Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഞാൻ പ്രതീക്ഷിച്ചത് ഒരു നല്ല വാക്കാണ്; നല്ലത് പറഞ്ഞില്ലെങ്കിലും അവഹേളിക്കരുത് എന്ന് പറയേണ്ടി വരുമ്പോൾ വല്ലാത്ത വിഷമമുണ്ട്; സഹായിക്കാനായി മുന്നിട്ടിറങ്ങുന്നവർക്ക് ഇതാണ് അവസ്ഥയെങ്കിൽ ഇനി ആരെങ്കിലും മുന്നോട്ട് വരുമോ? ആരോപണങ്ങളെയും അന്വേഷണങ്ങളേയും നിയമപരമായി നേരിടും; ഈ ആരോപണത്തിലൊന്നും ജ്വാല കെട്ട് പോകില്ല; 'ദൈവത്തിന്റെ സ്വന്തം നാട്ടിൽ' എത്തിയ അതിഥിയെ സഹായിച്ച് പുലിവാല് പിടിച്ച അശ്വതി മറുനാടനോട് മനസു തുറക്കുന്നു

ഞാൻ പ്രതീക്ഷിച്ചത് ഒരു നല്ല വാക്കാണ്; നല്ലത് പറഞ്ഞില്ലെങ്കിലും അവഹേളിക്കരുത് എന്ന് പറയേണ്ടി വരുമ്പോൾ വല്ലാത്ത വിഷമമുണ്ട്; സഹായിക്കാനായി മുന്നിട്ടിറങ്ങുന്നവർക്ക് ഇതാണ് അവസ്ഥയെങ്കിൽ ഇനി ആരെങ്കിലും മുന്നോട്ട് വരുമോ? ആരോപണങ്ങളെയും അന്വേഷണങ്ങളേയും നിയമപരമായി നേരിടും; ഈ ആരോപണത്തിലൊന്നും ജ്വാല കെട്ട് പോകില്ല; 'ദൈവത്തിന്റെ സ്വന്തം നാട്ടിൽ' എത്തിയ അതിഥിയെ സഹായിച്ച് പുലിവാല് പിടിച്ച അശ്വതി മറുനാടനോട് മനസു തുറക്കുന്നു

അരുൺ ജയകുമാർ

തിരുവനന്തപുരം: ചികിത്സയ്ക്കായി കേരളത്തിലെത്തിയ വിദേശ വനിത ലിഗ സ്‌ക്രോമാൻ ഇവിടെ വെച്ച് കൊല്ലപ്പെട്ടതിന്റെ നാണക്കേട് മലയാളികളെ വിട്ടുമാറിയിട്ടില്ല. എന്നാൽ അതിലും വലിയ നാണക്കേടാണ് ഇപ്പോൾ ഉണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെ എന്ന വിലയിരുത്തലിലാണ് സോഷ്യൽ മീഡിയ. പറഞ്ഞ് വരുന്നത് വഴിയരികിൽ അലഞ്ഞ് നടന്ന വിദേശികളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ ജ്വാല ഫൗണ്ടേഷൻ രക്ഷാധികാരി അശ്വതിയുടെ അനുഭവത്തെക്കുറിച്ചാണ്. നമ്മുടെ നാട്ടിലെത്തിയ ശേഷം ദുരവസ്ഥയുണ്ടായവരെ സഹായിച്ചതിന് നല്ല വാക്കാണ് പ്രതീക്ഷിച്ചത്. നല്ലത് പറഞ്ഞില്ലെങ്കിലും അവഹേളിക്കരുത് എന്ന് പറയേണ്ടി വരുമ്പോൾ വല്ലാത്ത വിഷമമുണ്ടെന്ന് അശ്വതി മറുനാടൻ മലയാളിയോട് പറഞ്ഞു.

നാട് നീളെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവരെ സഹായിക്കുകയാണ് കഴിഞ്ഞ അഞ്ച് വർഷമായി ജ്വാല എന്ന സംഘടന ചെയ്ത് വരുന്നത്. സമാനമായി ഒരു വിദേശ വനിത അങ്ങനെ നടക്കുന്നുണ്ടോ എന്ന ചിന്തയാണ് ലിഗയെ തേടി ബന്ധുക്കൾ അലയുന്നു എന്നറിഞ്ഞപ്പോൾ അവരെ സഹായിക്കാൻ ഇറങ്ങി തിരിച്ചതിന് പിന്നിലെന്നും അശ്വതി പറയുന്നു. ഇത്തരത്തിൽ സഹായിക്കാനായി മുന്നിട്ടിറങ്ങുന്നവർക്ക് ഇതാണ് അവസ്ഥയെങ്കിൽ ഇത് പോലെയുള്ള സാഹചര്യത്തിൽ ഇനി ആരെങ്കിലും സഹായിക്കാൻ മുന്നോട്ട് വരുമോ എന്നും അവർ ചോദിക്കുന്നു. ആരോപണങ്ങളെയും അന്വേഷണങ്ങളേയും ഒക്കെ നിയമപരമായി തന്നെ നേരിടും. ഈ ആരോപണത്തിലൊന്നും ജ്വാല കെട്ട് പോകില്ലെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.

സഹായിക്കാൻ മുന്നിട്ട് ഇറങ്ങുന്നവരെ ഇത്തരത്തിൽ ഉപദ്രവിക്കുന്നത് നമ്മുടെ നാടിന്റെ നന്മയെ തന്നെ ബാധിക്കുമെന്ന പക്ഷമാണ് അശ്വതിക്കുള്ളത്. സോഷ്യൽ മീഡിയയിൽ ആദ്യമൊക്കെ ആരോപണങ്ങൾ വന്നപ്പോൾ അങ്ങനെ കാര്യമാക്കിയില്ല. എന്നാൽ ഇപ്പോൾ ആരോ ഒരാൾ പരാതി നൽകിയ ഉടനെ അന്വേഷണത്തിന് ഉത്തരവൊക്കെ ആയത് വിശ്വസിക്കാൻ കഴിയുന്നില്ല. ഈ രണ്ട് ദിവസമായി ഓഫീസിൽ നിരവധി ഉദ്യോഗസ്ഥരും അപരിചിതരും വരുന്നു. ഭർത്താവിനെ കുറിച്ചും കുടുംബത്തെ കുറിച്ചും അന്വേഷിക്കുന്നു.

തെറ്റും പൊലീസിന്റെ ഭാഗത്ത് ആദ്യം വന്ന വീഴ്ചയും ചൂണ്ടിക്കാണിച്ചതിന് ഇത്തരം പ്രതികാര നടപടിയാണോ സ്വീകരിക്കുന്നത്.അവരെ സഹായിച്ചവരെ അഭനന്ദിക്കേണ്ടവർ തന്നെ ഇകഴ്‌ത്തുന്നത് ശരിയാണോ എന്ന് അവർ പരിശോധിക്കട്ടെ. ഇങ്ങനെ ആണ് അവസ്ഥയെങ്കിൽ നാട്ടിൽ ഒരു വിഷയത്തിലും ആരും ഇടപെടുകയോ മുന്നോട്ട് വരികയോ ചെയ്യില്ല. സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തുന്നതൊക്കെ പോട്ടെ എന്ന് കരുതാം പക്ഷേ ഇപ്പോൾ കേസെടുത്ത ശേഷമുള്ള ഓരോ കാര്യങ്ങൾ ശരിക്കും പറഞ്ഞാൽ ഭീഷണിക്ക് തുല്യമാണെന്ന് തന്നെ പറയാം.

ഇപ്പോൾ വേറൊരു ആരോപണം ഉയരുന്നത് രാഷ്ട്രീയ നേതാക്കളെ കണ്ടതും വിളിച്ചതുമൊക്കെ പറഞ്ഞാണ്. എന്നാൽ അവരെ സഹായിക്കുന്ന സമയത്ത്ആരെയൊക്കെ വിളിച്ചുവെന്നോ എവിടെയൊക്കെ പോയെന്നോ പോലും സത്യം പറഞ്ഞാൽ ഓർമ്മയില്ലെന്നും അവർ പറയുന്നു.അവരെ സഹായിക്കാൻ ഇറങ്ങിയത് പണം ലഭിക്കാൻ വേണ്ടി അല്ല. ഒരു സാമൂഹിക പ്രവർത്തക എന്ന നിലയിൽ അത് എന്റെ ഉത്തരവാദിത്വമാണെന്ന് കരുതിയാണ് എന്നും അശ്വതി പറയുന്നു. കാണാതായ വ്യക്തിയെ കണ്ടെത്താൻ ആത്മാർഥമായി തന്നെയാണ് ശ്രമിച്ചത്. അപ്പോൾ അഭിനന്ദിക്കേണ്ടത് ഒരു ഭരണകൂടത്തിന്റെ ഉത്തരവാദിത്വം ആണ്.

ലിഗയുടെ കൊലപാതകത്തിന്റെ പേരിൽ സർക്കാരിനെതിരെ ജനവികാരം ഉയർത്തിയതാണ് സർക്കാറിന് അശ്വതി ജ്വാലയോടുള്ള എതിർപ്പ് വർദ്ധിപ്പിക്കാൻ ഇടയാക്കിയത്. തുടക്കം മുതൽ ലിഗയുടെ കുടുംബത്തിനൊപ്പം നിന്ന പൊതുപ്രവർത്തക അശ്വതി മുതലെടുപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. സർക്കാരിനെ പ്രതിരോധത്തിലാക്കും വിധം അശ്വതി നടത്തിയ പരാമർശങ്ങൾക്കെതിരേ വ്യാപക പ്രചാരണം വന്നതിനു പിന്നാലെയാണ് നടപടി. ലിഗയുടെ സഹോദരിയെ മുന്നിൽ നിർത്തി പണപ്പിരിവ് നടത്തിയെന്ന് ചൂണ്ടിക്കാട്ടി കോവളം പനങ്ങോട് സ്വദേശി അനിൽ കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്.

ദുരൂഹസാഹചര്യത്തിൽ ലിഗയെ കാണാതായതു തുടക്കം മുതലേ സഹോദരി ഇൽസക്കും ഭർത്താവ് ആൻഡ്രൂ ജോനാഥനുമൊപ്പം നിൽന്ന പൊതുപ്രവർത്തകയാണ് അശ്വതി ജ്വാല. കേസിൽ സർക്കാരിനെതിരേ ജനവികാരമുണർത്താൻ അശ്വതിയുടെ ഇടപെടൽ കാരണമായി. ലിഗയുടെ മരണത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരേ ഗുരുതരമായ ആരോപണങ്ങളാണ് അശ്വതി ഉയർത്തിയത്. ഇതിനുപിന്നാലെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവർക്കെതിരേ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിനുശേഷമാണ് കോവളം സ്വദേശി അനിൽകുമാർ അശ്വതിക്കെതിരെ തട്ടിപ്പ് ഉന്നയിച്ച് പരാതി നൽകിയിരിക്കുന്നത്.

വിദേശവനിതയെ മുന്നിൽനിർത്തി പണപ്പിരിവ് നടത്തിയെന്നും കേസെടുക്കണമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കാണ് പരാതി നൽകിയത്. പരാതി പരിഗണിച്ച ഡിജിപി ഐജി മനോജ് എബ്രഹാമിനോടാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അതേസമയം സർക്കാരിനെതിരേ നിലപാടെടുത്തതിന്റെ പ്രതികാര നടപടിയാണെന്ന ആരോപണം ഉയരുന്നുണ്ട്. ലിഗയുടെ തിരോധാനവും തുടർന്നുണ്ടായ മരണവും സംസ്ഥാനസർക്കാരിന് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു.

ഇതിന് കാരണമായ അശ്വതിക്ക് പണികൊടുക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ അന്വേഷണമെന്നും വിലയിരുത്തലുണ്ട്. അതേസമയം അശ്വതി സർക്കാരിനെതിരേ ഉന്നയിച്ച നിരവധി കാര്യങ്ങൾ തെറ്റാണെന്ന് സോഷ്യൽമീഡിയയിൽ പ്രചാരണം സജീവമാവുകയാണ്. സൈബർ സഖാക്കൾ അശ്വതിക്കെതിരെ സോഷ്യൽ മീഡിയയിൽ ഹേറ്റ് കാമ്പയിൽ വിളിച്ചതിന് പിന്നാലെയാണ് അശ്വതിക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിരിക്കുന്നത്. അതേസമയം ലിഗയുടെ മരണത്തിൽ ഭർത്താവിനും സഹോദരി ഇലീസിനും സഹായങ്ങൾ എല്ലാം ചെയ്തുകൊടുത്തത് അശ്വതിയാണ്.

ലിഗയുടെ പേരും പറഞ്ഞ് അശ്വതി അനധികൃത പണപ്പിരിവ് നടത്തിയെന്ന് അനിൽകുമാർ പരാതിപ്പെടുകയായിരുന്നു. 3.8 ലക്ഷം രൂപ ഇത്തരത്തിൽ അശ്വതി പിരിച്ചെടുത്തതായും ഇയാൾ പരാതിയിൽ പറയുന്നു. അടുത്തിടെ അഞ്ച് ഏക്കർ ഭൂമി വാങ്ങാൻ അഡ്വാൻസ് നൽകിയത് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. ലിഗയുടെ മരണത്തിൽ തളർന്ന് അന്യനാട്ടിൽ ഒറ്റപ്പെട്ടു പോയ ഭർത്താവ് ജോനാഥൻ ആൻഡ്രൂസിനും സഹദരി ഇലീസിനും തുടക്കം മുതൽ താങ്ങും തണലുമായിരുന്നു അശ്വതി ജ്വാല എന്ന യുവതി. എലീസ് പത്രസമ്മേളനം നടത്തിയപ്പോഴും അശ്വതി ജ്വാല ഒപ്പമുണ്ടായിരുന്നു.

അന്യനാട്ടിൽ പ്രതിസന്ധിയിലാക്കപ്പെട്ട രണ്ട് പേർക്ക് ആശ്രയമായ യുവതിയെ മനപ്പൂർവ്വം കേസിൽ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന പ്രതിഷേധമാണ് ഉയരുന്നത്. ലിഗ വിഷയത്തിൽ സർക്കാരിനെതിരെ എടുത്ത നിലപാടിൽ അശ്വതിയെ നിശബ്ദമാക്കാനുള്ള നീക്കമാണ് ഇതിലൂടെ സർക്കാർ നടത്തുന്നതെന്ന ആക്ഷേപമാണ് ഇതിലൂടെ ഉയരുന്നത്. സോഷ്യൽമീഡിയയിലൂടെ അശ്വതിക്കെതിരെ സൈബർ സഖാക്കൾ ശക്തതമായ ആക്രമണമാണ് നടത്തുന്നത്. ഇവർ അശ്വതിക്കെതിരെ ഹേററ് കാമ്പയിനും ആരംഭിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP