Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആർഎസ്എസ് പ്രവർത്തകൻ ബിപിൻ വധകേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ; അറസ്റ്റിലായത് മലപ്പുറം സ്വദേശി മുസ്തഫ; മുസ്തഫയെ പൊലീസ് പിടികൂടിയത് മഞ്ചേരി കോടതി പരിസരത്ത് നിന്നും

ആർഎസ്എസ് പ്രവർത്തകൻ ബിപിൻ വധകേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ; അറസ്റ്റിലായത് മലപ്പുറം സ്വദേശി മുസ്തഫ; മുസ്തഫയെ പൊലീസ് പിടികൂടിയത് മഞ്ചേരി കോടതി പരിസരത്ത് നിന്നും

എംപി റാഫി

മലപ്പുറം: ആർഎസ്എസ് തൃപ്രങ്ങോട് മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖും കൊടിഞ്ഞി ഫൈസൽ വധക്കേസ് രണ്ടാം പ്രതിയുമായ തൃപ്രങ്ങോട് കുട്ടിച്ചാത്തൻ പടി സ്വദേശി കുണ്ടിൽ ബിപിൻ (24) കൊല്ലപ്പെട്ട കേസിൽ ഒരു പോപ്പുലർഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകൻ കൂടി അറസ്റ്റിൽ. മംഗലം വാളമരതൂർ മീനടത്തൂർ വീട്ടിൽ മുസ്തഫ (44)യാണ് അറസ്റ്റിലായത്.

2007 ൽ ആർ.എസ്.എസ് തിരൂർ താലൂക്ക് ഖണ്ഡകാര്യവാഹക് ബിപി അങ്ങാടി സ്വദേശി തിരുനിലത്ത് രവി കൊല്ലപ്പെട്ട കേസിൽ പ്രതിയായ മുസ്തഫ ചൊവ്വാഴ്ച മഞ്ചേരി കോടതിയിലെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് എത്തിയ തിരൂർ സിഐ അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ബിപിൻ വധ കേസിൽ പതിനെട്ടാം പ്രതിയാണ് മുസ്തതഫ. ബിപിൻ കൊല്ലപ്പെട്ട ശേഷം ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ബിപിനെ കൊലപ്പെടുത്തുന്നതിനായി ആലത്തിയൂരിൽ വെച്ച് നടന്ന ഗൂഢാലോചനയിൽ പലതവണ മുസ്തഫ പങ്കെടുത്തതായി പൊലീസ് പറഞ്ഞു.

ഇതോടെ ബിപിൻ വധകേസിൽ ആകെ 16 പേർ പിടിയിലായി. ഒരു യുവതിയടക്കം കേസിൽ അറസ്റ്റിലായവരെല്ലാം എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. ഇതോടെ കേസിൽ പങ്കാളികളായ മുഴുവൻ പ്രതികളും അറസ്റ്റിലായതായി സിഐ മറുനാടൻ മലയാളിയോടു പറഞ്ഞു.

2017 ഓഗസ്റ്റ് 24 ന് വ്യാഴാഴ്ച രാവിലെ ഏഴരയോടെ ബി.പി അങ്ങാടി പുളിഞ്ചോട് വച്ചാണ് ബിപിൻ കൊല്ലപ്പെട്ടത്. മൂന്ന് ബൈക്കുകളിലായി എത്തിയ ആറു പേരാണ് ബിപിനെ വധിച്ച സംഘത്തിൽ ഉണ്ടായിരുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP