Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ എനിക്കു ദയവായി മാപ്പ് നൽകണം..! അസഭ്യം പറഞ്ഞും വധഭീഷണി ഉയർത്തിയും ഫേസ്‌ബുക്കിൽ വീഡിയോ പോസ്റ്റു ചെയ്തത് മദ്യലഹരിയിൽ; എന്റെ ശുദ്ധ വിവരക്കേടിന്റെ ഭാഗമായാണ് ആ പ്രവർത്തി; ഇനി മേലിൽ തെറ്റ് ആവർത്തിക്കില്ല; എല്ലാ മലയാളികളോടും നിങ്ങളുടെ കാൽക്കൽ വീണ് ഞാൻ മാപ്പ് അപേക്ഷിക്കുന്നു: മുഖ്യമന്ത്രിയെ കുത്തിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കൃഷ്ണ കുമാരൻ നായർ മാപ്പപേക്ഷയുമായി രംഗത്ത്

ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ എനിക്കു ദയവായി മാപ്പ് നൽകണം..!  അസഭ്യം പറഞ്ഞും വധഭീഷണി ഉയർത്തിയും ഫേസ്‌ബുക്കിൽ വീഡിയോ പോസ്റ്റു ചെയ്തത് മദ്യലഹരിയിൽ; എന്റെ ശുദ്ധ വിവരക്കേടിന്റെ ഭാഗമായാണ് ആ പ്രവർത്തി; ഇനി മേലിൽ തെറ്റ് ആവർത്തിക്കില്ല; എല്ലാ മലയാളികളോടും നിങ്ങളുടെ കാൽക്കൽ വീണ് ഞാൻ മാപ്പ് അപേക്ഷിക്കുന്നു: മുഖ്യമന്ത്രിയെ കുത്തിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കൃഷ്ണ കുമാരൻ നായർ മാപ്പപേക്ഷയുമായി രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കുത്തിക്കൊല്ലാൻ കേരളത്തിലേക്ക് വരുന്നെന്നും അദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും ബലാത്സംഗം ചെയ്യുമെന്നും ഭീഷണി മുഴക്കിയ പ്രവാസി മലയാളി നിരുപാധികം മാപ്പപേക്ഷുമായി രംഗത്ത്. മദ്യലഹരിയിലാണ് താൻ ഫേസ്‌ബുക്കിൽ വന്നതെന്നും അസഭ്യം പറഞ്ഞതെന്നും പറഞ്ഞു കൊണ്ടാണ് കൃഷ്ണ കുമാരൻ നായർ മാപ്പു പറഞ്ഞ് രംഗത്തെത്തിയത്. കോതമംഗലം നെല്ലിക്കുഴി സ്വദേശിയായ കൃഷ്ണ കുമാരൻ നായരുടെ വീഡിയോ സൈബർ ലോകത്ത് വ്യാപകായി പ്രചരിച്ചിരുന്നുന്നു. ഇത് വാർത്ത ആകുകയും ചെയ്തതോടെ രണ്ട് പ്രവാസി മലയാളികൾ ഇയാളുടെ പക്കൽ എത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്നു കൃഷ്ണ കുമാരൻ നായരെന്ന് അപ്പോഴാണ് ബോധ്യമായത്. ഇതോടെ കൃഷ്ണ കുമാരൻ നായരുടെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ തന്നെ വീഡിയോ രൂപത്തിൽ മാപ്പപേക്ഷും പുറത്തുവന്നു.

മുഖ്യമന്ത്രിയെ കുറിച്ചും മന്ത്രി എംഎം മണിയെ കുറിച്ചും പറഞ്ഞ കാര്യത്തിൽ നിരുപാധികം മാപ്പു ചോദിക്കുന്നതായി ഇയാൾ വ്യക്തമാക്കി. പിണറായി സർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങൾ ആളുകൾ മനസിലാക്കാതെ പോകുകയാണെന്നനും കൃഷ്ണകുമാരൻ നായർ പറഞ്ഞു. മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ വീഡിയോ സൈബർ ലോകത്തു കൂടി പുറത്തുവന്നതോടെ ജലീൽ, ജുലാഷ് എന്നീ പ്രവാസി മലയാളികൾ കൃഷ്ണ കുമാരൻ നായരെ തിരക്കി ദുബായിലെ താമസ സ്ഥലത്ത് എത്തുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് തിരക്കിയപ്പോഴാണ് അമിതമായ മദ്യലഹരിയിലായിരുന്നു ഇയാളെന്ന് ബോധ്യമായത്. ഇതോടെ സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. ഇതോടെ കൃഷ്ണകുമാർ മാപ്പു പറഞ്ഞ് തടിയൂരി.

മാപ്പു ചോദിച്ചു കൊണ്ട് കൃഷ്ണകുമാരൻ നായർ പറഞ്ഞത് ഇങ്ങനെ:

ബഹുമാനപെട്ട കേരളാ മുഖ്യമന്ത്രിയോടും കുടുംബത്തിനോടും ബഹുമാനപെട്ട മന്ത്രി എം. എം മണിയവർകളോടും ഞാൻ നിരുപാധികം മാപ്പ് അപേക്ഷിക്കുന്നു. ഇന്ന് രാവിലെ ( 05/06/2018) ഞാൻ മുഖ്യമന്ത്രി യെയും കുടുംബത്തെയും അസഭ്യം പറഞ്ഞ് കൊണ്ടും വധഭീഷണി ഉയർത്തികൊണ്ടും എന്റെ മദ്യ ലഹരിയിൽ ഒരു ലൈവ് വീഡിയോ പോസ്റ്റ് ചെയുക യുണ്ടായി. എന്റെ ശുദ്ധ വിവര കേടിന്റെ ഭാഗമായാണ് അത്തരം ഒരു പ്രവർത്തി എന്നിൽ നിന്നും വന്നു പോയത്.

നല്ലവരായ രണ്ടു പ്രവാസികൾ ഇന്ന് എന്നെ വന്നു കണ്ടിരുന്നു എനിക്ക് പറ്റിയ വലിയ തെറ്റിന്റെ ആഴം അവർ എനിക്ക് മാന്യമായ രീതിയിൽ മനസിലാക്കി തരികയും ചെയ്തു. അതുകൊണ്ട് എനിക്ക് എന്റെ തെറ്റ് മനസിലാക്കുവാൻ സാധിച്ചു. ഞാൻ വളരെ അധികം പശ്ചാത്താപികുന്നു എന്റെ പ്രവർത്തിയിൽ എല്ലാ മലയാളികളോടും നിങ്ങളുടെ കാൽക്കൽ വീണ് ഞാൻ മാപ്പ് അപേക്ഷിക്കുന്നു. ബഹു മുഖ്യമന്ത്രി പിണറായി വിജയൻ എനിക്കു ദയവായി മാപ്പ് നൽകണം.

ആർഎസ്എസ് പ്രവർത്തകൻ എന്ന് അവകാശപ്പെട്ടു കൊണ്ടായിരുന്നു ഇയാൾ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നത്. പിണറായിക്കെതിരെ കടുത്ത ജാതീയ അധിക്ഷേപവും ഇയാൾ നടത്തി. പിണറായി വിജയനെ വധിക്കുമെന്നും ഭാര്യയേയും മകളേയും ബലാത്സംഗം ചെയ്യുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുകയുണ്ടായി. ദുബായിലെ ജോലി രാജിവച്ച് നാട്ടിലേക്ക് വരുന്നുവെന്നാണ് ഇയാളുടെ മുന്നറിയിപ്പ്. കള്ളുചെത്താൻ പോകുന്നവൻ കള്ള് ചെത്താൻ പോകണം അല്ലാതെ ഈ പണിക്ക് (മുഖ്യമന്ത്രി പണിക്ക്) ഇറങ്ങരുതെന്നുമാായിരുന്നു ഭീഷണി.

കൃഷ്ണകുമാർ എസ്.എൻ നായരുടെ ഫേസ്‌ബുക്ക് ലൈവിലെ പരാമർശങ്ങൾ:

ഞാൻ കൃഷ്ണകുമാർ നായർ. പഴയ ആർഎസ്എസുകാരനായിരുന്നു. കാര്യങ്ങൾ മുൻപോട്ട് നടത്തിക്കൊണ്ടിരുന്ന വ്യക്തിയായിരുന്നു. ഞാൻ വീണ്ടും സജീവമായി രംഗത്തേയ്ക്കിറങ്ങഉന്നു. സ്റ്റേ ചെയ്യുന്നത് ദുബായിയിൽ. ജോലി രാജിവച്ച് നാട്ടിലേയ്ക്ക് വരുകയാണ്. നാട്ടിൽ വരുന്നതിന് രണ്ട് ഉദ്ദേശമുണ്ട്. കില്ലിങ് തന്നെയാണ്. ഞാൻ വീണ്ടു പഴയ കത്തികളും സാധനങ്ങളും തേച്ചു മിനുക്കി എടുക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്റെ ലൈഫ് എങ്ങനെ പോയാലും എനിക്കൊരു കുഴപ്പവുമില്ല. ഒരു വ്യക്തിയെ കൊല്ലാൻ അങ്ങ് തീരുമാനിച്ചാൽ അതങ്ങ് ചെയ്യും.

ലസിത വിജയനെതിരെ പരാതി കൊടുത്തിട്ട് പിണറായി വിജയന്റെ പൊലീസ് (തെറി).... ഞാനൊരു ബിജെപിക്കാരനാണ് ആർഎസ്എസുകാരനാണ്. ഇതേപോലൊരു മുഖ്യമന്ത്രിയെ നേരത്തെ കണ്ടിട്ടുണ്ടോ... ഉമ്മൻ ചാണ്ടി ഇതിനു മുൻപ് ഭരിച്ചിരുന്നു. സാധാരണക്കാരന്റെ വിഷമങ്ങൾ കേൾക്കാൻ, നാടകമാണെങ്കിൽ കൂടി അയാൾ കാത്തിരുന്നു.

(മുഖ്യമന്ത്രിയുടെ അമ്മയ്ക്കെതിരെ ലൈംഗികാധിക്ഷേപം)

എടാ കള്ളു ചെത്താൻ പോണവൻ കള്ള് ചെത്താൻ പോണം. അല്ലാതെ ഈ പണിക്കിറങ്ങരുത്. ഞാൻ വരുന്നു കേരളത്തിലേയ്ക്ക്. എന്റെ പാസ്‌പോർട്ട് നംമ്പരും എല്ലാം നിനക്ക് കൃത്യമായി തരാം. നിനക്ക് എന്ത് (തെറി) ചെയ്യാൻ പറ്റുന്നെങ്കിൽ ചെയ്യ്. വന്ന് നിന്റെയൊക്കെ വീട്ടിൽ കയറി പടപടപടാന്ന് പൊട്ടിക്കും. അതിനുള്ള കാശ് സമ്പാദിക്കാൻ മാത്രമാണ് ഇവിടെ വന്നത്. എനിക്ക് രണ്ട് ലക്ഷം രൂപ മാസ ശമ്പളമുണ്ട്. ഞാൻ സീനിയർ റിഗ്ഗിങ് സൂപ്രവൈസറാണ്.

ഒരു കാര്യം ചെയ്യാം ഞാൻ വന്ന് നിന്റെ പെണ്ണുമ്പിള്ളയേയും മോളെയും നിന്റെ മുന്നിലിട്ട് ശരിക്കങ്ങോട്ട് മറ്റേ പരിപാടി ചെയ്യാം. മണി പറഞ്ഞ മാതിരി, കാട്ടുകുരങ്ങൻ മണി പറഞ്ഞതു മാതിരി, നിന്റെ മുന്നിലിട്ട് മറ്റേ പണിയങ്ങ് ചെയ്യാം (വീണ്ടും തെറി) നീ സഹിക്കുമോ (തെറി).

ഇതിന്റെ മറുപടി എനിക്കു കിട്ടണം, എല്ലാവരിൽ നിന്നും. കിട്ടിയില്ലെങ്കിൽ ഹൈന്ദവ സംഘടനകളൊന്നും കേരളത്തിൽ വേണ്ട. ഇതിനെനിക്ക് മറുപടിയും കിട്ടണം പിന്തുണയും കിട്ടണം. അടുത്ത ഫ്‌ളൈറ്റിൽ നാട്ടിലേയ്ക്ക് വരണം''

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP