Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ പല്ലുകെട്ടിയ പെൺകുട്ടി ജസ്നയല്ല; ആശ്വാസവുമായി കേരളത്തിൽ പ്രാർത്ഥനയോടെ കാത്തിരുന്ന ബന്ധുക്കളും നാട്ടുകാരും; തിരിച്ചറിയാൻ വിഷമമായ മൃതദേഹം ചെന്നൈ അണ്ണാനഗറിൽ നിന്ന് കാണാതായ യുവതിയുടേതെന്ന് കണ്ടെത്തി; രണ്ടരമാസം നീണ്ട അന്വേഷണത്തിന് ഒടുവിലും അഞ്ചുലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിട്ടും ഇപ്പോഴും ദുരൂഹത നീങ്ങാതെ ജസ്നയുടെ തിരോധാനം

കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ പല്ലുകെട്ടിയ പെൺകുട്ടി ജസ്നയല്ല; ആശ്വാസവുമായി കേരളത്തിൽ പ്രാർത്ഥനയോടെ കാത്തിരുന്ന ബന്ധുക്കളും നാട്ടുകാരും; തിരിച്ചറിയാൻ വിഷമമായ മൃതദേഹം ചെന്നൈ അണ്ണാനഗറിൽ നിന്ന് കാണാതായ യുവതിയുടേതെന്ന് കണ്ടെത്തി; രണ്ടരമാസം നീണ്ട അന്വേഷണത്തിന് ഒടുവിലും അഞ്ചുലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിട്ടും ഇപ്പോഴും ദുരൂഹത നീങ്ങാതെ ജസ്നയുടെ തിരോധാനം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: രണ്ടര മാസത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിലും പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജെസ്‌നയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും കാഞ്ചീപുരത്ത് ഒരു പെൺകുട്ടിയുടെ മൃതദേഹം ജസ്‌നയുടേതല്ലെന്ന് കണ്ടെത്തിയതോടെ ആശ്വാസത്തോടെ കേരളം. കേരളത്തിൽ നിന്ന് കാണാതായ പെൺകുട്ടി ആപത്തിൽ പെട്ടിരിക്കാമെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് ചെന്നൈയ്ക്കു സമീപം കാഞ്ചീപുരം ചെങ്കൽപേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതും അത് ജസ്‌നയുടേതെന്ന സംശയമുയർന്നതും.

ജസ്‌നയെന്ന പെൺകുട്ടിക്ക് ഒരു ആപത്തും സംഭവിച്ചിരിക്കരുതേ എന്ന പ്രാർത്ഥനയിലാണ് കേരളം. അതിനിടെയാണ് ഇങ്ങനെയൊരു സൂചന പുറത്തുവരുന്നതും അത് അന്വേഷിച്ച് കേരള പൊലീസ് സംഘം കാഞ്ചീപുരത്തേക്ക് തിരിച്ചതും. എന്നാൽ ജസ്‌നയ്ക്കല്ല ആപത്തുപിണഞ്ഞതെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

കാഞ്ചീപുരം ചെങ്കൽ പേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ട യുവതിയുടെ മൃതദേഹം തമിഴ് നാട്ടുകാരിയുടേതാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് പൊലീസ്. ജഡം കത്തിക്കരിഞ്ഞ നിലയിൽ ആയതിനാൽ തിരിച്ചറിയാൻ പ്രയാസമായിരുന്നു. അതിനാൽ തന്നെ ജസ്‌നയുടേതാണോ എന്നറിയാൻ ഡിഎൻഎ പരിശോധന വരെ നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു പൊലീസ്.

കൊല്ലപ്പെട്ട യുവതിയുടെ പല്ലുകൾ കെട്ടിയ നിലയിലായിരുന്നു എന്നതും ജസ്‌നയുടെ ലക്ഷണങ്ങളുമായും പ്രായവുമായും സാമ്യമുണ്ടെന്ന് തോന്നിയതുമാണ് ആശങ്ക സൃഷ്ടിച്ചതും വിവരമന്വേഷിച്ച് കേരള പൊലീസ് കാഞ്ചീപുരത്ത് എത്താൻ കാരണമായതും. അതേസമയം, മൂക്കുത്തി ധരിച്ചിരുന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടതെന്നും കോയമ്പത്തൂരിൽ പാക്ക് ചെയ്ത വെള്ളത്തിന്റെ ബോട്ടിൽ കണ്ടെത്തിയതും ജസ്‌നയ്ക്കല്ല ആപത്തുപിണഞ്ഞതെന്ന സൂചനകളും നൽകി.

കഴിഞ്ഞ മാസം 26 ന് ചെന്നൈ അണ്ണാനഗർ സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ 29 കാരി പൊക്കിഷയുടേതാണ് മൃതദേഹമെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇവരെ കാണാതായകാര്യത്തിലും എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന കാര്യത്തിലും അന്വേഷണം തുടങ്ങിയിരിക്കുകയാണ് തമിഴ്‌നാട് പൊലീസ്. മൃതദേഹം കത്തിക്കുന്നതായി കണ്ടെത്തിയത് പൊലീസ് പട്രോൾ സംഘമാണ്. പുലർച്ചെയായിരുന്നു സംഭവം. പൊലീസ് എത്തിയതോടെ രണ്ടുപേർ സ്ഥലത്തുനിന്ന് ഓടിപ്പോകുകയും ചെയ്തു.

മൃതദേഹം പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശിനി ജസ്നയുടേതാകാമെന്ന സംശയത്തിൽ ഈ പെൺകുട്ടിയുടെ തിരോധാനം അന്വേഷിക്കുന്ന പൊലീസ് സംഘവും ജസ്നയുടെ സഹോദരൻ ജയ്‌സും ചെങ്കൽപേട്ട് ആശുപത്രിയിൽ എത്തിയിരുന്നു. അവിടെ സൂക്ഷിച്ചിരുന്ന മൃതദേഹത്തിന് ജസ്‌നയുമായി സാമ്യം ഇല്ലെന്നു പരിശോധനയിൽ കണ്ടെത്തി. എങ്കിലും ഇക്കാര്യം ഉറപ്പു വരുത്താൻ ആവശ്യമെങ്കിൽ ഡി.എൻ.എ പരിശോധനയ്ക്ക് പൊലീസ് തയ്യാറെടുക്കുന്നതിനിടയിലാണ് മൃതദേഹം തമിഴ്‌നാട് പൊലീസ് തിരിച്ചറിഞ്ഞത്.

ചെന്നൈയിക്കു പോയ സംഘത്തിൽ വെച്ചുച്ചിറ എസ്‌ഐ അഷ്‌റഫ് , തിരുവല്ല എസ്‌ഐ വിനോദ് , എസ്‌പിയുടെ ഷാഡോ പൊലീസിലെ ബിജു മാത്യു എന്നിവരാണ് ഉണ്ടായിരുന്നത്. കത്തിക്കരിഞ്ഞ പെൺകുട്ടിയുടെ പല്ല് കമ്പിയിട്ടതാണെന്നും പത്തൊൻപതിനും 21നും മധ്യേയാണ് പ്രായമെന്നും തമിഴ്‌നാട് പൊലീസ് അറിയിക്കുകയായിരുന്നു. കാണാതായ ജസ്നയുടെ പല്ലും കമ്പികെട്ടിയിരുന്നു എന്നതും പ്രായവും സമാനമാണ് എന്നതും മുൻനിർത്തിയാണ് ജസ്നയ്ക്കായി തിരച്ചിൽ നടത്തിവരുന്ന സംഘവും കാഞ്ചീപുരത്തേക്ക് പോയിട്ടുള്ളത്. അതേസമയം, ജസ്നയ്ക്ക് ആപത്തൊന്നും ഉണ്ടായിരിക്കരുതേ എ്ന്ന പ്രാർത്ഥനയിലായിരുന്നു് നാട്ടുകാരും കുടുംബവും ജസ്നയുടെ സഹപാഠികളുമെല്ലാം.

ജസ്‌ന അപ്രത്യക്ഷയായത് എങ്ങനെയന്നത് ഇപ്പോഴും ദുരൂഹം

ജസ്നയ്ക്കായി മൈസൂരിലും ബാംഗ്ളൂരിലും ഉൾപ്പെടെ അന്വേഷണം ശക്തമാക്കുകയും കണ്ടെത്തുന്നവർക്കോ അതിന് സഹായമായ വിവരം നൽകുന്നവർക്കോ അഞ്ചുലക്ഷം രൂപവരെ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു കേരള പൊലീസ്. എന്നാൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാംവർഷ ബികോം വിദ്യാർത്ഥിനിയായ ജെസ്നയെ പറ്റി ഒരു വിവരവും ലഭിച്ചില്ല. ഇതിനിടെയാണ് കാഞ്ചീപുരത്ത് നിന്ന് ഇത്തരമൊരു വിവരം പൊലീസ് കൈമാറുന്നതും കേരള പൊലീസ് അന്വേഷണവുമായി പോയതും.

മുക്കൂട്ടുതറയിൽ നിന്ന് രണ്ടുമാസം മുമ്പ് കാണാതായ ജസ്‌ന മരിയയെ കുറിച്ചുള്ള അന്വേഷണം എവിടെയും എത്തിയില്ല. മൈസൂരും ബാംഗ്ലൂരൂം നടത്തിയ പരിശോധന കാര്യമായി ഫലമൊന്നും ഉണ്ടായില്ല. ഇതോടെ ജ്‌സന അപകടത്തിൽ പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിൽ പൊലീസ് എത്തുകയും ഇത്തരത്തിൽ അന്വേഷണം തുടരുകയുമാണ്. ഇതിന്റെ ഭാഗമായി പ്രത്യേക പൊലീസ് സംഘം പീരുമേട് മേഖലയിൽ തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു.

പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിലെ കൊക്കയിലെ പാറക്കെട്ടുകൾ, മത്തായിക്കൊക്ക, വളഞ്ചാങ്കാനം കൊക്ക എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പരുന്തുംപാറയിലെ കൊക്കയുടെ അടിവാരത്ത് സംഘം ഇറങ്ങി പരിശോധിച്ചു. മത്തായിക്കൊക്കയിലും ഗ്രാമപഞ്ചായത്ത് മാലിന്യം തള്ളുന്ന സ്ഥലത്തും വളഞ്ചാങ്കാനം വളവിനു സമീപമുള്ള പുഴയിലും പാറക്കെട്ടുകളിലും തിരുവല്ല ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിലെ അന്വേഷണ സംഘമാണ് തിരച്ചിലിനെത്തിയത്.

അതേസസമയം ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം കുറ്റമറ്റ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് പിതാവ് ജയിംസ് ജോസഫ് പറഞ്ഞിരുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഇഴച്ചിലുണ്ടായെങ്കിലും പ്രത്യേക സംഘം ചുമതലയേറ്റശേഷം എല്ലാ സാധ്യതകളും പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജസ്നയെ കണ്ടെത്തുന്നവർക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചശേഷം നിരവധി ഫോണുകളും സന്ദേശങ്ങളും എത്തുന്നുണ്ട്.

ബംഗളൂരുവിൽ ജസ്ന എത്തിയിരുെന്നന്ന സൂചനകളെത്തുടർന്ന് അവിടെ നേരിട്ടും അന്വേഷണം നടത്തി. അത് അടിസ്ഥാനരഹിത പ്രചാരണമായിരുെന്നന്ന് മനസ്സിലാക്കാനായി. ദൂരുഹസാഹചര്യത്തിൽ മുക്കൂട്ടുതറയിൽനിന്ന് കഴിഞ്ഞമാസം 22നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് രണ്ടാംവർഷ ബിരുദവിദ്യാർത്ഥി ജസ്‌നയെ കാണാതായത്. അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് സമൂഹ മാധ്യമക്കൂട്ടായ്മയുടെ നേതൃത്വത്തിൽ നിരാഹാരസമരം ആരംഭിച്ചത്. സമരം നാലാംദിവസം പിന്നിട്ടപ്പോഴാണ് ജസ്‌നയുടെ പിതാവെത്തിയത്. മാർച്ച് 22ന് രാവിലെ അമ്മായിയുടെ വീെേട്ടിലക്കന്നുപറഞ്ഞ് പോയ ജസ്‌ന എരുമേലിയിൽ എത്തിയെന്ന് മാത്രമാണ് ലഭിച്ച തെളിവ്.

പിന്നീട് ആേന്റാ ആന്റണി എംപി ബംഗളൂരുവിൽ കണ്ടെത്തിയെന്ന് സ്ഥിരീകരിച്ചതോടെ അന്വേഷണസംഘം അവിടെയെത്തി സി.സി ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചെങ്കിലും പ്രേയാജനമുണ്ടായില്ല. തുടർന്ന് തിരുവല്ല ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിൽ 15അംഗ സംഘമാണ് കേസ് ഇപ്പോൾ അന്വേഷിക്കുന്നത്.

ജസ്നയെ കണ്ടെത്താൻ കേരള പൊലീസിന്റെ പ്രത്യേക സംഘം രംഗത്തുണ്ട്. ജസ്നയെ കണ്ടെത്തുന്നതിന് വേണ്ടി സമര രംഗത്തേക്ക് ഇറങ്ങാനൊരുങ്ങുകയാണ് അച്ഛനും കുടുംബവും. കോട്ടയം കളക്റ്റ്രേറ്റിന് മുന്നിൽ ഫേസ്‌ബുക്ക് കൂട്ടായ്മ സമരം നടത്തുന്നുണ്ട്. ജസ്നയെ ആരെങ്കിലും മനപ്പൂർവ്വം ഒളിപ്പിച്ചതായിരിക്കും എന്നാണ് അച്ഛനായ ജെയിംസ് ജോസഫ് ആരോപിക്കുന്നത്. ജസ്നയെ ബെംഗളൂരുവിൽ വെച്ച് കണ്ടുവെന്ന പ്രചാരണം ജെയിംസ് നിഷേധിക്കുന്നു. വീട്ടിലുള്ളവർക്കും തനിക്കും ജസ്നയുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും എവിടെ പോയാലും ജസ്ന വിളിക്കുമെന്നും ജെയിസ് പറയുന്നു.

ബെംഗളൂരുവിലെ ആശ്വാസ് ഭവനിൽ ജസ്ന ആൺസുഹൃത്തിനൊപ്പം എത്തിയതായി പൊലീസിന് വിവരം ലഭിച്ചതു പ്രകാരം അന്വേഷണ സംഘം ബെംഗളൂരുവിലെത്തി. ആശ്വാസ് ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും അത് ജസ്ന അല്ലെന്നും മറ്റൊരു പെൺകുട്ടിയാണെന്നും കണ്ടെത്തി. മൈസൂരിലും ജസ്നയെ തിരഞ്ഞുവെങ്കിലും പൊലീസിന് ഒരു സൂചനയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇിതനിടെ ഇതര സംസ്ഥാന പൊലീസ് അധികൃതർക്കും സഹായംതേടി കേരളം ചിത്രങ്ങൾ ഉൾപ്പെടെ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തമിഴ്‌നാട് പൊലീസ് കേരള പൊലീസുമായി ബന്ധപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP