Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെണ്ണു കേസിൽ പെട്ടതിന്റെ ക്ഷീണം തീർക്കാൻ പത്രസമ്മേളനം വിളിച്ചു പെണ്ണു കേസിൽ കുടുങ്ങിയതിന്റെ ക്ഷീണം മാറാതെ തമിഴ്‌നാട് ഗവർണർ; 'ദ വീക്ക്' ലേഖികയുടെ കവിളിൽ തൊട്ട ബൻവാരിലാലിനെ മാറ്റാൻ കടുത്ത സമ്മർദ്ദം; രാജ്ഭവൻ പെണ്ണുപിടി കേന്ദ്രമാക്കുന്ന ഗവർണർമാർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ കഴിയാത്തത് വകുപ്പില്ലാത്തതിനാൽ

പെണ്ണു കേസിൽ പെട്ടതിന്റെ ക്ഷീണം തീർക്കാൻ പത്രസമ്മേളനം വിളിച്ചു പെണ്ണു കേസിൽ കുടുങ്ങിയതിന്റെ ക്ഷീണം മാറാതെ തമിഴ്‌നാട് ഗവർണർ; 'ദ വീക്ക്' ലേഖികയുടെ കവിളിൽ തൊട്ട ബൻവാരിലാലിനെ മാറ്റാൻ കടുത്ത സമ്മർദ്ദം; രാജ്ഭവൻ പെണ്ണുപിടി കേന്ദ്രമാക്കുന്ന ഗവർണർമാർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ കഴിയാത്തത് വകുപ്പില്ലാത്തതിനാൽ

തിരുവനന്തപുരം: ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ ഗവർണർക്കെതിരെ ഗുരുതരമായ ലൈംഗികാരോപണമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത് ഏതാനും ആഴ്‌ച്ചകൾക്ക് മുമ്പാണ്. ദേശീയ തലത്തിൽ മാധ്യമങ്ങൾ പുറത്തു വിട്ട ഈ വാർത്തയിൽ പറഞ്ഞിരുന്നത്. രാജ് ഭവനിലെ വനിതാ ഉദ്യോഗസ്ഥരെ തന്റെ ലൈംഗികാവശ്യത്തിന് പ്രേരിപ്പിച്ചു എന്ന വിധത്തിലായിരുന്നു വാർത്തകൾ പുറത്തുവന്നത്. ഈ പുകമറ ചെന്നെത്തിയത് തമിഴ്‌നാട് ഗവർണർ ബൻവാരിലാലിനെതിരയാണ് എത്തിനിന്നത്. പെണ്ണു കേസിൽ ആരോപണ വിധേയനായതിന്റെ ക്ഷീണം തീർക്കാൻ വിളിച്ച വാർത്താസമ്മേളനത്തിലാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്.

ദ വീക്ക് ലേഖികയുടെ കവിളിൽ തൊട്ടു കൊണ്ടാണ് ബൻവാരിലാൽ പ്രതികരിച്ചത്. ഇതോടെ ഗവർണർ വെട്ടിലാകുകയും ചെയ്തു. ഒടുവിൽ മാധ്യമ പ്രവർത്തക ഉന്നയിച്ച ചോദ്യം വളരെ പ്രസക്തമായിരുന്നുവെന്നും അവരെ അഭിനന്ദിക്കുന്നതിനുവേണ്ടിയാണ് കവിളിൽ തട്ടിയതെന്നുമാണ് ഗവർണർ വിശദീകരിച്ചത്. സ്വന്തം മകളെപ്പോലെ കണ്ടാണ് മാധ്യമ പ്രവർത്തകയെ അഭിനന്ദിച്ചതെന്നും കത്തിൽ ഗവർണർ വിശദീകരിക്കുകയുണ്ടായി. സംഭവത്തിൽ ഖേദിക്കുന്നുവെന്നും ആരുടെയെങ്കിലു വികാരം വ്രണപ്പെട്ടുവെങ്കിൽ മാപ്പുപറയുന്നുവെന്നും മാധ്യമ പ്രവർത്തകയ്ക്ക് അയച്ച കത്തിൽ ഗവർണർ വ്യക്തമാക്കി.

എന്നാൽ, വിവാദം മാപ്പുപറച്ചിലിൽ മാത്രമായി നിൽക്കാതെ ഗൗരവത്തോടെ ചർച്ച ചെയ്തു തുടങ്ങിയിട്ടുണ്ട്. ലൈംഗിക ആരോപണം നേരിട്ട ഗവർണറെ മാറ്റണമെന്നാണ് ആവശ്യം. സർവകലാശാല അധികൃതർക്കു വഴങ്ങിക്കൊടുക്കാൻ പെൺകുട്ടികളെ തമിഴ്‌നാട്ടിലെ കോളേജ് അദ്ധ്യാപിക പ്രേരിപ്പിച്ചെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. വിവാദത്തിൽ ബൻവാരിലാലിന്റെ പേരും പരാമർശിക്കപ്പെട്ടിരുന്നു. ഈ വിഷയവുമായി തനിക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കാനാണ് 78കാരനായ ബൻവാരിലാൽ രാജ്ഭവനിൽ പത്രസമ്മേളനം വിളിച്ചത്. വാർത്താ സമ്മേളനത്തിനൊടുവിൽ മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് മറുപടി നൽകാതെ അവരുടെ കവിളിൽ സ്പർശിച്ചതാണ് വിവാദമായത്. സംഭവത്തിൽ ഗവർണർക്കെതിരെ വിമർശനം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP