Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കിളിക്കൂട്, നരകത്തിലെ കോഴി, ചെമ്മീൻ കൊളുത്തി വലിച്ചത്, അൽഫാ പിന്നെ ആട്ടിൻ തലയും ചിക്കൻ കബാബും; വെജിറ്റേറിയൻ വിഭവങ്ങളിൽ പഴം നിറച്ചതിനും കായുണ്ടയ്ക്കും കുഞ്ഞിപ്പത്തിരിക്കും ആവശ്യക്കാർ ഏറെ; കുടുംബസമേതം നോമ്പു വിഭവങ്ങൾ കഴിക്കാൻ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബർണ്ണശ്ശേരിയിലെ ആഗ്ലോ ഇന്ത്യക്കാരും; കണ്ണൂരിലെ റമദാൻ കാഴ്ച

കിളിക്കൂട്, നരകത്തിലെ കോഴി, ചെമ്മീൻ കൊളുത്തി വലിച്ചത്, അൽഫാ പിന്നെ ആട്ടിൻ തലയും ചിക്കൻ കബാബും; വെജിറ്റേറിയൻ വിഭവങ്ങളിൽ പഴം നിറച്ചതിനും കായുണ്ടയ്ക്കും കുഞ്ഞിപ്പത്തിരിക്കും ആവശ്യക്കാർ ഏറെ; കുടുംബസമേതം നോമ്പു വിഭവങ്ങൾ കഴിക്കാൻ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബർണ്ണശ്ശേരിയിലെ ആഗ്ലോ ഇന്ത്യക്കാരും; കണ്ണൂരിലെ റമദാൻ കാഴ്ച

രഞ്ജിത്ത് ബാബു

കണ്ണൂർ: റമദാൻ രാവുകൾ സജീവമാവുകയാണ് കണ്ണൂർ സിറ്റിയിൽ. കണ്ണൂർ സിറ്റി എന്ന് പേരുണ്ടെങ്കിലും ഇത് കണ്ണൂർ നഗരമല്ല. അറയ്ക്കൽ രാജവംശം വാഴുന്ന കാലത്തെ പഴയ കടലോര നഗരി ഇന്ന് അതേ പേരിൽ അറിയപ്പെടുന്നു. റമദാൻ കാലത്ത് സിറ്റി പഴയ സിറ്റിയാകും. രാവ് പകലാകും. വർണ്ണങ്ങൾ വാരി വിതറിയ വെളിച്ചെത്തിൽ സിറ്റി മുതൽ താഴെ തെരു വരെ മുങ്ങിക്കുളിക്കുകയാണ്.

വിശാലമായ അഹമ്മദ്ക്കാ തട്ടുകടയിലാണ് മറുനാടൻ പോയത്. ചിക്കനും മീനും മട്ടനും വിവിധ കോലത്തിൽ പൊരിഞ്ഞ് മലക്കുകയാണ്. വലിയ അടുപ്പുകളിൽ ഒരു കൂട്ടം പാചകക്കാരുടെ കൈകളിൽ ചട്ടുകങ്ങൾ താഴ്ന്ന് പൊന്തുന്നു. വിവിധ രീതിയിലുള്ള നോൺവെജ് വിഭവങ്ങൾ തകൃതിയായി ഒരുക്കുകയാണ്. ആവി പറക്കുന്ന വിഭവങ്ങൾ പ്ലേറ്റുകളിലേക്ക് നീങ്ങും മുമ്പേ തട്ടുകടക്കകത്തെ ഇരിപ്പിടങ്ങളിലും കടക്ക് മുന്നിലും നോമ്പു നോറ്റവരും അല്ലാത്തവരുമായ ആളുകൾ തിങ്ങി നിറഞ്ഞു കഴിഞ്ഞു.

നോമ്പു കാലം ഫലത്തിൽ അമുസ്ലീങ്ങളുടെ രുചിഭേദങ്ങളുടെ കാലം കൂടിയാണ്. കുടുംബസമേതം നോമ്പു വിഭവങ്ങൾ കഴിക്കാൻ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബർണ്ണശ്ശേരിയിലെ ആഗ്ലോ ഇന്ത്യക്കാരും റമദാൻ കാലത്തെ കടകളിലെത്തുന്നു. 60 രൂപ മുതൽ 140 രൂപ വരെ യുള്ള വിഭവങ്ങളാണ് സാധാരണ ഗതിയിൽ രൂചി തേടിയെത്തുന്നവർക്ക് കഴിക്കാവുന്നത്. മസാല മുക്കിയ ചിക്കനും മട്ടനും മീനുമൊക്കെ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്. കണ്ണൂർ തയ്യിൽ മുതൽ ആയിക്കര വരെയും താഴെത്തെരു റോഡിലും റമദാൻ കാലത്ത് രണ്ട് ഡലനിലേറെ തട്ടുകടകളുയരുന്നു. തട്ടുകടയെന്ന് പറയുന്നത് ശരിയല്ല. വെള്ള ഷാമിയാന കെട്ടി വർണ്ണ വെളിച്ചത്തിൽ കുളിപ്പിച്ച് സ്റ്റാർ ഹോട്ടലിന് സമാനമായ ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. വൈകീട്ട് ആറ് മണിയോടെ സജീവമാകുന്ന ഇത്തരം കടകളിൽ ആദ്യം രുചി തേടിയെത്തുന്നത് അമുസ്ലീങ്ങൾ തന്നെ.

നോമ്പു തുറകഴിഞ്ഞ് മാത്രമേ മുസ്ലീങ്ങൾ ഇവിടെയത്താറുള്ളൂ. നോമ്പു നോൽക്കുന്നവർ ലഘു ഭക്ഷണം മാത്രമേ കഴിക്കാറുള്ളൂ. വാഹനങ്ങളിൽ കുടുംബമായാണ് ഭൂരിഭാഗം പേരും ഇവിടെയെത്തുന്നത്. കൊതിയൂറും വിഭവങ്ങളുടെ മണം മത്ത് പിടിപ്പിക്കുമ്പോൾ ഇത് വഴി പോകുന്നവർ ഇവിടെ ഇറങ്ങും. അതിന് മുമ്പ് തന്നെ അവരെ ആകർഷിക്കാൻ ഒരു കൂട്ടം ചെറുപ്പക്കാരുണ്ട്. അവർ വിഭവങ്ങളുടെ പേര് വിളിച്ചു പറയും.

കിളിക്കൂട്, നരകത്തിലെ കോഴി, ചെമ്മീൻ കൊളുത്തി വലിച്ചത്, അൽഫാം, തുടങ്ങിയവയാണ് പേരുകൾ. വെജിറ്റേറിയൻ വിഭവങ്ങളിൽ പഴം നിറച്ചതും കായുണ്ടയും കുഞ്ഞിപ്പത്തിരിക്കും ആവശ്യക്കാർ ഇഷ്ടം പോലെ. 140 രൂപക്കുള്ള മുകളായ് ചിക്കൻ, ദവായ് ചിക്കൻ, എന്നിവയാണ് ന്യൂജൻ താരങ്ങൾ. ആട്ടിൻ തലയും ചിക്കൻ കബാബും കരിമീൻ പൊള്ളിച്ചതുമെല്ലാം വിഭവങ്ങളിൽ ഉൾപ്പെടുന്നു.

വിനാഗിരി ചേർത്ത് ഉപ്പിലിട്ടത് കക്കിരി മുതൽ പൈനാപ്പിൾ വരെ എണ്ണിയാലൊടുങ്ങാത്തവ. എല്ലാം കഴിഞ്ഞ് ഐസ് കൊണ്ടുള്ള പുഡ്ഡിങ്ങുമുണ്ട്. വർഷങ്ങളായി നടന്നു വരുന്ന റമദാൻ കാലത്തെ ഇത്തരം കടകളിൽ ഒരു മാസക്കാലം പതിവായി ഭക്ഷണം കഴിക്കാനെത്തുന്നവരുമുണ്ട്. സിറ്റിയിലെ മഷ്റൂഫ് പറയുന്നു. അതുകൊണ്ടു തന്നെ രുചിയുടേയും ഗുണത്തിന്റേയും കാര്യത്തിൽ സന്ധിയില്ല.

 

റമദാൻ കാലം സിറ്റിയും പരിസരവും പകൽ ഉറക്കത്തിലാണ്. സന്ധ്യ മയങ്ങി നോമ്പു തുറക്കലോടെ പള്ളി പരിസരവും തെരുവുകളും കൊട്ടാരവും പ്രകാശമാനമാണ്. പഴയ രാജകീയ പ്രൗഢിയിൽ സിറ്റി ഓർമ്മിക്കപ്പെടുന്നു. റമദാൻ കാലങ്ങളിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP