Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരിഞ്ചുപിന്നോട്ടില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചതോടെ കാൽച്ചോട്ടിലെ മണ്ണ് ഒലിച്ച് പോകുന്നത് തിരിച്ചറിഞ്ഞു; ശക്തമായ നടപടി വരുമെന്ന മുന്നറിയിപ്പും ഫലിച്ചു; ആർദ്രം പദ്ധതിയുടെ പേരിൽ ഉടക്കി സമരത്തിന് തുനിഞ്ഞിറങ്ങിയ ഡോക്ടർമാർ മുട്ടുമടക്കുന്നു; ആവശ്യത്തിന് ഡോക്ടർമാരെ തന്നാൽ ഒത്തുതീർപ്പിന് വഴങ്ങാമെന്നും എല്ലാം സർക്കാർ തീരുമാനിക്കട്ടെയെന്നും കെജിഎംഒഎ; സമരം അവസാനിപ്പിക്കാൻ ആരോഗ്യമന്ത്രിയുമായി ചർച്ച

ഒരിഞ്ചുപിന്നോട്ടില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചതോടെ കാൽച്ചോട്ടിലെ മണ്ണ് ഒലിച്ച് പോകുന്നത് തിരിച്ചറിഞ്ഞു; ശക്തമായ നടപടി വരുമെന്ന മുന്നറിയിപ്പും ഫലിച്ചു; ആർദ്രം പദ്ധതിയുടെ പേരിൽ ഉടക്കി സമരത്തിന് തുനിഞ്ഞിറങ്ങിയ ഡോക്ടർമാർ മുട്ടുമടക്കുന്നു; ആവശ്യത്തിന് ഡോക്ടർമാരെ തന്നാൽ ഒത്തുതീർപ്പിന് വഴങ്ങാമെന്നും എല്ലാം സർക്കാർ തീരുമാനിക്കട്ടെയെന്നും കെജിഎംഒഎ; സമരം അവസാനിപ്പിക്കാൻ ആരോഗ്യമന്ത്രിയുമായി ചർച്ച

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കാൻ കളമൊരുങ്ങി.തങ്ങൾക്ക് പിടിവശിയില്ലെന്ന് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ വ്യക്തമാക്കി.ആവശ്യത്തിന് ഡോക്ടർമാരെ തന്നാൽ സായാഹ്ന ഒപിയടക്കം എവിടെയും പ്രവർത്തിക്കാൻ തയ്യാറാണെന്നും അവർ വ്യക്തമാക്കി.കാര്യങ്ങൾ സർക്കാർ തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് ഡോക്ടർമാർ.സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസ് തുടങ്ങാനിരിക്ക മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർ നാളെ മുതൽ സാസ്ഥാനത്തുണ്ടാവില്ല. ഈ സാഹചര്യത്തിൽ സമരം നീണ്ടാൽ അത് കാര്യങ്ങൾ കുഴപ്പത്തിലാകുമെന്ന തിരിച്ചറിവും ഡോക്ടർമാർക്കുണ്ട്.

സർക്കാരുമായി ചർച്ച നടത്തുന്നതിന് സന്നദ്ധരാവാൻ ഡോക്ടർമാരോട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അഭ്യർത്ഥിച്ചതിനു പിന്നാലെയാണ് പ്രശ്ന പരിഹാരത്തിനു സാധ്യത തെളിഞ്ഞത്.സമരം സംബന്ധിച്ച ചർച്ചകൾക്കായി കെ.ജി.എം.ഒ.എ മുഖ്യമന്ത്രിയുടെ ഓഫീസുമായും ആരോഗ്യ മന്ത്രിയുടെ പി.എയുമായും ബന്ധപ്പെട്ടു. സമരം അവസാനിപ്പാക്കാതെ ചർച്ചയ്ക്ക് തയ്യാറാകില്ലെന്ന മന്ത്രി സഭാതീരുമാനം ഉള്ളതിനാലാണ് സംഘത്തെ മന്ത്രി കാണാതിരുന്നത്. സമരം അവസാനിപ്പിച്ചാൽ ചർച്ചയാകാമെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.

സമരം തുടർന്നാൽ ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്ന സർക്കാരിന്റെ മുന്നറിപ്പും നാല് ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കാൻ ഡോക്ടർമാരെ പ്രേരിപ്പിച്ചു.തങ്ങളുടെ ആവശ്യങ്ങൾ അറിയിക്കാൻ ഡോക്ടർമാർ സെക്രട്ടറിയേറ്റിലെ ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയ കെജിഎംഒഎ ഭാരവാഹികൾ ആവശ്യങ്ങൾ സർക്കാരിനെ അറിയിച്ചു. ആർദ്രം പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ആവശ്യങ്ങൾ രേഖാമൂലം എഴുതി നൽകാൻ സർക്കാർ ഡോക്ടർമാരുടെ സംഘടനകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആർദ്രം പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നോട്ടീസ് പോലും നൽകാതെയാണ് ഡോക്ടർമാർ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്. പിന്നാലെ സർക്കാർ നിലപാട് കടുപ്പിച്ചതോടെ ഡോക്ടർമാർ നടപടി ഭയന്ന് ചർച്ചയ്ക്ക് സ്വയം മുന്നോട്ടുവരികയായിരുന്നു. സമരത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പിന് മന്ത്രിസഭായോഗം രാവിലെ അനുമതി നൽകുകയും ഇക്കാര്യം മന്ത്രി കെ.കെ.ഷൈലജ രാവിലെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ആർദ്രം പദ്ധതിയിൽ നിന്നും ഒരിഞ്ചുപോലും പിന്നോട്ടുപോവില്ലെന്ന് സർക്കാർ വ്യക്തമാക്കി കഴിഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഉച്ചയ്ക്ക് ശേഷവും ഒപി വേണമെന്നും ഇക്കാര്യത്തിൽ മാറ്റമില്ലെന്ന് ഡോക്ടർമാരെ സർക്കാർ അറിയിച്ചു കഴിഞ്ഞു. ഉച്ചയ്ക്ക് ശേഷവും ഒപി വേണമെങ്കിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ അഞ്ച് ഡോക്ടർമാർ എങ്കിലും വേണമെന്നാണ് സർക്കാർ ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെടുന്നത്. മൂന്ന് ഡോക്ടർമാരെ നിയമിക്കാൻ സർക്കാർ നടപടി തുടരുന്നതിനിടെയാണ് ഡോക്ടർമാർ ഏകപക്ഷീയമായി സമരം പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP