Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മിനി സിവിൽസ്റ്റേഷൻ നിർമ്മാണം കഴിഞ്ഞപ്പോൾ ബാക്കിവന്ന മണ്ണ് എന്തു ചെയ്യണം? കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ ഭിന്നതക്ക് കാരണം മണ്ണു തന്നെ! മണ്ണു വിൽക്കാനുള്ള അധികാരത്തെ ചൊല്ലിയുള്ള തർക്കം അധികാരത്തെയും ബാധിക്കുന്നു; യുഡിഎഫിനൊപ്പം നിൽക്കുന്ന ജെഡിഎസ് നേതാവ് മറുകണ്ടം ചാടുമെന്ന് ഭയന്ന് നേതാക്കൾ

മിനി സിവിൽസ്റ്റേഷൻ നിർമ്മാണം കഴിഞ്ഞപ്പോൾ ബാക്കിവന്ന മണ്ണ് എന്തു ചെയ്യണം? കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ ഭിന്നതക്ക് കാരണം മണ്ണു തന്നെ! മണ്ണു വിൽക്കാനുള്ള അധികാരത്തെ ചൊല്ലിയുള്ള തർക്കം അധികാരത്തെയും ബാധിക്കുന്നു; യുഡിഎഫിനൊപ്പം നിൽക്കുന്ന ജെഡിഎസ് നേതാവ് മറുകണ്ടം ചാടുമെന്ന് ഭയന്ന് നേതാക്കൾ

കോഴിക്കോട്: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ സ്ഥലത്ത് നിർമ്മിച്ച മിനി സിവിൽസ്റ്റേഷന്റെ പ്രവർത്തികളുടെ ബാക്കിവന്ന മണ്ണിന്റെ വിൽപനയെചൊല്ലി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയിൽ ഭിന്നത. വിഷയത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് മുന്നണയിൽ പ്രസിഡണ്ടിനെതിരെ കൂടുതൽ ഭരണ സമിതി അംഗങ്ങൾ രംഗത്ത് വന്നു. നേരത്തെ കളക്ടറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പിഡബ്ല്യൂഡി നടത്തിയ വിൽപനയിൽ ലേലം കൊണ്ടയാൾ മണ്ണ് കൊണ്ട് പോകാൻ വന്ന സമയത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ മണ്ണ് വിൽക്കാൻ പൊതുമരാമത്ത് വകുപ്പിനോ ജില്ലാ കള്കടർക്കോ അധികാരമില്ലെന്ന് പറഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു.

ഇതിന്റെ പേരിലാണ് ഇപ്പോൾ യുഡിഎഫിൽ ഭിന്നത രൂക്ഷമായിരിക്കുന്നത്. ഭരണ സമിതിയിലെ ചിലരുടെ പിടിവാശിയാണ് പ്രശനങ്ങൾക്ക് കാരണെമെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്. യു.ഡി.എഫ് ഭരിക്കുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ് പ്രതിനിധിയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് മുസ്ലിം ലീഗിന്റെ പ്രതിനിധിയാണ്. മുന്നണി സംവിധാനത്തിൽ രണ്ടര വർഷം കഴിയുമ്പോൾ പ്രസിഡണ്ട് സ്ഥാനം ലീഗിന് ലഭിക്കേണ്ടതാണെങ്കിലും എസ്.സി സംവരണ സീറ്റിൽ ലീഗിൽ നിന്ന് ആരും വിജയിക്കാത്തതുകൊണ്ട് അഞ്ച് വർഷവും പ്രസിഡണ്ട് സ്ഥാനം കോൺഗ്രസിന് തന്നെയാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്. ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫ് കയ്യാളുന്നത്.

അതേ സമയം ജെഡിയും വീരേന്ദ്രകുമാർ വിഭാഗത്തിന് ഒരു സീറ്റും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലുണ്ട്. ഇദ്ദേഹം നിലവിൽ യുഡിഎഫിലാണ്. എപ്പോൾ വേണമെങ്കിലും ഇയാൽ മറുകണ്ടം ചാടിയേക്കാം. അങ്ങനെയെങ്കിൽ ബ്ലോക്ക് പഞ്ചയാത്ത് ഭരണം യുഡിഎഫിന് നഷ്ടമാകും. ഇതിനിടെയിലാണ് മുസ്ലിം ലീഗും മണ്ണിന്റെയും മിനി സിവിൽസ്റ്റേഷന്റെയും പേരിൽ ഇടഞ്ഞ് നിൽക്കുന്നത്. കഴിഞ്ഞ രണ്ടുവർഷവും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി എടുത്തു പറയത്തക്ക ഒരു വികസനവും നടപ്പിലാക്കിയിട്ടില്ല. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് നിർമ്മിച്ച ഷോപ്പിങ് കോംപ്ലക്സ് ലേലത്തിൽ നൽകാൻ ഇതുവരെ ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല.

ഇതിനിടയിലാണ് കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞ് കുന്ദമംഗലം നിയോജകമണ്ഡലത്തിൽ അനുവദിച്ച മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനത്തിന് ബ്ലോക്ക് പഞ്ചായത്ത് തടസ്സം നിൽക്കുന്നത്. മിനി സിവിൽ സ്റ്റേഷന് മുൻവശം കൂട്ടിയിട്ട മണ്ണ് മാറ്റാൻ അനുവദിക്കില്ലെന്ന വാശിയിലാണ് ഭരണ സമിതിയിലെ ചുരുക്കം ചിലർ. മണ്ണ് മാറ്റിയാൽ മാത്രമേ മിനി സിവിൽ സ്റ്റേഷന്റെ ഉദ്ഘാടനവും രണ്ടാംഘട്ട പ്രവർത്തിയും ആരംഭിക്കാൻ സാധിക്കുകയുള്ളൂ. ഇത് മനസ്സിലാക്കിയ ഭരണ സമിതി മണ്ണെടുത്ത് മാറ്റാൻ തടസ്സം സൃഷ്ടിക്കുകയാണ്. മണ്ണെടുത്ത് മാറ്റാൻ ജില്ലാ കലക്ടർ ഉത്തരവ് ഇറക്കിയിരുന്നെങ്കിലും ജില്ലാ കലക്ടറുടെ ഉത്തരവിന് പുല്ലുവില പോലും കൽപ്പിക്കാതെയാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി മണ്ണെടുക്കുന്നത് തടഞ്ഞത്.

മണ്ണെടുക്കുന്ന വിഷയം വിവാദമായതോടെ യു.ഡി.എഫിനുള്ളിൽ കടുത്ത ഭിന്നിപ്പിന് ഇടയാക്കി ഇബ്രാഹിംകുഞ്ഞ് തറക്കല്ലിട്ട മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം വൈകിപ്പിക്കുന്നത് ലീഗിനുള്ളിൽ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. വികസന കാര്യത്തിൽ രാഷ്ട്രീയം കളിക്കുന്ന ബ്ലോക്ക് ഭരണ സമിതിക്കെതിരെ ജനങ്ങൾ മൊത്തം എതിരായിരിക്കുകയാണ്. ഭരണ സമിതിക്കുള്ളിൽ സ്ഥിരം സമിതി അധ്യക്ഷർ തന്നെ ഭരണ സമിതിയുടെ ഈ നിലപാടിനെതിരാണ്. ചിലരുടെ സ്വാർത്ഥ താൽപ്പര്യത്തിന് വേണ്ടി വികസനം തടസ്സപ്പെടുത്തുകയാണെന്ന് ഭരണ സമിതിയിലെ ഒരംഗം മറുനാടനോട് പ്രതികരിച്ചു. മണ്ണ് അവിടെ വെച്ച് കൊണ്ട് മിനി സിവിൽ സ്റ്റെഷന്റെ ഉദ്ഘാടനം നടന്നാൽ അത് ഏറ്റവും കൂടുതൽ ക്ഷീണം ഉണ്ടാക്കുക ഭരണ സമിതിക്ക് തന്നെയായിരിക്കുമെന്ന് അവർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP