Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മന്ത്രി കെകെ ശൈലജയെ സ്പീക്കർ ബിൽ അവതരണത്തിന് ക്ഷണിക്കുന്നു; എതിർപ്പുമായി ബൽറാം; സുപ്രീംകോടതി വിധി വരുന്നോടത്ത് വച്ച് കാണാന്ന്.. സുപ്രീംകോടതി വിധിക്ക് എതിരെ ഭരണഘടന മാറ്റി എഴുതിയിട്ടില്ലേ... എന്ന് ലീഗിന്റെ പി കെ ബഷീർ; എന്റെ സ്‌നേഹിതൻ ബലറാം ചൂണ്ടിക്കാണിച്ചത് പോലെ ഇത് വളരെ ചട്ടവിരുദ്ധമാണെന്ന് പി ടി തോമസ്; കേരള മെഡിക്കൽകോളേജ് പ്രവേശന ബിൽ അവതരണ വേളയിൽ സഭയിൽ സംഭവിച്ചതിന്റെ നേർവിവരണം ഇങ്ങനെ

മന്ത്രി കെകെ ശൈലജയെ സ്പീക്കർ ബിൽ അവതരണത്തിന് ക്ഷണിക്കുന്നു; എതിർപ്പുമായി ബൽറാം; സുപ്രീംകോടതി വിധി വരുന്നോടത്ത് വച്ച് കാണാന്ന്.. സുപ്രീംകോടതി വിധിക്ക് എതിരെ ഭരണഘടന മാറ്റി എഴുതിയിട്ടില്ലേ... എന്ന് ലീഗിന്റെ പി കെ ബഷീർ; എന്റെ സ്‌നേഹിതൻ ബലറാം ചൂണ്ടിക്കാണിച്ചത് പോലെ ഇത് വളരെ ചട്ടവിരുദ്ധമാണെന്ന് പി ടി തോമസ്; കേരള മെഡിക്കൽകോളേജ് പ്രവേശന ബിൽ അവതരണ വേളയിൽ സഭയിൽ സംഭവിച്ചതിന്റെ നേർവിവരണം ഇങ്ങനെ

നാസർ കുന്നുംപുറത്ത്

ന്താണ് സഭയിൽ ഓരോ നിമിഷവും നടന്നത്?

സ്പീക്കർ ശ്രീരാമ കൃഷ്ണൻ The Kerala Professional Colleges (Regularisation of Admission in Medical Colleges) Bill, 2018 അവതരിപ്പിക്കാൻ മന്ത്രി കെ കെ ശൈലജയെ ക്ഷണിക്കുന്നു.

കെ കെ ശൈലജ
''2018 കേരള മെഡിക്കൽകോളേജ് പ്രവേശനം ക്രമവൽക്കരിക്കൽ ബിൽ പരിഗണനയ്ക്ക് എടുക്കണമെന്ന പ്രമേയം ഞാൻ അവതരിപ്പിക്കുന്നു...''

ശ്രീരാമ കൃഷ്ണൻ
''പ്രമേയത്തെ പിന്താങ്ങേണ്ടതാണ് ''

കെ കെ ശൈലജ
''2016-17 MBBS പ്രവേശനത്തിൽ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചകൾ ആണ് വന്നിട്ടുള്ളത്. വിദ്യാർത്ഥികളുടെ ഭാവിയെ കരുതി സർക്കാർ നിലവിൽ ഉള്ള ഓർഡിനൻസ് നിയമം ആക്കാൻ ഉള്ള പരിശ്രമത്തിൽ ആണ്.''

വിടി ബലറാമിനെ പോയന്റ് ഓഫ് ഓർഡർ ഉന്നയിക്കാൻ സ്പീക്കർ ക്ഷണിക്കുന്നു

വിടി ബലറാം
സർ, ഇന്ന് സഭ പരിഗണിക്കുന്ന 2018 ഇലെ കേരള മെഡിക്കൽ കോളേജുകളുടെ പ്രവേശനം ക്രമവൽക്കരിക്കൽ ബില്ലുമായി ബന്ധപ്പെട്ട് ചട്ടം 303 പ്രകാരമാണ് എനിക്ക് ഒരു ക്രമ പ്രശ്‌നം ഉന്നയിക്കാൻ ഉള്ളത്,

സർ, 2018 കേരള മെഡിക്കൽകോളേജുകളിലെ പ്രവേശനം ക്രമവൽക്കരിക്കൽ ഓർഡിനൻസിന് പകരമുള്ള ഒരു ബില്ലാണ് ഇന്ന് പരിഗണിക്കുന്നത്.

സർ, ഈ ഓർഡിനൻസും, ബില്ലും ദുരുദ്വേശപരവും, നിയമവിരുദ്ധവും പച്ചയായ വിദ്യാഭ്യാസ കച്ചവടത്തിന് അനുമതി നൽകുന്ന ഒന്നുമാണ് എന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല. രണ്ടു മെഡിക്കൽ കോളേജുകൾ നടത്തിയ പ്രവേശനം Competent authority ക്രമവിരുദ്ധമാണ് എന്ന് കണ്ടെത്തിയിട്ടുള്ളതാണ്. കണ്ണൂർ മെഡിക്കൽകോളേജും, കരുണ മെഡിക്കൽകോളേജും മെറിറ്റ് പാലിക്കാതെയാണ് 2016-17 വർഷങ്ങളിൽ MBBS പ്രവേശനം നടത്തിയിട്ടുള്ളത് എന്നത് വസ്തുതയായി നില നിൽക്കുകയാണ്. സർ, അതിന്റെ അടിസ്ഥാനത്തിൽ ജയിംസ് കമ്മറ്റി അഡ്‌മിഷൻ റദ്ദ് ചെയ്യാനും, എന്ട്രൻസ് കംമീഷണരോട് നേരിട്ട് അഡ്‌മിഷൻ നടത്താൻ ആവശ്യപ്പെടുകയും ഒക്കെ ചെയ്തു. സർ, അതൊന്നും അംഗീകരിക്കാതെ കോളേജുകൾ മുന്നോട്ട് പോയപ്പോൾ..

ഇതിന്‌ടെ സ്പീക്കർ ഇടപെടുന്നു.
' പ്ലീസ്, ഈ നിയമം കൊണ്ട് വരുന്നതിനെ ക്രമ പ്രശ്‌നമാണ് അങ്ങ് ഉന്നയിക്കേണ്ടത്.., അതിന്റെ മെരിറ്റിലെക്ക് ഇപ്പൊ പോകേണ്ട..'

ബാലറാം തുടരുന്നു..
ജസ്റ്റ്..., ഞാൻ അതിന്റെ മെറിറ്റിലെക്ക് കടന്നു വരികയാണ്. എനിക്ക് ഇതുമായി ബന്ധപ്പെട്ടു പറയാനുള്ളത്, ഇതുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നിരവധി തവണ കേസുകൾ വന്നിട്ടുള്ളതാണ്., വാദങ്ങൾ കേട്ടിട്ടുള്ളതാണ്. ഹൈക്കോടതി തള്ളി, സുപ്രീംകോടതി തള്ളി, പുന പരിശോധനാ ഹരജി തള്ളി.., ഇതൊക്കെ മറികടക്കാൻ ആണ് ഓർഡിനൻസ് കൊണ്ട് വന്നിട്ടുള്ളത്.
സർ സുപ്രീംകോടതിയുടെ 2016 ഇലെ സുപ്രധാനമായ ഒരു വിധിന്യായമുണ്ട്. Krishna Kumar Singh vs State Of Bihar. ഓർഡിനൻസുകൾ ജുഡീഷ്യൽ റിവ്യൂവിനു വിധേയമാക്കാനുള്ള സുപ്രീംകോടതിയുടെ അവകാശം അസന്നിഗ്ദമായി ആ വിധിയിൽ പറഞ്ഞിരിക്കുന്നു. സർ ആ നിലയിൽ ഇപ്പോൾ ഈ ഓർഡിനൻസ് സുപ്രീംകോടതിയുടെ പരിഗണനയിൽ ആണ്. 29/3/2018 ഇന് സുപ്രീംകോടതി അത് പരിഗണിക്കുകയും വിദ്യാർത്ഥികളുടെ മറവിൽ മാനേജ്‌മെന്റിന്റെ നിയമ വിരുദ്ധമായ നടപടികൾക്ക് സർക്കാർ കൂട്ട് നിൽക്കരുത് എന്നും ഓർഡിനൻസ് സ്റ്റേ ചെയ്യാനാണ് തങ്ങൾ ഉദ്യേശിക്കുന്നത് എന്നും അതിരൂക്ഷമായ ഭാഷയിൽ സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സർ, സുപ്രീം കോടതി ഗുരുതരമായ കണ്ടെത്തലുകൾ ആണ് നടത്തിയിരിക്കുന്നത്. ഇങ്ങനെ, ഈ നിലയിൽ സംസ്ഥാനങ്ങൾ സുപ്രീംകോടതി വിധികളും, ഹൈക്കോടതി വിധികളും മറികടക്കാൻ നിയമ നിർമ്മാണം നടത്തിയാൽ ഇതെവിടെ ചെന്നെത്തും എന്നാണു സുപ്രീംകോടതി ചോദിച്ചിരിക്കുന്നത്. സർ, വ്യാപം അഴിമതി വിഷയത്തിൽ മധ്യപ്രദേശ് സർക്കാർ ഇത് പോലെ നിയമം ഉണ്ടാക്കിയതിനെ സുപ്രീംകോടതി ചോദ്യം ചെയ്തതാണ്. അതുകൊണ്ട് ഈ വിഷയം നാളെ കോടതി വീണ്ടും പരിഗണയിൽ...

സ്പീക്കർ ഇടപെടുന്നു...
'കോടതി പരിഗണയിൽ എടുക്കുന്ന വിഷയം പരിഗണിക്കുന്നത് ശരിയാണോ എന്നതല്ലേ അങ്ങയുടെ ചോദ്യം?'

അതെ, സർ. ഓർഡിനൻസിന്റെ നിയമസാധുതയെ തന്നെ ചോദ്യം ചെയ്യുന്ന സുപ്രീം കോടതിയുടെ മുൻപിൽ അതിനെ മറികടക്കാൻ ബില്ലുമായി പോകുന്നത് നിയമ നിർമ്മാണ അധികാരം ഒരു നീതിയെ അട്ടിമറിക്കുന്നതിനും നിയമ നിർമ്മാണ സഭയുടെ പുറകിലുള്ള മഹത്തായ ലക്ഷ്യതോടും ചെയ്യുന്ന വഞ്ചനയാണ്. അതുകൊണ്ട് ഇന്ന് ഈ സഭ പരിഗണിക്കുന്ന ബിൽ ക്രമപ്രകാരമാണോ എന്ന് അങ്ങൊരു റൂളിങ് നൽകണം എന്നാണു എനിക്ക് പറയാനുള്ളത്.

12:41 PM
മന്ത്രി കെ കെ ശൈലജ
2018 ലെ മെഡിക്കൽകോളേജ് പ്രവേശനം ക്രമവൽക്കരിക്കുന്ന ഓർഡിനൻസിന് എതിരെയുള്ള മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഹരജിയാണ് 29/3/2018 ഇന് സുപ്രീംകോടതിയുടെ മുൻപിൽ വന്നത്. അന്ന് സംസ്ഥാന സർക്കാരിനു വേണ്ടി സ്റ്റാൻഡിൽ കൗൺസിൽ ജി പ്രകാശും, സീനിയർ അഭിഭാഷകൻ ശ്രീ. ജയദീപ് ഗുപതയും ഹാജരായി.ഓർഡിനൻസ് റദ്ദാക്കും എന്ന് സുപ്രീംകോടതി രേഖാമൂലം മുന്നറിയിപ്പ് നൽകിയിട്ടില്ല, അത്തരത്തിൽ ഒരു പരാമർശം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

(ഇതിനിടെ ചില അംഗങ്ങൾ ഇടപെടുന്നു, സ്റ്റേ ചെയിതിട്ടില്ല അതാണ് അതിന്റെ ഉള്ളടക്കം എന്ന് സ്പീക്കർ ചൂണ്ടിക്കാണിക്കുന്നു)

മന്ത്രി ശൈലജ തുടരുന്നു...
2/4/2018 ഇല കേസ് വീണ്ടും സുപ്രീംകോടതി പരിഗണനയിൽ വരികയും അന്നേ ദിവസം സർക്കാരിനു വേണ്ടി മുൻ അറ്റോർണി ജനറൽ മുകുൾ രോഹ്തഗി ഹാജരാവുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് വേണ്ടി AOR ശ്രീ രമേശ് ബാബുവും, മുൻ ഹൈക്കോടതി ജഡ്ജി വി ഗിരിയും ഹാജരായി. അവർ ആവശ്യപ്പെട്ട പ്രകാരം കേസ് 5/4/2018 ഇലേക്ക് മാറ്റി വച്ചിരിക്കയാണ്. മുതിർന്ന അഭിഭാഷകൻ മുകുൾ രോഹ്തഗിയും ആയി സംസാരിക്കുകയും, ബില്ലിൽ വേണ്ട ഭേതഗതി അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. അതനുസരിച്ചാണ് ബിൽ സഭയിൽ വരുന്നത്. ബിൽ പരിഗണിക്കുന്നതിൽ ക്രമവിരുദ്ധമായി ഒന്നുമില്ല സർ,

തുടർന്ന് ബില്ലിന് ആധാരമായ ഓർഡിനൻസ് സുപ്രീംകോടതിയുടെ പരിഗണയിൽ മാത്രമാണ് എന്നും വിധി വന്നിട്ടില്ല എന്നും, അതിനാൽ തന്നെ ചട്ടങ്ങൾ അസുസരിച്ചു കൊണ്ട് വന്ന ബില്ല് പരിഗണിക്കുന്നതിൽ ക്രമവിരുദ്ധമായി ഒന്നുമില്ല എന്നും സ്പീക്കർ റൂളിങ് നൽകുന്നു.

പി കെ ബഷീർ
സർ, ഈ മാതൃഹൃദയം തുടിക്കുന്നു എന്ന് പറയും. നമ്മള ആരോഗ്യ മന്ത്രി ഒരമ്മയാണ്, മുത്തശ്ശിയാണ്. അപ്പോൾ കുട്ടികളുടെ കാര്യത്തിൽ അമ്മമാർക്കുള്ള ആശങ്കയാണ് ബഹുമാനപ്പെട്ട മന്ത്രി ഇപ്പോൾ ഇവിടെ അവതരിപ്പിച്ച ബില്ലിൽ ഉള്ളത്...

സർ മാനേജ്‌മെന്റിനെ ഞാൻ സപ്പോർട്ട് ചെയ്യുന്നില്ല. എന്നാൽ 180 വിദ്യാർത്ഥികളുടെ ഭാവി സംബന്ധിച്ച ഈ പ്രശ്‌നത്തിൽ പ്രതിപക്ഷ നേതാവ് അടക്കമുള്ള ആളുകൾ സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ മുന്പ് ഇവിടെ ഐക്യകണ്ടേന പാസാക്കി സബ്ജക്റ്റ് കമ്മറ്റിക്ക് വിട്ടു.......

പി ടി തോമസ്
ബഹുമാനപ്പെട്ട അംഗം നമ്മുടെ നാട്ടിൽ ഉള്ള നിയമത്തിനു വിരുദ്ധമായി നമ്മൾ ഉൾപ്പടെയുള്ള സഭ പാസാക്കാൻ പോകുന്ന നിയമത്തെ പിന്തുണച്ചുകൊണ്ട് സംസാരിക്കുകയാണ്. ഇവിടെ എന്റെ സ്‌നേഹിതൻ ബലറാം ചൂണ്ടികാണിച്ചത് പോലെ ഇത് വളരെ ചട്ടവിരുദ്ധമായ ഒരു നടപടിയാണ്. കാരണം പണ്ട് ഇതിലും വലിയൊരു ക്രമക്കേട്, എംഡി മേനോൻ കമ്മീഷൻ അന്വേഷിച്ച കേരളത്തിലെ മെഡിക്കൽ എഞ്ചിനീയറിങ് കോളേജ് മാർക്ക് തട്ടിപ്പ് കേസ് വന്നു. പത്തും ഇരുപതും വര്ഷം കഴിഞ്ഞിട്ടാണ് ആ കേസി അകപ്പെട്ടവർക്ക് ജയിൽ ശിക്ഷ പോലും കഴിഞ്ഞു വന്നത്. കേരളത്തിൽ നിലവിൽ ഉള്ള നിയമത്തോടും, ഹൈക്കോടതി, സുപ്രീംകോടതി വിധികളോടും ഉള്ള വെല്ലുവിളിയാണ് ഇത് എന്ന് ബഹുമാന്യനായ ബാലറാം പറഞ്ഞത് അങ്ങയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?

പി കെ ബഷീർ
ബാലറാം പറഞ്ഞ എല്ലാ കാര്യത്തോടും യോജിപ്പില്ല. കാരണം ഇത് കുട്ട്യോളെ കാര്യം ആയതിനാൽ നടപ്പിലാക്കണം എന്ന ആയിപ്രായക്കാരൻ ആണ് ഞാൻ. നമ്മൾ എല്ലാവര്ക്കും പല അഭിപ്രായങ്ങളും കാണും. പച്ചയായി പറഞ്ഞാൽ എല്ലാ പാർട്ടികളും ഇതിനു സപ്പോർട്ടാ. എല്ലാവരും മുഖ്യമന്ത്രിക്ക് കത്തുകൊടുത്തു, അപ്പോൾ അവര് ബില്ല് കൊണ്ട് വന്നു. സാധാരണ ഇടതുപക്ഷ ഗവർമെന്റ് ഇങ്ങളെ ബില്ല് കൊണ്ട് വരൂല. എന്നാലും കുട്ട്യോളെ കാര്യത്തിൽ ബില്ല് കൊണ്ട് വന്നതിനെ ഞാൻ അഭിനന്ദിക്കുന്നു.

സുപ്രീംകോടതി വിധി വരുന്നോടത്ത് വച്ച് കാണാന്ന്. സുപ്രീംകോടതി വിധിക്ക് എതിരെ ഭരണഘടന മാറ്റി എഴുതിയിട്ടില്ലേ...

ഇ പി ജയരാജൻ
എന്ട്രൻസ് പരീക്ഷയിൽ ക്വോളിഫൈട് ആയി കോളേജ് വിദ്യാഭ്യാസത്തിനു അർഹതയുള്ള ലിസ്റ്റിൽ നിന്നാണ് ഈയുള്ളത്. ആ കുട്ടികളുടെ ഭാവി സംരക്ഷിക്കെണ്ടതില്ല എന്നാണോ ബലറാമും, പിടി തോമസും വ്യക്തമാക്കുന്നത്?

ഞാൻ മനസ്സിലാക്കുന്നത് ശരിയാണ് എങ്കിൽ പ്രതിപക്ഷ നേതാവ് ആ കുട്ടികളുടെ ഭാവി, അവരുടെതല്ലാത്തതായ കാരണത്താൽ പ്രശ്‌നത്തിൽ ആകുമ്പോൾ ആ കാര്യം ആണോ പ്രകടിപ്പിക്കെണ്ടത്, അതോ കൊണ്ഗ്രസ്സിൽ ഉള്ള വ്യത്യസ്ത അഭിപ്രായമാണോ. അത് അങ്ങയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?

വിടി ബലറാം:
സാർ.., ഞാനിവിടെ ക്രമപ്രശ്‌നം ഉന്നയിച്ചത് അതിനെക്കുറിചാണ്. അങ്ങും, ശ്രീ പിടി തോമസും, ബഷീറും ഒക്കെ സൂചിപ്പിച്ചത്...സാർ ഞാൻ അതിൽ തന്നെ കൃത്യമായി സൂചിപ്പിചിട്ടുണ്ടായിരുന്നു. ഈ ബില്ലിന്റെ ഉദ്യേശ്യ ശുദ്ധിയെ തന്നെ ചോദ്യം ചെയ്തിട്ടുണ്ട്. നിയമ നിർമ്മാണത്തിൽ അംഗങ്ങൾ സ്വതന്ത്രമായ അഭിപ്രായം പറയണം. അല്ലാതെ പാർട്ടി നേതൃത്വത്തിന്റെ ഡിക്‌റ്റെറ്റിന് അനുസരിച്ചല്ല അംഗങ്ങൾ അഭിപ്രായം പറയേണ്ടത്. ആ നിലപാടും, അവകാശവും ആർക്കും കയ്യൊഴിയാൻ സാധ്യമല്ല. സർ, ഞാൻ പറഞ്ഞത് ഇതിൽ മെറിറ്റ് ഉള്ള കുട്ടികൾ ഉണ്ട് എന്നത് യാഥാർത്ഥ്യമാണ്. ആ മെറിറ്റ് ഉള്ള കുട്ടികളെ മറന്നിട്ടല്ല, അവരെ സംരക്ഷിക്കണം എന്ന നിലപാടിനെ അംഗീകരിക്കാതിരിക്കുന്നും ഇല്ല. എന്നാൽ മെറിറ്റ് ഉള്ള കുട്ടികളുടെ മറവിൽ അനധികൃതമായി പ്രവേശനം നൽകിയ കുട്ടികളുടെ അഡ്‌മിഷൻ ക്രമവൽക്കരിക്കുന്നു... ആ വഴിക്ക് വിദ്യാഭ്യാസ കച്ചവടത്തെ ക്രമവൽക്കരിക്കുന്നു എന്നുള്ളതാണ് പ്രശ്‌നം.

സർ ഇതിന്റെ നാലാം വകുപ്പിൽ മൂന്നാം... ഇതിൽ പറയുന്നത് 'പ്രവേശനത്തിനും ആയിട്ടുള്ള കോമ്പിറ്റന്റ് അധോറിറ്റി പരിഗണിക്കേണ്ട കാര്യങ്ങൾ....

അതിൽ പറയുന്നത്,,,
വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ച രീതി പരിഗണിക്കാൻ പാടില്ല എന്നാണ്. ..അപേക്ഷ സമർപ്പിക്കുന്ന രീതി ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. കാരണം ഓൺലൈൻ ആയി മാത്രമേ അപേക്ഷ സമർപ്പിക്കാവൂ എന്നാണു അന്നുള്ള നിയമം. അങ്ങിനെയാണ് മെറിറ്റ് ഉള്ള കുട്ടികൾ മുഴുവൻ അപേക്ഷിച്ചിട്ടുള്ളത്. മെറിറ്റ് ഇല്ലാത്ത കുട്ടികളാണ് മറ്റു വഴിക്ക് അപേക്ഷിച്ചിട്ടുള്ളത്. അവർക്ക് വേണ്ടി മെറിറ്റ് ഉള്ള കുട്ടികളെ മറയാക്കുന്നു.., ബന്ധിയാക്കുന്നു...ഇതങ്ങേയറ്റം അധാർമികമാണ് എന്നുള്ളതാണ് ഞാൻ ഉന്നയിച്ച തടസ്സ വാദം. അത് അംഗീകരിക്കാം, അംഗീകരിക്കാതിരിക്കാം..

പി കെ ബഷീർ
ബഹുമാനപ്പെട്ട ഇപി അവിടെ സൂചിപ്പിച്ചത് പോലെ ഞാൻ നേരത്തെ പറഞ്ഞു. ഏറ്റവുമധികം റാങ്ക് നേടിയ കുട്ടികളാണ് അവരുടേതല്ലാത്ത കാരണങ്ങളാൽ അവിടെ അഡ്‌മിഷൻ ലഭിക്കാതെ പോയത്. മാനെജ്‌മെന്റ് ശരിയായ കാര്യങ്ങൾ ചെയ്യാതിരിക്കുകയും ചെയ്തതുകൊണ്ട് ഉണ്ടായ പ്രശ്‌നമാണ് ഈ പ്രശ്‌നം

പിന്നെ ഞമ്മളൊക്കെ പാർട്ടി ആളുകൾ ആയിട്ടാണ് ഇവിടെ വന്നത് അപ്പോൾ പാർട്ടി പറയുമ്പോലെയെ ചെയ്യാൻ പറ്റൂ

പിന്നെ.., സാധാരണ ലോ സെക്രടരിമാർ ഇതിനു എതിരായിരിക്കും, എന്നാലും ഗവർമെന്റിന്റെ സമ്മർദ്ദത്തിനു വഴങ്ങി അനുകൂല നിലപാട് എടുത്ത ലോ സെക്രടരിയെ ഞാൻ അഭിനന്ദിക്കുകയാണ്.

അഞ്ചരക്കണ്ടി മെഡിക്കൽകോളേജിനെ കുറിച്ച് എനിക്ക് ആയിപ്രായം തന്നെ ഇല്ല. ബഹുമാനപ്പെട്ട ഇപി പ്രത്യേകം കേൾക്കണം. അവിടെ കുട്ടികൾക്ക് സ്‌കോളർഷിപ്പ് കിട്ടും എന്ന് പറഞ്ഞു അഡ്‌മിഷൻ കൊടുക്കും. രണ്ടര ലക്ഷം ആയിരിക്കും ഫീസ് പറയുക. ഇത് കേട്ട് കുട്ടികൾ ചേരും. സ്‌കോളർഷിപ്പ് കിട്ടും എന്ന് കരുതി ഏഴര ലക്ഷം ഫീസ് കൊടുത്ത് കുട്ടികൾ ചേരും. പിന്നെ തീരുന്നത് വരെ മുപ്പതും, മുപ്പത്തഞ്ചും ലക്ഷം കൊടുത്ത് കുട്ടികൾ പഠിക്കണ അവസ്ഥ വരും. ഞാൻ വേണമെങ്കിൽ തെളിവ് തരാം.

ഇതിനിടെ ബാലറാം സഭ വിട്ടു പോകുന്നു, മറ്റു ചില അംഗങ്ങളും സഭയിൽ നിന്നും പുറത്ത് പോകുന്നു..

പി ടി തോമസ്
അങ്ങ് വിദ്യാർത്ഥികളുടെ കാര്യം സംരക്ഷിക്കണം എന്ന് പറയുന്നത് ശരി തന്നെ. ക്രമ വിരുദ്ധമായി പെരുമാറിയ മാനേജ്‌മെന്റുകളുടെ വരും വർഷത്തെ മാനെജ്‌മെന്റ് ക്വോട്ടയെങ്കിലും സർക്കാരിനു സറണ്ടർ ചെയ്യണം എന്ന ഭേതഗതി കൊണ്ട് വരുമായിരുന്നു എങ്കിൽ നന്നാവുമായിരുന്നില്ലേ? എങ്കിൽ കുട്ടികളെ രക്ഷിക്കുകയും ചെയ്യാമായിരുന്നു, മാനേജ്‌മെന്റുകളെ പാഠം പഠിപ്പിക്കുകയും ചെയ്യാമായിരുന്നു.

കെ സി ജോസഫിനെ The Kerala Professional Colleges (Regularisation of Admission in Medical Colleges) Bill, 2018 - Amendment 2(b) അവതരിപ്പിക്കാൻ ചെയർ ക്ഷണിക്കുന്നു.

സർ, എന്റെ അമന്മേന്റ്‌റ് ഞാൻ അവതരിപ്പിക്കുകയാണ്. മഹുമാന്യനായ മന്തി ചൂണ്ടിക്കാണിച്ചത് പോലെ ഈ ബില്ല് ഉണ്ടാകാൻ അനിവാര്യമായ സാഹചര്യം ഉണ്ട്. ഭരണപക്ഷമോ പ്രതിപക്ഷമോ ഈ ബില്ല് ആഗ്രഹിക്കുന്നില്ല. ഈ ബില്ലിന്റെ കാര്യത്തിൽ ഒരു അനിശ്ചിതത്വം ഉണ്ട്. സർ നാളെ ഈ കേസ് സുപ്രീം കോടതിയിൽ വരികയാണ്. എന്തായാലും ഇതൊരു ഒൺ ടൈം അഫയർ ആണ്, 2016-17 അധ്യയന ആർഷം കരുണയിലും, കാരുണ്യയിലും പ്രവേശനം നേടിയ കുട്ടികളുടെ പ്രവേശനം റെഗുലറൈസ് ചെയ്യാനാണ് ഈ ബില്ല് കൊണ്ട് വന്നിരിക്കുന്നത്...

സർ, ശ്രീ പി ടി തോമസും, ശ്രീ ബലറാമും സൂചിപ്പിച്ച ആശങ്കകൾ ഞങ്ങൾ പങ്കു വയ്ക്കുന്നു. സർ നമുക്ക് നിവൃത്തിയില്ല സാർ. നമുക്ക് വേറെ ഓപ്ഷൻ ഇല്ല. സർ ഗവർമെന്റിനെ ധിക്കരിച്ചു കൊണ്ട് മേൽ നോട്ട സമിതിയെ ധിക്കരിച്ചു കൊണ്ട് പോയ രണ്ടു മാനേജ്‌മെന്റുകൾ. അവർ ചെയ്ത തെറ്റിന്നു ശിക്ഷിക്കപ്പെടുന്നത് അവരല്ല. ...

നമ്മുടെ ഈ ബില്ലിന്റെ പിന്നിൽ ഉള്ള ഉദ്യേശ്യ ശുദ്ധിയെ ഞാൻ മാനിക്കുന്നു, സർക്കാരിനെ കുറ്റപ്പെടുത്താൻ കഴിയില്ല...

പിടി തോമസ് പറഞ്ഞത് പോലെ... സർ ഇപ്പൊ ഒക്കെ നീറ്റ് അഡ്‌മിഷൻ ആയിരിക്കുന്നു, അഴിമതിക്കുള്ള ചാൻസ് ഇല്ല, സർ, സംഭവിച്ചു പോയ തെറ്റിന്.. നമ്മുടെ ഉദ്യേശ്യം വിദ്യാർത്ഥികൾ ശിക്ഷിപ്പെടാൻ പാടില്ല.

കെ കെ ശൈലജ ടീച്ചറെ മറുപടി പറയാൻ ചെയർ ക്ഷണിക്കുന്നു...

സർ, മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാത്തതിനാൽ കുട്ടികളെ രക്ഷിക്കാൻ നിയമം കൊണ്ട് വരികയെ മാർഗമുള്ളൂ. മാനെജ്‌മെന്റ് നടപടികളെ കുറിച്ച് ബഹുമാനപ്പെട്ട എംഎൽഎ മാർ പറഞ്ഞത് ശരിയാണ്. അവർ അങ്ങേയറ്റം തെറ്റായ നടപടികൾ ആണ് ചെയ്തത്

2016-17 ഇൽ ഒരു പ്രത്യേക സാഹചര്യമാണ് ഉണ്ടായിരുന്നത്. നീറ്റ് അഡ്‌മിഷൻ ആ വര്ഷം ആണ് തുടങ്ങിയത്.

കുട്ടികൾ വന്നു ഞങ്ങൾക്ക് ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല എന്ന് പറഞ്ഞപ്പോൾ ക്യൂറെറ്റീവ് മെഷർ ആയിട്ടാണ് നിയമം കൊണ്ട് വരുന്നത്

തുടർന്ന് ഭേതഗതി നിർദ്ദേശങ്ങൾ പരിഗണിക്കുകയും, സഭയിൽ ഹാജരാകാത്തതോ, പ്രസ് ചെയ്യാത്തതോ ആയ ഭേതഗതികൾ തള്ളി ബാക്കിയുള്ളവ ബില്ലിന്റെ ഭാഗം ആക്കിയ ശേഷം വീണ്ടും മൂന്നാം വായന നനടത്തുന്നു.

കെ കെ ശൈലജ
സബ്ജറ്റ് കമ്മറ്റി റിപ്പോർട്ട് ചെയ്ത പ്രകാരമുള്ള 2018 കേരള മെഡിക്കൽകോളേജ് പ്രവേശനം ക്രമവൽക്കരിക്കൽ ബിൽ പരിഗണനയ്ക്ക് എടുക്കണമെന്ന പ്രമേയം ഞാൻ അവതരിപ്പിക്കുന്നു...

ഡെ. സ്പീക്കർ വി ശശി.
പ്രമേയത്തെ പിന്താങ്ങേണ്ടതാണ്

രമേശ് ചെന്നിത്തല
സർ, ഞാൻ ഈ ബില്ലിനെ അനുകൂലിക്കുകയാണ്. ഞാൻ മൂന്നാം വായനയിൽ രണ്ടു കാര്യം പറയാൻ ഉദ്യേശിക്കുന്നത്, ഈ ബിൽ പ്രതിപക്ഷവും ഭരണകക്ഷിയും പാസാക്കിയതിന് എതിരായി ചില മാധ്യമങ്ങൾ വലിയ തോതിൽ ഉള്ള വിമർശനങ്ങൾ അഴിച്ചു വിടുകയുണ്ടായി. അവർ ഒന്നുകിൽ സത്യാവസ്ഥ മനസിലാക്കാതെയോ അല്ലെങ്കിൽ മനഃപൂർവം മറച്ചു വച്ചോ ആണ് ഈ ബില്ലിനെ സംബന്ധിച്ചിടത്തോളം അഭിപ്രായ പ്രകടനം നടത്തിയത്. സുപ്രീംകോടതിയുടെ മുൻപിൽ ഈ കേസ് വന്നപ്പോൾ സുപ്രീംകോടതിയും ഇതിന്റെ വസ്തുതകൾ ശരിയായി മനസ്സിലാക്കിയിട്ടുണ്ടോ എന്നെനിക്ക് സംശയമാണ്. കരുണ, കണ്ണൂർ മെഡിക്കൽ കോളേജുകളിലെ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിൽ ആകുന്ന സാഹചര്യത്തിൽ ആണ് ഗവർമെന്റും പ്രതിപക്ഷവും ഇങ്ങനെ ഒരു നിയമം കൊണ്ട് വരാൻ ആലോചിച്ചത്. സർ അതിൽ ഒരു അപാകതയും ഇല്ല.., കാരണം. ഒരു പക്ഷെ ആ വിദ്യാർത്ഥികൾ ക്യാപിറ്റേഷൻ ഫീസ് കൊടുത്തിരിക്കും. അതൊക്കെ നോക്കാൻ ഇവിടെ സംവിധാനങ്ങൾ ഉണ്ട്. പക്ഷേ നമ്മൾ കാണേണ്ടത് കുട്ടികളുടെ കാര്യമാണ്. കുട്ടികൾ ഇവിടെ വന്നു ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞതുകൊണ്ടാണ് ഇങ്ങനെ ഒരു നിയമ നിർമ്മാണം നടത്തേണ്ടി വന്നത്. ഈ കുട്ടികളുടെ മുൻപിൽ ,മറ്റു മാർഗങ്ങൾ ഇല്ലാത്തതുകൊണ്ടാണ് ബഹുമാന്യനായ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി കെ കെ ശൈലജ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഞാൻ എന്നിവർ ഭേതഗതി കൊണ്ട് വന്നത്. ഇതിനെപ്പറ്റിയുള്ള ആക്ഷേപം പ്രതിപക്ഷവും ഭരണ കക്ഷിയും തമ്മിലുള്ള ഒത്തുകളിയെന്നാണ്. എന്നാൽ കുട്ടികളുടെ ഭാവി മാത്രമാണ് നമ്മൾ മുന്നിൽ കാണുന്നത്.

ഈ നിയമത്തെ ഞാൻ പിന്താങ്ങുന്നു.. (സ്പീക്കർ പ്രമേയം ശബ്ദ വോട്ടിനിടുന്നു.)

(നാസർ കുന്നുംപുറത്ത് ഫേസ്‌ബുക്കിൽ നൽകിയ കുറിപ്പ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP