Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വീഡിയോകോൺ വായ്പ വിവാദത്തിൽ ഐസിഐസിഐ ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യംചെയ്ത് സിബിഐ; ചോദ്യം ചെയ്യൽ ഐസിഐസിഐയിൽ നിന്നു ലഭിച്ച 3250 കോടി രൂപയുടെ വായ്പയ്ക്കു പകരമായി ദീപക് കൊച്ചാറിനു സാമ്പത്തിക നേട്ടമുണ്ടായെന്നാണു പരാതിയിൽ

വീഡിയോകോൺ വായ്പ വിവാദത്തിൽ ഐസിഐസിഐ ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യംചെയ്ത് സിബിഐ; ചോദ്യം ചെയ്യൽ ഐസിഐസിഐയിൽ നിന്നു ലഭിച്ച 3250 കോടി രൂപയുടെ വായ്പയ്ക്കു പകരമായി ദീപക് കൊച്ചാറിനു സാമ്പത്തിക നേട്ടമുണ്ടായെന്നാണു പരാതിയിൽ

ന്യൂഡൽഹി: ഐസിഐസിഐ ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറും വിഡിയോകോൺ ഗ്രൂപ്പിന്റെ തലവൻ വേണുഗോപാൽ ദൂതുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഐസിഐസിഐ ബാങ്ക് ഉദ്യോഗസ്ഥരെ സിബിഐ ചോദ്യംചെയ്തു. വീഡിയോ കോണിന് ഐ.സിഐസി.ഐ ബാങ്ക് നൽകിയ 3,250 കോടിയുടെ വായ്പയുമായി ബന്ധപ്പെട്ട് സിബിഐ നടത്തുന്ന പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ.

ആറാഴ്ച മുൻപു തുടങ്ങിയ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണു നടപടി.ഐസിഐസിഐ ബാങ്കും വീഡിയോകോണും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് പ്രാഥമിക അഅന്വേഷണ പരിധിയിലുള്ളത്. അതേസമയം ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദ കൊച്ചാറിനെ പ്രാഥമികാന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഐസിഐസിഐ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറും ഇവരുടെ ബന്ധുക്കളും വീഡിയോകോൺ ഗ്രൂപ്പ് തലവൻ വേണുഗോപാൽ ധൂതുമായി ചേർന്ന് 2008-ൽ ഒരു കമ്പനി രൂപീകരിച്ചിരുന്നു.പുതുതായി രൂപീകരിച്ച കമ്പനിയുടെ ഉടമസ്ഥത വീഡിയോകോൺ കമ്പനി ദീപക് കൊച്ചാർ അധ്യക്ഷനായ ട്രസ്റ്റിന് കൈമാറിയിരുന്നു. കേവലം ഒമ്പത് ലക്ഷം രൂപയ്ക്കാണ് ഈ ഇടപാട് നടന്നത്. ഇതിന് മുൻപ് തന്നെ ധൂത് 64 കോടി രൂപ ഈ കമ്പനിക്ക് വായ്പയായി നൽകിയിരുന്നു.

വേണുഗോപാൽ ധൂത്, ദീപക് കൊച്ചാറിന്റെ ട്രസ്റ്റിന് പുതിയ കമ്പനി കൈമാറുന്നതിന് ആറ് മാസം മുൻപാണ് വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപ ഐസിഐസിഐ ബാങ്ക് വായ്പ നൽകിയത്. 2017 ൽ വീഡിയോകോണിന്റെ വായ്പ അക്കൗണ്ട് കിട്ടാക്കടമായി ഐസിഐസിഐ ബാങ്ക് പ്രഖ്യാപിച്ചു. ഈ സമയത്ത് വായ്പ തുകയുടെ 86 ശതമാനം (2810 കോടി) ഐസിഐസിഐ ബാങ്കിന് കിട്ടാനുണ്ടായിരുന്നു. ധൂത്-കൊച്ചാർ-ഐസിഐസിഐ ബാങ്കുകൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷണ ഏജൻസികൾ പരിശോധിച്ചു വരികയായിരുന്നു.

2012ൽ വിഡിയോകോണിന് ഐസിഐസിഐയിൽനിന്നു ലഭിച്ച 3250 കോടി രൂപയുടെ വായ്പയ്ക്കു പകരമായി ദീപക് കൊച്ചാറിനു സാമ്പത്തിക നേട്ടമുണ്ടായെന്നാണു പരാതിക്കാരൻ അരവിന്ദ് ഗുപ്ത പ്രധാനമന്ത്രിക്കും മറ്റും 2016ൽ എഴുതിയ കത്തിൽ ആരോപിച്ചത്.
2012ൽ നൽകിയ വായ്പയിൽ നിയമവിരുദ്ധമായി എന്തെങ്കിലും നീക്കങ്ങൾ നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP