Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പലപ്പോഴും ചിലരുടെ കുശാഗ്ര ബുദ്ധി മറ്റു ചിലരുടെ ജീവിതം താറു മാറാക്കും; അങ്ങനെ കടന്നു പോകുന്ന ഒരു ഇരയുടെ ജീവിതവുമായി രമേശൻ എത്തുന്നു; പുതിയ ചിത്രത്തിന്റെ പ്രതീക്ഷ പങ്കുവച്ച് നവാഗതനായ സുജിത് വിഘ്‌നേശ്വർ

പലപ്പോഴും ചിലരുടെ കുശാഗ്ര ബുദ്ധി മറ്റു ചിലരുടെ ജീവിതം താറു മാറാക്കും; അങ്ങനെ കടന്നു പോകുന്ന ഒരു ഇരയുടെ ജീവിതവുമായി രമേശൻ എത്തുന്നു; പുതിയ ചിത്രത്തിന്റെ പ്രതീക്ഷ പങ്കുവച്ച് നവാഗതനായ സുജിത് വിഘ്‌നേശ്വർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്‌കൂൾ ഓഫ് ഡ്രാമയിലെ അനുഭവ സമ്പത്തുമായി മാധ്യമ പ്രവർത്തകനായ സുജിത് വിഘ്‌നേശ്വറും സിനിമയിലേക്ക്. ടെലിവിഷൻ രംഗത്തെ പരിചയ മികവിനൊപ്പം നാടക വേദിയിലും സാന്നിധ്യമായ ഈ തിരുവനന്തപുരത്തുകാരൻ വ്യത്യസ്തമായ ചിത്രവുമായാണ് എത്തുന്നത്. സൂപ്പർതാരങ്ങളില്ലാത്ത സിനിമ. ആദ്യം വാടക വണ്ടിയെന്നായിരുന്നു ചിത്രത്തിന്റെ പേര്. പിന്നീട് അത് രമേഷൻ ഒരു പേരല്ല..... എന്നായി. ഏറെ പ്രതീക്ഷകളുമായാണ് കന്നി സിനിമയുമായി സുജിത്ത് എത്തുന്നത്.

മണികണ്ഠൻ പട്ടാമ്പിനാണ് രമേശൻ ഒരു പേരല്ല എന്ന സിനിമയിലെ നായകൻ. മുകേഷിന്റെ സഹോദരി പുത്രനായ ദിവ്യ ദർശനും രാകേഷ് ശർമ്മയുമാണ് മറ്റ് പ്രധാനികൾ. ചിത്രത്തിന്റെ സ്‌ക്രിപ്റ്റും സുജിത് വിഘ്‌നേശ്വറിന്റേത് തന്നെ

പുതിയ ചിത്രത്തെ കുറിച്ച് സുജിത് മറുനാടനോട്

വാടക വണ്ടി എന്തുകൊണ്ട് രമേശൻ ഒരു പേരല്ല എന്നായി ?
സിനിമയുടെ ആരംഭത്തിൽ ഒരു വർക്കിങ് ടൈറ്റിൽ എന്ന നിലയിൽ ആയിരുന്നു വാടക വണ്ടി എന്ന പേര് ഉപയോഗിച്ചത്, പിന്നീട് ഷൂട്ടിങ് പുരോഗമിച്ചപ്പോൾ പലതരം പേരുകൾ ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞു വന്നു എന്നാൽ പൂർണമായും കഥാഘടനയുമായി ഇഴുകി ചേർന്ന് നിൽക്കുന്ന പേര് തേടിയുള്ള യാത്ര തുടർന്നു കൊണ്ടേ ഇരുന്നു. അങ്ങനെ രമേശൻ എന്ന പ്രധാന കഥാപാത്രത്തിന്റെ പേരിൽ തുടങ്ങിയ ചിന്ത ''രമേശൻ ഒരു പേരല്ല''യിൽ എത്തി. രമേശന് പകരം ആരും ആ സ്ഥാനത്തു വരം എന്ന അർഥം വരുന്ന രീതിയൽ ഇട്ട പേരാണ്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് ഒരുപക്ഷേ ഏറ്റവും അർത്ഥവത്തായ രീതിയിൽ ആശയ വിനിമയം നടത്തപ്പെടുക പുതിയ ടൈറ്റിലിൽ ആയിരിക്കും.

സിനിമയിലേക്കുള്ള വരവിന്റെ പ്രചോദനം ?
സിനിമ മറ്റു കലകൾ പോലെ തന്നേ ഒരു സംവേദന ഉപാധി ആയി കാണാൻ ആഗ്രഹിക്കുന്ന ഒരു കലാകാരൻ ആണ്, പക്ഷേ സിനിമ ഒരു മാസ്സ് മീഡിയം എന്ന നിലയിൽ മറ്റു കലാരൂപങ്ങളേക്കാൾ ഏറെ മുൻപന്തിയിൽ നില്കുന്നു. കലാകാരന് നല്ല രീതിയിൽ ആശയ സംവേദനം നടത്താൻ കഴിയുന്ന ക്രാഫ്റ്റ് സിനിമ നൽകിയിട്ടുണ്ട്. സിനിമ മറ്റു കലകളിൽ നിന്നും ഒരു കലാകാരൻ എന്ന എന്റെ വളർച്ച ആയി കാണാൻ ആഗ്രഹിക്കുന്ന വ്യക്തി ആണ് . നാടകത്തിൽ നിന്നും ടെലിവിഷൻ എന്ന രൂപത്തിലേക്കും അവിടെ നിന്നും ന്യൂ മീഡിയ ഏറെ നാൾ ചിലവഴിച്ച എനിക്ക് സിനിമ എന്ന മാധ്യമത്തിന്റെ പിന്നിൽ നിരവധി കാര്യങ്ങൾ ചെയ്യാൻ ഉണ്ട് എന്ന തോന്നൽ ഇതൊക്കെ ആണ് സിനിമയിലേക്കുള്ള വരവിന്റെ പ്രചോദനം.

മാധ്യമ പ്രവർത്തനം സിനിമയെ സ്വാധീനിച്ചിട്ടുണ്ടോ ?
സ്വാധീനം എന്ന് പറയുന്നതിൽ കൂടുതൽ സഹായിച്ചു എന്നതാകും ശരി. എന്റെ നാടക പ്രവർത്തനവും, മാധ്യമ പ്രവർത്തനവും സിനിമ ചെയ്തപ്പോൾ വളരെ ഏറെ സഹായിച്ചിട്ടുണ്ട്. സിനിമയുടെ ആശയ വികാസത്തിന് നാടകവും, നിർമ്മാണ നിർവഹണത്തിന് ടെലിവിഷനിൽ പ്രവർത്തിച്ച പരിചയവും ഏറെ പ്രയോജനപ്പെട്ടു . ടെലിവിഷനിൽ ഒരു പ്രൊഡ്യൂസർ എന്ന നിലയിൽ ഒരു സംവിധയകൻ മുതൽ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് വരെ ഉള്ള ജോലി ചെയ്യണം, ഇത് സിനിമ നിർമ്മാണ ഘട്ടത്തിൽ സഹായകരം ആയി .

സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും ഇറങ്ങിയിട്ട് കുറെ കാലം ആയി , സിനിമയിൽ എതാൻ നീണ്ട കാലം എന്തുകൊണ്ട് സംഭവിച്ചു ?
സ്‌കൂൾ ഓഫ് ഡ്രാമ പഠനത്തിന് ശേഷം നിരവധി മേഖലകളിൽ പ്രവർത്തിച്ചു, ഒരു അഭിനേതാവായി അറിയപ്പെടുക എന്നതായിരുന്നു സ്‌കൂളിലെ പഠനത്തിന് ശേഷം ഉള്ള ലക്ഷ്യം, അന്നത്തെ സിനിമ വ്യവസായം പുതിയ ആളുകളെ ഇന്ന് സ്വീകരിക്കുന്നത് പോലെ ആയിരുന്നില്ല, നിരവധി സുഹൃത്തുക്കൾ അന്ന് സിനിമ മേഖലയിൽ ഉണ്ടയിരുന്നു പക്ഷേ എന്നേ സിനിമ മേഖലയിൽ ഉറപ്പിച്ചു നിർത്താൻ ആ ബന്ധങ്ങൾക്ക് ആയില്ല, നാടകത്തിൽ അഭിനയിച്ചു ഉപജീവനം കേരളത്തിൽ നിന്നും സാധ്യവും അല്ലായിരുന്നു. അക്കാലത്തു ടെലിവിഷൻ അവതാരകനായും , പരസ്യ ചിത്ര മോഡൽ ആയും ഉപജീവനം. ഈ കാലയളവിൽ അഭിനയം അല്ലാതെ എന്ത് ചെയ്യാൻ സാധിക്കും, കല വിട്ടു ഒരു കാര്യം ചെയ്യാൻ ഇല്ല എന്ന് തീരുമാനിച്ചു. പിൽക്കാലത്തു സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രരീകരിച്ചു തുടങ്ങി അങ്ങനെ പരസ്യ ചിത്ര സംവിധായകൻ, ടെലിവിഷൻ സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ എന്നീ നിലയിൽ പ്രവർത്തിക്കുന്ന കാലത്താണ്, മീഡിയയിലെ മാറ്റങ്ങൾ ശ്രദ്ധയിൽ പെടുന്നത് . ടെലിവിഷൻ എന്ന മാധ്യമം ന്യൂ മീഡിയ എന്ന പ്ലാറ്റഫോമിലേക്കു ട്രാൻസ്ഫോം നടക്കുന്ന കാലത്തു, അതിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം തോന്നി. അങ്ങനെ കാനഡയിൽ പോയി ന്യൂ മീഡിയയിൽ പരിശീലനം നേടി.അപ്പോഴും സിനിമ ഒരു മോഹം ആയി മനസ്സിൽ കിടന്നു, പിന്നീട് സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന തീരുമാനവും ആയി നാട്ടിൽ വന്നു , എന്നാൽ അക്കാലത്തു മീഡിയയിൽ നല്ലൊരു ജോലി യുടെ ഓഫർ കാനഡയിൽ നിന്നും വന്നു,അങ്ങനെ കാനഡയിൽ സ്ഥിര താമസം ആയി. സത്യത്തിൽ സിനിമയിലേക്ക് നേരത്തെ വരണം എന്ന് തന്നെ ആയിരുന്നു ആഗ്രഹം, ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ ഒഴിവാക്കാൻ പറ്റാത്ത മുഹൂർത്തങ്ങൾ ഉണ്ടായി, അത് കാലം സമ്മാനിച്ചത് ആകാം. അതുകൊണ്ടു തന്നെ ജീവിതത്തിൽ അനുഭവങ്ങൾ ഉണ്ടാകുക ആണ് പ്രധാനം. അനുഭവങ്ങൾ നമ്മുടെ ചിന്തകളെ മറ്റൊരു തലത്തിൽ എത്തിക്കും, അത് നമ്മുടെ സൃഷ്ഠികളിൽ പ്രതിഫലിക്കും എന്നാണ് എന്റെ ഉറച്ച വിശ്വാസം.

പുതിയ സിനിമയുടെ സാമൂഹിക പ്രസക്തി?
വളരെ ഏറെ സാമൂഹ്യ പ്രസക്തി ഉള്ള ഒരു വിഷയം ആണ് രമേശൻ ഒരു പേരല്ല കൈകാര്യം ചെയ്യുന്നത്. നമ്മൾ പോലും അറിയാതെ ജീവിതം ദിശ മാറി സഞ്ചരിക്കുന്നത് പലരുടെയും ജീവിതത്തിൽ കണ്ടിട്ടുണ്ട്. ഓരോ വ്യക്തിയും അവനവൻ ചെയ്യാനുള്ള കർത്തവ്യങ്ങൾ കൃത്യമായി ചെയ്താൽ ഒരു പക്ഷേ നമ്മുടെ പലരുടെയും ജീവിതം ഇന്ന് അനുഭവിക്കുന്നതിനേക്കാൾ ഉയർന്ന നിലയിൽ ആയിരിക്കും. നമ്മുടെ സുഹൃത്തിനോ പരിചയക്കാരനോ എന്ത് സംഭവിച്ചാലും വേണ്ടില്ല , എന്റെ ജീവിതം നന്നായിരിക്കണം എന്ന് കരുതുന്ന ഒരു സമൂഹം ദിനം പ്രതി വളർന്നു വരുന്നു, ഇത് പ്രതേകിച്ചും കേരളീയ സമൂഹത്തിൽ. അങ്ങനെ ഇരകൾ അകപ്പെടുന്ന ഓരോ വ്യക്തികളിൽ അവരുടെ സാമൂഹിക അവസ്ഥയിൽ, ജീവിത അവസ്ഥകളിൽ ഒരുപാടു മാറ്റങ്ങൾ സംഭവിക്കുന്നു, പലപ്പോഴും ചിലരുടെ കുശാഗ്ര ബുദ്ധി മറ്റു ചിലരുടെ ജീവിതം താറു മാറാക്കും. അങ്ങനെ കടന്നു പോകുന്ന ഒരു ഇരയുടെ ജീവിതം ആണ് പ്രമേയം.

വൻ താരങ്ങളില്ലാതെ ആദ്യ സംവിധാന ചിത്രം... എന്തുകൊണ്ട് താരങ്ങൾക്ക് പിറകേ പോയില്ല?
ഇന്ന് മലയാള സിനിമയുടെ അവസ്ഥ മാറി വരുന്നു , ഒരു നടനെ വിശ്വസിച്ചു മാത്രം സിനിമ കാണാൻ പോകുന്ന ആളുകളുടെ എണ്ണം നന്നേ കുറഞ്ഞിരിക്കുന്നു. കഥയും അത് അവതരിപ്പിക്കുന്ന രീതിയും ആണ് പ്രധാനം . ഒരു താരം അവരുടെ തീയതി കിട്ടി ഒരു സിനിമ ചെയ്യുക അതിനു വേണ്ടിയുള്ള കാത്തിരിപ്പിന്റെ സമയം കഴിഞ്ഞു എന്ന് തോന്നി, പൂർണമായും എഴുതി തീർന്ന നാലോളം തിരക്കഥകൾ ഇപ്പോഴും കൈയിൽ ഉണ്ട്, പക്ഷേ ആ കഥകൾക്ക് ഒരു സ്റ്റാർ കാസറ്റ് ആവശ്യം ആണ്. ഈ കഥക്ക് മണികണ്ഠൻ പട്ടാംബിയെ പോലെ നാച്ചുറൽ ആക്ടിങ് ചെയ്യാൻ പറ്റുന്ന ഒരു ആളെ വേണം ആയിരുന്നു,ഈ കഥ ആലോചിക്കുമ്പോൾ ആദ്യം തെളിഞ്ഞു വന്ന മുഖവും മണികണ്ഠൻ പട്ടാമ്പിയുടേതായിരുന്നു. മറ്റൊരു കാര്യം ഇത് എന്റെ തന്നേ കാനഡയിലെ പ്രൊഡക്ഷൻ കമ്പനി ആണ് നിർമ്മിക്കുന്നത് അതിനാൽ തന്നേ വളരെ കംഫോര്ട്ടബിള് ആയി ആദ്യ സിനിമ ചെയ്യാൻ പറ്റുന്ന സുഹൃത്തുക്കളായ നടന്മാരെ തിരഞ്ഞെടുത്തു.

നാടകത്തിൽ അഭിനയം... സിനിമയിൽ സംവിധാനം... എന്തുകൊണ്ട്?
ഏതു മേഖലയിൽ ആണെങ്കിലും കൂടുതൽ ക്രിയാത്മകം ആയ പ്രവർത്തി ചെയ്യുക അതാണ് അങ്ങനെ ഒരു ഒരു നടന് നാടകം ചെയ്യുമ്പോൾ കിട്ടുന്ന സംപ്ത്രിതി സിനിമയിൽ അഭിനയിക്കുമ്പോൾ ലഭിക്കില്ല.സിനിമയിലെ അഭിനയം കുറേ കൂടി ലളിതം ആണ് , അവിടെ നടൻ അറിയേണ്ടുന്നത് ലളിത വത്ക്കരണം എന്ന ക്രാഫ്റ്റ് ആണ്. സിനിമ സംവിധായകന്റെ കല ആണ് അവിടെ കൂടുതൽ ആഴത്തിൽ ചിന്തകൾ നൽകേണ്ടത് സംവിധായകനാണു.സിനിമ അഭിനയം ഇപ്പോഴും എനിക്ക് ഇഷ്ടം ഉള്ള കാര്യം തന്നേ ആണ് .

ഭാവി പദ്ധതികൾ?
ഈ ചിത്രത്തിന് ശേഷം ചില താരചിത്രങ്ങൾ ചെയ്യാനുള്ള പണിപ്പുരയിൽ ആണ്, അത് പോലെ ഈ വര്ഷം അവസാനം കാനഡയിൽ ചിത്രീകരിക്കുന്ന ഒരു ഇംഗ്ലീഷ് ചിത്രത്തിന്റെയും ചർച്ചകൾ നടന്നു വരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP