Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐടി കമ്പനികൾ എത്തിയാൽ ഞൊടിയടിയിൽ അനുമതി നൽകാൻ പിണറായിയുടെ കർശന നിർദ്ദേശം; സ്റ്റാർട്ട് അപ്പുകൾക്ക് തടസ്സങ്ങൾ നീക്കാൻ പ്രത്യേക വകുപ്പ്; ഐടി ബിസിനസ്സുകളെ സഹായിക്കാൻ ചെറുപ്പക്കാരുടെ പ്രത്യേക സംഘം; പിണറായി സർക്കാരിന്റെ കനവിൽ കേരളത്തിലേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് ഐടി കമ്പനികൾ; ഐടി മേഖലയിൽ വൻ തൊഴിൽ സാധ്യത

ഐടി കമ്പനികൾ എത്തിയാൽ ഞൊടിയടിയിൽ അനുമതി നൽകാൻ പിണറായിയുടെ കർശന നിർദ്ദേശം; സ്റ്റാർട്ട് അപ്പുകൾക്ക് തടസ്സങ്ങൾ നീക്കാൻ പ്രത്യേക വകുപ്പ്; ഐടി ബിസിനസ്സുകളെ സഹായിക്കാൻ ചെറുപ്പക്കാരുടെ പ്രത്യേക സംഘം; പിണറായി സർക്കാരിന്റെ കനവിൽ കേരളത്തിലേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് ഐടി കമ്പനികൾ; ഐടി മേഖലയിൽ വൻ തൊഴിൽ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ഐടി മേഖലയ്ക്ക് പുത്തനുണർവ്വാണ്. മുഖ്യന്ത്രി പിണറായി വിജയന്റെ പ്രത്യേക ഇടപെടലാണ് ഇതിന് കാരണം. തൊഴിൽ സാധ്യത ഉയർത്താൻ കൂടുതൽ ഐടി കമ്പനികൾ വരട്ടേ എന്നതാണ് സർക്കാരിന്റെ നിലപാട്. ഇതിനായി ചട്ടങ്ങളും മാറ്റി. നടപടിക്രമങ്ങൾ ലഘൂകരിച്ചു. ഇതോടെ ഐടി ഭീമന്മാരും സ്റ്റാർട്ട് ആപ്പുകളും കേരളത്തിലേക്ക് ഒഴുകിയെത്തുകയാണ്. ഐ.ടി മേഖലയിലുണ്ടായ കുതിപ്പും സൗഹൃദ അന്തരീക്ഷവുമാണ് കമ്പനികളെ ഇവിടേക്ക് ആകർഷിക്കുന്നത്.

ഐടി കമ്പനികൾക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നൽകുകയാണ് പിണറായി സർക്കാർ. ഏകജാലകത്തിൽ അഴിമതി നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേക സംവിധാനങ്ങളുണ്ട്. സ്റ്റാർട്ട് അപ്പുകൾക്കും പ്രത്യേക പരിഗണന. തടസ്സങ്ങൾ നീക്കാൻ സംവിധാനവും ഉണ്ട്. അതുകൊണ്ട് തന്നെ ഐടി ഭീമന്മാർക്കും സ്റ്റാർട്ട് അപ്പ് സംരഭകർക്കും പിണറായി സർക്കാരിൽ വിശ്വാസം കൂടി. വ്യവസായികളെ സഹായിക്കാൻ പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. യുവാക്കളുടെ ഈ ഗ്രൂപ്പ് ഐടി ബിസിനസ്സുകളെ സഹായിക്കാൻ ഏത് സമയവും സജ്ജരാണ്. അങ്ങനെ ഐ.ടി മേഖലയ്ക്ക് പ്രതീക്ഷയേകി സംസ്ഥാനത്തെ വിവിധ ഐ.ടി പാർക്കുകളിൽ കൂടുതൽ കമ്പനികളെത്തുകയാണ്.

റെക്കാഡ് വേഗത്തിലാണ് സൈബർ പാർക്കുകളിലെ സ്ഥലം കമ്പനികൾ സ്വന്തമാക്കുന്നത്. പിണറായി സർക്കാരിന്റെ അനുകൂല മനോഭാവമാണ് ഇതിന് കാരണം. എന്തും വേഗത്തിൽ ചെയ്തു കൊടുക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയത് തന്നെയാണ് ഇതിന് കാരണമായത്. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടുമെല്ലാം ഐടി കമ്പനികൾ ഒഴുകിയെത്തുന്നു. ഇതോടെ ഐടി മേഖലയിൽ പുത്തൻ തൊഴിൽ സാധ്യത തുറക്കുമെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരം ടെക്‌നോപാർക്കിൽ ഇടം തേടി കമ്പനികൾ ക്യൂവിലാണ്. ഇവിടെ ഒന്നാംഘട്ടത്തിൽ 104 കമ്പനികളും മൂന്നാംഘട്ടത്തിൽ 97 കമ്പനികളും സ്ഥലത്തിനായി ക്യൂവിലുണ്ട്.

രണ്ടു വർഷത്തിനിടെ 45 ലക്ഷം ചതുരശ്ര അടി സ്ഥലമാണ് ഐ.ടി പാർക്കുകളിൽ കമ്പനികൾ ഏറ്റെടുത്തത്. കൊച്ചി ഇൻഫോപാർക്കിലെ ജ്യോതിർമയി, കോഴിക്കോട് സൈബർ പാർക്കിലെ സഹ്യ എന്നീ കെട്ടിടങ്ങളിൽ സ്ഥലത്തിനായി നിരവധി കമ്പനികളാണെത്തുന്നത്. ഒൻപത് നില കെട്ടിടമായ ജ്യോതിർമയിയുടെ ആറു നിലകളും കമ്പനികൾ ഏറ്റെടുത്തു. പള്ളിപ്പുറം ടെക്‌നോസിറ്റിയിൽ 2019 ഏപ്രിലോടെ രണ്ടു ലക്ഷം ചതുരശ്ര അടി സ്ഥലം തയ്യാറാകും. ഇതോടെ അപേക്ഷയുമായെത്തുന്നവർക്കെല്ലാം സ്ഥലം അനുവദിക്കാനാകും.

തിരുവനന്തപുരത്തെ ടെക്;നോപാർക്കിലെ ഗായത്രി എന്ന കെട്ടിടത്തിന് മുകളിലായി 25,000 ചതുരശ്രഅടി സ്ഥലം ഒരുക്കി സ്റ്റാർട്ട് അപ്പ് കമ്പനികൾക്കായി നൽകി. പാർക്ക് സെന്ററിന് താഴെയായി 10,000 ചതുരശ്ര അടിയും ഒരുക്കിയിട്ടുണ്ട്. ഈ മാതൃകയിൽ എല്ലാ പാർക്കിലും സ്റ്റാർഅപ്പുകൾക്ക് പ്രത്യേക സംവിധാനം ഇനിയും ഒരുക്കും. സ്മാർട്ട് സിറ്റിയും ഊരാളുങ്കൽ സൈബർ പാർക്കും പൂർണ സജ്ജമാകുന്നതോടെ കൂടുതൽ കമ്പനികൾ സംസ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷ. ഊരാളുങ്കൽ സൈബർ പാർക്കിൽ 33 കമ്പനികൾക്ക് സ്ഥലം ലഭിക്കും. കോഴിക്കോട് സൈബർ പാർക്ക് ആദ്യത്തെ വൈഫൈ കാമ്പസ് ആകാനൊരുങ്ങുകയാണ്. യു.എസിൽ നിന്നുള്ള ഓൺടാഷ് ഇന്ത്യ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഇവിടെ 50 സെന്റ് സ്ഥലം ഏറ്റെടുക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്.

ഐടി മേഖലയിൽ മികച്ച നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിനും സ്റ്റാർട്ട് അപ്പ് പദ്ധതിയിലൂടെ യുവസംരംഭകരെ സൃഷ്ടിക്കുന്നതിനുമാണ് പിണറായി സർക്കാർ ഊന്നൽ നൽകുന്നത്. ഈ രണ്ടു ഘടകങ്ങളെയും ഫലപ്രദമായി ഉപയോഗിച്ച് മുന്നോട്ടുപോകാനുള്ള സാധ്യതകളാണ് പിണറായി സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് സർക്കാർ സേവനങ്ങൾ കാര്യക്ഷമമാക്കാനും എളുപ്പത്തിൽ ലഭ്യമാക്കാനും സാധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. രാജ്യത്ത് നിലനിൽക്കുന്ന ഡിജിറ്റൽ വിഭജനത്തെ മറികടക്കാൻ കഴിയുന്ന നിരവധി സാധ്യതകൾ കേരളത്തിൽ നിലനിൽക്കുന്നുണ്ട്. ഇവ പൂർണമായി ഉപയോഗിക്കും. ഇതെല്ലാം ഐടി കമ്പനികൾക്ക് പുതുസാധ്യത നൽകുകയാണ്.

ഡിജിറ്റൽ സങ്കേതങ്ങൾ സ്വീകരിക്കാനും പ്രയോഗത്തിൽ വരുത്താനുമുള്ള ശക്തമായ അടിത്തറയും മനുഷ്യവിഭവശേഷി പശ്ചാത്തലവും കേരളത്തിനുണ്ട്. വിദ്യാസമ്പന്നരായ ജനത, പൊതുവെ മെച്ചപ്പെട്ട ജീവിതനിലവാരം തുടങ്ങിയവ ഈ സാധ്യത വർധിപ്പിക്കുന്നു. ഇതും ഐടി കമ്പനികളെ കേരളത്തിലേക്ക് അടുപ്പിക്കുന്ന ഘടകങ്ങളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP