Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബെന്നി ബെഹനാനും ടോണി ചമ്മണിയും ചെന്നിത്തലയും സരിതയും എന്നോട് ചെയ്തത്; അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നിൽക്കേണ്ട മനോരമയും കിംസും മറുനാടനോട് ചെയ്തത്; മെത്രാന്മാരും മുതലാളിമാരും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്; ദളിത് ഹർത്താലിന്റെ പശ്ചാത്തലത്തിൽ ഷാജൻ സ്‌കറിയ എഴുതുന്നു

ബെന്നി ബെഹനാനും ടോണി ചമ്മണിയും ചെന്നിത്തലയും സരിതയും എന്നോട് ചെയ്തത്; അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നിൽക്കേണ്ട മനോരമയും കിംസും മറുനാടനോട് ചെയ്തത്; മെത്രാന്മാരും മുതലാളിമാരും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്; ദളിത് ഹർത്താലിന്റെ പശ്ചാത്തലത്തിൽ ഷാജൻ സ്‌കറിയ എഴുതുന്നു

ഷാജൻ സ്‌കറിയ

ളിത് സംഘടനകൾ സംയുക്തമായി ഒരു ഹർത്താൽ നടത്താൻ ഇറങ്ങിയപ്പോൾ എങ്ങും ആദർശ പ്രസംഗങ്ങളുടെ അരങ്ങു വാഴൽ ആണ്. ഹർത്താൽ നഷ്ടമാക്കുന്ന സമയത്തെ കുറിച്ചും സാധാരണക്കാരന്റെ സഞ്ചാരാവസ്ഥയെ കുറിച്ചുമൊക്കെയാണ് എല്ലാവരും വെളിപ്പെടുത്തുന്നത്. ഭരണഘടന ഉറപ്പ് നൽകുന്ന സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം എന്ന കാര്യത്തിൽ എനിക്ക് തർക്കമില്ല. അതുപോലെ ഹർത്താലുകൾ വെറും ചടങ്ങുകൾ ആയി മാറുന്നതുകൊണ്ട് തന്നെ നിഷ്ഫലമായ ഈ സമരരംഗം അവസാനിപ്പിക്കേണ്ടതാണ്. എന്നാൽ അത് ദളിതൻ സമരം ചെയ്യുമ്പോൾ മാത്രം ചർച്ചയാകുന്നതിലെ രാഷ്ട്രീയമാണ് എതിർക്കപ്പെടേണ്ടത്.

ദളിത് പീഡന കേസുകളിൽ മറ്റൊരു അന്വേഷണം കൂടി നടത്തിയ ശേഷം പ്രഥമദൃഷ്ട്യാ കുറ്റം ഉണ്ട് എന്നുറപ്പു വരുത്തിയ ശേഷം മാത്രമേ അറസ്റ്റും മറ്റും ഉണ്ടാകാവൂ എന്ന സുപ്രീം കോടതി വിധിയാണ് ദളിത് സമരത്തിന്റെ കാരണം. ഇങ്ങനെ ഒരു ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിക്കാൻ കാരണം വ്യക്തിവൈരാഗ്യം തീർക്കാനും അതിർത്തി തർക്കം പരിഹരിക്കാനും ജോലി സ്ഥലത്തെ തർക്കങ്ങൾ തീർക്കാനും ഒക്കെ ദളിത് പീഡനം ദുരുപയോഗിക്കപ്പെടുന്നു എന്നതുകൊണ്ട് തന്നെയാണ്. നമുക്ക് ചൂണ്ടിക്കാട്ടാൻ ഇത്തരം അനേകം കാര്യങ്ങൾ ബാക്കിയുണ്ട്.

എന്നാൽ ഇതൊരു വിവാദമായത് പട്ടികജാതിക്കാരും പട്ടികവർഗ്ഗക്കാരും നൽകുന്ന പരാതിയിൽ മാത്രം പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ കേസെടുക്കാവൂ എന്ന സുപ്രീം കോടതി വിധി മൂലമാണ്. ദളിതൻ വ്യാജ പരാതിക്കാർ ആണ് എന്ന ഒരു ധ്വനി ഈ വിധിയിൽ ഒളിഞ്ഞിരിക്കുന്നു. എന്നു മാത്രമല്ല ഈ ഉത്തരവിന്റ പേരിൽ ദളിത് പീഡന കേസുകൾ എല്ലാം അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും പരിഗണിക്കപ്പെടേണ്ടതുണ്ട്.

ഏതു പരാതി ആര് നൽകിയാലും ഇന്ത്യയിലെ ക്രിമിനൽ നിയമം അനുസരിച്ച് നിലനിൽക്കുമോ, പ്രാഥമിക തെളിവുകൾ ഉണ്ടോ എന്നീ കാര്യങ്ങൾ പരിഗണിച്ച ശേഷം മാത്രമേ കേസെടുക്കാവൂ എന്ന നിയമം കൊണ്ട് വരിക മാത്രമാണ് ഇതിനു പരിഹാരം. പ്രാഥമിക തെളിവുകൾ ഉണ്ടായിട്ടും കേസ് എടുക്കാതിരിക്കുകയോ ഒരു തെളിവും ഇല്ലാതിരുന്നിട്ടും കേസ് എടുക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കാൻ കൂടി വകുപ്പ് ഉൾപ്പെടുത്തിയാൽ എല്ലാ പ്രശ്‌നങ്ങളും തീരും. എന്നാൽ അതിനൊന്നും മെനക്കെടാതെ ദളിത് പീഡന കേസുകളെ മാത്രം കോടതി ഒറ്റതിരിഞ്ഞ് സമീപിച്ചതിൽ ദളിതർ അമർഷം പൂണ്ടാൽ എങ്ങനെ കുറ്റം പറയാൻ പറ്റും.

എനിക്കും മറുനാടനുമെതിരെയുള്ള കേസുകളിലൂടെ ഒന്നു കണ്ണോടിച്ചാൽ ഇതു കൂടുതൽ വ്യക്തമാകും. രണ്ടു തരത്തിലാണ് കേസുകൾ വരിക. ഒന്നു പൊലീസ് നേരിട്ടെടുക്കുന്ന കേസുകളും രണ്ടാമത് കോടതി വഴി പരാതിക്കാരൻ നൽകുന്ന കേസുകളും. വാർത്ത എഴുതിയതിന്റെ പേരിൽ പൊലീസിന് നേരിട്ട് കേസെടുക്കാൻ ഈ രാജ്യത്ത് നിയമം അനുശാസിക്കുന്നത് വളരെ കുറഞ്ഞ സാഹചര്യങ്ങളിലാണ്. പീഡന കേസുകളിൽ ഇരകളുടെ വിവരങ്ങൾ നൽകുക, രാജ്യദ്രോഹ കുറ്റം ചുമത്താവുന്ന വാർത്തകൾ എഴുതുക, അശ്ലീലങ്ങൾ പ്രസിദ്ധീകരിക്കുക തുടങ്ങിയ വളരെ കുറച്ചു കുറ്റങ്ങൾക്ക് മാത്രമാണ് പൊലീസിന് ഇടപെടാവുന്നത്.

അതേ സമയം ഏതൊരു വ്യക്തിക്കും ഏതൊരു മാധ്യമത്തിനെതിരെയും സിവിലായോ ക്രിമിനലായോ കേസുകൾ കൊടുക്കാം. ഇന്ത്യൻ പീനൽ കോഡിലെ 499, 500 എന്നീ സെക്ഷനുകളാണ് ഇതിനു അവകാശം നൽകുന്നത്. അപമാനിക്കപ്പെട്ടയാൾ മജിസ്‌ട്രേറ്റ് കോടതിയിൽ ചെന്നു കേസ് കൊടുത്താൽ പ്രാഥമിക തെളിവെടുപ്പിന് ശേഷം ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യും. തെളിവുകൾ ഇല്ലെങ്കിൽ പോലും മുൻസിഫ് കോടതി വഴി സിവിൽ കേസും നൽകാം. ഇതു രണ്ടും ചെയ്യാൻ പണച്ചെലവും മെനക്കേടും ഉള്ളതുകൊണ്ട് സ്വാധീനമുള്ളവർ പൊലീസിനെ കൊണ്ടു കേസ് എടുപ്പിക്കുകയാണ് ചെയ്യുന്നത്. പൊലീസ് നിയമവിരുദ്ധമായി ചെയ്ത നടപടിയുടെ പേരിൽ ആരോപണവിധേയൻ പീഡിപ്പിക്കപ്പെട്ടാലും പൊലീസിന്റെ മേൽ നടപടിയെടുക്കാൻ വകുപ്പില്ല.

എനിക്കെതിരെ ബെന്നി ബഹനാൻ പൊലീസിൽ പരാതിപ്പെട്ടത് ഒരു എഡിറ്റോറിയലിൽ ബെന്നിക്കെതിരെയുള്ള ആരോപണങ്ങളിലെ ദുരൂഹത നീക്കാൻ മുൻകൈ എടുക്കണം എന്ന് സൂചിപ്പിച്ചതിനായിരുന്നു. നിസ്സാം കേസുമായി ബന്ധപ്പെട്ടു ബെന്നിക്കെതിരെ പേരു വയ്ക്കാതെ മാധ്യമങ്ങൾ വാർത്ത എഴുതിയപ്പോൾ ബെന്നി സഹായിച്ചു എന്നുറപ്പില്ല എന്നു പറഞ്ഞു കൊണ്ട് ബെന്നിയുടെ പേര് മാധ്യമങ്ങൾ പറയുമ്പോൾ ആ ദുരൂഹത നീക്കണം എന്നായിരുന്നു എന്റെ എഡിറ്റോറിയൽഎനിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള മിക്ക കേസുകളും നിയമവിരുദ്ധം ആയിട്ടാണ്. എന്നാൽ അതിന്റെ പേരിൽ പണം മുടക്കിയും സമയം നഷ്ടമാക്കിയും ധാരാളം ഞാൻ കഷ്ടപ്പെടാറുണ്ട്. അതു തന്നെയാണ് പരാതിക്കാരുടെ ലക്ഷ്യവും. മൂന്നു ചെറിയ ഉദാഹരണങ്ങൾ പറയാം. ബെന്നി ബഹനാനും ടോണി ചമ്മിണിയും ചെന്നിത്തലയുമാണ് മൂന്നു കേസുകളിലെ എനിക്കെതിരെയുള്ള പരാതിക്കാർ. മൂന്നു കേസിലും ഒടുവിൽ ഞാൻ ഒഴിവാക്കപ്പെട്ടെങ്കിലും ഈ മൂവരും മൂലം എനിക്കു വലിയ തോതിൽ അപമാനവും പണനഷ്ടവും ഉണ്ടായി.

എനിക്കെതിരെ ബെന്നി ബഹനാൻ പൊലീസിൽ പരാതിപ്പെട്ടത് ഒരു എഡിറ്റോറിയലിൽ ബെന്നിക്കെതിരെയുള്ള ആരോപണങ്ങളിലെ ദുരൂഹത നീക്കാൻ മുൻകൈ എടുക്കണം എന്ന് സൂചിപ്പിച്ചതിനായിരുന്നു. നിസ്സാം കേസുമായി ബന്ധപ്പെട്ടു ബെന്നിക്കെതിരെ പേരു വയ്ക്കാതെ മാധ്യമങ്ങൾ വാർത്ത എഴുതിയപ്പോൾ ബെന്നി സഹായിച്ചു എന്നുറപ്പില്ല എന്നു പറഞ്ഞു കൊണ്ട് ബെന്നിയുടെ പേര് മാധ്യമങ്ങൾ പറയുമ്പോൾ ആ ദുരൂഹത നീക്കണം എന്നായിരുന്നു എന്റെ എഡിറ്റോറിയൽ. ടോണി ചമ്മിണി പരാതി നൽകിയത് മേയറായ ശേഷം അയാൾ പലതവണ വിദേശ യാത്ര നടത്തിയ വാർത്തയും എറണാകുളത്ത് പണിത വീടിനെ കുറിച്ചുള്ള വാർത്തയും സംബന്ധിച്ച് ആയിരുന്നു. ദേശാഭിമാനി ഈ വാർത്തകൾ എഴുതിയെങ്കിലും കേസ് എടുക്കാൻ മെനക്കെടാതിരുന്ന പൊലീസ് എനിക്കെതിരെ കേസ് എടുക്കുകയായിരുന്നു.

ഐടി ആക്ടിലെ 66എ അന്നു ആർക്കുമതിരെ പൊലീസ് പ്രയോഗിക്കുമായിരുന്നു. എനിക്കെതിരെ 22 തവണ പൊലീസ് കേസെടുത്തിരുന്നു. ചമ്മിണിയുടെ കേസിൽ പൊലീസ് ഓഫീസിൽ എത്തി ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തി മടങ്ങി. ബെന്നിയുടെ കേസിൽ എന്നെ ഒരു ദിവസം മുഴുവൻ കളമശ്ശേരി സിഐ ഓഫീസിൽ ഇരുത്തി മെനക്കെടുത്തിച്ചു. ഐടി ആക്ട് 66എ ഐപിസി 500 എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ഈ രണ്ടു കേസുകളും മറുനാടൻ മലയാളി എഡിറ്റർ അറസ്റ്റിൽ എന്ന പേരിൽ പൊലീസ് പത്രക്കുറിപ്പ് അയച്ചു. എന്നെ തല്ലാൻ കാത്തുരുന്ന പത്രങ്ങൾ സ്റ്റേറ്റ് എഡീഷനിൽ തന്നെ വാർത്തയും നൽകി.

രണ്ട് കേസുകളിലും ഐടി ആക്ട് സുപ്രീം കോടതി റദ്ദ് ചെയ്ത ശേഷമാണ് അത് ചാർത്തി ചാർജ് ഷീറ്റ് നൽകിയത്. അങ്ങനെ ഒരു നിയമം ഇല്ലാത്തതുകൊണ്ട് പൊലീസ് അതൊഴിവാക്കേണ്ടതായിരുന്നു. എന്നാൽ പൊലീസ് അതിനു മെനക്കെട്ടില്ല. ഐപിസി 500ൽ കേസ് എടുക്കാൻ പൊലീസിന് അധികാരം ഇല്ലാതിരുന്നിട്ടും അവർ കേസെടുത്തു. ചുരുക്കി പറഞ്ഞാൽ എന്റെമേൽ ചുമത്തിയ രണ്ടു വകുപ്പുകളും നിലനിൽക്കുന്നതായിരുന്നില്ലബെന്നിയുടെ കേസിൽ എന്നെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്യാൻ ആയിരുന്നു നീക്കം. ബെന്നിയുമായി ഇടക്കിടെ ഫോണിൽ സംസാരിച്ചു കൊണ്ടായിരുന്നു സിഐ ചോദ്യം ചെയ്തതത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കാനുള്ള മെഡിക്കൽ പരിശോധന അടക്കമുള്ള നടപടികൾ പൂർത്തിയായെങ്കിലും ജാമ്യം എടുക്കാൻ ആളെ വിളിക്കില്ല എന്ന ഉറച്ച തീരുമാനവും ജയിലിൽ നിന്നിറങ്ങിയാൽ ബെന്നിക്ക് എതിരായല്ല, നിയമവിരുദ്ധമായി പ്രവർത്തിച്ച സിഐക്കെതിരെ അന്ത്യം വരെ പോരാടും എന്ന ഉറച്ച മുന്നറിയിപ്പും ഒടുവിൽ അയാളുടെ നിലപാട് മാറ്റാൻ കാരണമാവുക ആയിരുന്നു.

രണ്ട് കേസുകളിലും ഐടി ആക്ട് സുപ്രീം കോടതി റദ്ദ് ചെയ്ത ശേഷമാണ് അത് ചാർത്തി ചാർജ് ഷീറ്റ് നൽകിയത്. അങ്ങനെ ഒരു നിയമം ഇല്ലാത്തതുകൊണ്ട് പൊലീസ് അതൊഴിവാക്കേണ്ടതായിരുന്നു. എന്നാൽ പൊലീസ് അതിനു മെനക്കെട്ടില്ല. ഐപിസി 500ൽ കേസ് എടുക്കാൻ പൊലീസിന് അധികാരം ഇല്ലാതിരുന്നിട്ടും അവർ കേസെടുത്തു. ചുരുക്കി പറഞ്ഞാൽ എന്റെമേൽ ചുമത്തിയ രണ്ടു വകുപ്പുകളും നിലനിൽക്കുന്നതായിരുന്നില്ല എന്നർത്ഥം. എന്നിട്ടും എറണാകുളും മജിസ്‌ട്രേറ്റ് കോടതിയിൽ എനിക്കെതിരെ രണ്ടു കേസുകൾ നിലവിൽ വന്നു.

എനിക്കു നോട്ടീസ് അയച്ചത് ഞാൻ പോലും അറിയാതെ വന്നപ്പോൾ രണ്ടു കേസുകളും വാറന്റ് ആയി (ഭാഗ്യത്തിന് പത്രക്കാർ അറിഞ്ഞില്ല. അല്ലെങ്കിൽ അതവർ ആഘോഷിച്ചേനെ) കേസ് രജിസ്റ്റർ ചെയാതാൽ ചട്ടം ലംഘിച്ചാണ് എന്നു പറഞ്ഞു റദ്ദു ചെയ്യാൻ കോടതിക്ക് ആദ്യം അധികാരം ഇല്ല. അതു ഹൈക്കോടതിയുടെ അധികാരം ആണ്. വിചാരണക്കോടതിക്ക് കേസ് വിചാരണയിലേക്ക് കൊണ്ടു പോയ ശേഷമേ തീരുമാനം എടുക്കാൻ പറ്റൂ. സ്വാഭാവികമായും ഞാൻ ഹൈക്കോടതിയെ സമീപിച്ചു.

എന്നാൽ കേസു പരിഗണിച്ച ജഡ്ജിക്ക് തോന്നി കക്ഷികൾക്ക് നോട്ടീസ് അയക്കണം എന്ന്. അങ്ങനെ കേസ് പലതവണ മാറ്റിവച്ചു. ഓരോ തവണയും ഞാൻ അഭിഭാഷകന് ഫീസ് കോടുത്തു കോടതിയിൽ ഹാജരാകാൻ ഏർപ്പാടാക്കി. ബെന്നിയും ചമ്മിണിയും മുതിർന്ന അഭിഭാഷകരെ തന്നെ ഹാജരാക്കി. അതിനിടയിൽ ഇത്തരം കേസുകൾ പരിഹരിക്കുന്ന ബെഞ്ചു ജസ്റ്റിസ് കമൽ പാഷക്ക് ലഭിച്ചപ്പോൾ രണ്ടു കേസുകളും അദ്ദേഹം ക്വാഷ് ചെയ്തു. ഹൈക്കോടതി കണ്ണും അടച്ചു ഈ കേസുകൾ ക്വാഷ് ചെയ്യേണ്ടതാണ്. കാരണം എന്റെമേൽ ചുമത്തിയിരിക്കുന്ന കുറ്റത്തിൽ ഒന്നു നിലവിൽ കുറ്റമല്ല. രണ്ടാമത്തേത് ചാർജ്ജ് ചെയ്യാൻ പൊലീസിന് അധികാരമില്ല. എന്നാൽ കേസു പരിഗണിച്ച ജഡ്ജിക്ക് തോന്നി കക്ഷികൾക്ക് നോട്ടീസ് അയക്കണം എന്ന്. അങ്ങനെ കേസ് പലതവണ മാറ്റിവച്ചു. ഓരോ തവണയും ഞാൻ അഭിഭാഷകന് ഫീസ് കോടുത്തു കോടതിയിൽ ഹാജരാകാൻ ഏർപ്പാടാക്കി. ബെന്നിയും ചമ്മിണിയും മുതിർന്ന അഭിഭാഷകരെ തന്നെ ഹാജരാക്കി. അതിനിടയിൽ ഇത്തരം കേസുകൾ പരിഹരിക്കുന്ന ബെഞ്ചു ജസ്റ്റിസ് കമൽ പാഷക്ക് ലഭിച്ചപ്പോൾ രണ്ടു കേസുകളും അദ്ദേഹം ക്വാഷ് ചെയ്തു. ഇല്ലായിരുന്നെങ്കിൽ ഇപ്പോഴും ഞാൻ വക്കീലിനു ഫീസ് കൊടുക്കേണ്ടി വരുമായിരുന്നു.

ഇവരെ കൂടാതെ ചെന്നിത്തല, ബിഷപ്പ് അറയ്ക്കൽ, കെപി യോഹന്നാൻ, ചിക്കിങ് മൺസൂർ, സരിത, കല്ല്യാൺ സിൽക്‌സ്, കിംസ് ആശുപത്രി, മനോരമ, മാതൃഭൂമി, ടിവി ന്യൂ, നടുവട്ടം സത്യശീലൻ തുടങ്ങിയ നിരവധി പ്രമുഖരുടെയും സ്ഥാപനങ്ങളുടേയും പരാതിയിൽ എനിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എല്ലാ കേസുകളും ചട്ടങ്ങൾ ലംഘിച്ചും നിയമങ്ങൾക്ക വിരുദ്ധവും ആയിരുന്നു. അവരിൽ ബെന്നി ബഹനാൻ, ചമ്മിണി, ചെന്നിത്തല എന്നിവരുടേതൊഴികെയുള്ള എല്ലാ കേസുകളും എന്റെ വിൽപവർ ഒന്നുകൊണ്ട് മാത്രം ഞാൻ പൊലീസ് സ്റ്റേഷനിൽ പോലും പോവാതെ നേരിട്ടു. കോട്ടയം എസ്‌പി എനിക്കെതിരെ കേസ് എടുത്തിരിക്കുന്നു, കൊച്ചി മെട്രോ എനിക്കെതിരെ കേസ് എടുത്തിരിക്കുന്നു എന്നൊക്കെ വാർത്തകൾ പത്രങ്ങളിൽ വായിച്ചെങ്കിലും എനിക്കു വിവരങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല എന്നു കൂടി പറയാം.

സരിത നിരവധി തവണ എനിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ഉന്നതമായ സമ്മർദം മൂലം പല ഉദ്യോഗസ്ഥരും എന്നെ വിളിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. സരിതയുടെ പരാതിയുടെ പുറത്ത് ജാമ്യം ഇല്ലാ വകുപ്പ് ചുമത്തി എനിക്കെതിരെ ഒരിക്കൽ കേസ് എടുത്തിരുന്നു. അതെന്തായി എന്നു എനിക്കിപ്പോഴും അറിയില്ല. കാഞ്ഞിരപ്പള്ളി മെത്രാൻ മാർ മാത്യു അറയ്ക്കലിന്റെ പരാതിയായിരുന്നു കൂട്ടത്തിൽ വിചിത്രം. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് കേരളം സന്ദർശിച്ച മോദി മാർ അറക്കനുമായി കൂടിക്കാഴ്ചക്ക് ശ്രമിക്കുന്നു എന്ന വാർത്തയായിരുന്നു പരാതിക്കിടയാക്കിയത്. മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു എന്നത് അപമാനകരമാണ് എന്നു മെത്രാൻ സമ്മതിച്ചാൽ കുറ്റം ഞാനും സമ്മതിക്കാം എന്നു പറഞ്ഞതോടെ കേസ് ആവിയായി പോവുകയായിരുന്നു. പൊലീസ് സ്‌റ്റേഷനിൽ ഒന്നു വിളിപ്പിക്കാൻ പോലും സാധിക്കുന്നില്ലെ എന്നു ചോദിച്ച് മെത്രാൻ സമ്മർദം ചൊലുത്തിയിരുന്നു എന്നു അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി എന്നോട് പറഞ്ഞു.

എനിക്കേറ്റവും അത്ഭുതം തോന്നിയ കേസ് ചെന്നിത്തലയുമായി ബന്ധപ്പെട്ടതായിരുന്നു. ഉമ്മൻ ചാണ്ടി ജീവിച്ചിരിക്കുന്നിടത്തോളം കാലം മുഖ്യമന്ത്രിയായിരിക്കാം എന്ന മോഹം ചെന്നിത്തല മാറ്റി വയ്ക്കണം എന്നും അധവാ അത് മോഹം കലശലാണെങ്കിൽ ബിജെപിയിൽ ചേരണം എന്നും ഞാൻ ഇട്ട ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ ആയിരുന്നു കേസ്. അതും ജാമ്യം ഇല്ലാ വകുപ്പ്. രാജ്യത്ത് കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്നാണ് കേസ്.

വാസ്തവത്തിൽ ചെന്നിത്തല ആയിരുന്നില്ല പരാതിക്കാരൻ. എനിക്കെതിരെ നിരന്തരം പരാതികൊടുത്തു നടക്കുന്ന ഒരു ഫ്രസ്റ്റേറ്റഡ് ഹസ്‌ബൻഡ് ആയിരുന്നു. പൊലീസ് ആദ്യം ആ പരാതി പരിഗണിച്ചില്ലായിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ ഉയർന്ന ഒരു ജീവനക്കാരന് ഇടക്ക് കലികേറിയപ്പോൾ പണി കൊടുക്കാൻ പറ്റിയ കേസ് വല്ലതും ഉണ്ടോ എന്നു തപ്പിയെടുത്തതാണ് ഇത്. അന്നു ജാമ്യം ഇല്ലാവകുപ്പ് ചാർത്തി എഫ്‌ഐആർ ഇട്ട ശേഷം പൊലീസ് പലതവണ എന്നെ അന്വേഷിച്ചു കുടുംബ വീട്ടിൽ ചെന്നു. മംഗളത്തിലെ ജയചന്ദ്രന്റെ സഹായത്തോടെ ഡിജിപിയെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയതോടെയാണ് അറസ്റ്റ് ഭീഷണി ഒഴിവായത്. അതും വിവരം നൽകാൻ ചില പൊലീസുകാർ ഉണ്ടായിരുന്നതുകൊണ്ട്. 

ചട്ടങ്ങൾ പാലിച്ചു കൊണ്ടു കോടിതിയിൽ കേസു കൊടുത്ത നിരവധിപ്പേരുണ്ട്. അതിനോടു എനിക്കു വിജോയിപ്പില്ല. മനോരമയും കിംസ് ആശുപത്രിയും വരെ എനിക്കെതിരെ ഇങ്ങനെ ചട്ടങ്ങൾ പാലിച്ചു കേസ് നടത്തുന്നവരാണ്. മറുനാടനെ പോലെയൊരു മാധ്യമ സ്ഥാപനം നടത്തുമ്പോൾ അത്തരം കേസുകൾ സ്വാഭാവികമാണ്. ഇതുവരെ ഒരു കോടതിയും ഒരു കേസിലും എന്നെ ശിക്ഷിച്ചില്ല എന്നതിൽ സന്തോഷം ഉണ്ട്. നിരവധി കേസുകളിൽ എന്റെ നിരപരാധിത്വവും കോടതി കണ്ടെത്തി. ചിലതൊക്കെ വിചാരണ ഘട്ടത്തിലാണ്. അതിൽ എല്ലാം വിജയിക്കും എന്ന ബോധ്യം എനിക്കുണ്ട്. എന്നാലും കേസ് നടത്താനുള്ള പണവും സമയവും ഒരു പ്രശ്‌നം തന്നെയാണ്.

ചട്ടങ്ങൾ പാലിച്ച് കേസ് എടുക്കുമ്പോൾ പരാതിക്കാരന് കുറ്റാരോപിതനേക്കാൾ പണച്ചെലവും സമയനഷ്ടവും ഉണ്ട്. കുറ്റം തെളിയിച്ചില്ലെങ്കിൽ കുറ്റാരോപിതന് ചെലവായ തുക ലഭിക്കും. അതുകൊണ്ട് അത്തരം ഉത്തരവാദിത്വം ഉള്ള നിലപാടുകൾ വിജയിക്കട്ടെ. പൊലീസ് അധികാരം ദുരുപയോഗിക്കുന്നതിനാണ് തടയിടേണ്ടത്. എന്നാൽ അത് ദളിതന്റെ ചെലവിലാകരുത്. മറിച്ച് എല്ലാവർക്കും ബാധകമാകുന്ന പുതിയനിയമം നിർമ്മിച്ചുകൊണ്ട് വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP