Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഞാൻ മരിക്കാൻ പോകുന്നു..! ജെസ്‌ന സുഹൃത്തിന് അയച്ച അവസാനത്തെ സന്ദേശത്തിന്റെ ഉറവിടം തേടി പൊലീസ്; മരിച്ചെങ്കിൽ എവിടെയെന്ന ചോദ്യം ബാക്കി; ആർക്കും കണ്ടെത്താൻ പോലും കഴിയാതെ എങ്ങോട്ടാണ് അവൾ പോയത്?

ഞാൻ മരിക്കാൻ പോകുന്നു..! ജെസ്‌ന സുഹൃത്തിന് അയച്ച അവസാനത്തെ സന്ദേശത്തിന്റെ ഉറവിടം തേടി പൊലീസ്; മരിച്ചെങ്കിൽ എവിടെയെന്ന ചോദ്യം ബാക്കി; ആർക്കും കണ്ടെത്താൻ പോലും കഴിയാതെ എങ്ങോട്ടാണ് അവൾ പോയത്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോട്ടയം ജില്ലയിൽനിന്നു ദുരൂഹസാഹചര്യത്തിൽ കാണാതായ ജെസ്ന മരിയ ജെയിംസിനെ തേടിയുള്ള അന്വേഷണം ഇനിയും എങ്ങുമെത്തിയില്ല. ജെസ്‌ന മരിച്ചിരിക്കാമെന്ന നിഗമനത്തിനൊപ്പം തന്നെ എവിടെയെങ്കിലും ഒളിച്ചു താമസിക്കുന്നുണ്ടാകാമെന്ന നിഗമനവും പൊലീസിനുണ്ട്. ഇതിനിടെ ജസ്‌ന അവസാനം അയച്ച സന്ദേശം പൊലീസിനെ ശരിക്കും ആശങ്കയിലാക്കുന്നുണ്ട്. ഈ സന്ദേശത്തിന്റെ സാരം ജസ്‌ന ആത്മഹത്യ ചെയ്തുവെന്നാണ്. ഈ സന്ദേശത്തിലെ വസ്തുത അറിയാതെ ശരിക്കും അന്ധാളിപ്പിലാണ് അന്വേഷണം സംഘം.

'ഐ ആം ഗോയിങ് ടു ഡൈ' (ഞാൻ മരിക്കാൻ പോകുന്നു), കാണാതാകുന്നതിനു മുമ്പ് ജെസ്ന മൊബൈൽ ഫോണിൽ ഒരു സുഹൃത്തിനയച്ച സന്ദേശമാണിത്. ഇതു സൈബർ പൊലീസിനു കൈമാറിയിട്ടുണ്ട്. ഒന്നുകിൽ എല്ലാവരെയും കബളിപ്പിക്കാൻ ഈ സന്ദേശമയച്ചശേഷം ജെസ്ന ഒളിവിൽ പോയതാകണം, അല്ലെങ്കിൽ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചശേഷം അയച്ചതായിരിക്കണം- രണ്ടു സാധ്യതകളും പൊലീസ് തള്ളിക്കളയുന്നില്ല.

അതേസമയം ജസ്‌നയെ അപകടത്തിൽപെടുത്തിയ ശേഷം അവളുടെ ഫോണിൽ നിന്നും മറ്റാരെങ്കിലും അയച്ചതാകാം സന്ദേശമെന്നും പൊലീസ് അനുമാനിക്കുന്നുണ്ട്. ഇതേക്കുറിച്ചു അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. നീലനിറത്തിലുള്ള കാറിൽ ജെസ്നയെ കണ്ടെന്ന വിവരമാണ് ഏറ്റവുമൊടുവിൽ പൊലീസിനു ലഭിച്ചത്. ഈ തുമ്പല്ലാതെ, അന്വേഷണസംഘത്തിന്റെ പക്കലുള്ളതു ജെസ്നയുടെ മൂന്നു ഫോട്ടോകൾ മാത്രം. ജെസ്നയുടെ മൂന്നു സുഹൃത്തുക്കളെ കേന്ദ്രീകരിച്ചായിരുന്നു ഇതുവരെയുള്ള അന്വേഷണം. ഇതുവരെ 500 പേരെ ചോദ്യംചെയ്തു. ഇനി വീട്ടുകാരെയാണു ചോദ്യം ചെയ്യാനുള്ളത്.

ജെസ്നയെക്കുറിച്ചു വിവരം നൽകുന്നവർക്കുള്ള പാരിതോഷികം രണ്ടുലക്ഷത്തിൽനിന്ന് അഞ്ചുലക്ഷം രൂപയായി വർധിപ്പിച്ചിരുന്നു. ജസ്‌ന അപകടത്തിൽ പെട്ടിരിക്കാമെന്ന നിഗമനത്തിൽ പൊലീസുകാർ എരുമേലിയിൽ കാടും അരിച്ചു പെറുക്കിയിരുന്നു. കാണാതായ ശേഷം 77 ദിവസവും പൊലീസ് അന്വേഷിക്കുകയാണ്. നൂറോളം പൊലീസുകാർ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ തെരച്ചിലിലാണ്. മാർച്ച് 22ന് പരാതി ലഭിച്ചപ്പോൾ തന്നെ അന്വേഷിച്ചിരുന്നെങ്കിൽ മകളെ കിട്ടുമായിരുന്നുവെന്ന് ജെയിംസ് പറയുന്നു. എങ്കിലും അവർ പൊലീസിൽ പ്രതീക്ഷ വെക്കുന്നു. അവർ സ്വന്തം മകളെയെന്ന പോലെ ജസ്‌നയെ കണ്ടെത്താൻ കഷടപ്പെടുന്നു. ജസ്‌നയെ ആരെങ്കിലും കെണിയിൽ വീഴ്‌ത്തുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്തിരിക്കാമെന്നാണ് സംശയിക്കുന്നത് ''.

ജസ്‌ന വിദേശത്ത് എത്തിയോ എന്നും പൊലീസ് അന്വേഷിക്കുന്നു. പാസ്‌പോർട്ടില്ലാത്ത ജസ്‌നയെ വ്യാജ പാസ്‌പോർട്ടിൽ കടത്തിയോ എന്നാണ് സംശയം. ജസ്‌നയെ ബാംഗ്‌ളൂരിൽ യുവാവിനൊപ്പം കണ്ടെന്ന പ്രചാരണം വേദനിപ്പിച്ചതായി സഹോദരി ജെഫി പറഞ്ഞു. തിരുവല്ലയിൽ ഒരു വിവാഹത്തിൽ പങ്കെടുത്ത തന്റെ കൂട്ടുകാരിയും സഹപാഠിയായ യുവാവും ചേർന്നുള്ള സോഷ്യൽ മീഡിയയിലെ ഫോട്ടോയോട് സാമ്യമുള്ളവരെ കണ്ടാണ് ജസ്‌നയെന്നു തെറ്റിദ്ധരിച്ചത്. എല്ലാം തന്നോടു തുറന്നു പറയുന്ന ജസ്‌നയ്ക്ക് അത്തരത്തിൽ ആരുമായിട്ടും അടുപ്പമില്ലെന്ന് ജെഫി പറഞ്ഞു.

ആദ്യത്തെ അലംഭാവത്തിൽ നിന്ന് പൊലീസ് ഉണർന്നപ്പോഴേക്കും ഏറെ വൈകിയിരുന്നു. പരാതി ലഭിച്ച് മൂന്നാം ദിവസമാണ് പൊലീസ് ജസ്‌നയുടെ ബന്ധുക്കളെ കണ്ടത്. ജസ്‌നയുടെ കോളേജിൽ അന്വേഷണത്തിന് എത്തിയത് എട്ടാം ദിവസമാണ്. മൊബൈൽ ഫോൺ എടുക്കാതെയാണ് ജസന പോയത്. അവൾ പോയെന്നു കരുതുന്ന വഴിയേ ബന്ധുക്കൾ അന്വേഷിച്ചു പോയി. മുണ്ടക്കയത്തിനു സമീപം കന്നിമല വഴി ബസിൽ ജസ്‌ന യാത്ര ചെയ്തതിന്റെ ദൃശ്യം കന്നിമല സഹകരണ ബാങ്കിന്റെ സി.സി ടിവിയിൽ നിന്ന് ലഭിച്ചിരുന്നു. ഇതു പൊലീസിനു കൈമാറിയിരുന്നു. തമിഴ്‌നാട്ടിലേക്കു പോകാമെന്ന സംശയത്തിൽ കുമിളിയിൽ വാഹനപരിശോധന നടത്തണമെന്ന ബന്ധുക്കളുടെ ആവശ്യം പൊലീസ് കേട്ടില്ല.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയാണ് ജസ്‌ന. മാതാവ് എട്ടുമാസം മുൻപ് ന്യുമോണിയ മൂലം മരിച്ചിരുന്നു. ജെയിംസിന്റെ സഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിൽ പോകുന്നുവെന്ന് അടുത്ത വീട്ടിൽ അറിയിച്ചാണ് 22ന് രാവിലെ 9.30ന് ജസ്‌ന ഓട്ടോറിക്ഷിൽ കയറിയത്. കുടുംബത്തിനു പരിചയമുള്ള ആളിന്റെ ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറയിലെത്തിയത്.

കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമിനിക് കോളേജിലെ രണ്ടാംവർഷ ബി.കോം. വിദ്യാർത്ഥിനിയാണ് ജെസ്ന. പിതാവിന്റെ സഹോദരിയുടെ മുണ്ടക്കയത്തുള്ള വീട്ടിൽ പോകുന്നുവെന്ന് അടുത്തവീട്ടിൽ അറിയിച്ചാണ് 22-ന് രാവിലെ ഒമ്പതരയോടെ വീട്ടിൽനിന്നിറങ്ങിയത്. പുസ്തകവും ഹാൻഡ്ബാഗുമായി വീടിനുമുന്നിൽനിന്ന് പരിചയമുള്ള ആളിന്റെ ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറയിലേക്ക് പോയത്. എന്നാൽ, ജെയിംസിന്റെ സഹോദരിയുടെ വീട്ടിലെത്തിയില്ല. യാത്രയെക്കുറിച്ച് കൂട്ടുകാരോടും ഒന്നും പറഞ്ഞിട്ടില്ല. മൊബൈൽ ഫോണും ആഭരണങ്ങളും വസ്ത്രങ്ങളും എടുക്കാതെയായിരുന്നു യാത്ര.

ആദ്യം നടത്തിയ അന്വേഷണത്തിൽ കൂടുതൽ തുമ്പുകൾ കണ്ടത്താൻ പൊലീസിന് സാധിച്ചില്ല. പെൺകുട്ടി സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ, സഹപാഠികൾ, ബന്ധുക്കൾ എന്നിവരെ ചോദ്യം ചെയ്തതിൽനിന്ന് സൂചനകളൊന്നും ലഭിച്ചില്ല. ഇന്റർനെറ്റില്ലാത്ത മൊബൈൽഫോണാണ് ഉപയോഗിച്ചിരുന്നത്. ഇതിലേക്കുവന്നതും വിളിച്ചിട്ടുള്ളതുമായി കോളുകളിൽ സംശയകരമായി ഒന്നുമില്ല. കൂടുതലും സംസാരിച്ചിട്ടുള്ളത് സഹപാഠികളോടും ബന്ധുക്കളോടുമാണ്.സംശയിക്ക തക്ക ഒന്നും ഇതിൽ നിന്ന് കണ്ടെത്താൻ പൊലീസ് സാധിച്ചില്ല. ജെസ്‌ന എരുമേലിക്കടുത്ത് കണ്ണിമലയിൽക്കൂടി കടന്നുപോകുന്ന ബസിൽ ഇരിക്കുന്നതായി ഒരു ബാങ്കിന്റെ നിരീക്ഷണ ക്യാമറയിൽ കണ്ടിരുന്നു. പൊലീസ് ഇത് പരിശോധിച്ചു. കൂടുതലായി ഒന്നും കിട്ടിയില്ല.

തുടർന്ന് ജസ്‌നയെ കണ്ടെത്തുന്നവർക്ക് പൊലീസ് രണ്ടുലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. തിരുവല്ല ഡിവൈ.എസ്‌പി. ചന്ദ്രശേഖരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിവന്നിരുന്നു. കുട്ടിയെ കണ്ടെത്താൻ കഴിയാത്തത് ആയുധമാക്കി കോൺഗ്രസ് വലിയ സമരം നടത്തി. ഉമ്മൻ ചാണ്ടിയും എം.എം. ഹസനും രമേശ് ചെന്നിത്തലയും ഒക്കെ നേരിട്ടെത്തി പ്രക്ഷോഭങ്ങൾക്ക് നേതൃത്വംനൽകി. ഇതിന് പിന്നാലെയാണ് ഐ.ജി. മനോജ് എബ്രഹാം തലവനായി ഉന്നതതലസംഘത്തെ നിയമിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP