Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിറ്റേ ദിവസത്തെ വധശിക്ഷ തടയാൻ രാത്രി പത്തേമുക്കാലിന് ഹർജിയെത്തിയപ്പോൾ പുലർച്ചെ രണ്ടേകാലിന് കോടതി ചേർന്ന് തള്ളി; നേരം വെളുക്കും മുമ്പേ യാക്കൂബ് മേമനെ കൊന്നു; നിഥാരി കൊലക്കേസിലെ പ്രതിയുടെ വധിശിക്ഷ നടപ്പാക്കുന്നത് ഒന്നരമണിക്കൂർ മുമ്പ് റദ്ദ് ചെയ്തത് അതിരാവിലെ കോടതി ചേർന്ന്; കർണ്ണാടക കാര്യത്തിൽ ഉറക്കമിളച്ച പോലെ മുമ്പ് സുപ്രീംകോടതി പാതിരാത്രിയിൽ തുറന്നത് ഇങ്ങനെ

പിറ്റേ ദിവസത്തെ വധശിക്ഷ തടയാൻ രാത്രി പത്തേമുക്കാലിന് ഹർജിയെത്തിയപ്പോൾ പുലർച്ചെ രണ്ടേകാലിന് കോടതി ചേർന്ന് തള്ളി; നേരം വെളുക്കും മുമ്പേ യാക്കൂബ് മേമനെ കൊന്നു; നിഥാരി കൊലക്കേസിലെ പ്രതിയുടെ വധിശിക്ഷ നടപ്പാക്കുന്നത് ഒന്നരമണിക്കൂർ മുമ്പ് റദ്ദ് ചെയ്തത് അതിരാവിലെ കോടതി ചേർന്ന്; കർണ്ണാടക കാര്യത്തിൽ ഉറക്കമിളച്ച പോലെ മുമ്പ് സുപ്രീംകോടതി പാതിരാത്രിയിൽ തുറന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്

ന്യൂഡൽഹി: സുപ്രീം കോടതി വിധികൾക്കായി രാജ്യം ഉറക്കമിളച്ച് കാത്തിരിക്കുന്നത് പുതിയ സംഭവമല്ല. യാക്കൂബ് മേമനു വധശിക്ഷ വിധിക്കുന്നതിനും നിഥാരി കൂട്ടക്കൊലക്കേസിലെ വിധിയുമെല്ലാം സുപ്രീംകോടതി പ്രഖ്യാപിച്ചത് പുലർച്ചെയായിരുന്നു. ്അർദ്ധരാത്രിയായിരുന്നു കോടതി ചേർന്നത്. അതിരാവിലെ വധി വരികയും ചെയ്തു.

ഈ വിധികളിലൂടെ യാക്കൂബ് മേമനെ തൂക്കിക്കൊല്ലാൻ കോടതി വിധിച്ചപ്പോൾ നിഥാരി കേസിലെ പ്രതി സുരീന്ദർ കോലിയുടെ വധശിക്ഷ റദ്ദാക്കുകയായിരുന്നു കോടതി ചെയ്തത്. കർണാടകയിൽ ഗവർണർക്കെതിരായ കോൺഗ്രസിന്റെ അപേക്ഷ സുപ്രീംകോടതി രാത്രിയേറെ വൈകി പരിഗണിച്ചപ്പോൾ അതിലെ രാഷ്ട്രീം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. ബിജെപിയെ കർണ്ണാടകയിൽ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിച്ചത് രാത്രിയായിരുന്നു. ഇത് തന്ത്രപമായ നീക്കമായിരുന്നു. കോടതി ഇടപെടൽ ഉണ്ടാകാതിരിക്കാനുള്ള നീക്കമായിരുന്നു ഇതിന് പിന്നിലെന്നാണ് വിലയിരുതത്തൽ. എന്നാൽ അഭിഷേക് സിംങ് വി കോൺഗ്രസിനായി അർദ്ധരാത്രിയിൽ കോടതിയിൽ എത്തി.

മുംബൈ സ്‌ഫോടനകേസിലെ ഒന്നാംപ്രതി യാക്കൂബ് മേമനു വധശിക്ഷ വിധിക്കാനായി 2015 ജൂലൈ 30നു പുലർച്ചെ സുപ്രീംകോടതി കൂടിയതാണ്. രാഷ്ട്രപതി ദയാഹർജി തള്ളിയതോടെ 29നു രാത്രി 10.30നു യാക്കൂബ് മേമനു വേണ്ടി പുതിയ ഹർജിയെത്തുകയായിരുന്നു. ഇത് ദീപക് മിശ്രയുടെ മൂന്നംഗ ബെഞ്ചിനാണു ചീഫ് ജസ്റ്റിസ് കൈമാറിയത്. 2015 ജൂലൈ 30ന് പുലർച്ചെ 2.15ന് ഹർജി പരിഗണിക്കുന്നതിനു കോടതി ചേർന്നു. അവസാന ഹർജിയും തള്ളി 4.55നു വിധിയെത്തി. പുലർച്ചെ 6.43നു മേമന്റെ വധശിക്ഷയും നടപ്പാക്കി.

നിഥാരി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി സുരീന്ദർ കോലിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയതും ഇത്തരത്തിൽ പുലർച്ചെ ചേർന്നാണ്. വധശിക്ഷ നടപ്പാക്കുന്നതിന് ഒന്നര മണിക്കൂർ മുൻപാണു 2014 സെപ്റ്റംബർ എട്ടിനു പുലർച്ചെ 1.40നു ജസ്റ്റിസുമാരായ എച്ച്.ആർ.ദത്തു, എ.ആർ.ദാവെ എന്നിവരുടെ ബെഞ്ച് ശിക്ഷ റദ്ദാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP