Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അജയ് ദേവ്ഗൺ മരിച്ചു; ഹെലികോപ്റ്റർ അപകടത്തിലായിരുന്നു അന്ത്യം; ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച് വാർത്തയുടെ സത്യാവസ്ഥ ഇതാണ്

അജയ് ദേവ്ഗൺ  മരിച്ചു; ഹെലികോപ്റ്റർ അപകടത്തിലായിരുന്നു അന്ത്യം; ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ച് വാർത്തയുടെ സത്യാവസ്ഥ ഇതാണ്

സിനിമാ താരങ്ങളെയും രാഷ്ട്രീയക്കാരെപ്പറ്റിയും കൂടതുൽ പ്രചരിക്കുന്ന വാർത്ത അവരുടെ മരണത്തിന്റേതാണ്. അതിൽ ഇത്തവണ ഇരയായത് ബോളിവുഡ് നടൻ അജയ്‌ദേവ്ഗൺ ആണ്. കുറച്ച് ദിവസമായി അജയ്‌ദേവ്ഗൺ മരിച്ചെന്ന വാർത്താ തീപോലെ പടരാൻ തുടങ്ങിയട്ട്.

അജയ് ദേവ്ഗൺ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതായി വാട്ട്സ്ആപ്പിലായിരുന്നു വ്യാജ പ്രചാരണം. മഹാരാഷ്ട്രയിലെ സതാര ജില്ലയിലുള്ള മഹാബലേശ്വറിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അജയ് മരിച്ചതായാണ് പ്രചരിക്കുന്ന വാർത്തകൾ. സിനിമയിൽനിന്നെടുത്ത അജയ് ദേവ്ഗണിന്റെ പരുക്കേറ്റ ചിത്രങ്ങൾ സഹിതമാണ് പ്രചാരണങ്ങൾ നടക്കുന്നത്.

എന്നാൽ, ഇത്തരത്തിലൊരു ഹെലികോപ്റ്റർ അപകടമേ നടന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. പൊലീസും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഏതാണ്ട് ഒരാഴ്ചയായി അജയ് ദേവ്ഗണിന്റെ മരണവാർത്ത പ്രചരിക്കുന്നുണ്ട്. വ്യാജവാർത്തയുടെ ഉറവിടം എതാണെന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്. അകിവ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അജയ് ദേവ്ഗൺ ഇപ്പോൾ മുംബൈയിൽ തന്നെയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP