Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചുമയ്ക്കുള്ള ചികിൽസയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണിക്ക് ഇഞ്ചക്ഷനെ തുടർന്ന് ഹൃദയാഘാതം; കോതമംഗലത്ത് അമ്മയും ഗർഭസ്ഥശിശുവും അവശനിലയിൽ; ആശുപത്രിക്കെതിരെയുള്ള പരാതി സ്ഥലം എസ്‌ഐ അവഗണിച്ചെന്ന് ഭർത്താവിന്റെ ആരോപണം

ചുമയ്ക്കുള്ള ചികിൽസയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണിക്ക് ഇഞ്ചക്ഷനെ തുടർന്ന് ഹൃദയാഘാതം; കോതമംഗലത്ത് അമ്മയും ഗർഭസ്ഥശിശുവും അവശനിലയിൽ; ആശുപത്രിക്കെതിരെയുള്ള പരാതി സ്ഥലം എസ്‌ഐ അവഗണിച്ചെന്ന് ഭർത്താവിന്റെ ആരോപണം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കോതമംഗലത്ത് ചുമയ്ക്ക് ചികത്സയിൽ കഴിഞ്ഞിരുന്ന പ്രസവത്തീയതി അടുത്ത ഗർഭിണി കുത്തിവയ്‌പ്പിനെത്തുടർന്ന് അവശനിലയിൽ.ഉടൻ പ്രസവം നടത്തിയില്ലങ്കിൽ കുഞ്ഞിന്റെയും അമ്മയുടെയും ജീവന് ആപത്തെന്ന് തൊടുപുഴയിലെ ഡോക്ടർ.പരാതി പറയാൻ താൻ ഓടിയെത്തിയപ്പോൾ അടുത്ത ആശുപത്രിയിലെത്തിച്ച് ഭാര്യയുടെ ജീവൻ രക്ഷിക്കാനും ആരോഗ്യവകുപ്പ് അധികൃതരോട് പരാതിപ്പെടാനും നിർദ്ദേശിച്ച് എസ് ഐ കൈകഴുകിയെന്നും ഭർത്താവിന്റെ വെളിപ്പെടുത്തൽ.

കോതമംഗലത്ത് നടത്തിയ ഇഞ്ചക്ഷനെത്തുടർന്ന് ഭാര്യയ്ക്ക് ഹൃദയാഘാതം ഉണ്ടായെന്നും ഇത് അമ്മയ്ക്കും കുഞ്ഞിനും ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ സ്ൃഷിച്ചിട്ടുണ്ടെന്നും ഉടൻ പ്രസവം നടത്തണമെന്നുള്ള ഡോക്ടറുടെ നിർദ്ദേശ പ്രകാരം പ്രസവത്തിനുള്ള ഇഞ്ചക്ഷൻ ആരംഭിച്ചതായും അജിത് പറഞ്ഞു.

കോട്ടപ്പടി വടാശേരി നാരകകുളങ്ങര അജിത്തിന്റെ ഭാര്യ സൈന(22)യെയാണ് അവശനിലയിൽ തൊടുപുഴ ചാഴിയാട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.അടുത്ത മാസം 29-ന് പ്രസവം നിശ്ചയിച്ചിരുന്ന സൈന ഇപ്പോൾ സംസാരശേഷി ഭാഗികമായി നശിച്ച് മുഖത്തെ പേശികൾ വലിഞ്ഞ് മുറുകി അർദ്ധബോധാവസ്ഥയിലായി എന്നാണ്് ഭർത്താവ് അജിത് മറുനാടനുമായി പങ്കിട്ട വിവരം.

കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ നൽകിയ ഇഞ്ചക്ഷനാണ് ഭാര്യയുടെ നില വഷളാക്കിയതെന്നും ഉടൻ പ്രസവം നടത്തിയില്ലങ്കിൽ ഭാര്യയുടെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാവുമെന്നാണ് ഇപ്പോൾ ചികത്സിക്കുന്ന ഡോക്ടർ അറിയിച്ചിട്ടുള്ളതെന്നും അജിത് വ്യക്തമാക്കി.കൊച്ചിൻ എയർപോർട്ടിലെ ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിലെ ജീവനക്കാരനാണ് അജിത്.ഈ മാസം 21-നാണ് സെനയെ ചുമ ബാധിച്ചതിനെത്തുടർന്ന് ധർമ്മഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പരിശോധനയിൽ കഫക്കെട്ടുണ്ടെന്നും അഞ്ച് ദിവസത്തെ ഇഞ്ചക്ഷൻ വേണമെന്നും ഡോക്ടർ നിർദ്ദേശിച്ചു.ഇതുപ്രകാരം ഇന്നലെ വരെ ഇഞ്ചക്ഷൻ തുടർന്നു.

ഇന്നലെ വൈകുന്നേരം ഡ്യൂട്ടി റൂമിലെത്തി ഇഞ്ചക്ഷൻ എടുത്തയുടൻ സൈനയ്ക്ക് ബോധക്ഷയം ഉണ്ടായെന്നാണ് നേഴ്‌സുമാർ അറിയിച്ചെന്നും തുടർന്ന് അവശനിലയിൽ ലേബർ റൂമിൽ പ്രവേശിപ്പിച്ച ഭാര്യയെ കാണാൻ ആശുപത്രി ജീവനക്കാർ അനുവദിച്ചില്ലെന്നും താനും ബന്ധുക്കളും ഒച്ചപ്പാടുണ്ടാക്കിയപ്പോൾ തന്നെ മാത്രം കാണാൻ അനുവദിക്കുകയായിരുന്നെന്നുമാണ് അജിതിന്റെ വെളിപ്പെടുത്തൽ.

മുഖം ഒരുവശത്തേയ്ക്ക് കോടി, മിണ്ടാട്ടം മുട്ടിയ നിലയിൽ അവശ നിലയിൽ ഭാര്യയെ കണ്ടതോടെ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് വിവരം ധരിപ്പിക്കാൻ കോതമംഗലം പൊലീസിൽ എത്തിയതെന്നും വേഗം അടുത്ത ആശുപത്രിയിലെത്തിച്ച് അമ്മയുടെും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ നോക്കാനും പരാതി പിന്നീട് തന്നാലും സ്വീകരിക്കാമെന്നുമായിരുന്നു എസ് ഐ അറിയിച്ചതെന്നും അജിത് പറഞ്ഞു.
ആരോഗ്യവകുപ്പധികൃതരെ വിവരം അറിയിച്ചാൽ നടപടി എളുപ്പമാവുമെന്നും മറ്റുമുള്ള എസ് ഐ യുടെ നിർദ്ദേശം കണക്കിലെത്ത് ഇന്ന് കോട്ടപ്പടി ഹെൽത്ത് സെന്ററിലെ ആശാവർക്കറോട് വിവരങ്ങൾ വ്യക്തമാക്കിയെന്നും നാളെ രേഖാമൂലം പൊലീസിൽ പരാതി സമർപ്പിക്കുമന്നും അജിത് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP