Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അധിക നികുതി വേണ്ടെന്ന് വച്ച് സംസ്ഥാനത്തെ ഇന്ധനവില പിടിച്ചു നിർത്തണം; ഇന്ധനവില കുതിച്ചുയരുന്നതിന് പിന്നിൽ ബിജെപിയും ബഹുരാഷ്ട്ര കുത്തകകളും തമ്മിലുള്ള രഹസ്യ അജണ്ടയെന്ന് രമേശ് ചെന്നിത്തല

അധിക നികുതി വേണ്ടെന്ന് വച്ച് സംസ്ഥാനത്തെ ഇന്ധനവില പിടിച്ചു നിർത്തണം; ഇന്ധനവില കുതിച്ചുയരുന്നതിന് പിന്നിൽ ബിജെപിയും ബഹുരാഷ്ട്ര കുത്തകകളും തമ്മിലുള്ള രഹസ്യ അജണ്ടയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന് വില കുറയുമ്പോൾ ഇന്ത്യയിൽ ഇന്ധനവില കുതിച്ചുയരുന്നതിന് പിന്നിൽ ബിജെപി സർക്കാരും, ബഹുരാഷ്ട്ര എണ്ണക്കമ്പനികളുമായുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപപ്പെടുത്തി.

രാജ്യത്ത് ഇന്ധനവില സർവ്വകാല റിക്കാർഡിലെത്തിയിരിക്കുകയാണ്. ബഹുരാഷ്ട്ര എണ്ണക്കമ്പനികൾക്ക് കൊള്ളലാഭം കൊയ്യാൻ ബിജെപി സർക്കാർ കൂട്ട് നിൽക്കുകയാണ്. ഇതിന് പിന്നിൽ വലിയ അഴിമതിയുണ്ട്. ഇന്ധനവില ദിനം പ്രതിവർധിക്കുമ്പോൾ കേന്ദ്ര സർക്കാർ നിഷ്‌ക്രിയമായി ഇരിക്കുകയാണന്നും ബഹുരാഷ്ട്ര എണ്ണ കമ്പിനികളുടെ കൊള്ളയടിക്ക് കേന്ദ്ര സർക്കാർ മൗനാനുവാദം നൽകുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

കേരളത്തിലും ഇന്ധന വില സർവ്വകാല റിക്കാർഡിലെത്തിയിരിക്കുകയാണ്. ഡീസൽ വില എഴുപത് രൂപ കടന്നിരിക്കുകയാണ്. യു പി എ സർക്കാരിന്റെ കാലത്ത് ഇന്ധനവില കൂട്ടിയ സാഹചര്യമുണ്ടായപ്പോൾ അന്നത്തെ യു ഡി എഫ് സർക്കാർ സംസ്ഥാനത്തിന് ലഭിക്കേണ്ട അധികനികുതി വേണ്ടെന്ന് വച്ചാണ് കേരളത്തിൽ ഇന്ധനവില പിടിച്ച് നിർത്തിയത്. എന്നാൽ ഇടതുമുന്നണി സർക്കാരാകട്ടെ എൻ ഡി എ സർക്കാർ വിലവർധിപ്പിച്ചപ്പോഴൊന്നും അധിക നികുതി വേണ്ടെന്ന് വയ്കാൻ തയ്യാറായില്ല.

ജി എസ് ടിയുടെ കാര്യത്തിലായാലും, ഇന്ധനവിലയുടെ കാര്യത്തിലായാലും ബിജെപി സർക്കാരിന്റെ കൊള്ളക്ക് കൂട്ടുനിൽക്കുന്ന സമീപനമാണ് സംസ്ഥാന ധനകാര്യമന്ത്രി തോമസ് ഐസക് സ്വീകരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ലഭിക്കേണ്ട നികുതി വേണ്ടെന്ന് വച്ച് സംസ്ഥാനത്ത് ഇന്ധനവില പിടിച്ച് നിർത്താൻ സർക്കാർ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP