Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജാമ്യം കിട്ടിയ മദനി ഭീകരരെ വീണ്ടും ഒരുമിപ്പിച്ചു; കേരളാ റെസ്റ്റോറന്റിന് മുന്നിൽ സ്‌ഫോടനം നടത്തിയത് തെളിവ്; ഒന്നര പതിറ്റാണ്ടു ജയിലിൽ അടച്ചിട്ടും തൃപ്തിയാകാത്ത കർണാടക പൊലീസ് മദനിയുടെ തലയിൽ ബംഗലുരു സ്‌ഫോടനവും കെട്ടിവയ്ക്കുന്നു; ലക്ഷ്യം സുപ്രീംകോടതി ഇടപെടലിനു തടയിടൽ

ജാമ്യം കിട്ടിയ മദനി ഭീകരരെ വീണ്ടും ഒരുമിപ്പിച്ചു; കേരളാ റെസ്റ്റോറന്റിന് മുന്നിൽ സ്‌ഫോടനം നടത്തിയത് തെളിവ്; ഒന്നര പതിറ്റാണ്ടു ജയിലിൽ അടച്ചിട്ടും തൃപ്തിയാകാത്ത കർണാടക പൊലീസ് മദനിയുടെ തലയിൽ ബംഗലുരു സ്‌ഫോടനവും കെട്ടിവയ്ക്കുന്നു; ലക്ഷ്യം സുപ്രീംകോടതി ഇടപെടലിനു തടയിടൽ

ബി രഘുരാജ്‌

ബംഗലുരു: അനേകം ഭീകരവാദ കേസുകൾ ചുമത്തി ഒന്നര പതിറ്റാണ്ടായി വിചാരണ തടവുകാരനായി പാർപ്പിക്കുന്ന അബ്ദുൾ നാസർ മദനിയുടെ അന്ത്യം ജയിലിൽ തന്നെ ആവുമെന്ന സൂചന നൽകിക്കൊണ്ട് കർണാടക പൊലീസ് രംഗത്ത്. സുപ്രീം കോടതി ഇടപെടലിനെ തുടർന്നാണ് മറ്റൊരു വഴിയുമില്ലാതെ ജാമ്യം കൊടുക്കാൻ നിർബന്ധിതരായ പൊലീസ് ബാംഗ്ലൂരിൽ കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനത്തിന് കാരണക്കാരനായി ചൂണ്ടികാട്ടുന്നത് മദനിയെയാണ്.

എങ്ങനെയെങ്കിലും ജയിലിൽ നിന്നും രക്ഷപെടണമെന്നാഗ്രഹിക്കുന്ന മദനി ഒരു കാരണവശാലും അതിന് തയ്യാറാവുകയില്ല എന്ന സാമാന്യചിന്ത പോലും ഇല്ലാതെയാണ് മദനിയുടെ ആസൂത്രണത്തിലാണ് സ്‌ഫോടനം നടന്നത് എന്ന തിയറിയുമായി അന്വേഷണ ഏജൻസികൾ രംഗത്തെത്തിയത്. ജാമ്യം കിട്ടി പുറത്തിറങ്ങിയ മ്ദനി തന്നെയാണ് ബാഗ്ലൂർ സ്‌ഫോടനം ആസൂത്രണം ചെയ്തത് എന്നാണ് ഇപ്പോൾ പൊലീസ് പറയുന്നത്.

ചിന്നസ്വാമി സ്റ്റേഡിയത്തിന് മുന്നിലെ ബോംബ് സ്‌ഫോടനക്കേസിൽ മദനിക്കെതിരെ ഒരു തെളിവും സംഘടിപ്പിക്കാൻ കർണ്ണാടക പൊലീസി് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ എത്രയും വേഗം കുറ്റപത്രം നൽകി മദനിക്കെതിരെ വിചാരണ തുടങ്ങണമെന്ന് സുപ്രീംകോടതിയും ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കിൽ മദനിയെ വെറുതെ വിടണമെന്നാണ് ആവശ്യം. ഈ സാഹചര്യത്തിലാണ് മദനിക്കെതിരെ പുതിയ ആരോപണങ്ങളുമായി കർണ്ണാടക പൊലീസ് രംഗത്ത് എത്തുന്നത്. ബംഗലുരു സ്‌ഫോടനത്തിൽ മദനിയെ കുടുക്കി ജയിലിനുള്ളിൽ വീണ്ടും അടയ്ക്കാനാണ് കരുനീക്കം. 

രണ്ട് ദിവസം മുമ്പുണ്ടായ ബംഗലുരു സ്‌ഫോടനക്കേസ് അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന് പിന്നിൽ അന്വേഷണ സംഘത്തിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്നാണ് സൂചന. സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിഡിപി അധ്യക്ഷൻ അബ്ദുൾ നാസർ മദനിയെ ബന്ധിക്കാനുള്ള തെളിവുകൾ തേടിയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കേരള യാത്ര. മദനിക്ക് വേണ്ടി സിമിയോ അൽ ഉമ്മയോ നടത്തിയതാണ് സ്‌ഫോടനമെന്ന മുൻവിധിയോടെയാണ് ദേശീയ അന്വേഷണ ഏജൻസി നീങ്ങുന്നത്. ഈ ആക്രമണം മദനി ഏകോപിപ്പിച്ചു എന്ന് വരുത്തി തീർക്കാനാണ് ശ്രമം.

ഇതിന് ഒരു ന്യായവും അവർ കണ്ടെത്തിക്കഴിഞ്ഞു. ബംഗലുരുവിലെ ചർച്ച് റോഡിലെ കേരളവുമായി ബന്ധമുള്ള ഹോട്ടലിന് മുന്നിലാണ് സ്‌ഫോടനം നടന്നത്. കോക്കനട്ട് ഗ്രൂവ് എന്ന ഹോട്ടലിന് മുന്നിൽ സ്‌ഫോടനം ഉണ്ടാക്കിയത് മദനിക്ക് വേണ്ടിയാണെന്നാണ് എൻ.ഐ.എയിലെ ഒരു വിഭാഗത്തിന്റെ വാദം. 2010ലെ ചിന്ന സ്വാമി സ്‌റ്റേഡിയം സ്‌ഫോടനക്കേസിൽ പ്രതിയായ മദനിയോട് കർണ്ണാടക പൊലീസ് നീതികാട്ടിയില്ലെന്ന് ആക്ഷേപം ശക്തമാണ്. ചികിൽസയ്ക്ക് പോലും ജാമ്യം അനുവദിക്കുന്നതിന് കർണ്ണാടക പൊലീസ് എതിർപ്പ് പ്രകടിപ്പിച്ചു. ഇതിലുള്ള പ്രതിഷേധമാണ് കഴിഞ്ഞ ദിവസം ചർച്ച റോഡിൽ നടന്ന സ്‌ഫോടനത്തിന് പിന്നിലെന്ന തിയറിയാണ് എൻഐഎ പ്രചരിപ്പിക്കുന്നത്. ഇതിലൂടെ മദനിയുടെ ജാമ്യം റദ്ദാക്കാൻ പോലും പൊലീസിന് കഴിഞ്ഞേക്കും.

തടിയന്റവിടെ നസീറിൽ നിന്ന് ബോംബ് നിർമ്മാണം പഠിച്ചവരാണ് ബംഗലുരുവിൽ സ്‌ഫോടനമുണ്ടാക്കിയതെന്നാണ് തിയറി. മദനിയെ പീഡിപ്പിക്കുന്നതിലുള്ള എതിർപ്പ് പ്രകടിപ്പിക്കുകയാണ് ഉദ്ദേശ്യമെന്നും വിശദീകരിക്കുന്നു. എന്നാൽ കേരളാ പൊലീസിൽ നിന്ന് വ്യക്തമായ സൂചനയൊന്നും ലഭിക്കാത്തതിനാൽ പ്രതികളെ തിരിച്ചറിയാൻ കഴിയുന്നുമില്ല. ഈ സാഹചര്യത്തിലാണ് സ്‌ഫോടനം അന്വേഷിക്കുന്ന പ്രത്യേക സംഘം കേരളത്തിൽ എത്തുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ സ്‌ഫോടനത്തിലെ മുഖ്യസൂത്രധാരൻ അബുബേക്കർ സിദ്ദിഖിയുടെ അനുയായികളും സംശയത്തിന്റെ നിഴലിലാണ്. സിദ്ദിഖിയുടെ സംഘാങ്ങളിൽ ഭൂരിഭാഗത്തേയും ഏറ്റുമുട്ടലുകളിൽ തമിഴ്‌നാട് പൊലീസ് കൊന്നിട്ടുണ്ട്. എന്നാൽ ചിലർ ഇപ്പോഴും ഒളിവിലുണ്ട്.

അലുമിനയം നൈട്രേറ്റും വെടിയുണ്ടയും ഇരുമ്പ് പൈപ്പിൽ കടത്തിയാണ് സ്‌ഫോടന വസ്തുവുണ്ടാക്കിയത്. വിദഗ്ധമായ പരിശീലനം ഇതിന് ആവശ്യമാണ്. ഇന്ത്യൻ മുജാഹിദീനിൽ നിന്ന് തടിയന്റവിട നസീറിനും സിദ്ദിഖിക്കും ഇതിനുള്ള വിദഗ്ധ പരിശീലനം ലഭിച്ചിട്ടുണ്ട്. ഇവരുടെ ശിഷ്യർക്ക് മാത്രമേ ഇത്തരത്തിലൊരു ബോംബ് ഉണ്ടാക്കാൻ കഴിയൂ. അതിനൊപ്പം ആളുകളെ കൊല്ലുകയെന്ന ലക്ഷ്യവും ബംഗലുരുവു സ്‌ഫോടനത്തിന് ഉണ്ടായിരുന്നില്ല. മറിച്ച് തങ്ങളുടെ സാന്നിധ്യം ബംഗലുരുവിൽ ഉണ്ടെന്ന് അറിയിക്കുക മാത്രമാണ് ഉദ്ദേശിച്ചതെന്നാണ് പൊലീസ് നിഗമനം. ഇതെല്ലാം അൽ ഉമയുടെ പ്രവർത്തന ശൈലിയുടെ ഭാഗമാണെന്നാണ് നിരീക്ഷണം.

ഇന്ത്യൻ മുജാഹിദിന്റെ ഭാഗമായ അൽ ഉമയുടെ സജീവ പ്രവർത്തകരെല്ലാം മദനിയുടെ വിശ്വസ്തരാണെന്നാണ് കർണ്ണാടക പൊലീസിന്റെ വാദം. അതുകൊണ്ട് കൂടിയാണ് മദനിയാണ് സ്‌ഫോടനത്തിന് പിന്നിലെന്ന വിലയിരുത്തലുകൾ സജീവമാക്കുന്നത്. ഇക്കാര്യങ്ങൾ ദേശീയ അന്വേഷണ ഏജൻസിയേയും അറിയിച്ചു കഴിഞ്ഞു. ബംഗലുരു സ്‌ഫോടനത്തിൽ മദനിയെ ബന്ധിപ്പിക്കാനുള്ള തെളിവുകളാണ് കർണ്ണാടക പൊലീസിന്റെ ലക്ഷ്യം. മദനിയെ വിചാരണ കൂടാതെ അന്യായമായി തടവിൽ വയ്ക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കേരളാ സർക്കാരും വിഷയത്തിൽ ഇടപെട്ടു. മദനി കേരളത്തിലെത്തിയാൽ ക്രമസമാധാന പ്രശ്‌നമുണ്ടാകില്ലെന്ന് ഉറപ്പും നൽകി. എന്നിട്ടും കോടതിയിൽ മദനിയുടെ ജാമ്യാപേക്ഷയിൽ അനുകൂല നിലപാട് കർണ്ണാടകം എടുത്തില്ല. പ്രമേഹ രോഗത്തെ തുടർന്ന് കാഴ്ച ശക്തി നഷ്ടപ്പെട്ട മദനി ചികിൽസാവശ്യത്തിനായി ജാമ്യാപേക്ഷ നൽകിയപ്പോഴും എതിർത്തു. എന്നാൽ ബംഗലുരു വിട്ടു പോകരുതെന്ന നിബന്ധനയിൽ സുപ്രീംകോടതി മദനിക്ക് ജാമ്യം അനുവദിച്ചു.

കണ്ണിന്റെ ചികിൽസയ്ക്ക് കേരളത്തിൽ പോകണമെന്നായിരുന്നു മദനിയുടെ ആവശ്യം. ശ്രീധരീയത്തിലെ ചികിൽസയിലൂടെ രോഗ ശാന്തിയുണ്ടാകുമെന്നും സുപ്രീംകോടതിയെ മദനി അറിയിച്ചു. ഇതിനേയും കർണ്ണാടക എതിർത്തു. ഈ സാഹചര്യത്തിൽ ബംഗലൂരുവിൽ ചികിൽസ തുടരുകയാണ് മദനി. സുപ്രീംകോടതി വീണ്ടും മദനയുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുകയാണ്. അപ്പോൾ ബംഗലുരു സ്‌ഫോടനത്തിലെ ബന്ധമുയർത്തി ജാമ്യം നിഷേധിച്ച് മദനിയെ വീണ്ടും ജയിലിലാക്കാനാണ് കർണ്ണാടക പൊലീസിന്റെ നീക്കമെന്നാണ് സൂചന. അതിനുള്ള ഉപാധിയായി ബംഗലുരു സ്‌ഫോടനത്തെ മാറ്റാനാണ് നീക്കം. ഇതിന് വേണ്ടിയാണ് കേരള ബന്ധം സ്ഥാപിക്കാൻ ശ്രമം നടക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP