Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബഹ്‌റിൻ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ഗാന്ധി പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച തൊഴിലാളി സൗഹൃദ സ്ഥാപനത്തിനുള്ള പുരസ്‌കാരം മുഹമ്മദ് അഹ്മദി കമ്പനിക്ക്

ബഹ്‌റിൻ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ഗാന്ധി പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച തൊഴിലാളി സൗഹൃദ സ്ഥാപനത്തിനുള്ള പുരസ്‌കാരം മുഹമ്മദ് അഹ്മദി കമ്പനിക്ക്

മനാമ: ബഹ്‌റിനിലെ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ ഗന്ധി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഗാന്ധിയൻ ആദർശങ്ങൾ പിന്തുടരുന്ന മികച്ച വ്യക്തിക്കുള്ള പുരസ്‌കാരത്തിന് അഖിലേന്ത്യ ഗാന്ധി സ്മാരക നിധി ചെയർമാൻ പി ഗോപിനാഥൻ നായരും മികച്ച സാമൂഹ്യ പ്രവർത്തനത്തിനുള്ള പുരസ്‌കാരത്തിന് ബഹ്‌റിനിലെ മൈഗ്രന്റ് വർക്കേഴ്‌സ് പ്രൊട്ടക്ഷൻ സൊസൈറ്റി സ്ഥാപക അംഗം മെഹ്‌റു വെസുവാലയും അർഹരായി. മികച്ച തൊഴിലാളി സൗഹൃദ സ്ഥാപനത്തിനുള്ള പുരസ്‌കാരം മുഹമ്മദ് അഹ്മദി കമ്പനിക്കും സമ്മാനിക്കും.

സ്ഥാപനത്തിനു വേണ്ടി ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് ഇബ്രാഹിം അഹ്മദി പുരസ്‌കാരം ഏറ്റുവാങ്ങും. ജനുവരി 9ന് വെള്ളിയാഴ്ച വൈകീട്ട ആറ് മണിക്ക് ഇന്ത്യൻ സ്‌കൂൾ ജഷന്മാൾ ഓഡിറ്റോറയത്തിൽ നടക്കുന്ന ഗാന്ധി ദർശൻ പ്രവാസി സംഗമത്തിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്ന് മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ബഹ്‌റിനിലെ ഇന്ത്യൻ എംബസിയുടെയും തൊഴിൽ മന്ത്രാലയത്തിന്റെയും രക്ഷാകർതൃത്തിലാണ് സമ്മേളനം നടക്കുന്നത്.

ജനുവരി 9ന് മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്നും പ്രവാസ ജീവിതം അവസാനിപ്പിച്ചു ഇന്ത്യയിൽ തിരിച്ചെത്തി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയതിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് ഗാന്ധി ദർശൻ പ്രവാസി സംഗമം. ഗാന്ധി ദർശൻ പ്രവാസി സംഗമത്തിൽ ഇന്ത്യൻ സേനകളിൽ നിന്നും വിരമിച്ച ശേഷം ബഹ്‌റിനിലെ വിവിധ തൊഴിൽ മേഖലകളിൽ പ്രവാസ ജീവിതം നയിക്കു്‌ന തിരഞ്ഞെടുക്കപ്പെട്ട 72 വിമുക്ത ഭടന്മാരെ ആദരിക്കും. ജനുവരി 9ന് സാംസ്‌കാരിക പരിപാടിയുടെ ഭാഗമായി ഗസൽ നിശ ഉണ്ടായിരിക്ും. പ്രമുഖ പിന്നണി ഗായിക സിതാര ഗസൽ നിശ നയിക്കും. ദേശീയ ഉദ്‌ഗ്രഥനം എന്ന ആശയവുമായി 150 ഓളം കലാകാരന്മാർ പങ്കെടുക്കുന്ന ഭാരതീയം നൃത്ത പരിപാടിയും അരങ്ങേറും. എട്ടുമണിക്ക് ഗാന്ധി ദർശൻ പ്രവാസി സംഗമത്തിന്റെയും ഇന്റർനാഷണൽ ഗാന്ധിയൻ തോട്‌സ് ബഹ്‌റിൻ ചാപ്റ്ററിന്റെയും ഉദ്ഘാടനം നടക്കും.

മുൻ മന്ത്രിയും എം പിയുമായ മണി ശങ്കർ അയ്യർ, അബ്ദുസമദ് സമദാനി എം എൽ എ, ഗാന്ധി സ്മാരക നിധി ചെയർമാൻ പി ഗോപിനാഥൻ നായർ, മുൻ എം പി തെന്നല ബാലകൃഷ്ണപിള്ള എന്നിവർ പ്രഭാഷണം നടത്തും. ബഹ്‌റിൻ തൊഴിൽ വകുപ്പ് മന്ത്രി ജമീൽ ഹുമൈദാൻ മുഖ്യാതിഥിയായിരിക്കും. മഹാത്മാഗാന്ധിക്ക് ആദരവേകി നടക്കുന്ന ഈ സംഗമത്തിൽ ബഹ്‌റിൻ തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള പ്രതിനിധി സംഘം പങ്കെടുക്കും. അന്ന് രാവിലെ 11 മണിക്ക് അദിലിയ ഹോട്ട് സ്‌പോട്ട് റസ്‌റ്റോറന്റിൽ സെമിനാർ നടക്കും. ഇന്ത്യയുടെ വികസനത്തിൽ പ്രവാസികളുടെ പങ്കും അവർ നേരിടുന്ന വെല്ലുവിളികളും എന്നതാണ് വിഷയം. പത്രസമ്മേളനത്തിൽ ഗാന്ധി ദർശൻ പ്രവാസി സംഗമം രക്ഷാധികാരി ഡോ പി വി ചെറിയാൻ, ചെയർമാൻ ഡോ ജോർജ് മാത്യു., മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം രക്ഷാധികാരി ജെയിംസ് കൂടൽ, ഫോറം പ്രസിഡന്റ് അഡ്വ. ലതീഷ് ഭരതൻ എന്നിവർ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP