Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഹാന്റ് ഷവർ മൈക്കായി പിടിച്ച് അമിതാബ് ബച്ചൻ പാടിത്തകർത്തു; ഷമിതാബിലെ ബിഗ് ബിയുടെ ബാത്ത്‌റൂം സിങ് യൂട്യൂബിൽ ഹിറ്റാകുന്നു

ഹാന്റ് ഷവർ മൈക്കായി പിടിച്ച് അമിതാബ് ബച്ചൻ പാടിത്തകർത്തു; ഷമിതാബിലെ ബിഗ് ബിയുടെ ബാത്ത്‌റൂം സിങ് യൂട്യൂബിൽ ഹിറ്റാകുന്നു

ഭിനയത്തിന്റെ കാര്യത്തിൽ മാത്രമല്ല തനിക്ക് പാടാനും കഴിവുണ്ടെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് മെഗാ സ്റ്റാർ അമിതാഭ് ബച്ചൻ. 'ഷമിതാഭ്' എന്ന ചിത്രത്തിലാണ് അമിതാഭ് പാടുന്നത്. എന്നാൽ പാടുന്നതാവട്ടെ ബാത്ത്‌റൂമിനുള്ളിൽ നിന്നും ഹാന്റ് ഷവർ മൈക്കായി പിടിച്ചും.എന്നാൽ ഈ പാട്ട് ഇപ്പോൾ തന്നെ വൈറലായിരിക്കുകയാണ്.

'പെഡ്‌ലി സി ബാതേം' എന്ന ഗാനമാണ് അദ്ദേഹം ആലപിക്കുന്നത്.ട്വിറ്ററിലൂടെ ബച്ചൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഗാനരംഗത്തിന്റെ ലിങ്ക് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റു ചെയ്തിട്ടുമുണ്ട്.ഗാനരംഗം യൂട്യൂബിലിട്ട് ഒരു മണിക്കൂറിനുള്ളിൽ തന്നെ 173 ലൈക്കാണ് നേടിയിട്ടുള്ളത്.

കഴിഞ്ഞയാഴ്ച ഈ ചിത്രത്തിന്റെ ആദ്യ ഓഡിയോ പോസ്റ്റർ ബച്ചൻ പുറത്തിറക്കിയിരുന്നു. ധനുഷ്, പുതുമുഖ താരം അക്ഷര ഹാസൻ തുടങ്ങിയ താരങ്ങളും പോസ്റ്ററിലുണ്ടായിരുന്നു. 2015 ഫെബ്രുവരി 6ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.നേരത്തെ 'ബോൽ ബച്ചൻ', 'ഡോൺ', 'ബുഡാപാ ഹോഗാ തേരാ ബാപ്പ്', 'കഹാനി' എന്നീ ചിത്രങ്ങളിൽ ബച്ചൻ പാടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP