Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'സൽവാർ മാത്രം അണിഞ്ഞെത്തിയാൽ നിങ്ങളെ ആരും കാസ്റ്റ് ചെയ്യാൻ പോകുന്നില്ല; പോയി നൈറ്റ് ഗൗൺ ധരിച്ചു വരൂ'; കാസ്റ്റിങ് കൗച്ച് അനുഭവം പങ്കുവെച്ച് ബോളിവുഡ് നടി മാഹി ഗിൽ

'സൽവാർ മാത്രം അണിഞ്ഞെത്തിയാൽ നിങ്ങളെ ആരും കാസ്റ്റ് ചെയ്യാൻ പോകുന്നില്ല; പോയി നൈറ്റ് ഗൗൺ ധരിച്ചു വരൂ'; കാസ്റ്റിങ് കൗച്ച് അനുഭവം പങ്കുവെച്ച് ബോളിവുഡ് നടി മാഹി ഗിൽ

മുംബൈ: ബോളിവുഡിലെ കാസ്റ്റിങ് കൗച്ച് കഥകൾ ഒന്നൊന്നായി പുറത്തുവരുന്ന സമയമാണിപ്പോൾ. സൂപ്പർതാരങ്ങളെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി സൊനാക്ഷി സിൻഹ രംഗത്തെത്തിയിരുന്നു. ഇപ്പോൾ മറ്റൊരു നടിയും കാസ്റ്റിങ് കൗച്ച് അനുഭവം പങ്കുവെച്ച് രംഗത്തെത്തി. സിനിമാരംഗത്തു നിന്ന് തനിക്ക് ഒരു സംവിധായകനിൽ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയത് ബോളിവുഡ് നടി മാഹി ഗില്ലാണ്. സിനിമയിൽ അവസരം തേടി പോയ വേളയിലുണ്ടായ ദുരനുഭവമാണ് മാഗി ഗിൽ പങ്കുവെച്ചത്.

ആദ്യം ഒരു സൽവാർ അണിഞ്ഞാണു സംവിധാകനെ കാണാൻ പോയത്. എന്നാൽ സൽവാർ അണിഞ്ഞെത്തിയാൽ നിങ്ങളെ ആരും കാസ്റ്റ് ചെയ്യാൻ പോകുന്നില്ല എന്നായിരുന്നു സംവിധാകന്റെ മറുപടി. പോയി നൈറ്റ് ഗൗൺ അണിഞ്ഞിട്ട് വരൂ ഞാനൊന്നു കാണട്ടെ എന്ന് അയാൾ എന്നോട് പറഞ്ഞു.

ഞാൻ അന്ന് മുംബൈയിൽ പുതിയ ഒരാളാണ് , ആരാണ് നല്ലത് ആരാണ് ചീത്തത് എന്നൊന്നും എനിക്ക് അറിയില്ല. എന്നാൽ അത്തരത്തിൽ നമ്മളെ ചൂഷണം ചെയ്യാനെത്തുവർക്ക് വ്യക്തമായി അറിയാം ഈ സ്ഥലമോ സിനിമാമേഖലയോ നമുക്ക് തീരെ പരിചയമില്ലാത്ത ഒന്നാണെന്ന്. അതു തന്നെയാണ് അവരുടെ പ്രധാന നേട്ടവും. മാഹി പറഞ്ഞു.

ആദ്യമായി ഗ്ലാമർ ലോകത്തേക്ക് കാലെടുത്തുവയ്ക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഒന്നും നിസ്സാരമല്ല. അവരുടെ മുന്നിൽ വലിയ പ്രതിസന്ധികളാണ് ഉയർന്നു നിൽക്കുന്നത് . അതിനെയൊക്കെ തരണം ചെയ്യാനായാൽ മാത്രമേ കരിയറിൽ ഉയർച്ച സാദ്ധ്യമാകൂ. നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ അത്തരക്കാരിൽ നിന്ന് ഓടി രക്ഷപ്പടുന്നതാണ് നല്ലത്. അതു തന്നെയാണ് ഞാൻ ചെയ്തതും മാഹി കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP