Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊല്ലേണ്ടവനെ കൊല്ലണമെന്ന് ജസ്റ്റിസ് കെമാൽ പാഷ;ക്രൂര കൊലപാതകം നടത്തി ജയിലെത്തുന്നവരെ ശപ്പാട് നൽകി പോറ്റേണ്ടതില്ല; പ്രതികൾക്ക് മാത്രം മനുഷ്യാവകാശം മതിയോ? ഇരയാക്കപ്പെടുന്ന കുടുംബത്തിനും മനുഷ്യാവകാശമുണ്ടെന്ന് ആക്ടിവിസ്റ്റുകൾ മറക്കരുത്;40 വർഷം ജയിലിൽ കഴിഞ്ഞ മനോരോഗിയായി പുറത്ത് വരുന്നതിലും ഭേദം കൊന്നുകളയുന്നതല്ലെയെന്നും റിട്ട.ജസ്റ്റിസ്

കൊല്ലേണ്ടവനെ കൊല്ലണമെന്ന് ജസ്റ്റിസ് കെമാൽ പാഷ;ക്രൂര കൊലപാതകം നടത്തി ജയിലെത്തുന്നവരെ ശപ്പാട് നൽകി പോറ്റേണ്ടതില്ല; പ്രതികൾക്ക് മാത്രം മനുഷ്യാവകാശം മതിയോ? ഇരയാക്കപ്പെടുന്ന കുടുംബത്തിനും മനുഷ്യാവകാശമുണ്ടെന്ന് ആക്ടിവിസ്റ്റുകൾ മറക്കരുത്;40 വർഷം ജയിലിൽ കഴിഞ്ഞ മനോരോഗിയായി പുറത്ത് വരുന്നതിലും ഭേദം കൊന്നുകളയുന്നതല്ലെയെന്നും റിട്ട.ജസ്റ്റിസ്

തൃശൂർ: അപൂർവങ്ങളിൽ അപൂർവമായ കൊലപാതകം നടത്തിയവരെ കൊല്ലുകതന്നെ വേണമെന്ന് റിട്ട. ജസ്റ്റിസ് കെമാൽ പാഷ. പട്ടാപ്പകൽ അകാരണമായി നടുറോഡിൽ കുത്തിമലർത്തുന്നവന് വധശിക്ഷ നൽകിയില്ലെങ്കിൽ പിന്നെ നീതി നോക്കുകുത്തിയാകും.പരോളില്ലാതെ 40 വർഷം ജയിലിൽ കഴിഞ്ഞ് മനോരോഗിയായി പുറത്തുവരുന്നതിലും ഭേദം കൊന്നുകളയുന്നതല്ലെയെന്നും അദ്ദേഹം ചോദിച്ചു. 

അതിക്രൂര കൊലപാതകം നടത്തി ജയിലിൽനിന്നും ശിക്ഷാ നടപടികൾക്ക് ശേഷം സമൂഹത്തിലേക്ക് തിരിച്ചയക്കാൻ പറ്റാത്തയാളെ ശാപ്പാട് നൽകിപോറ്റേണ്ടതില്ല.തൃശൂർ പ്രസ്‌ക്ലബിന്റെ ടി.വി. അച്യുത വാര്യർ പുരസ്‌കാര സമർപ്പണം ഉദ്ഘാടനം ചെയ്യവേയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.

വധശിക്ഷ അപരിഷ്‌കൃതമാണെന്ന് പറയാൻ എളുപ്പമാണ്. പ്രതികൾക്ക് മാത്രം മനുഷ്യാവകാശം മതിയോ. ഇരയാക്കപ്പെടുന്ന കുടുംബത്തിനും മനുഷ്യാവകാശമുണ്ടെന്ന് ആക്ടിവിസ്റ്റുകൾ മറക്കരുത്. അവർക്കാണ് കൂടുതൽ മനുഷ്യാവകാശം വേണ്ടത്. വധശിക്ഷ ഇന്ത്യൻ പീനൽകോഡിൽ നിലനിൽക്കുന്നിടത്തോളം അപരിഷ്‌കൃതമാെണന്ന് പറയാൻ അവകാശമില്ല. വ്യക്തിപരമായി സ്വർഗത്തിൽപോകുമോ, നരകത്തിൽപോകുമോ എന്നു ചിന്തിച്ച് ഒരു പ്രതിയെ ശിക്ഷിക്കാതിരിക്കുന്നത് ഭരണഘടനക്ക് എതിരാണ്.

അത്തരം ന്യായാധിപന്മാർ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ല. 18 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിൽ് അഞ്ഞൂറോളം കൊലക്കേസുകളാണ് പരിഗണിച്ചത്. ഇതിൽ പന്ത്രണ്ടോളം കേസുകളിൽ കുറ്റക്കാർക്ക് വധശിക്ഷ നൽകി. ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ച വേളയിൽ ഇതിലൊന്നിൽ പോലും കുറ്റബോധം തോന്നിയിട്ടില്ല.

സർവിസിലിരിക്കെ വധശിക്ഷ വിധിച്ച വി.ആർ. കൃഷ്ണയ്യർ അടക്കം പ്രമുഖ ജസ്റ്റിസുമാർ പിന്നീടാണ് വധശിക്ഷ അപരിഷ്‌കൃതമാണെന്ന നിലപാട് സ്വീകരിച്ചത്. എന്ത് വൃത്തികേടുകളും ഒരു സ്ഥാപനത്തിൽ ഇരുന്നുകാണിക്കാം എന്നാണ് സമൂഹത്തിലെ ഒരു ന്യൂനപക്ഷം കരുതുന്നത്.

എന്നാലത് ചൂണ്ടിക്കാണിക്കാൻ പാടില്ലെന്ന് പറയുന്നത് ശരിയല്ല. മാധ്യമപ്രവർത്തകരെ ഹൈക്കോടതിക്ക് അടക്കം അവഗണിക്കാനാവില്ല.ഹൈക്കോടതിയിൽ നേരത്തെയുണ്ടായ സംഭവങ്ങളിൽ കൃത്യമായ മധ്യസ്ഥത വൃത്തിയായി നടന്നിരുന്നുവെങ്കിൽ പ്രശ്‌നം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP