Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിപ്പ വൈറസ് ബാധയിൽ മരിച്ച രാജന്റെ കുടുംബത്തിന് കൈത്താങ്ങായി സിപിഎം പ്രവർത്തകർ; കൂരാച്ചുണ്ട് മാടംപള്ളി മീത്തൽ രാജന്റെ കുടുംബത്തിന് സിപിഎം വീട് വെച്ച് നൽകും

നിപ്പ വൈറസ് ബാധയിൽ മരിച്ച രാജന്റെ കുടുംബത്തിന് കൈത്താങ്ങായി സിപിഎം പ്രവർത്തകർ; കൂരാച്ചുണ്ട് മാടംപള്ളി മീത്തൽ രാജന്റെ കുടുംബത്തിന് സിപിഎം വീട് വെച്ച് നൽകും

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ചു മരിച്ച കൂരാച്ചുണ്ട് വട്ടച്ചിറയിലെ മാടംപള്ളി മീത്തൽ രാജന്റ കുടുംബത്തിന് സി പി എം കൂരാച്ചുണ്ട് ലോക്കൽ കമ്മറ്റി വീട് വെച്ച് നൽകും. അടുത്തമാസം മൂന്നിന് വൈകിട്ട് 3 മണിക്ക് വീട് നിർമ്മാണ കമ്മിറ്റി യോഗം ചേരും .ഭാര്യയും പ്രായമായ അമ്മയും രണ്ട് പെൺകുട്ടികളുമുള്ള കുടുബത്തിന്റെ ഏക അത്താണിയായിരുന്നു കൂലിപ്പണിക്കാരനായ രാജൻ.

പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രാജന് അതേ ആശുപത്രിയിൽ ഉണ്ടായിരുന്ന വ്യക്തിയിൽ നിന്നും നിപ വൈറസ് ബാധയേൽക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട രാജൻ മരണത്തിന് കീഴടങ്ങി. രാജനെ പരിചരിച്ചിരുന്നവരെല്ലാം ഇപ്പോൾ നീരീക്ഷണത്തിലാണ്. എന്നാൽ ആർക്കും കാര്യമായ ലക്ഷണങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ആശ്വാസം പകരുന്നതാണ്.

രാജന്റെ ചേതനയറ്റ ശരീരം പോലും കാണാൻ കഴിയാത്ത സങ്കടത്തിലാണ് കുടുംബം.അടച്ചുറപ്പില്ലാത്ത കൂരയിലാണ് അവരുടെ ജീവിതം. രാജന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു കുടുംബത്തെ അടച്ചുറപ്പുള്ളൊരും വീട്ടിൽ താമസിപ്പിക്കുക എന്നത്. ഈ സ്വപ്നം സാക്ഷാത്കരിക്കാനാവാതെയാണ് രാജൻ മരണത്തിന് കീഴടങ്ങിയത്. വീട് വെക്കാനായി കുന്നിൻ ചെരുവിൽ 8 സെന്റ് സ്ഥലം രാജൻ നേരത്തെ വാങ്ങിയിരുന്നു. എന്നാൽ ആ ഇനത്തിൽ 3 ലക്ഷം രൂപ ഇപ്പോഴും കടത്തിലാണ്.

പ്ലസ് വൺ പ്രവേശം കാത്തിരിക്കുന്ന സാന്ദ്രയും എട്ടാം ക്ലാസുകാരി സ്വാതിയുമാണ് രാജന്റെ മക്കൾ .ഭാര്യ സിന്ധു .അമ്മ നാരായണി നിത്യരോഗിയാണ് . ഈ സാഹചര്യത്തിലാണ് നിർദ്ധനരും നിരാശ്രയരുമായ കുടുംബത്തിന് താങ്ങായി സി പി എം കൂരാച്ചുണ്ട് ലോക്കൽ കമ്മറ്റി രംഗത്ത് വന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP