Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വഴിയിൽ മുറിവേറ്റ് കിടന്ന കരടികക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമം; ടാക്‌സി ഡ്രൈവറെ കടിച്ച് വലിച്ചുകൊണ്ടുപോയി കരടി കൊന്നു; ഒഡിഷയിലെ ദാരുണ സംഭവത്തിന്റെ വീഡിയോ പുറത്ത്

വഴിയിൽ മുറിവേറ്റ് കിടന്ന കരടികക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമം; ടാക്‌സി ഡ്രൈവറെ കടിച്ച് വലിച്ചുകൊണ്ടുപോയി കരടി കൊന്നു; ഒഡിഷയിലെ ദാരുണ സംഭവത്തിന്റെ വീഡിയോ പുറത്ത്

സെൽഫി ഭ്രമം മൂത്ത് ജീവൻപോലും നഷ്ടപ്പെടുന്ന സംഭവങ്ങൾ വാർത്തകളല്ലാതായി തുടങ്ങിയിരിക്കുന്ന കാലമാണിത്. ഒഡിഷയിലെ ടാക്‌സി ഡ്രൈവറുടെയും ജീവനെടുത്തത് സെൽഫി ഭ്രമമാണ്. വഴിയരികിൽ മുറിവേറ്റ് കിടന്ന കരടിക്കൊപ്പം സെൽഫിയെടുക്കാനായിരുന്നു ടാക്‌സി ഡ്രൈവറായ പ്രഭു ഭത്ര ശ്രമിച്ചത്. അതയാളുടെ അവസാനത്തെ സെൽഫിയുമായി.

ഒരു വിവാഹസംഘത്തെയുംകൊണ്ട് പോവുമ്പോഴാണ് വഴിയരികിൽ കരടി കിടക്കുന്നത് പ്രഭു കണ്ടത്. കാറിലുള്ളവർ നോക്കി നിൽക്കെ, പ്രഭു കാറിൽനിന്നിറങ്ങി കരടിക്കൊപ്പം ചിത്രമെടുക്കാൻ ശ്രമിക്കുകയായിരുന്നു. മുറിവേറ്റ് കിടന്ന കരടി എഴുന്നേൽക്കില്ലെന്നാണയാൾ വിചാരിച്ചത്. എന്നാൽ, പെട്ടെന്ന് ചാടിയെഴുന്നേറ്റ കരടി അക്രമാസക്തനാവുകയും പ്രഭുവിന ആക്രമിക്കുകയും ചെയ്തു.

ഒരു കുളത്തിൽനിന്ന് വെള്ളം കുടിക്കാനുള്ള ശ്രമത്തിലായിരുന്നു കരടി. അതിനടുത്തേക്ക് പോയ പ്രഭു, ചരിഞ്ഞ പ്രദേശത്ത് കാൽവഴുതി കരടിയുടെ അടുത്തേക്ക് വീഴുകയായിരുന്നു. പ്രഭുവിന്റെ മുഖത്തുതന്നെ കടിച്ച കരടി അയാളെ വലിച്ചിഴയ്ക്കുന്നതും വീഡിയോയിൽ കാണാം. സംഭവം കണ്ട ആളുകൾ പരിഭ്രാന്തരായി നിലവിളിക്കുന്നതും വീഡിയോയിലുണ്ട്.

കരടിയുടെ ആക്രമണത്തിൽ വീണുപോയ പ്രഭുവിനെ ആളുകൾ നോക്കിനിൽ്‌ക്കെയാണ് അത് കടിച്ചുകൊന്നത്. കരടിയിൽനിന്ന് പ്രഭുവിനെ രക്ഷിക്കാൻ ഒരാൾ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. കല്ലെറിഞ്ഞും അടിച്ചും കരടിയെ തുരത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് ഫലിക്കുന്നില്ല. കരടിയുടെ അടുത്തേക്ക് പോകരുതെന്ന മറ്റുള്ളവരുടെ മുന്നറിയിപ്പ് പ്രഭു കേട്ടിരുന്നില്ലെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

പ്രഭുവിനെ രക്ഷിക്കാൻ നാട്ടുകാർ നടത്തിയ ശ്രമം കരടിയെ കൂടുതൽ ആക്രമണവീര്യമുള്ളതാക്കി മാറ്റിയെന്നും കണ്ടുനിന്നവർ പറയുന്നു. പരിഭ്രാന്തരായ നാട്ടുകാർ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. അവരെത്തിയപ്പോഴേക്കും പ്രഭു മരിച്ചിരുന്നു. കരടിക്ക് മയക്കുവെടിവെച്ചശേഷമാണ് പ്രഭുവിന്റെ മൃതദേഹം സംഭവസ്ഥലത്തുനിന്ന് മാറ്റിയത്. കരടിക്ക് പിന്നീടെന്ത് സംഭവിച്ചുവെന്നും വ്യക്തമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP