Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചെങ്ങന്നൂരിൽ വർഗീയ കാർഡ് ഇറക്കിയത് ആര്? സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന ബിജെപിയുടെ അവകാശവാദത്തെ ചോദ്യം ചെയ്യുന്നു എഴുത്തുകാരനായ റമീസ് മുഹമ്മദ്

ചെങ്ങന്നൂരിൽ വർഗീയ കാർഡ് ഇറക്കിയത് ആര്? സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന ബിജെപിയുടെ അവകാശവാദത്തെ ചോദ്യം ചെയ്യുന്നു എഴുത്തുകാരനായ റമീസ് മുഹമ്മദ്

റമിസ് മുഹമ്മദ്

ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിച്ചതിന് പിന്നാലെ ബിജെപി കോൺഗ്രസ് നേതാക്കൾ ഉന്നയിച്ച ആരോപണം സിപിഎം വർഗീയ കാർഡിറക്കി നേടിയ വിജയമാണ് ചെങ്ങന്നൂരിലേത് എന്നായിരുന്നു. ചെങ്ങന്നൂരിൽ വർഗീയ കാർഡ് ഉപയോഗിച്ചത് ബിജെപിയാണെന്ന അഭിപ്രായമാണ് എഴുത്തുകാരനായ റമീസ് മുഹമ്മദ് രേഖപെടുത്തുന്നത്.മണ്ഡലത്തിൽ ബിജെപിക്ക് കിട്ടിയ വോട്ടുകൾ ശ്രീധരൻ പിള്ളയുടെ വ്യക്തിപ്രഭാവത്തിന് കൂടി അവകാശപ്പെട്ടതാണെന്നും റമീസ് അഭിപ്രായപ്പെടുന്നു. ഒരൊറ്റ തെരഞ്ഞെടുപ്പ് കൊണ്ട് ക്രൈസ്തവ സമുദായത്തെ വർഗീയവാദികളായി മുദ്രകുത്തിയ ബിജെപി നിലപാടിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നല്ല സഹായവും ഉണ്ടായിരുന്നുവെന്നും തന്റെ കുറിപ്പിൽ റമീസ് പരിഹസിക്കുന്നു.

ഗൾഫ്, അമേരിക്കൻ നാടുകളിൽ കുടിയേറ്റമില്ലാത്ത ദളിത് വിഭാഗമാണ് മുഴുവൻ വോട്ടുകളും പോൾ ചെയ്യുന്നത്. കുറച്ച് നാൾ മുൻപ് നടന്ന ദളിത് ഹർത്താലിൽ പന്തളം ജി നടത്തിയ ഫേസ്‌ബുക്ക് ലൈവ് കണ്ട ആരെങ്കിലും ബിജെപിക്ക് വോട്ട് ചെയ്യുമോ എന്നും കുറിപ്പിൽ എഴുത്തുകാരൻ ചോദിക്കുന്നു.മണ്ഡലത്തിലെ പ്രബല സമുദായമായ ഈഴവരുടെ വോട്ടും ബിജെപിക്ക് ലഭിച്ചില്ല. ഒറ്റയ്ക്ക് നിന്നാൽ അയ്യായിരം വോട്ട് പോലും ഇല്ലാത്ത പാർട്ടിയായിരുന്നിടത്ത് നിന്നും നല്ല വോട്ട് വിഹിതം നേടാൻ പ്രാപ്തരാക്കിയ ബിഡിജെഎസിനോട് ബിജെപി കാണിച്ച നന്ദിയില്ലായ്മയും മണ്ഡലത്തിൽ വോട്ട് കുറയാൻ കാരണമായെന്നും കുറിപ്പിൽ പറയുന്നു. നായർ സമുദായത്തിന്റെ വലിയ വോട്ട് വിഹിതം വാങ്ങി ഇത്തരം പ്രസ്താവനകൾ നടത്തിയാൽ ഇടത് വലത് മുന്നണിയിലുള്ള നായർ സ്ഥാനാർത്ഥികൾ പോലും ഭാവിയിൽ വെള്ളകുടിക്കുമെന്നും കുറിപ്പിൽ പറയുന്നു.മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ പോലും മറ്റ് മതക്കാർ ജയിക്കുന്നു, മന്ത്രിമാരാകുന്ന ചരിത്രവും കേരളത്തിനുണ്ടെന്നും ലേഖനത്തിൽ പറയുന്നു.

റമിസിന്റെ ലേഖനത്തിന്റെ പൂർണരൂപം

'ചെങ്ങന്നൂർ '

ഒരൊറ്റ തിരഞ്ഞെടുപ്പു കൊണ്ട് k.സുരേന്ദ്രനും കേരള ബിജെപ്പിയും ക്രിസ്ത്യൻ സമുദായത്തെ വർഗീയമായും,വളരെ തരം താണ നിലയിൽ അവഹേളിക്കുകയും,ആക്ഷേപിക്കുകയും ചെയ്യുന്ന നിലയിലേക്ക് കൊണ്ടെത്തിച്ചു.അതിനു ബലം നല്കാൻ പ്രതി പക്ഷ നേതാവ് ചെന്നിത്തലയും ഒപ്പം നിന്നു.

കുറച്ചുനാൾ മുൻപുവരെ ഈയുള്ളവന്റെ ധാരണ ശ്രീമാൻ K .സുരേന്ദ്രൻ കർണാടക സ്വദേശി ആണെന്നായിരുന്നു അത് ചിലപ്പോൾ എന്റേത് മാത്രമാവില്ല കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും സംശയമാകാം നിങ്ങൾ ബിജെപി ക്കാർ ഏതു ദേശക്കാർ എന്നോ ഭാഷക്കാർ എന്നോ ബിജെപി അണികൾക്ക് പോലും അറിയില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നിങ്ങളൊക്കെ എവിടെ നിന്നെങ്കിലും വന്നു ഏതെങ്കിലും മണ്ഡലങ്ങളിലെ സ്ഥാനാര്ഥികളാകുന്നു നില്കുന്നു തോൽക്കുന്നു.അതൊരു പതിവായി കേരളത്തിൽ മാറി.

എന്തുകൊണ്ട് മുകളിൽ നേതാക്കന്മാരുടെ ജന്മ സ്ഥലങ്ങൾ പറയേണ്ടി വന്നു എന്ന് എന്നുവച്ചാൽ കേരളത്തിൽ സ്വന്തം ജന്മ സ്ഥലങ്ങളിൽ നിന്ന് ജനവിധി തേടുന്ന അപൂർവം ബിജെപി നേതാക്കളിൽ ഒരാളാണ് സൗമന്യനായ ശ്രീമാൻ ശ്രീ ധരൻ പിള്ള.തുടർച്ചയായി അദ്ദേഹം മൂന്നു തവണ ചെങ്ങന്നൂരിൽ നിന്ന് മത്സരിക്കുന്നു.കൂടാതെ മുസ്ലിം,ക്രൈസ്തവ സമൂഹവുമായി നല്ല ബന്ധം സൂക്ഷിക്കുന്ന ഏക ബിജെപി നേതാവ്. ബിജെപി നേതാക്കളുടെ കൈമുതലായ മണ്ടത്തരങ്ങളും,കള്ളങ്ങളും വിളമ്പാത്ത അപൂർവം ബിജെപി നേതാക്കളിൽ ഒരാൾ.പിള്ള എന്ന ഒറ്റ വ്യക്തിത്വത്തിന് കിട്ടിയ വോട്ടാണ് 35270 എന്ന വലിയ സംഖ്യാ ബിജെപി വേറൊരു സ്ഥാനാർത്ഥിയെ നിർത്തിയിരുന്നെങ്കിൽ ബിജെപി 20000 വോട്ടു കടക്കില്ലായിരുന്നു.

നാം കരുതും പോലെ ചെങ്ങന്നൂരിലെ പ്രബല സമുദായം നായർ,ക്രിസ്ത്യൻ സമുദായങ്ങൾ അല്ല എന്നുള്ളതാണ് അത് 40000 വോട്ടുകൾ ഉള്ള ദളിത് സമൂഹമാണ്.കുറച്ചു നാൾ മുൻപ് ദളിത് ഹർത്താലിനോട് അനുബന്ധിച്ചു ബിജെപി യുടെ തീപ്പൊരി നേതാവായ ശ്രീമാൻ പന്തളം 'ജി' എന്ന പന്തളം കാരൻ ആ ദിവസം ഫെയ്‌സ് ബുക്ക് ലൈവിൽ വന്നു പറഞ്ഞെതെല്ലാം കേരള ജനത കണ്ടതാണല്ലോ.കേരളത്തിലെ ഒരു 'ഹൈന്ദവന്റെ' ദേഹത്തു ദളിതൻ കൈ വച്ചാൽ പിന്നെ ഒരു ദളിതനേയും വെറുതെ വിടില്ല എന്ന പരസ്യ ആഹ്വനം തൊട്ടടുത്തുള്ള ചെങ്ങന്നൂരിലെ ദളിതനാണ് ആദ്യം കേട്ടത് എന്നത് സത്യമാണ് .അവർ മൗനമായ് ഇരുന്നു ചെങ്ങന്നൂർ ഇലക്ഷൻ വരെ. പന്തളം 'ജി' പറഞ്ഞതുപോലെ ആണെങ്കിൽ എന്തിനു 40000 വോട്ടുള്ള ദളിതൻ അന്യ സമുദായക്കാരനായ ഹൈന്ദവന് വോട്ടു കുത്തണം? അതെ അത് മാത്രമേ ദളിത് സഹോദരങ്ങൾ അവിടെ ചെയ്തുള്ളു.ദളിതരെ ആക്ഷേപിച്ച ശ്രീമാൻ പന്തളം'ജി' തന്നെയായിരുന്നു ബിജെപി സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് അക്ഷീണം പണിയെടുത്തത് ഇത്ര ഒക്കെ ആയിട്ടും ദളിതർ ബിജെപി ക്കു വോട്ടു ചെയ്യണം എന്ന വാശി ദളിത് സമൂഹം അംഗീകരിക്കുമോ? മുഴുവൻ വോട്ടും കേരളത്തിൽ പോൾ ചെയ്യുന്ന ഏക സമൂഹമാണ് ദളിതർ കാരണം ഗൾഫ്,അമേരിക്കൻ കുടിയേറ്റമില്ലാത്ത നാട്ടിൽ തന്നെ സ്ഥിരതാമസം ഉള്ളവർ.

അടുത്തത് 22000 വോട്ടുകൾ മണ്ഡലത്തിലുള്ള ഈഴവ സമുദായം.ഗതി കിട്ടാ പ്രേതം പോലെ തേരാ
പാര കേരളത്തിൽ അങ്ങോളം ഇങ്ങോളം 5000 വോട്ടുകളുമായി അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ബിജെപി ക്കു നിവർന്നു നിൽക്കുവാൻ ഒരു മേൽവിലാസം ഉണ്ടാക്കി കൊടുത്ത സമുദായം ഈഴവ സമുദായവും അത്‌നിന്റെ നേതാവ് ശ്രീ വെള്ളാപ്പള്ളി നടേശനും.പക്ഷെ രണ്ടു കാലിൽ നിവർന്നു നിന്ന ബിജെപി വെള്ളാപ്പള്ളിയെ തഴഞ്ഞു ഈഴവ സമുദായത്തിന് മാന്യമായ പരിഗണന കൊടുത്തില്ല.പിന്നെ ചെങ്ങന്നൂരിൽ എന്ത് ചെയ്യാം എന്ന് സമുദായം ബിജെപി ക്കു കാട്ടി കൊടുത്തു.

15000 വോട്ടുള്ള മുസ്ലിം സമുദായം.ഒരു വോട്ടിനു അഞ്ചു ലക്ഷം രൂപയും കൂടെ സർക്കാർ ജോലിയും വെച്ച് നീട്ടിയാൽ പോലും ഒരൊറ്റ മുസ്ലിം വോട്ട് ബിജെപി പെട്ടിയിൽ വീഴില്ല എന്ന് നന്നായി അറിയുന്ന സിപിഐഎം അതും മുന്നിൽ കണ്ടു കരുക്കൾ നീക്കി.ഫലമോ അതും സജി ചെറിയാൻ എന്ന നാട്ടുകാരൻ സ്ഥാനാർത്ഥിക്കു ലഭിച്ചു.


മേല്പറഞ്ഞ മൂന്ന് സമുദായ വോട്ടുകൾ ചേർത്താൽ തന്നെ ഇടതു പക്ഷ സ്ഥാനാർത്ഥിയുടെ ജയിക്കുന്ന വോട്ടായി കഴിഞ്ഞു..അപ്പോൾ ബിജെപി ക്കാർ ആക്ഷേപിച്ചപോലെ എവിടെ ക്രിസ്ത്യൻ വോട്ടുകൾ? അതും 38000 എന്ന വലിയ സംഖ്യാ ആരുടെ പെട്ടിയിൽ വീണു?

ഒരു നസ്രാണി കുട്ടി ജനിക്കുമ്പോൾ ഒരു കയ്യിൽ കൊന്തയും മറു കയ്യിൽ കോൺഗ്രസിന്റെ കൈ പത്തിയും വെച്ച് കൊടുക്കും എന്നൊരു ചൊല്ലുണ്ട് മധ്യ തിരുവിതാം കൂറിൽ.കുടുംബ പരമായി കോൺഗ്രെസ്സുകാരായ നസ്രാണികൾ അതും ഭൂരിപക്ഷം ഉമ്മൻ ചാണ്ടിയുടെ ഓർത്തഡോക്‌സ് വിഭാഗക്കാരായ വോട്ടർ മാർ സ്ഥാനാർത്ഥിയെ നോക്കാതെ അവരുടെ കൈപ്പത്തി ചിഹ്നം മാത്രം നോക്കി വോട്ടു ചെയ്തു അതാണ് ചരിത്രത്തിൽ ഇല്ലാത്ത വിധത്തിൽ ഒരു കൊണ്‌ഗ്രെസ്സ് സ്ഥാനാർത്ഥിക്കു കിട്ടാത്ത വോട്ട് ശ്രീ വിജയ കുമാറിന് ലഭിച്ചത് 46347 എന്ന ഉയർന്ന സംഖ്യാ.ക്രിസ്ത്യൻ സമൂഹം വോട്ടു ചെയ്യാതെ ഒരിക്കലും കോൺഗ്രസ് സ്ഥാനാർത്ഥി ഇത്രയും വോട്ടു പിടിക്കില്ല ഒരു പക്ഷെ ശ്രീ വിജയ കുമാറിന് കിട്ടിയ ഏക സമുദായ വോട്ടും ക്രിസ്ത്യൻ സമുദായ വോട്ടാണ്.

ഇനി കാര്യത്തിലേക്കു കടക്കാം ശ്രീ ധരൻ പിള്ളക്ക് ലഭിച്ച 35270 വോട്ടിന്റെ ഉറവിടം എവിടെ? ഏകദേശം എല്ലാ സമുദായ വോട്ടുകളും കണക്കെടുത്ത സ്ഥിതിക്ക് ബാക്കി ഉള്ളത് 38000 വോട്ടുള്ള നായർ സമുദായ വോട്ടാണ് അതിലെ 90% വും ശ്രീ ധരൻ പിള്ള എന്ന നായർ ബിജെപി ക്കു സ്ഥാനാർത്ഥിക്കു തന്നെയാണ് പോയത് എന്ന് ഒരു പക്ഷെ ബിജെപി ക്കാർ പോലും സമ്മതിക്കുന്ന കാര്യമാണ്.നായർ വോട്ടിനൊപ്പം സംഖടിതരായ മറ്റു സംഘപരിവാർ വോട്ടും പിള്ളയുടെ പെട്ടിയിൽ വീണു എന്നത് പകൽ സത്യമാണ്.

അപ്പോൾ ആരാണ് മതവും ജാതിയും നോക്കി വോട്ടു ചെയ്തത് k .സുരേദ്രനും,ബിജെപി യും പറയും പോലെ ഇടതു പക്ഷ സ്ഥാനാർത്ഥി സജി ചെറിയാനും ക്രൈസ്തവരുമാണോ?അതോ സ്വ ജാതി മാത്രം നോക്കി വോട്ടു ചെയ്ത നായർ സമുദായ അംഗങ്ങൾ ആണോ? ശ്രീ സുരേദ്ര ദയവായി LDF ലും UDF ലും ഉള്ള നായർ സമുദായ അംഗങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരി ഇടരുത്.നിങ്ങൾ ഇത്തരത്തിൽ ജാതി പറഞ്ഞാൽ അവരിൽ പലരും ഇനി നിയമ സഭയും,പാർലമെന്റും കാണില്ല. ശ്രീ സുരേദ്ര ഉദാഹരണത്തിന് കാലങ്ങളായി നല്ലവരായ നായർ സമുദായ അങ്ങൾക്ക് വോട്ടു ചെയ്യുന്ന മണ്ഡലങ്ങൾ ഒന്ന് നോക്കു.കാഞ്ഞിരപ്പള്ളി (35000 മുസ്ലിം വോട്ട്) കൊട്ടാരക്കര (30000 മുസ്ലിം വോട്ട്) പത്തനാപുരം (35000 മുസ്ലിം വോട്ടു)പത്തനംതിട്ട (32000 മുസ്ലിം വോട്ടു)
അടൂർ( 22000 മുസ്ലിം വോട്ടു). ഇവിടെ നിന്ന് ജയിച്ചു ആഭ്യന്തര മന്ത്രി മാർ വരെ ആയവരുണ്ട്.ഇവരൊക്കെ നായന്മാരാണ് എന്നറിഞ്ഞിട്ടു തന്നയാണ് സുരേദ്ര ജനങ്ങൾ അവർക്കു വോട്ടു ചെയ്തത്.k.ബാലകൃഷ്ണ പിള്ള എന്ന നായർ എങ്ങനെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വന്നു എന്ന് അദ്ദേഹത്തോട് ഒന്ന് ചോദിക്കുക.അതിന്റെ പിന്നിൽ' ബാബാ സാഹിബ് റാവുത്തർ' എന്ന ഒരു വലിയ മനുഷ്യന്റെ പ്രയത്‌നം ഉണ്ട്.എന്തുകൊണ്ട് ഈ സ്ഥലങ്ങൾ മാത്രം പറഞ്ഞു എന്നുവച്ചാൽ ചെങ്ങന്നൂരുമായി ചേർന്ന് കിടക്കുന്ന പ്രദേശങ്ങളാണ് ഇവയെല്ലാം കൂടാതെ മറ്റുള്ളവരുടെ വോട്ടു വാങ്ങി പല നായർ പ്രമാണി മാരും ജയിച്ചു ഉന്നത സ്ഥാനം വരെ എത്തിയ സ്ഥലങ്ങളും.

ഇനി മലബാറിലെ മുസ്ലിം ലീഗിന്റെ 25 മണ്ഡലവും നോക്കു മുസ്ലിം അല്ലാത്ത എത്രയോ മനുഷ്യർ ലീഗിന് വോട്ടു ചെയ്യുന്നു ജാതി മതം നോക്കാതെ.ശ്രീ സുരേദ്ര അതാണ് കേരളം മതത്തിനും,ജാതിക്കും അതീതരായി നിന്ന് അവർക്കു വേണ്ടവരെ തിരഞ്ഞെടുക്കുന്നു...

എന്തായാലൂം k. സുരേദ്രനും കേരള ബിജെപിയും നായർ സമുദായ അംഗങ്ങളോട് ചെയ്തത് വലിയ ചെയ്തി ആയ പോയ് പറയാതെ ഇരിക്കുവാൻ നിർവാഹമില്ല...ശ്രീമാൻ പന്തളം 'ജി ' പറഞ്ഞതുപോലെ ദളിതരോക്കെ വേറെ മതമാണെങ്കിൽ ഇക്കണക്കിനു എത്ര പേർ ഹിന്ദു എന്ന ലേബലിൽ മണ്ഡലങ്ങളിൽ സ്ഥാനം ഉറപ്പിക്കും?എന്തായാലും ഇടതു വലതു മുന്നണിയിൽ ഉള്ള നായർ സമുദായ അംഗങ്ങൾക്ക് ബിജെപി ഒരുക്കി ഇട്ടിരിക്കുന്നത് ഒരു വൻ കിടങ്ങാണു.കൂട്ടത്തിൽ ഒരു കാര്യം കൂടി പറഞ്ഞു പോകാം എന്ന് തോന്നി.

പത്തനംതിട്ട ജില്ലയിലെ ഒരു പഞ്ചായത്തു ഇലക്ഷനിൽ ഹൈന്ദവ ഭൂരിപക്ഷമെന്നു തോന്നിച്ച വാർഡിൽ മത്സരിക്കുവാൻ നിന്നതു പഞ്ചായത്തിലെ പഴയ പ്രസിഡണ്ടായ സിപിഐഎം സ്ഥാനാർത്ഥിയും (ഈഴവ).കോൺഗ്രസിന് വേണ്ടി നിന്നതു ആരുമറിയാത്ത ഒരു കോൺഗ്രസ് വാർഡ് പ്രവർത്തകനും.പക്ഷെ ദിവസങ്ങൾക്കു ശേഷം കോൺഗ്രസ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ കണ്ടത് അന്നുവരെ ആരും അയാളിൽ കാണാത്ത പേരിനോടൊപ്പം 'നായർ' എന്ന ചേർത്ത വഴി നീളെയുള്ള പോസ്റ്ററുകളായിരുന്നു....ഫലമോ പേരിന്റെ കൂടെ ജാതി ഇല്ലാത്ത ഇടതുപക്ഷ സ്ഥാർത്തി നല്ല നിലയിൽ തോറ്റു..പിന്നെയാണ് കമ്മ്യൂണിസ്‌റ് പാർട്ടിക്ക് മനസിലായത് അതൊരു നായർ മേധാവിത്വ വാർഡായിരുന്നു എന്ന്... പറഞ്ഞു വന്നത് ജാതിയും മതവും ഒന്നും ആരുടേം കുത്തകയല്ല സൗകര്യമുള്ളിടത്തു അവരതു ഉപയോഗിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP