Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭാര്യയെ കൊല്ലുമ്പോൾ ഭർത്താവ് കുറ്റാരോപിതനാകരുത്; അപകടമരണമാക്കി കൊല്ലണം; ഡോക്ടർ വീട്ടിലുണ്ടാവാത്ത സമയവും ഓൺലൈനായി കൈമാറി; ബിറ്റ് കോയിൻ വഴി ഫണ്ട് ട്രാൻസഫർ ചെയ്തത് വിനയായി; സാമൂഹിക പ്രവർത്തകയെ കൊല്ലാൻ തീരുമാനിച്ചത് അനസ്‌ത്യേഷാ ഡോക്ടർ പ്രണയിച്ച് വഞ്ചിച്ചെന്ന തിരിച്ചറിവിൽ; മലയാളി നേഴ്‌സിനെ പുറത്താക്കി മെയ്‌ വുഡിലെ ലയോള യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്റർ; ഷിക്കാഗോ ക്വട്ടേഷനിൽ ടീനാ ജോൺസിനെതിരെ ശക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ

ഭാര്യയെ കൊല്ലുമ്പോൾ ഭർത്താവ് കുറ്റാരോപിതനാകരുത്; അപകടമരണമാക്കി കൊല്ലണം; ഡോക്ടർ വീട്ടിലുണ്ടാവാത്ത സമയവും ഓൺലൈനായി കൈമാറി; ബിറ്റ് കോയിൻ വഴി ഫണ്ട് ട്രാൻസഫർ ചെയ്തത് വിനയായി; സാമൂഹിക പ്രവർത്തകയെ കൊല്ലാൻ തീരുമാനിച്ചത് അനസ്‌ത്യേഷാ ഡോക്ടർ പ്രണയിച്ച് വഞ്ചിച്ചെന്ന തിരിച്ചറിവിൽ; മലയാളി നേഴ്‌സിനെ പുറത്താക്കി മെയ്‌ വുഡിലെ ലയോള യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്റർ; ഷിക്കാഗോ ക്വട്ടേഷനിൽ ടീനാ ജോൺസിനെതിരെ ശക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ

മറുനാടൻ മലയാളി ബ്യൂറോ

ഷിക്കാഗോ: കാമുകന്റെ ഭാര്യയെ ക്വട്ടേഷൻ കൊടുത്തുകൊല്ലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മലയാളി നഴ്‌സായ യുവതിയെ പൊലീസ് കുടുക്കിയത് സോഷ്യൽ മീഡിയയിലെ ക്രിമിനൽ സംഘങ്ങൾക്ക് വേണ്ടി വലവിരിച്ച്. യു എസ് മലയാളിയായ പത്തനംതിട്ട മല്ലപ്പള്ളിക്കടുത്ത് കീഴ്‌വായ്‌പ്പൂർ സ്വദേശികളുടെ മകളായ ടീനാ ജോൺസ് ആണ് അറസ്റ്റിലായത്. ടീന ജോൺസിന് എതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത് . ഷിക്കാഗോ ഡ്യൂപേജ് കൗണ്ടി കോടതി അറസ്റ്റിലായ യുവതി ജയിലിലാണ്.

മെയ്‌ വുഡിലെ ലയോള യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലെ നേഴ്‌സാണ് ടീനാ ജോൺസ്. പൊലീസ് കേസെടുത്തതോടെ ഇവരെ ജോലിയിൽ നിന്ന് സസ്‌പെന്റ് ചെയ്തതായി ആശുപത്രി അറിയിച്ചു. ഇതേ ആശുപത്രിയിലെ അനസ്‌തേഷ്യാ ഡോക്ടറായിരുന്നു കാമുകൻ. ഭാര്യ നെപേർവൈലിലെ സാമൂഹ്യ പ്രവർത്തകയും. പ്രണയ ചതിയിൽ വീഴ്‌ത്തി ഡോക്ടർ ചതിച്ചതാണ് ടീനയെ നിരാശയാക്കിയത്. ഇതിനുള്ള പ്രതികാരമായിട്ടാണ് ടീനയെ കൊല്ലാൻ പദ്ധതിയിട്ടത്. ഇതിനായി കരുതലോടെ നീങ്ങി.

ക്രിമിനൽ പ്രവർത്തനങ്ങൾ സജീവമാക്കുന്ന നിരവധി സൈറ്റുകൾ അമേരിക്കയിലുണ്ട്. ഇതിലൊന്നിലാണ് ടീനയും ബന്ധപ്പെട്ടത്. ജനുവരിയിലായിരുന്നു അത്. അഡ്വാൻസായി അതീവ രഹസ്യമായി 10000ഡോളർ ബിറ്റ് കോയിനിലൂടെ നൽകി. ഇതാണ് ടീനയെ കുടുക്കിയ തെളിവായത്. ഇതിൽ പിടിച്ചുള്ള ചോദ്യം ചെയ്യലിലാണ് വെബ് സൈറ്റിലൂടെ ക്വട്ടേഷൻ നൽകിയെന്നത് ടീന സ്ഥിരീകരിച്ചത്. കൃത്യമായ നിർദ്ദേശങ്ങളും ടീന നൽകി. കാമുകന്റെ ഭാര്യ ഉടൻ കൊല്ലപ്പെടുമെന്ന പ്രതീക്ഷയിൽ കഴിയുന്നതിനിടെയാണ് ചാനൽ ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇതോടെ പൊലീസ് അന്വേഷണം കാര്യക്ഷമമാക്കി.

ഡോക്ടറും നേഴ്‌സും തമ്മിലുള്ള രഹസ്യ ബന്ധത്തിൽ തെളിവ് കിട്ടി. ഇതോടെയാണ് ടീന കുടുങ്ങിയത്. കാമുകനോട് ക്വട്ടേഷൻ നൽകുമ്പോഴും ടീനയ്ക്ക് താൽപ്പര്യമുണ്ടായിരുന്നു. ഭാര്യയെ കൊല്ലുമ്പോൾ ഭർത്താവിന്റെ മേൽ കുറ്റം വരരുതെന്ന് ടീന ഗുണ്ടാ സംഘത്തിന് നിർദ്ദേശം നൽകി. ഡോക്ടർ വീട്ടിൽ ഇല്ലാത്ത സമയവും മറ്റു വിശദാംശങ്ങളും ക്വട്ടേഷൻ ഗ്യാങ്ങിന് ഇന്റർനെറ്റിന്റെ സാധ്യതകളിലൂടെ ടീന നൽകി. അപകട മരണമാണെന്ന് തോന്നുവിധത്തിൽ കൊലപാതകം നടത്തണമെന്നായിരുന്നു ടീനയുടെ ആവശ്യം. താനും കാമുകനും പൊലീസിന്റെ പിടിയിലാകുന്നില്ലെന്ന് ഉറപ്പിക്കാനായിരുന്നു ഇത്.

ഇതെല്ലാം സൈബർ ലോകത്തെ ചതിക്കുഴികളെ കുറിച്ച് അന്വേഷിച്ച അമേരിക്കൻ ചാനലിന് ലഭിച്ചു. അവർ വിശദമായി തന്നെ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഇതോടെ പൊലീസിന് നിർണ്ണായക വിവരങ്ങളും ലഭിച്ചു. ഈ മാസം 12ന് വൂഡ്റിജ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ജനുവരിയിൽ ഒരുഗുണ്ടാസംഘത്തിന് 7 ലക്ഷം ഇന്ത്യൻ രൂപ നൽകിയാണ് ടീന കാമുകന്റെ ഭാര്യയെ വധിക്കാൻ ക്വട്ടേഷൻ നൽകിയത്.

ഈ സംഭവം മണത്തറിഞ്ഞ പൊലീസ് കഴിഞ്ഞ മൂന്നുമാസമായി ടീനയെ പിന്തുടരുകയായിരുന്നു. ഇത് ടീന തിരിച്ചറിഞ്ഞില്ല. കേസ് അടുത്തമാസം 15ന് കോടതി പരിഗണിക്കും. കേസിൽ ശിക്ഷിച്ചാൽ 20 വർഷം തടവും പിഴയും നൽക്കേണ്ടി വരും. പത്തനംതിട്ട മല്ലപ്പള്ളിക്കടുത്ത് കീഴ്‌വായ്‌പ്പൂർ സ്വദേശികളുടെ മകളാണ് നഴ്സായ ടീന.

ഭർത്താവ് ടോബി ഷിക്കാഗോയിൽ സ്ഥിരതാമസക്കാരായ തിരുവല്ല വാളക്കുഴ സ്വദേശികളുടെ മകനാണ്. 2016 സെപ്റ്റംബർ പതിനേഴിനായിരുന്നു മലയാളിയായ ടോബിയും ടീനയും തമ്മിലുള്ള വിവാഹം ഷിക്കാഗോയിൽ വെച്ച് നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP