Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കളിപ്പാട്ടങ്ങൾക്കു പകരം തോക്കുകൾ നൽകുക; യുദ്ധങ്ങളെ കുറിച്ചുള്ള കഥകൾ പറഞ്ഞു കൊടുക്കുക; കുഞ്ഞുങ്ങളെ ഐസിസ് ഗൈഡ് ഇങ്ങനെ

കളിപ്പാട്ടങ്ങൾക്കു പകരം തോക്കുകൾ നൽകുക; യുദ്ധങ്ങളെ കുറിച്ചുള്ള കഥകൾ പറഞ്ഞു കൊടുക്കുക; കുഞ്ഞുങ്ങളെ ഐസിസ് ഗൈഡ് ഇങ്ങനെ

ബാഗ്ദാദ്: ഇറാഖിലെയും സിറിയയിലേയും വലിയൊരു ഭൂപ്രദേശം പിടിച്ചടക്കി ഭരണം നടത്തുന്ന ഐസിസ് ഭീകരർ കുട്ടികളെ വളർത്തേണ്ടതെങ്ങനെ എന്നു പ്രതിപാദിക്കുന്ന കൈപ്പുസ്തകം അമ്മമാർക്കായി പുറത്തിറക്കി. ജിഹാദിൽ സഹോദരിയുടെ പങ്ക് എന്ന പേരിലുള്ള ഈ പുസ്തകത്തിൽ കുട്ടികളെ യുദ്ധത്തിനായി എങ്ങനെ ഒരുക്കിയെടുക്കാം എന്നാണ് വിശദമാക്കുന്നത്. കുട്ടികൾക്ക് യുദ്ധങ്ങളെ കുറിച്ചുള്ള കഥകൾ പറഞ്ഞു കൊടുക്കുക, അമ്പെയ്ത്ത് പോലുള്ള കായിക ഇനങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഭീകരർ അമ്മമാർക്കായി നൽകുന്നത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം പുറത്തു കൊണ്ടു വന്നത്. അൽ ഖയ്ദ, ഇവരുമായി ബന്ധമുള്ള മറ്റു സംഘടനകൾ, ഐസിസ് തുടങ്ങിയ ജിഹാദി സംഘടനകൾ പുതു തലമുറ ഭീകരരെ സൃഷ്ടിച്ചെടുക്കാൻ ലോകത്തൊട്ടാകെ പല പരിപാടികളും നടത്തുന്നുണ്ടെന്ന് ഇൻസ്റ്റിറ്റിയൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർ സ്റ്റീവൻ സ്റ്റാലിൻസ്‌കി പറഞ്ഞു.

സമീപ ഭാവിയിൽ ഇറാഖിലും സിറിയയിലും എന്തു തന്നെ സംഭവിച്ചാലും ഇവിടങ്ങളിലെ കുട്ടികളിലധികവും പടിഞ്ഞാറിനെ വെറുക്കാൻ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യപ്പെട്ടവരാണെന്നും അദ്ദേഹം പറയുന്നു. യുദ്ധക്കളത്തിൽ പരിശീലനം നൽകപ്പെട്ടവരും ബോംബുണ്ടാക്കാൻ അറിയുന്നവരും നിരപരാധികളുടെ തല എങ്ങനെ വെട്ടണമെന്നും അറിയുന്നവരാണ് ഇവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണ കളിപ്പാട്ടങ്ങൾക്കു പകരം കളിത്തോക്കുകൾ കുട്ടികൾക്ക് നൽകണമെന്ന് ഗൈഡിൽ പറയുന്നുണ്ട്. യഥാർത്ഥ തോക്ക് കൈവശ മുണ്ടെങ്കിൽ അത് കുട്ടികൾ നിന്നും മാറ്റി സൂക്ഷിക്കേണ്ടതുണ്ടെന്നും പ്രത്യേകം പറയുന്നു. ഈ പുസ്തകം ആരെഴുതിയതാണെന്ന് വ്യക്തമല്ല. ഫയൽ ഷെയറിങ് സൈറ്റുകളിൽ അജ്ഞാതന്മാർ പോസ്റ്റ് ചെയ്തതാണിത്.

തന്റെ ആറു മക്കളെ ഭീകരരുടെ വേഷം കെട്ടിച്ച് ചിത്രം പോസ്റ്റ് ചെയ്ത കുറ്റത്തിന് അഞ്ചു വർഷത്തെ തടവ് ശിക്ഷയനുഭവിക്കുന്ന ബ്രിട്ടീഷ് ഭീകരൻ റുണ ഖാൻ ഇത്തരം പുസ്തകങ്ങളിൽ നിന്ന് പ്രചോദനം ലഭിച്ചയാളാണ്. കുട്ടികൾ തമാശ പഠിപ്പിക്കണമെന്ന് പറയുന്ന പുസ്തകം സംഗീതം, നൃത്തം തുടങ്ങി പടിഞ്ഞാറൻ കുട്ടികൾക്കു വേണ്ടിയുള്ള ടിവി ഷോകളിൽ കാണുന്നതു പോലുള്ളവ പാടില്ലെന്നും ഗൈഡ് നിഷ്‌കർശിക്കുന്നു. കുട്ടികളെ ടിവി തന്നെ കാണാൻ അനുവദിക്കരുത്. അത് നാണമില്ലായ്മ, അരാചകത്വം, ആക്രമണം എന്നിവയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും അവർ പറയുന്നു. കളിത്തോക്കുകളിൽ ഉന്നം പിടിച്ച് പരിശീലിപ്പിക്കുക, ലക്ഷ്യ ബോധമുണ്ടാക്കാൻ അമ്പെയ്ത്ത് പരിശീലീപ്പിക്കുക, പുറത്തെ സാഹചര്യങ്ങളുമായി പെരുത്തപ്പെടാൻ ക്യാമ്പിങ് നടത്തുക എന്നിവയാണ് മറ്റു നിർദേശങ്ങൾ.

ഐസിസ് ഉൾപ്പെടെയുള്ള പല ഭീകര സംഘടനകളും പുതിയ തലമുറയെ വളർത്തിയെടുക്കാൻ ഈ ഗൈഡ് ഉപയോഗിക്കുന്നുണ്ടെന്ന് മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റിയുട്ട് ഗവേഷകർ പറയുന്നു. ഭീകരരുടെ ട്വിറ്റർ അക്കൗണ്ടിലൂടെയും മറ്റും കത്തിയും തോക്കുമേന്തിയ കുട്ടികളുടെ ചിത്രങ്ങളും പതിവായി പ്രത്യക്ഷപ്പെടാറുമുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP