Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബെർത്ത്ഡേ...മൊബൈൽ നമ്പർ...കുട്ടികളുടെ ചിത്രങ്ങൾ...ഫേസ്‌ബുക്കിൽ നിന്നും നിങ്ങൾ ഒഴിവാക്കേണ്ട പത്ത് കാര്യങ്ങൾ ഏതൊക്കെയാണെന്നറിയാമോ..?

ബെർത്ത്ഡേ...മൊബൈൽ നമ്പർ...കുട്ടികളുടെ ചിത്രങ്ങൾ...ഫേസ്‌ബുക്കിൽ നിന്നും നിങ്ങൾ ഒഴിവാക്കേണ്ട പത്ത് കാര്യങ്ങൾ ഏതൊക്കെയാണെന്നറിയാമോ..?

നിലവിൽ ലോകമാകമാനമുള്ള ബില്യൺ കണക്കിന് പേർ ഫേസ്‌ബുക്കിനെ ഏറ്റവും ശക്തമായ ആശയവിനിമ പ്ലാറ്റ്ഫോമായി ഉപയോഗിക്കുന്നുണ്ട്. അവരെ ഏറ്റവും ശക്തമായി സ്വാധീനിക്കുന്ന മാധ്യമവുമാണിത്. എന്നാൽ വളരെ ശ്രദ്ധിച്ച് ഫേസ്‌ബുക്ക് ഉപയോഗിച്ചില്ലെങ്കിൽ പുലിവാല് പിടിക്കുമെന്ന് അടുത്തിടെയുണ്ടായ സംഭവങ്ങളിലൂടെ വെളിപ്പെട്ടിട്ടുമുണ്ട്.

അടുത്തിടെ പുറത്ത് വന്ന കേംബ്രിഡ്ജ് അനലിറ്റിക്ക തട്ടിപ്പും ഫേസ്‌ബുക്കും തമ്മിലുള്ള ബന്ധം ലോകമാകമാനമുള്ള ഫേസ്‌ബുക്ക് യൂസർമാരെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിൽ നിങ്ങളുടെ തികച്ചും വ്യക്തിപരമായ വിവരങ്ങൾ ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്നും ഡിലീറ്റ് ചെയ്യുന്നതായിരിക്കും നല്ലതെന്ന് വിദഗ്ദ്ധർ കടുത്ത നിർദേശമേകുന്നു. ഇല്ലെങ്കിൽ നിങ്ങൾ പലവിധത്തിൽ ചൂഷണം ചെയ്യപ്പെടാൻ സാധ്യതയേറെയാണെന്നും അവർ മുന്നറിയിപ്പേകുന്നു.

ഇത് പ്രകാരം നിങ്ങളുടെ ബെർത്ത്ഡേ...മൊബൈൽ നമ്പർ...കുട്ടികളുടെ ചിത്രങ്ങൾ...തുടങ്ങിയ 12 കാര്യങ്ങൾ ഫേസ്‌ബുക്കിൽ നിന്നും ഒഴിവാക്കിയിരിക്കണം. അവ താഴെ പ്രതിപാദിക്കുന്നവയാണ്.

1.ബെർത്ത്ഡേ
നിങ്ങളുടെ ബെർത്ത്ഡേ ഒരു സുപ്രധാനമായ വിവരമാണ്. ഇതിനൊപ്പം നിങ്ങളുടെ പേരും മേൽവിലാസവുമുണ്ടാകാം. ഇതിലൂടെ ആളുകൾക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വ്യക്തിപരമായ വിവരങ്ങളും അനായാസം ആക്സസ്ചെയ്യാൻ സാധിച്ചേക്കും. അതിനാൽ ബെർത്ത്ഡേ വിവരങ്ങൾ ഫേസ്‌ബുക്കിൽ നിന്നും ഉടനടി നീക്കം ചെയ്യുക.

2.ഫോൺ നമ്പർ
ഫോൺ നമ്പർ ഫേസ്‌ബുക്കിലിടുന്നത് പലരുടെയും ശീലമാണ്. ഇത് പലവിധ ബുദ്ധിമുട്ടുകൾക്കും കാരണമാകും. ഓൺലൈൻ തട്ടിപ്പുകാർക്കും മറ്റും ഇതിലൂടെ അനായാസം നിങ്ങളുമായി ബന്ധപ്പെടാനും ചതിക്കുഴിയിൽ ആകർഷിച്ച് വീഴ്‌ത്താനും സാധിക്കുമെന്നോർക്കുക.അതിനാൽ ഫേസ്‌ബുക്കിൽ നിന്നും ഫോൺ നമ്പർ ഇന്ന് തന്നെ ഒഴിവാക്കുക.

3.മിക്ക സുഹൃത്തുക്കളെയും ഒഴിവാക്കുക
ഫേസ്‌ബുക്കിൽ നിന്നും നിലവിലുള്ള മിക്ക സുഹൃത്തുക്കളെയും ഒഴിവാക്കണമെന്നാണ് വിദഗ്ദ്ധർ നിർദേശിക്കുന്നത്. പലർക്കും അപ്രായോഗികമായ കാര്യമായി ഇതിനെ തോന്നാം. എന്നാൽ ഒരു മനുഷ്യന് ശരാശരി 150 പേരെ മാത്രമേ സുസ്ഥിരമായി സുഹൃത്തുക്കളാക്കി നിലനിർത്താനാവുകയുള്ളൂവെന്നാണ് ഓക്സ്ഫോർഡ് സൈക്കോളജി പ്രഫസറായ റോബിൻ ഡൻബാർ നിർദേശിക്കുന്നത്. അതിനാൽ ബാക്കിയുള്ള ബന്ധങ്ങളെല്ലാം തികച്ചും യാന്ത്രികമായിരിക്കും. അതിനാൽ ഇവരെ ഫേസ്‌ബുക്കിൽ നിങ്ങളുടെ ഫ്രന്റ് ലിസ്റ്റിൽ നിന്നും ഒഴിവാക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം നിർദേശിക്കുന്നു.

4.കുട്ടികളുടെയോ കുടുംബാംഗങ്ങളുടെയോ ഫോട്ടോഗ്രാഫുകൾ
ഫേസ്‌ബുക്കിൽ നിന്നും നിങ്ങളുടെ കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും ഫോട്ടോകൾ ഒഴിവാക്കണമെന്നാണ് ഓക്സ്ഫോർഡ് ഇന്റർനെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ആക്ടിങ് ഡയറക്ടറായ വിക്ടോറിയ നാഷ് നിർദേശിക്കുന്നത്. പിൽക്കാലത്ത് തങ്ങളെക്കുറിച്ചുള്ള എന്തെല്ലാം വിവരങ്ങളാണ് ഓൺലൈനിൽ കാണാൻ കുട്ടികൾ ആഗ്രഹിക്കുന്നതെന്ന് നമുക്കറിയില്ലെന്നും അതിനാൽ അവരുടെ ചിത്രങ്ങൾ ഫേസ്‌ബുക്കിലിടാതിരിക്കുകയാണ് നല്ലതെന്നും അദ്ദേഹം നിർദേശിക്കുന്നു.

5. സ്‌കൂൾ സംബന്ധിച്ച വിവരങ്ങൾ
നമ്മുടെ കുട്ടികൾ ഏത് സ്‌കൂളിലാണ് പഠിക്കുന്നതെന്നത് ഫേസ്‌ബുക്കിൽ രേഖപ്പെടുത്തിയെങ്കിൽ അത് ഡിലീറ്റ് ചെയ്യുക. ഫേസ്‌ബുക്കിലൂടെ അവരുടെ സ്‌കൂൾ തിരിച്ചറിയുന്ന ബാലപീഡകർ അവരെ പിന്തുടർന്ന് എളുപ്പം ചൂഷണം ചെയ്യാതിരിക്കാനാണിത്.

6. ലൊക്കേഷൻ സർവീസ്
ആൻഡ്രോയ്ഡ് അല്ലെങ്കിൽ ഐ ഫോണുകളിലാണ് ലൊക്കേഷൻ സർവീസുകളുള്ളത്.2015ൽ ടെക്ക്ക്രഞ്ച് റിപ്പോർട്ട് ചെയ്തത് പ്രകാരം 500 മില്യൺ യൂസർമാർ ഫേസ്‌ബുക്ക് തങ്ങളുടെ മൊബൈലിലൂടെയാണ് ആക്സസ് ചെയ്യുന്നത്. അതിനാൽ അവരുടെ ലൊക്കേഷൻ കൃത്യമായി മനസിലാക്കാനാവും. അത് പലവിധ ആപത്തുകൾക്ക് വഴിയൊരുക്കുമെന്നാണ് വിദഗ്ദ്ധർ നിർദേശിക്കുന്നത്. അതിനാൽ ലൊക്കേഷൻ സർവീസ് ആക്ടീവല്ലാത്താക്കുന്നതാണ്നല്ലത്.

7.ആരൊക്കെ എന്തൊക്കെ കാണണമെന്ന് മാനേജ് ചെയ്യുക
ഫേസ്‌ബുക്കിൽ നാം ഇടുന്ന പോസ്റ്റുകളും ചിത്രങ്ങളും ആർക്കും കാണാവുന്ന വിധത്തിലാണെങ്കില് അത് ഒഴിവാക്കുന്നതായിരിക്കും നല്ലത്. നിങ്ങളുടെ സിഇഒ മാരോ ബോസുമാരോ നിങ്ങളുടെ ഓരോ ഫേസ്‌ബുക്ക് ചലനങ്ങളും കാണുന്നത് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കാനാണ് സാധ്യത. അതിനാൽ അതിനനുസരിച്ച് അക്കൗണ്ട് മാനേജ് ചെയ്യണം.

8.ലൊക്കേഷൻ ടാഗ് ചെയ്യുന്നത് നിർത്തുക
പലർക്കും ലൊക്കേഷൻ ടാഗ് ചെയ്യുന്നത് ശീലമാണ്. അത് നിർത്തുക. കാരണം ഇതിലൂടെ നിങ്ങളുടെ മേൽവിലാസം മനസിലാക്കാനാവുമെന്ന് പ്രത്യേകം ഓർക്കുക.

9.ഹോളിഡേക്ക് എപ്പോൾ, എവിടെ പോകുന്നുവെന്ന് ഫേസ്‌ബുക്കിലിടരുത്
പലരും പൊങ്ങച്ചം കാട്ടാൻ വേണ്ടി തങ്ങൾ എവിടെ എപ്പോൾ ഹോളിഡേക്ക് പോകുന്നതെന്ന് തൽസമയം ഫേസ്‌ബുക്കിൽ അപ്ഡേറ്റ് ചെയ്യും. അതൊഴിവാക്കുന്നതാണ് സുരക്ഷിതം. ഇത്തരക്കാർ കൊള്ളയടിക്കപ്പെടാൻ സാധ്യതയേറെയാണ്. ഹോളിഡേക്ക് പോകുന്ന പദ്ധതികൾ സോഷ്യൽ മീഡിയയിൽ ഇട്ട് അവരുടെ വീട് കൊള്ളയടിക്കപ്പെട്ടാൽ ഇൻഷുറൻസ് കമ്പനികൾ ക്ലെയിം അനുവദിക്കില്ല.

10.റിലേഷൻഷിപ്പ് സ്റ്റാറ്റസസ്
പുതിയൊരു റിലേഷൻഷിപ്പുണ്ടാകുന്നത് ആഘോഷിക്കേണ്ട കാര്യമാണ്. എന്നാൽ അത് ഫേസ്‌ബുക്കിലൂടെയാവരുത്. അത് ചില ബന്ധങ്ങൾ നഷ്ടപ്പെടുന്നതിനിടയാക്കും.

11. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ
ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഫേസ്‌ബുക്കിൽ ഒരിക്കലും പങ്ക് വക്കരുത്.

12.ബോർഡിങ് പാസ് പിക്ചർ
ബോർഡിങ് പാസ് പിക്ചർ ഫേസ്‌ബുക്കിലിടുന്നത് മിക്കവരുടെയും ശീലമാണ്. അതൊഴിവാക്കണം. ബോർഡിങ് പാസിലെ ബാർകോഡ് നിർണായകമാണ്. ഇതുപയോഗിച്ച് നിങ്ങൾ സഞ്ചരിക്കുന്ന വിമാനക്കമ്പനിക്ക് നിങ്ങൾ നൽകിയ വിവരങ്ങൾ കണ്ടെത്താനാവും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP