Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുഖ്യമന്ത്രിക്ക് ഇത്ര സുരക്ഷ എന്തിനാണ്; പിണറായിക്ക് അകമ്പടി പോകുന്നത് പതിനഞ്ച് വാഹനങ്ങൾ: പൊലീസ് അതിക്രമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിക്ക് ഇത്ര സുരക്ഷ എന്തിനാണ്; പിണറായിക്ക് അകമ്പടി പോകുന്നത് പതിനഞ്ച് വാഹനങ്ങൾ: പൊലീസ് അതിക്രമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനഞ്ച് വാഹനങ്ങളാണ് മുഖ്യമന്ത്രിക്ക് അകമ്പടി പോകുന്നത്. ഒരു മുഖ്യമന്ത്രിക്ക് ഇത്ര സുരക്ഷ എന്തിനാണ്. ഇത് രാജഭരണമാണോ എന്നും ചെന്നിത്തല ചോദിച്ചു.

കേരളത്തിലെ പൊലീസ് കുത്തഴിഞ്ഞ പുസ്തകമായി. പൊലീസ് അതിക്രമം എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്. പ്രധാന പദവികളിലെല്ലാം ഏറാന്മൂളികളാണ്. കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരുടെയും ഡി വൈ എഫ് ഐ നേതാക്കളുടെയും ഫോൺ രേഖകൾ പരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കെവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി കേരളാ പൊലീസാണ്. ധാർമിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. പൊലീസുകാരുടെ സസ്പെൻഷൻ ആളുകളെ കബളിപ്പിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മൗനം വെടിയണം. ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കിൽ പാർട്ടി പ്രതികരിക്കണം. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവർക്കെതിരെ നടപടിയെടുത്തത് എന്തിനാണെന്നും ചെന്നിത്തല ആരാഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP