Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

13 ദിവസത്തിനിടെ പതിനഞ്ചിലധികം മരണം; അതിർത്തിയിലെ സംഘർഷം കുറയ്ക്കാൻ വെടിനിർത്തൽ കരാർ ഉറപ്പാക്കാൻ ഇന്ത്യ-പാക് ധാരണ

13 ദിവസത്തിനിടെ പതിനഞ്ചിലധികം മരണം; അതിർത്തിയിലെ സംഘർഷം കുറയ്ക്കാൻ വെടിനിർത്തൽ കരാർ ഉറപ്പാക്കാൻ ഇന്ത്യ-പാക് ധാരണ

മറുനാടൻ മലയാളി ബ്യൂറോ

കശ്മീർ: രണ്ടാഴ്ചയ്ക്കിടെ കനത്ത ആൾനാശം വിതച്ചതോടെ അതിർത്തിയിൽ വെടിനിർത്തൽ കരാർ ഉറപ്പാക്കാൻ ഇന്ത്യ-പാക്കിസ്ഥാൻ ധാരണ.സൈനിക ഓപ്പറേഷൻസ് മേധാവിമാർ തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. തുടർച്ചയായ പതിമൂന്നാം ദിവസവും അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം തുടരുന്നതിനിടെയാണ് സമാധാനത്തിന് ഇന്ത്യ പാക്കിസ്ഥാൻ ധാരണ.

ഹോട്ട്‌ലൈനിലൂടെ ഇന്ത്യയുടെയും പാക്കിസ്ഥാന്റേയും സൈനിക ഓപ്പറേഷൻസ് മേധാവിമാർ നടത്തിയ ചർച്ചയിൽ 2003ൽ ഒപ്പുവച്ച വെടിനിർത്തൽ കരാർ അനുസരിക്കാൻ തീരുമാനിച്ചു. സംഘർഷമുണ്ടായാൽ ഉടനടി ഫ്‌ളാഗ്് മീറ്റിങ് വിളിച്ച് പരിഹാരം കാണും.

കഴിഞ്ഞ 13 ദിവസത്തിനിടെ പാക്കിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്‌പ്പിൽ എട്ട് മാസം പ്രായമുള്ള കുട്ടിയടക്കം പതിനഞ്ചലധികം പ്രദേശവാസികളാണ് മരിച്ചത്. അഖ്‌നൂർ മേഖലയിൽ നിരവധി പാക്കിസ്ഥാൻ ബങ്കറുകൾ തകർത്ത് ഇന്ത്യൻ സൈന്യം തിരിച്ചടി നടത്തിയെങ്കിലും പാക് പ്രകോപനം തുടർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP