Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രെയിൻ കയറാൻ ആളില്ല; സ്റ്റേഷനുകൾ തിരക്കൊഴിഞ്ഞ് വിജനം; വരുമാനം കുത്തനെ കുറഞ്ഞ് റെയിൽവേ സ്‌റ്റേഷൻ; സിനിമ കാണാനും തിരക്കില്ല; കയറ്റിറക്ക് തൊഴിലാളികൾക്കും ഹോട്ടൽ ജീവനക്കാർക്കും ഓട്ടോയും ടാക്സിയും ഓടിക്കുന്നവർക്കും പണിയില്ല; പരിഭ്രാന്തി കൂട്ടി വ്യാജ സന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ; നിപാ ഭീതിയിൽ കോഴിക്കോട് പ്രതിസന്ധിയിൽ

ട്രെയിൻ കയറാൻ ആളില്ല; സ്റ്റേഷനുകൾ തിരക്കൊഴിഞ്ഞ് വിജനം; വരുമാനം കുത്തനെ കുറഞ്ഞ് റെയിൽവേ സ്‌റ്റേഷൻ; സിനിമ കാണാനും തിരക്കില്ല; കയറ്റിറക്ക് തൊഴിലാളികൾക്കും ഹോട്ടൽ ജീവനക്കാർക്കും ഓട്ടോയും ടാക്സിയും ഓടിക്കുന്നവർക്കും പണിയില്ല; പരിഭ്രാന്തി കൂട്ടി വ്യാജ സന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ; നിപാ ഭീതിയിൽ കോഴിക്കോട് പ്രതിസന്ധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് നിപാ ഭീതിയിൽ മലബാർ. കോഴിക്കോടാണ് പ്രതിസന്ധി രൂക്ഷം. കോഴിക്കോട് ആളുകൾ പരിഭ്രാന്തിയിലായതോടെ നഗരത്തിലും തിരക്കൊഴിഞ്ഞു. കയറ്റിറക്ക് തൊഴിലാളികൾ, ഹോട്ടൽ ജീവനക്കാർ ഓട്ടോ ടാക്സി തൊഴിലാളികൾ എന്നിവരെല്ലാം ജോലി കുറഞ്ഞ അവസ്ഥയിലാണ്. യാത്രക്കാരുടെ തിരക്കു കുറഞ്ഞതോടെ പലരും കച്ചവടത്തിന് അവധി നൽകി. അതിനിടെ പലവിധ അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഫോക്കസ് മാളിലെ സെക്യൂരിറ്റിക്കാരന് നിപ വൈറസ് സ്ഥിരീകരിച്ചു എന്നതടക്കമുള്ള വ്യാജ ഓഡിയോ സന്ദേശങ്ങൾ ആളുകളിൽ അങ്കലാപ്പുണ്ടാക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ സർക്കാർ സംവിധാനങ്ങൾക്കുമാകുന്നില്ല.

നിപാ ഭീതിയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വരുമാനം കുത്തനെ ഇടിഞ്ഞു. ഒപ്പം യാത്ര റദ്ദാക്കലും കൂടിട്ടുണ്ട്. ദിവസവും 16 ലക്ഷം രൂപയായിരുന്നു ടിക്കറ്റ് വിൽപ്പനയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനു ലഭിച്ചിരുന്നത്. ഇതു പത്തു ലക്ഷത്തിൽ താഴെയായി ചുരുങ്ങി. മുൻകൂട്ടി ടിക്കറ്റ് എടുത്ത പലരും യാത്ര റദ്ദാക്കി. സ്റ്റേഷനുകൾ തിരക്കൊഴിഞ്ഞു വിജനമാണ്. പേരാമ്പ്രയിൽ തുടങ്ങിയ നിപാ ആശങ്ക ഇപ്പോൾ അതിർത്തി കടന്നു കൂടുതൽ ഇടങ്ങളിലേയ്ക്കു വ്യാപിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. നിപാ ഭീതിമൂലം സ്‌കൂൾ തറക്കാൻ നാലു ദിവസം കൂടി നീട്ടിട്ടുണ്ട്. സിനിമ കാണാൻ തിയേറ്ററിലും ആളില്ല. അങ്ങനെ കോഴിക്കോട് സമ്പൂർണ്ണ സതംഭനത്തിലേക്ക് നീങ്ങാനുള്ള സാധ്യത ഏറെയാണ്.

കോഴിക്കോട് മെഡിക്കൽ കോളേജിന് ചുറ്റമുള്ള സ്ഥാപനങ്ങളിലെ കച്ചവടം ഇടിഞ്ഞു. മെഡിക്കൽ കോളേജ് പരിസരത്ത് ആൾത്തിരക്കില്ല. നിപാ വൈറസ് ബാധിച്ച് കോഴിക്കോട് രണ്ട് പേർ കൂടി മരിച്ചിരുന്നു. ഇതോടെ ജില്ലയിൽ നിപാ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 17 ആയി. പകഴിഞ്ഞ ദിവസം കൊൽകത്തയിൽ സൈനികൻ മരിച്ചത് നിപാ ബാധയെ തുടർന്നാണെന്നുള്ള സംശയവും ഉയരുന്നുണ്ട്. എന്നാൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കാൻ മെഡിക്കൽ ബോർഡ് അനുമതി ലഭിക്കാതിരുന്ന സാഹചര്യത്തിൽ കൊൽകത്തയിൽ തന്നെ സംസ്‌കരിക്കുകയായിരുന്നു.

അതേസമയം നിപ്പ വൈറസ് ബാധയുണ്ടെന്നു സംശയിച്ച് ഗോവയിൽ ചികിൽസയിലായിരുന്ന മലയാളിക്കു വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. പുനെയിലെ വൈറോളജി ലാബിൽ നിന്ന് പരിശോധനാഫലം ലഭിച്ചതായി ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ അറിയിച്ചു. 48 പേരുടെ സാംപിൾ ഫലങ്ങൾ നെഗറ്റീവായത് ആശ്വാസമായിരുന്നെങ്കിലും പിന്നേയും ഉണ്ടായ മരണം സംസ്ഥാനത്തെ വീണ്ടും ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. ഇതിനൊപ്പമാണ് വ്യാജ പ്രചരണങ്ങൾ. 1500 ഓളം പേർ നിരീക്ഷണത്തിലാണ്. മരിച്ചവരുമായി അടുത്തിടപഴുകിയവരാണ് ഇവർ. അതിനിടെ നിപ്പ ബാധ നേരിടാൻ ജപ്പാനിൽ നിന്നും പുതിയ മരുന്ന് കൊണ്ടുവരാനുള്ള ശ്രമം ആരോഗ്യ വകുപ്പ് തുടങ്ങി. ഓസ്ട്രേലിയയിൽ പരീക്ഷിച്ച് കൂടുതൽ ഫലപ്രദമെന്ന് കണ്ടെത്തിയ മരുന്ന് വെള്ളിയാഴ്ച രാത്രിയോടെ എത്തിച്ചേരും.

ചികിത്സയിലുള്ള രണ്ടു പേർക്ക് രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഏറ്റവും ഒടുവിൽ നടത്തിയ ടെസ്റ്റിൽ രണ്ടു പേരിലും വൈറസ് ബാധ കണ്ടെത്തിയിട്ടില്ല. വൈറസ് പൂർണമായും നശിച്ചു എന്നുറപ്പുവരുത്തിയ ശേഷമേ ഇവരെ ഡിസ്ചാർജ്ജ് ചെയ്യൂ. ഫാവിപിരാവിർ (Favipiravir) എന്ന് മരുന്നാണ് ജപ്പാനിൽ നിന്നും എത്തിക്കാൻ ശ്രമിക്കുന്നത്. നിലവിൽ ഉപയോഗിക്കുന്ന റിബാവിറിനേക്കാളും (Ribavirin) ഫലപ്രദമാണ് ഇതെന്നാണ് കരുതുന്നത്. ഓസ്ട്രേലിയയിൽ നിന്നും ഹ്യൂമൻ മോണോക്ലോണൽ ആന്റിബോഡി എം 102.4 എന്ന മരുന്നാണ് കൊണ്ടു വരുന്നത്. 50 ഡോസ് മരുന്നാണ് ഇന്നെത്തുക. ചികിത്സാമാർഗ രേഖകൾ തയ്യാറാക്കി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയ ശേഷമായിരിക്കും ഇവ രോഗികൾക്ക് നൽകുക. ഈ മരുന്ന് ക്വീൻസ്ലാൻഡ് സർവകലാശാലയിൽ നിന്നും കൊറിയർ മാർഗം ഡൽഹിയിലെത്തും. അവിടുന്നാണ് കേരളത്തിലേക്ക് കൊണ്ടു വരിക.

ഇതുവരെ 18 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 16 പേരാണ് മരിച്ചത്. ആദ്യം മരിച്ച സാബിത്തിന് രോഗം ബാധിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിക്കാനായിട്ടില്ല. ഇതുകൂടെ ചേർത്താൽ മരിച്ചവരുടെ എണ്ണം 17 ആകും. രണ്ടു ദിവസങ്ങളിലായി മൂന്ന് നിപ മരണമുണ്ടായ സാഹചര്യത്തിൽ ഇവരുമായി സമ്പർക്കമുണ്ടായ എല്ലാവരെയും കണ്ടെത്താനും നിരീക്ഷണം ശക്തിപ്പെടുത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. മെയ്‌ അഞ്ചിന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ മെഡിക്കൽ കോളജ് ആശുപത്രി കാഷ്യാലിറ്റി, സി.ടി സ്‌കാൻ റൂം, വിശ്രമമുറി എന്നിവിടങ്ങളിലും 14ന് രാത്രി ഏഴുമുതൽ ഒമ്പതുവരെയും 18, 19 തീയതികളിൽ ഉച്ച രണ്ടുവരെയും ബാലുശ്ശേരി ഗവ. ആശുപത്രിയിലും പോയവർ സ്‌റ്റേറ്റ് നിപ സെല്ലിൽ വിളിച്ചറിയിക്കണം. 0495 -2381000 എന്ന ഫോൺ നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

വിളിക്കുന്നവരുടെ പേരുവിവരം ഒരു കാരണവശാലും പുറത്തറിയിക്കില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ അറിയിച്ചു. ഈ ദിവസങ്ങളിൽ മരിച്ച നെല്ലിക്കാപ്പറമ്പ് മാട്ടുമുറി കോളനിയിൽ അഖിൽ, കോട്ടൂർ പൂനത്ത് നെല്ലിയുള്ളതിൽ റസിൻ എന്നിവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരും നിപ സെല്ലുമായി ഫോണിൽ ബന്ധപ്പെടണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP