Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കള്ളക്കളികളിലൂടെ യോഗി സർക്കാർ ജയിലിലടച്ച ഡോ. കഫീൽഖാന് ഒടുവിൽ ജാമ്യം; ഭരണകൂട ഭീകരതയുടെ ഇരയായി ജയിലിൽ കഴിയേണ്ടി വന്ന ഡോക്ടർ പുറത്തിറങ്ങുന്നത് എട്ട് മാസത്തിന് ശേഷം; കൈയിലെ കാശ് കൊടുത്ത് പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ പ്രയത്‌നിച്ച ഹീറോയെ കുടുക്കിയത് യോഗി സർക്കാരിന്റെ വൈരാഗ്യ ബുദ്ധി; ഗൊരഖ്പൂരിലെ നവജാത ശിശുക്കളുടെ മരണത്തിലെ ഉത്തരവാദിയായി കഫീൽ ഖാനെ മാറ്റിയത് കുതന്ത്രങ്ങളിലൂടെ

കള്ളക്കളികളിലൂടെ യോഗി സർക്കാർ ജയിലിലടച്ച ഡോ. കഫീൽഖാന് ഒടുവിൽ ജാമ്യം; ഭരണകൂട ഭീകരതയുടെ ഇരയായി ജയിലിൽ കഴിയേണ്ടി വന്ന ഡോക്ടർ പുറത്തിറങ്ങുന്നത് എട്ട് മാസത്തിന് ശേഷം; കൈയിലെ കാശ് കൊടുത്ത് പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ പ്രയത്‌നിച്ച ഹീറോയെ കുടുക്കിയത് യോഗി സർക്കാരിന്റെ വൈരാഗ്യ ബുദ്ധി; ഗൊരഖ്പൂരിലെ നവജാത ശിശുക്കളുടെ മരണത്തിലെ ഉത്തരവാദിയായി കഫീൽ ഖാനെ മാറ്റിയത് കുതന്ത്രങ്ങളിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

അലാഹബാദ്: ഉത്തർപ്രദേശ് ഗോരഖ്പുരിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എഴുപതോളം കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ഡോക്ടർ കഫീൽ ഖാന് എട്ടുമാസത്തിനു ശേഷം ജാമ്യം ലഭിച്ചു. അലാഹാബാദ് ഹൈക്കോടതിയാണു ജാമ്യം അനുവദിച്ചത്. മസ്തിഷ്‌കവീക്കം ബാധിച്ചവരെ പ്രവേശിപ്പിച്ചിരുന്ന വാർഡിന്റെ നോഡൽ ഓഫീസറായിരുന്നു ഡോ. ഖാൻ. സ്വന്തം കൈയിൽനിന്ന് പണമെടുത്ത് ഡോക്ടർ ഖാൻ ഓക്‌സിജൻ സിലിണ്ടറുകൾ വാങ്ങിയത് ഏറെ ചർച്ചയായിരുന്നു.

ഓഗസ്റ്റ് 10 മുതൽ 14 വരെ എഴുപതോളം കുട്ടികളാണു മരിച്ചത്. ഇതിൽ മുപ്പതോളം പേർ ഓക്‌സിജൻ കിട്ടാതെയാണു മരിച്ചത്. ഇതിന്റെ പേരിൽ ഖാനെ നോഡൽ ഓഫീസർ പദവിയിൽനിന്നു നീക്കി. തുടർന്നു കേസെടുക്കുകയായിരുന്നു.അപകടം നടന്ന സമയത്ത് ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവനായിരുന്ന ഡോക്ടർ കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ട് മുതൽ ജയിലിലായിരുന്നു . ചികിൽസയിൽ കഴിയുന്ന കുട്ടികളെ രക്ഷിക്കാൻ സ്വന്തം പണം മുടക്കി ഓക്‌സിജൻ എത്തിച്ച കഫീൽ ഖാനെ കേസിൽ കുടുക്കിയതാണെന്ന് നേരത്തെ തന്നെ ഡോക്ടർമാരുടെ സംഘടന ആരോപിച്ചിരുന്നു.

തന്നെ ഭരണകൂടം ബലിയാടാക്കുകയായിരുന്നുവെന്ന് അടുത്തിടെ ജയിലിൽ നിന്നുമെഴുതിയ കത്തിൽ കഫീൽ ഖാനും ആരോപിച്ചിരുന്നു. ആശുപത്രിയിൽ ദുരന്തം നടന്ന ഓഗസ്റ്റ് 10ന് അവധിയിലായിരുന്നിട്ട് കൂടി, ഒരു ഡോക്ടറെന്ന നിലയിലും ഇന്ത്യൻ പൗരനെന്ന നിലയിലും തനിക്ക് കഴിയാവുന്നതിലേറെ ചെയ്തു. ഓക്സിജന്റെ അഭാവം മൂലമുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനാണ് താൻ ഇത്രയൊക്കെ ചെയ്തത്. ഓക്സിജൻ വിതരണ കമ്പനിക്ക് കുടിശിക നൽകാത്ത ഉദ്യോഗസ്ഥരാണ് ഈ ദുരന്തത്തിന്റെ കാരണക്കാർ. സ്വന്തം തടി രക്ഷിക്കാൻ വേണ്ടി അവർ തന്നെ ബലിയാടാക്കിയതാണ്. തന്റെ കുടുംബത്തെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ താൻ പൊലീസിൽ കീഴടങ്ങാൻ നിർബന്ധിതനായതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗോരഖ്പുർ ബി.ആർ.ഡി മെഡിക്കൽ കോളജിൽ 63 നവജാത ശിശുക്കൾ ഓക്‌സിജൻ ലഭിക്കാതെ മരിച്ച സംഭവവുമായ ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ.കഫീൽഖാന് ജാമ്യം ലഭിച്ചു. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ എട്ട് മാസമായി കഫീൽ ഖാൻ ജയിലിൽ കഴിയുകയായിരുന്നു. എന്നാൽ ബിആർഡി മെഡിക്കൽ കോളജിൽ എത്തുന്ന ഓക്‌സിജൻ സിലിണ്ടറുകൾ സ്വകാര്യ ആശുപത്രികൾക്ക് മറിച്ചുവിൽക്കുന്നവരുമായി ബന്ധമുണ്ടെന്ന വ്യാജ ആരോപണം ഉയർത്തി കഫീൽ ഖാനെ അറസ്റ്റ് ചെയ്തു.

ഓക്‌സിജൻ ക്ഷാമമുണ്ടായതോടെ സ്വന്തം കൈയിൽ നിന്ന് പോലും പണംകൊടുത്ത് ഓക്‌സിജൻ സിലിണ്ടറുകൾ കഫീൽ ഖാൻ എത്തിച്ചത് കുറച്ചു കുഞ്ഞുങ്ങളുടെയെങ്കിലും ജീവൻ രക്ഷിക്കാൻ ഉതകിയിരുന്നു. ഇത് പല മാതാപിതാക്കളും മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു. എന്നാൽ ഓക്‌സിജൻ സിലിണ്ടറുകൾ സ്വന്തം ക്ലീനിക്കിലേക്ക് കഫീൽ ഖാൻ കടത്തിക്കൊണ്ടുപോയി എന്ന ആരോപണമാണ് അധികൃതർ അദ്ദേഹത്തിന് എതിരെ ഉന്നയിച്ചത്. സർക്കാരിന് രക്ഷപ്പെടാനായിരുന്നു ഇത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് കുഞ്ഞുങ്ങളുടെ മരണവുമായി ബന്ധപ്പെട്ട് ഇദ്ദേഹം അറസ്റ്റിലായത്. ദുരന്തമുണ്ടായ ഓഗസ്റ്റ് 10ന് ലീവ് ആയിരുന്നിട്ടുകൂടി കുട്ടികളുടെ ജീവൻ രക്ഷിക്കാനായി പ്രവർത്തിച്ച ഡോക്ടർ ഹീറോ ആകാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് ജയിലിലടയ്ക്കപ്പെട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. ഓക്സിജൻ സിലണ്ടറുകളുടെ അഭാവം മൂലം കുട്ടികൾ ശ്വാസം കിട്ടാതെ പിടഞ്ഞപ്പോൾ പുറത്തുനിന്നു സിലിണ്ടറുകൾ എത്തിച്ചു കുരുന്നുകളെ രക്ഷിക്കാനായിരുന്നു ഡോക്ടറുടെ ശ്രമം. തെറ്റു ചെയ്യാതിരുന്നിട്ടും ജയിലിൽ കിടക്കേണ്ടിവന്നതിനെക്കുറിച്ച് ഡോക്ടർ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

കുട്ടികളും നവജാത ശിശുക്കളുമായ അറുപതോളം പേരുടെ മരണമാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് പത്തിന് ഗൊരഖ്പൂർ ബിആർഡി മെഡിക്കൽ കോളേജിൽ ഉണ്ടായത്. ആശുപത്രിയിലെ ഓക്സിജൻ പൈപ്പിൽ നിന്ന് അപായ മണി മുഴങ്ങാൻ തുടങ്ങി. ഓക്സിജന്റെ അളവ് കുറയുമ്പോഴാണ് ഇത്തരം ബീപ്പ് ശബ്ദമുണ്ടാകുക. കഫീൽ ഖാൻ ഉടൻ തന്നെ കാര്യം അന്വേഷിച്ചു. അപ്പോഴാണ് ഓക്സിജൻ വിതരണം മണിക്കൂറുകൾക്കുള്ളിൽ നിലക്കുമെന്ന ഞെട്ടിക്കുന്ന യാഥാർഥ്യം അദ്ദേഹം അറിയുന്നത്. ആശുപത്രിയിലെ തന്നെ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന ഓക്സിജൻ സിലിണ്ടറിനാണെങ്കിൽ വിതരണം ചെയ്യാൻ കഴിയുക രണ്ടു മണിക്കൂർ മാത്രമാണെന്നും അദ്ദേഹം അറിഞ്ഞു.

അതു കഴിഞ്ഞാൽ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞങ്ങൾക്ക് പ്രാണവായു എത്തിച്ചു നൽകാൻ എന്ത് ചെയ്യുമെന്ന കാര്യത്തിൽ ഡോക്ടർമാർക്കും അറിവുണ്ടായിരുന്നില്ല. ഉടൻ തന്നെ അദ്ദേഹം ഓക്സിജൻ വിതരണം ചെയ്യുന്ന ഏജൻസിയെ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ കുടിശിക നൽകാതെ വിതരണം പുനഃസ്ഥാക്കില്ലെന്ന പിടിവാശിയിൽ ഏജൻസി ഉറച്ചുനിന്നു. ഇതോടെ മറ്റു ഡോക്ടർമാർ ഭയപ്പാടിലായി. എന്നാൽ പ്രതീക്ഷ കൈവിടാൻ കഫീൽ ഖാൻ ഒരുക്കമായിരുന്നില്ല.

രണ്ടു ജീവനക്കാരെയും ഒപ്പം വിളിച്ച് അദ്ദേഹം കാറുമായി തന്റെ സുഹൃത്തിന്റെ സ്വകാര്യ നഴ്സിങ് ഹോമിലേക്ക് പറന്നു. മൂന്നു ഓക്സിജൻ സിലിണ്ടറുമായാണ് അദ്ദേഹം ബിഡിആർ ആശുപത്രിയിലേക്ക് തിരിച്ചെത്തിയത്. ഓക്സിജൻ കഴിഞ്ഞാൽ ആംബു ബാഗുകൾ പമ്പ് ചെയ്തു കൊണ്ടിരിക്കണമെന്ന് ജൂനിയർ ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയ ശേഷമായിരുന്ന അദ്ദേഹം ആശുപത്രിയിൽ നിന്ന് പോയത്. കഫീൽ ഖാൻ കടംവാങ്ങിക്കൊണ്ടുവന്ന മൂന്നു സിലിണ്ടറുകൾക്കും അരമണിക്കൂറിലേറെ ഓക്സിജൻ വിതരണം ചെയ്യാൻ ശേഷിയില്ലായിരുന്നു.

അപ്പോഴേക്കും സമയം പുലർച്ച ആറു മണി. ഓക്സിജൻ കുറവായതോടെ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുങ്ങൾ അസ്വസ്ഥ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. ഇതോടെ അദ്ദേഹം വീണ്ടും ആശുപത്രിയിൽ നിന്ന് പരിചയമുള്ള മറ്റു നഴ്സിങ് ഹോമിലേക്ക് കാറുമായി പാഞ്ഞു. ഒടുവിൽ തിരിച്ചെത്തിയത് 12 ഓക്സിജൻ സിലിണ്ടറുകളുമായി ആയിരുന്നു. നാലു തവണയായാണ് അദ്ദേഹം തന്റെ സ്വന്തം കാറിലായി ഈ സിലിണ്ടറുകൾ ആശുപത്രിയിൽ എത്തിച്ചത്.

അപ്പോഴേക്കും പ്രാദേശിക വിതരണക്കാരൻ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടു. പണം തന്നാൽ സിലിണ്ടറുകൾ എത്തിക്കാമെന്ന് ഉറപ്പുനൽകി. പിന്നെയൊന്നും കഫീൽ ഖാന് ചിന്തിക്കാനുണ്ടായിരുന്നില്ല. ആശുപത്രി ജീവനക്കാരിൽ ഒരാളെ വിളിച്ച് അദ്ദേഹം തന്റെ എടിഎം കാർഡ് നൽകി. പതിനായിരം രൂപ എടുത്തു വരാനായിരുന്നു നിർദ്ദേശം. ഈ പണം നൽകിയാണ് അദ്ദേഹം കൂടുതൽ ഓക്സിജൻ സിലിണ്ടറുകൾ ആശുപത്രിയിൽ എത്തിച്ചത. ഇതൊക്കെ മറച്ചുവച്ചായിരുന്നു ഡോക്ടറെ കേസിൽ കുടുക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP