Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലാഹോർ ജയിലിൽ ഭഗത് സിങ്ങിന് വീട്ടിൽ നിന്നും പാകം ചെയ്ത ഭക്ഷണം എത്തിച്ചുകൊടുക്കുന്ന മോദി; ഇത് ചെറിയ കളിയല്ല...ഞങ്ങൾ എല്ലാം വാച്ച് ചെയ്യുന്നുണ്ട് ഷാനി.. എന്ന് ശോഭാ സുരേന്ദ്രൻ; കർണ്ണാടകയിലെ പ്രധാനമന്ത്രിയുടെ 'വലിയ പിഴ' ആഘോഷമാക്കി മലയാളം ട്രോളർമാരും; ഭഗത് സിങിനെ ജയിലിൽ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചില്ലെന്ന മോദിയുടെ കള്ളം പറച്ചിലിലെ മനോരമ കൗണ്ടർ പോയിന്റ് ചർച്ച വൈറലാകുന്നത് ഇങ്ങനെ

ലാഹോർ ജയിലിൽ ഭഗത് സിങ്ങിന് വീട്ടിൽ നിന്നും പാകം ചെയ്ത ഭക്ഷണം എത്തിച്ചുകൊടുക്കുന്ന മോദി; ഇത് ചെറിയ കളിയല്ല...ഞങ്ങൾ എല്ലാം വാച്ച് ചെയ്യുന്നുണ്ട് ഷാനി.. എന്ന് ശോഭാ സുരേന്ദ്രൻ; കർണ്ണാടകയിലെ പ്രധാനമന്ത്രിയുടെ 'വലിയ പിഴ' ആഘോഷമാക്കി മലയാളം ട്രോളർമാരും; ഭഗത് സിങിനെ ജയിലിൽ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചില്ലെന്ന മോദിയുടെ കള്ളം പറച്ചിലിലെ മനോരമ കൗണ്ടർ പോയിന്റ് ചർച്ച വൈറലാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഭഗത് സിങിനെ ജയിലിൽ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചില്ലെന്ന പ്രധനമന്ത്രിയുടെ പ്രസ്താവന തെറ്റെന്ന് ചരിത്രം ഉദ്ധരിച്ച് വിശദീകരിക്കുന്ന മാധ്യമറിപ്പോർട്ടുകൾ തള്ളി ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം ശോഭ സുരേന്ദ്രൻ. മനോരമ ന്യൂസ് കൗണ്ടർപോയിന്റിലാണ് ബിജെപി നേതാവ് വിചിത്ര വിശദീകരണവുമായി രംഗത്തെത്തിയത്. സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല നേതാവായ ഭഗത് സിങ് ജയിലിൽ കിടക്കുമ്പോൾ കോൺഗ്രസ് കുടുംബത്തിൽ നിന്ന് ഒരാൾ പോലും അദ്ദേഹത്തെ സന്ദർശിച്ചില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകത്തിൽ പ്രസംഗിച്ചത്. ഇത് ശുദ്ധ നുണയാണെന്ന് ചരിത്രകാരന്മാർ തെളിയിക്കുകയും ചെയ്തു.

ഈ വിഷയത്തിലായിരുന്നു മനോരമയിലെ ചർച്ച. ആദ്യം പ്രധാനമന്ത്രി പറഞ്ഞത് ശരിയെന്ന് വാദിച്ച ശോഭ സുരേന്ദ്രൻ, പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ശഹീദ് ഭഗത് സിങ്ങെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും മരണശേഷം അദ്ദേഹത്തെ ആരും സന്ദർശിച്ചില്ലെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നുമാണ് ശോഭാ സുരേന്ദ്രന്റെ വാദം. ജവഹർ ലാൽ നെഹ്‌റു ഭഗത് സിങിനെ ജയിലിൽ സന്ദർശിച്ചത് ചൂണ്ടിക്കാട്ടിയാണ് ചരിത്രകാരന്മാർ പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ തെറ്റ് വ്യക്തമാക്കുന്നത്. ഇതിലെ ചർച്ചയാണ് ശോഭയെ വെട്ടിലാക്കിയത്. നിരവധി ട്രോളുകളും ഇറങ്ങുന്നു.

ഭഗത് സിങ്ങിനേയും ബത്തുകേശ്വർ ദത്തിനേയും പോലുള്ള സ്വാതന്ത്ര്യസമര സേനാനികൾ ജയിലിൽ കിടന്നപ്പോൾ കോൺഗ്രസ് നേതാക്കൾ തിരിഞ്ഞുനോക്കിയില്ലെന്ന കള്ളംപറഞ്ഞ പ്രധാനമന്ത്രിയെ ട്രോളി സോഷ്യൽ മീഡിയയിൽ ചർച്ച സജീവമായിരുന്നു. തെരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെട്ട് കർണാടകയിലെ ബിഡാറിൽ സംസാരിക്കവേയായിരുന്നു മോദി ഇത്തരമൊരു പരാമർശം നടത്തിയത്. ജയിലിൽ കഴിയവേ താൻ ഇനി മുതൽ ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കില്ലെന്ന് മാപ്പെഴുതി നൽകിയ സവർക്കറെയും 'സ്വാതന്ത്ര്യസമരസേനാനിയെന്ന്' വിശേഷിപ്പിച്ചായിരുന്നു മോദി സംസാരിച്ചതെന്നാണ് പ്രധാനമന്ത്രിയുടെ വെബ്സൈറ്റിൽ ഉദ്ധരിച്ച അദ്ദേഹത്തിന്റെ പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ മോദിയുടെ ചരിത്രബോധമില്ലാത്ത പ്രസ്താവനകളെ വിമർശിച്ച് ഇർഫാൻ ഹബീബിനെപ്പോലുള്ള ചരിത്രകാരന്മാർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സോഷ്യൽ മീഡിയയും പരിഹാസവും വിമർശനങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്.

ഭഗത് സിങ്ങിനെ മോദി സന്ദർശിക്കുന്നതിന്റെ 'ചിത്രം' പങ്കുവച്ചാണ് ട്വിറ്ററിൽ ചിലർ മോദിയെ കളിയാക്കുന്നത്. ' ലാഹോർ സെൻട്രൽ ജയിലിൽ ഭഗത് സിങ്ങിന് വീട്ടിൽ നിന്നും പാകം ചെയ്ത ഭക്ഷണം എത്തിച്ചുകൊടുക്കുന്നു മോദി' എന്നു പറഞ്ഞുകൊണ്ടാണ് ഈ ഫോട്ടോഷോപ്പ് ചെയ്ത ഇമേജ് പങ്കുവെച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് മലയാളി ട്രോളർമാർക്ക് ശോഭാ സുരേന്ദ്രനിലൂടെ പുതിയ ഇരയെ കിട്ടിയത്. മോദിയുടെ വാക്കുകൾ വ്യക്തമാണ്. എന്നിട്ടും അത് സമ്മതിച്ചു കൊടുക്കാൻ ശോഭയ്ക്ക് കഴിയുന്നില്ല. പകരം ഭീഷണിപ്പെടുത്തുകയും ചെയ്തു.

മനോരമ ചർച്ചയിൽ ഭഗത് സിങ്ങിനെ ജയിലിൽ സന്ദർശിച്ചില്ല എന്നല്ല പ്രധാനമന്ത്രി പറഞ്ഞത് എന്നായിരുന്നു ശോഭയുടെ വാദം തുടങ്ങിയത്. ശഹീദ് ആയതിന് ശേഷം ഭഗത് സിങ്ങിനെ സന്ദർശിച്ചില്ല എന്നാണ് മോദി ഉദ്ദേശിച്ചത് എന്നായിരുന്നു ശോഭ സുരേന്ദ്രൻ പറഞ്ഞത്. ഇത് ഷാനി പൊളിച്ചടുക്കിയെങ്കിലും, ഷാനിയോട് പോയി ഹിന്ദി പഠിക്കാൻ ആയിരുന്നു ശോഭയുടെ ഉപദേശം. അതോടൊപ്പം ഒരു ഭീഷണിയും ഉണ്ടായിരുന്നു. ഒരു കാര്യം ഞാൻ പറയട്ടേ എന്ന് പറഞ്ഞുകൊണ്ടാണ് ശോഭ സുരേന്ദ്രൻ ഷാനി പ്രഭാകറിന്റെ ചോദ്യത്തിന് മറുപടി കൊടുത്ത് തുടങ്ങുന്നത്. എന്തിനാണ് പ്രധാനമന്ത്രി അസത്യ പ്രചാരണം നടത്തുന്നത് എന്നായിരുന്നു ചോദ്യം.

ഇന്ന് ജീവിച്ചിരിക്കുന്ന കോൺഗ്രസ് പാർട്ടിയിലെ ഏതെങ്കിലും നേതാക്കൾക്ക്, പ്രധാനമന്ത്രി പറഞ്ഞത് തെറ്റാണെന്ന് പറഞ്ഞുകൊണ്ട്, ഈ വിഷയത്തിൽ കോടതിയെ സമീപിക്കാനുള്ള തന്റേടമുണ്ടോ എന്നായിരുന്നു ശോഭയുടെ ചോദ്യം. കളവ് പറഞ്ഞു എന്ന് പറഞ്ഞാൽ മാത്രം പോര, അത് തെളിയിക്കാനുള്ള ഇച്ഛാശക്തി കൂടി വേണം എന്നാണ് ശോഭ പറഞ്ഞത്. പ്രധാനമന്ത്രി സത്യമേ പറഞ്ഞിട്ടുള്ളൂ എന്നാണ് ശോഭ പറയുന്നത്. അദ്ദേഹം പറഞ്ഞത് ചരിത്രമാണെന്നുും ശോഭ ആവർത്തിക്കുന്നുണ്ടായിരുന്നു. പച്ചക്കള്ളം പറഞ്ഞിട്ട്, അതിനെ ന്യായീകരിക്കാൻ ഇങ്ങനെയുള്ള വാദമുഖങ്ങളുമായി വരുമ്പോൾ അതിന് എന്ത് മറുപടിയാണ് പറയുക എന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് പ്രതിനിധി ആന്റോ ആന്റണി പ്രതികരിച്ചത്.

ചരിത്രം തെളിയിക്കേണ്ടത് കോടതിയിൽ ആണോ എന്ന ചോദ്യമാണ് പിന്നീട് ഷാനി ശോഭ സുരേന്ദ്രന് ഇട്ടുകൊടുത്തത്. ഇന്ത്യയുടെ പ്രധാനമന്ത്രി കളവ് പറഞ്ഞു എന്ന് ഒരാൾ തെളിയിക്കട്ടെ, വെറുതേ ചർച്ചയിൽ പറഞ്ഞാൽ പോരല്ലോ എന്നായി ശോഭ. ഷാനി ചോദ്യം ആവർത്തിച്ചപ്പോൾ ശോഭ സുരേന്ദ്രൻ ശരിക്കും പ്രകോപിതയായി. എന്തടിസ്ഥാനത്തിൽ ആണ് പ്രധാനമന്ത്രി കളവ് പറഞ്ഞു എന്ന് ചർച്ച നയിക്കുന്ന ഷാനി പറയുന്നത് എന്നായി ശോഭയുടെ ചോദ്യം. എന്താണ് പ്രധാനമന്ത്രി പറഞ്ഞ കള്ളം എന്ന് ഷാനി വിശദീകരിച്ച് കൊടുക്കുകയും ചെയ്തു.

ഇന്ത്യൻ പ്രധാനമന്ത്രിക്ക് ചരിത്രത്തെ കുറിച്ച് നന്നായിട്ട് അറിയാം എന്നായി ശോഭ. എങ്ങനെയാണ് വീരനായ സുഭാഷ് ചന്ദ്രബോസിനെ കാണാതായത് എന്നതിനെ കുറിച്ചും ഇന്ത്യൻ പ്രധാനമന്ത്രിക്ക് അറിയാം. അത് ചരിത്രത്തിന്റെ രേഖകളിൽ ഉണ്ടാകും... ഇങ്ങനെയൊക്കെ ചർച്ചയെ വഴിതെറ്റിക്കുന്ന രീതിയിൽ ശോഭ സുരേന്ദ്രൻ മുന്നോട്ട് പോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ അതിനും ഷാനി തടയിട്ടു. ഭഗത് സിങ്ങിനെ സന്ദർശിച്ച നേതാക്കൾ ആരൊക്കെ ആണെന്ന് ചർച്ചയിൽ ഉള്ള കോൺഗ്രസ് നേതാക്കൾ പറയട്ടേ എന്നായി ശോഭ. ജവഹർ ലാൽ നെഹ്റുവിന്റെ ആത്മകഥയിൽ ഇക്കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഷാനി പ്രഭാകർ വിശദമാക്കിക്കൊടുത്തു. പ്രധാനമന്ത്രി പറഞ്ഞത് ശരിയാണെന്ന് തെളിയിക്കാൻ ഇന്ത്യൻ പൊതുസമൂഹത്തിന് മുന്നിൽ ഞങ്ങൾ വരാം എന്നായി അപ്പോൾ ശോഭ സുരേന്ദ്രൻ. ഷാനിയുടെ ചോദ്യത്തിന് അപ്പോഴും ഉത്തരം നൽകിയില്ല!

ഷാനീ... ഇത് ചെറിയ കളിയല്ല. ഷാനി ഇതിന് മുമ്പും പല ചർച്ചകളിൽ പ്രധാനമന്ത്രിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന പലതും പറഞ്ഞിട്ടുണ്ട് എന്നായി ശോഭ സുരേന്ദ്രൻ. ഇത് ചെറിയ കളിയല്ല.... ഷാനിയെ കൂടി കോടതിയുടെ മുന്നിലേക്ക് കൊണ്ടുവരാൻ തങ്ങളെക്കൊണ്ട് സാധിക്കും എന്നായി പിന്നീടുള്ള ഭീഷണി. പ്രധാനമന്ത്രി കള്ളം പറഞ്ഞു എന്ന് അവതാരികയ്ക്ക് പറയാൻ പാടില്ലെന്നായി പിന്നീട്. താൻ എപ്പോഴാണ് അങ്ങനെ പറഞ്ഞത് എന്നായി ഷാനിയുടെ ചോദ്യം. ചരിത്ര രേഖയുടെ അടിസ്ഥാനത്തിൽ ആണ് പ്രധാനമന്ത്രി പ്രസംഗിച്ചിട്ടുള്ളത് എന്നായി പിന്നീട് ശോഭ സുരേന്ദ്രൻ. അത് ഇന്ത്യയുടെ ജനങ്ങളുടെ മുന്നിൽ വയ്ക്കുമെന്നും അവർ പറഞ്ഞു.

ഏത് ചരിത്ര രേഖയുടെ അടിസ്ഥാനത്തിലാണ് അത് എന്നായി ഷാനിയുടെ ചോദ്യം. ശോഭ സുരേന്ദ്രൻ അക്ഷരാർത്ഥത്തിൽ വിയർത്തുപോയി. ഏത് ചരിത്ര രേഖയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി കളവ് പറഞ്ഞു എന്ന് ഷാനി പറയുന്നത് എന്നായി ശോഭയുടെ ചോദ്യം. കോൺഗ്രസിന്റെ നേതാക്കന്മാർ സന്ദർശിച്ചിട്ടില്ല എന്നല്ലേ പ്രധാനമന്ത്രി പറഞ്ഞത് എന്നായി പിന്നീട് ശോഭ സുരേന്ദ്രൻ. ഏതെങ്കിലും വ്യക്തി സന്ദർശിച്ചിട്ടില്ല എന്ന് പറഞ്ഞിട്ടില്ലെന്നും ശോഭ പറയുന്നുണ്ട്. പ്രസംഗത്തിന്റെ മുഴുവൻ ഭാഗവുമായി പൊതു സമൂഹത്തിന് മുന്നിൽ വരാം എന്നായി ശോഭ സുരേന്ദ്രൻ. എന്നാൽ രണ്ട് ദിവസം ഒന്നും കാത്തിരിക്കണ്ട, ഇപ്പോൾ തന്നെ ആ പ്രസംഗം കേൾപ്പിക്കാം എന്നായി ഷാനി. ആ പ്രസംഗം കേൾപ്പിക്കുകയും ചെയ്തു!

എനിക്ക് ഹിന്ദി അത്രയ്ക്ക് അറിയില്ല, ഹിന്ദി നന്നായി അറിയുന്ന ശോഭ സുരേന്ദ്രൻ തന്നെ പരിഭാഷപ്പെടുത്തു എന്നായി ഷാനി. അതിന് ശേഷം ശോഭ സുരേന്ദ്രൻ നടത്തിയ തർജ്ജമ കേട്ട് ഹിന്ദി അറിയുന്നവരെല്ലാം പൊട്ടിച്ചിരിക്കുകയായിരുന്നു. ശഹീദ് ആയ ഭഗത് സിങ്ങിനെ കോൺഗ്രസ് കുടുംബത്തിൽ നിന്നുള്ള ആരും സന്ദർശിച്ചില്ല എന്നാണ് പ്രധാനമന്ത്രി പറഞ്ഞത് എന്നായിരുന്നു ശോഭയുട െവിവർത്തനം. ജീവിച്ചിരിക്കുന്ന ഭഗത് സിങിനെ സന്ദർശിച്ച കഥയല്ല ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞത് എന്നും ശോഭ പറഞ്ഞുകളഞ്ഞു. ഷാനീ, ഇത് ചെറിയ കൽയല്ലെന്ന ഭീഷണി വീണ്ടും ഉയർത്തുന്നുണ്ട് ശോഭ സുരേന്ദ്രൻ. എന്തായാലും ഈ ചർച്ച താൻ അവസാനിപ്പിക്കുകയാണ് എന്നാണ് ചിരിച്ചുകൊണ്ട് ഷാനി പറഞ്ഞത്. പ്രബുദ്ധരായ മലയാളികൾക്ക് മുന്നിൽ ഇത്തരത്തിൽ ഈ ചർച്ച മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ലെന്നും ഷാനി പറഞ്ഞു.

ഹിന്ദി പഠിച്ചിട്ട് ചർച്ചയിൽ വന്നിരുന്നാൽ മതി എന്നായി പിന്നീട് ശോഭ. ഹിന്ദിയല്ല പഠിക്കേണ്ടത് എന്നായി ശോഭ. ഷാനിക്ക് ചിരി നിർത്താൻ കഴിയുന്നുണ്ടായിരുന്നില്ല. വീണ്ടും ശോഭ സുരേന്ദ്രൻ തന്റെ പഴയ നിലപാടിൽ തൂങ്ങിക്കിടക്കുകയായിരുന്നു. ശഹീദ് എന്ന വാക്കിന്റെ അർത്ഥം എന്താണെന്നും ചോദിച്ചുകൊണ്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP