Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വിറ്റ്‌സർലറ്റിൽ നല്കിവരുന്ന പെറ്റേണിറ്റി ലീവിനെതിരെ സർക്കാർ; നിലവിലുള്ള നാലാഴ്‌ച്ചത്തെ അവധി നിർത്തലാക്കുന്ന കാര്യം പരിഗണനയിൽ

സ്വിറ്റ്‌സർലറ്റിൽ നല്കിവരുന്ന പെറ്റേണിറ്റി ലീവിനെതിരെ സർക്കാർ; നിലവിലുള്ള നാലാഴ്‌ച്ചത്തെ അവധി നിർത്തലാക്കുന്ന കാര്യം പരിഗണനയിൽ

സ്വിറ്റസർലറ്റിൽ നല്കിവരുന്ന പെറ്റേണിറ്റി ലീവിനെതിരെ സർക്കാർ രംഗത്ത്. നിലവിൽ നല്കിവരുന്ന നാലാഴ്‌ച്ചത്തെ അവധി നിർത്തലാക്കുന്നത് സംബന്ധിച്ച കാര്യം പാർലമെന്റ് ചർച്ചയ്‌ക്കെടുത്തിരിക്കുകയാണ്.

ഫെഡറൽ കൗൺസിൽ മുന്നോട്ട് വച്ച ഈ നിർദ്ദേശം പാർലമെന്റിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിരിക്കുകയാണ്. എല്ലാവർക്കും അനുകൂലമായിട്ടുള്ളൊരു തീരുമാനത്തിനായി ഈ നിർദ്ദേശം ചർച്ചക്കെടുത്താകും തീരുമാനത്തിലെത്തുക. നിലവിൽ കുഞ്ഞുണ്ടായി ആദ്യ ഒരുവർഷത്തിനിടയിൽ 20 ദിവസം ശമ്പളത്തോടെ അച്്ഛന്മാർക്ക് അവധി ലഭിക്കാറുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് നിയമങ്ങൾ നടപ്പിലാക്കിയിട്ടുമില്ല.

നാല്‌സംഘടനകൾ ചേർന്നാണ് ഈ സംവിധാനം രാജ്യത്ത് നടപ്പിലാക്കിയത്. എന്നാൽ ഈ നിയമത്തിൽ ചില മാറ്റങ്ങൾ കൊണ്ട് വരാനാണ് ഫെഡറൽ ഗവൺമെന്റ് ശ്രമിക്കുന്നത്. അവധികൾ നല്കുന്നതിനുള്ള തീരുമാനം തൊഴിലുടമയുടെ ഉത്തരവാദിത്വമായി മാറ്റണമെന്നാണ് പ്രധാന നിർദ്ദേശം.

നിലവിൽ സ്വിറ്റസർലന്റിൽ പിതാക്കന്മമാർക്ക് കുഞ്ഞുങ്ങളുടെ ജനനത്തോടനുബന്ധിച്ച് ഫാമിലി ഡേ എന്ന പേരിൽ അവധി നല്കാറുണ്ട്. അമ്മമാർക്ക് മറ്റേണിറ്റി ലീവായി 14 ആഴ്‌ച്ചകളും അവധി ലഭിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP