Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പതിയെ നീങ്ങുന്ന ഭൂമിയെ സംരക്ഷിക്കാൻ ഒരു സെക്കൻഡ് ഈ വർഷം ആയുസു കൂട്ടും; ജൂൺ 30-ന് ലോകമെങ്ങും ഇന്റർനെറ്റ് തകരാറിലായേക്കും

പതിയെ നീങ്ങുന്ന ഭൂമിയെ സംരക്ഷിക്കാൻ ഒരു സെക്കൻഡ് ഈ വർഷം ആയുസു കൂട്ടും; ജൂൺ 30-ന് ലോകമെങ്ങും ഇന്റർനെറ്റ് തകരാറിലായേക്കും

മയത്തെ ഭൂമിയുടെ കറക്കത്തിനൊപ്പമെത്തിക്കാൻ ഈ വർഷത്തിന് ഒരു സെക്കൻഡ് ദൈർഘ്യം കൂട്ടുന്നു. ജൂൺ 30 അർധരാത്രിയായിരിക്കും അധികമായി വരുന്ന ആ സെക്കൻഡ്. പക്ഷേ അധിക സമയത്തേക്ക് ലോകത്തൊട്ടാകെയുള്ള ഇന്റർ്‌നെറ്റ് സംവിധാനം തകരാറിലായേക്കാമെന്ന് പാരീസിലെ ഇന്റർനാഷണൽ എർത്ത് റൊട്ടേഷൻ സർവീസിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു. ഭൂമിയുടെ കറക്കം പടിപടിയായി വേഗത കുറഞ്ഞു വരുന്നതു മൂലമാണ് ഈ അധിക സമയം ഉണ്ടാക്കുക ആവശ്യമായി വന്നത്. 2012-ൽ ഇതു പോലെ ഒരു സെക്കൻഡ് കൂട്ടിച്ചേർത്തപ്പോൾ പല സൈറ്റുകളും തകരാറിലായിരുന്നു.

ലീപ് സെക്കൻഡ് എന്നറിയപ്പെടുന്ന ഈ അധിക സെക്കൻഡ് കൂട്ടിച്ചേർക്കാൻ തുടങ്ങിയതു മുതൽ ഗുഗ്ൾ ലീപ് സ്മിയർ എന്ന പേരിൽ ഒരു സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ലീപ് സെക്കൻഡ് എത്തുന്നതിനു മുമ്പ് തന്നെ മില്ലി സെക്കൻഡുകൾ പടിപടിയായി അധികം ചേർത്തു ലീപ് സെക്കൻഡിനൊപ്പമെത്തുന്നതാണ് ഈ സംവിധാനം.

ഇന്റർനെറ്റ് കണ്ടെത്തുന്നതിനു മുമ്പ് 1972-ലായിരുന്നു ആദ്യ ലീപ് സെക്കൻഡ് ചേർക്കപ്പെട്ടത്. 2015-ലേത് 26-ാം ലീപ് സെക്കൻഡായാണ് ചേർക്കപ്പെടുന്നത്. അതായത് ഘടികാരം നിലവിൽ വന്നതിനു ശേഷം അര മിനിറ്റോളം സമയം അധികമായി പിന്നീട് ചേർക്കപ്പെട്ടുവെന്നർത്ഥം. അതേസമയം ലീപ് സെക്കൻഡുകൾ കൂട്ടുന്നതിനോട് യുഎസിനും ബ്രിട്ടനും എതിർപ്പുണ്ട്. തങ്ങളുടെ നാവിഗേഷൻ, കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളെ ഇതു തകരാറിലാക്കുന്നുണ്ടെന്നാണ് യുഎസിന്റെ ആക്ഷേപം. ഗ്രീൻവിച്ച് മീൻ ടൈം ഇത് ഇല്ലാതാക്കുമെന്നതാണ് ബ്രിട്ടന്റെ എതിർപ്പിനു കാരണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP