറുപടി നൽകി. ഭർ്തതാവിന്റെ കണ്ണു വെട്ടിച്ച് ഈ വിവരം വീട്ടിൽ അറിയിക്കുകയും ചെയ്തു.

പഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ വരനെയും കൂട്ടി രാവിലെ തന്നെ എത്തണമെന്ന് ബോധപൂർവം വീട്ടുകാർ നിർദ്ദേശിച്ചു. നോമ്പ് ആചരിക്കുന്ന വീട്ടുകാരാണ് അയൽപക്കത്ത് ഉണ്ടായിരുന്നതിനാൽ രാത്രിയിൽ വെളിച്ചവും ആളനക്കവുമായി ഉറങ്ങാതെ വധുവും ഇരുന്നു. പിറ്റേന്ന് വരനെയും കൂട്ടി യുവതി വീട്ടിലെത്തി.വീട്ടുകാർ ഇരുവരെയും പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പരിശോധനയിൽ വരൻ ട്രാൻസ് ജെൻഡർ അല്ലെന്നും പെണ്ണ് തന്നെയാണെന്നും കണ്ടെത്തി. തിരിച്ചറിയാൻ കഴിയാത്തവിധം ആൺവേഷം കെട്ടിയാണ് ഇവർ നടന്നിരുന്നത്. വധുവിന്റെ വീട്ടുകാർക്ക് പരാതിയില്ലാത്തതിനാൽ കേസെടുക്കാതെ പൊലീസ് പെണ്ണായ വരനെ പറഞ്ഞുവിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP